2020, ഏപ്രിൽ 24, വെള്ളിയാഴ്‌ച

2020 ഏപ്രില്‍ 22 കരിദിനം : കുമ്മനം രാജശേഖരന്‍

Justice for Hindu Sadhus
സംപൂജ്യരായ നമ്മുടെ രണ്ട് ധർമ്മ ഗുരുക്കന്മാർ അടിയും ഇടിയും തൊഴിയും വെട്ടുമേറ്റ് അതി ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നമുക്കുള്ള അമർഷവും ദുഃഖവും പ്രതിഷേധവും നാം ഈ ദിനത്തിൽ പ്രകടിപ്പിക്കുകയാണ്.

ആ ധന്യാത്മാക്കളുടെ ദേഹത്തു എറ്റ ഓരോ പ്രഹരവും നമ്മുടെ ആത്മാഭിമാനത്തിനും ധർമ്മ ബോധത്തിനും മുന്നിൽ ഉയർന്ന വെല്ലുവിളിയും ഭീഷണിയുമാണ്. സ്വാമിജിമാർ സഹിക്കേണ്ടിവന്ന വേദന നമ്മൾ ഏറ്റുവാങ്ങണം. ഇത്തരം അക്രമികൾക്കുമുന്നിൽ തല താഴ്ത്തുകയല്ല, നെഞ്ചു നിവർത്തി നിന്ന് വീറോടെ പൊരുതാനുള്ള ആർജവം നേടുകയാണ് വേണ്ടത് . വൈദേശിക ശക്തികളുടെ അക്രമത്തിന് മുന്നിൽ തല കുനിക്കാതെ പടവെട്ടിയ പാരമ്പര്യമുള്ള ജൂന അക്കാഡയുടെ വീരേതിഹാസം നിറഞ്ഞ പൈതൃകം നെഞ്ചിലേറ്റിയ സ്വാമിജിമാരെയാണ് തലങ്ങും വിലങ്ങും അടിച്ചു കൊന്നത്. തങ്ങൾ നിരപരാധികളാണെന്ന് വിളിച്ചു പറയുമ്പോഴും കൂടുതൽ ശക്തിയോടെ നൂറോളം പേർ വളഞ്ഞിട്ട് അവരെ തല്ലി. പോലീസുകാർ ദൃക്‌സാക്ഷികളായി എന്ന് മാത്രമല്ല അക്രമികൾക്ക് മുന്നിലേക്ക് സ്വാമിജിമാരെ വലിച്ചെറിഞ്ഞു കൊടുത്തു.

Justice for Hindu Sadhus

രണ്ടു സന്യാസിമാരെ വധിച്ച സംഭവത്തിൽ നാടാകെ പ്രതികരിച്ചു. കരിദിനം പ്രമാണിച്ചു ചെങ്ങന്നൂരിൽ നടന്ന പ്രതിഷേധച്ചടങ്ങിൽ കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യ വേദി ഓർഗനൈസിംഗ് സെക്രട്ടറി സി. ബാബു, ബിജെപി ആലപ്പുഴ ജില്ല പ്രസിഡന്റ്‌ ഗോപകുമാർ, മണ്ഡലം പ്രസിഡന്റ്‌ സതീഷ്, ഹരികുമാർ എന്നിവർ

ഈ പൈശാചികതയുടെ നെഞ്ചു പിളർക്കുന്ന താണ്ഡവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ചുവെങ്കിലും ചില മാധ്യമങ്ങളും സാംസ്കാരിക നായകന്മാരും അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ല. ഈ കാതടപ്പിക്കുന്ന മൗനം എന്തിന് ? ആർക്കുവേണ്ടി ?

Arnab Goswami

പക്ഷേ ഒരാശ്വാസം . എഡിറ്റേഴ്സ് ഗിൽഡിന്റെ കാപട്യത്തിൽ പ്രതിഷേധിച്ചു റിപ്പബ്ലിക് ടീവി എഡിറ്റർ അർണാബ് ഗോസ്വാമി രാജിവെച്ചു. അഭിനന്ദനങ്ങൾ! ആരെല്ലാം നിശ്ശബ്ദരായാലും ഈ ശബ്ദിക്കുന്നവരുടെ ഇച്ഛാശക്തിക്ക് ധാർമ്മികതയുടെ പിന്ബലമുണ്ട്. അതുകൊണ്ട് പാൽഘറിൽ നൊന്തു നിലവിളിച്ച സന്യാസിമാരുടെ കണ്ണീർക്കണങ്ങളിൽ , ചോരത്തുള്ളികളിൽ നിന്നും ലക്ഷങ്ങൾ ഉയർത്തെഴുന്നേൽക്കും. അവർക്ക് മാധ്യമ രാഷ്ട്രീയ രംഗത്തെ കപട വഞ്ചക മേലാളന്മാരുടെ പിന്തുണ ആവശ്യമില്ല. സത്യത്തിന് മരണമില്ല. ധർമ്മം ജയിക്കും. ആ സന്യാസിമാർ ഒഴുക്കിയ രക്തം വിഫലമാവില്ല!

#ലേഖനം  #കുമ്മനം_രാജശേഖരൻ


#JusticeForHinduSadhus

Leptitox Reviews




TataCliq [CPS] IN
Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

12? IPS Touch Screen | Waterproof Backup Camera | Stream Media | Parking Monitor | Sony Imx 335 Sensor | Night Vision | Support Up To 256GB


   20% off all Design Essentials Natural Collections
 

 Black Friday and Cyber Monday sales Black Friday and Cyber Monday sales 



 

 Explore vacation rentals - Holiday rentals: Room for your entire crew - Discover rentals Explore vacation rentals - Holiday rentals: Room for your entire crew - Discover rentals

Rexing Woodlens H1 HD 16MP Trail Camera Day & Night

Rexing Woodlens H1 HD 16MP Trail Camera Day & Night

Ultra Fast Motion Detection | 0.2s Trigger Speed | LED Flash Photo | Video Hunting Game Personal Surveillance Cam


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ