2014, ജൂൺ 12, വ്യാഴാഴ്‌ച

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടും ഭീകരനോ.....?


മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും, ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും, ബിജെപി നേതാവുമായ നരേന്ദ്ര മോദിയെ കൊടുംഭീകരനായി ചിത്രീകരിച്ചുകൊണ്ട് അഡോള്‍ഫ് ഹിറ്റ്‌ലര്‍, ഒസാമാ ബിന്‍ ലാദന്‍, അജ്മല്‍ കസബ്, തമിഴ് പുലി പ്രഭാകരന്‍, ചന്ദനകൊളളക്കാരന്‍ വീരപ്പന്‍ തുടങ്ങിയവരോടൊപ്പമുളള ചിത്രം കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കുട്ടിസേനയായ എസ്എഫ്‌ഐ, പാര്‍ട്ടി സഹയാത്രികരായ കേളേജ് അദ്ധ്യാപകരുടെ സഹായസഹകരണത്തോടെ കോളേജ് മാഗസിനുകള്‍ ചുവപ്പന്‍ വരട്ടുതത്വശാസ്ത്രങ്ങളുടേയും, മാര്‍ക്‌സിസ്റ്റു വിരുദ്ധര്‍ക്കെതിരായ പൂരപ്പാട്ടുകളുടേയും അപവാദ അശ്ലീല ദുഷ്പ്രചരണങ്ങളുടേയും കൂത്തരങ്ങുകളാക്കി അധഃപതിപ്പിക്കുന്നത് കാലങ്ങളായി തുടരുന്ന പ്രക്രിയയാണ്. കോളേജ് മാഗസിനുകള്‍ ദേശാഭിമാനി (?), ചിന്ത, സ്റ്റുഡന്റ്, പീപ്പിള്‍സ് ഡെമോക്രസി, ലോക് ലഹര്‍, ജനശക്തി തുടങ്ങിയ തറപ്രസിദ്ധീകരണങ്ങളുടെ കാര്‍ബണ്‍ കോപ്പികളായി മാറി ദേശവിരുദ്ധ ചിന്തകളുടെ പ്രചരണോപാദികളായി മാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.
ഗവ. പോളിടെക്‌നിക് കോളേജ് (കുന്ദംകുളം) മാഗസിനിലെ അപവാദ പ്രചരണത്തെ ശക്തമായി ന്യായീകരിക്കുന്ന മാഗസിന്‍ എഡിറ്ററും, സബ് എഡിറ്റര്‍മാര്‍ക്കും എതിരെ പഴുതുകളില്ലാത്ത ക്രിമിനല്‍ നിയമ നടപടികളെടുക്കാന്‍ പോലീസും വിദ്യാഭ്യാസ അധികൃതരും തയ്യാറാകണം. ഇനി ഒരിക്കലും ഇത്തരത്തിലുളള ദുഷ്പ്രചരണങ്ങള്‍ക്കുളള മാധ്യമമായി കോളേജ് മാഗസിനുകളെ ഉപയോഗിക്കാന്‍ സംഘടിത രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ വാലുകളായ കോളേജ് അധികാരികളും മാഗസിന്‍ എഡിറ്റര്‍മാരും മുതിരാതിരിക്കാന്‍ ഇപ്പോള്‍ ഇവര്‍ക്കെതിരെയെടുക്കുന്ന ശക്തമായ നടപടികള്‍ വഴിതെളിക്കും. നിസാരമായ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്ത് കുറ്റക്കാരെ പേരിന് അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യം നല്‍കി വിട്ടയക്കുന്നത് കുറ്റവാളികള്‍ക്കും അവരുടെ ഉന്നത നേതാക്കന്മാര്‍ക്കും തുടര്‍ന്നും ഇത്തരത്തിലുളള ദുഷ്പ്രവൃത്തികള്‍ നിര്‍ഭയം ചെയ്യാനുളള പ്രോത്സാഹനമായി മാത്രമേ മാറുകയുളളു.
ഏതോ ചില മാധ്യമങ്ങളില്‍ വന്ന ദുഷ്പ്രചരണങ്ങളുടെ പേരില്‍ നുണപ്രചരണം നടത്തുന്നതിനെ ന്യായീകരിക്കുന്നവരുടെ ദുഷ്ടചിന്തകള്‍ക്കും അപവാദപ്രചരണത്വരക്കും ദേശദ്രോഹ നടപടികള്‍ക്കും എതിരെ മുഖം നോക്കാതെയുളള ശക്തവും ധീരവുമായ നടപടികളാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. മാഗസിന്‍ പ്രസിദ്ധീകരണത്തിന് എല്ലാവിധ ഒത്താശകളും ചെയ്തു നല്‍കിയ കോളേജ് പ്രിന്‍സിപ്പള്‍, സ്റ്റാഫ് എഡിറ്റര്‍ എന്നിവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും അവരുടെ എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും റദ്ദാക്കുകയും ചെയ്യണം. മാഗസിന്‍ എഡിറ്റര്‍, സബ് എഡിറ്റര്‍മാര്‍ എന്നിവരെ ദേശീയ നേതാവായ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിച്ചതിനും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് പ്രേരണ നല്‍കിയതിന്റെയും മറ്റും പേരില്‍ കോളേജില്‍ നിന്നും പുറത്താക്കുകയും, പോളിടെക്‌നിക് പഠന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരിക്കുകയും, അവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റുകളില്‍ ചുവന്ന അക്ഷരത്തില്‍ ആഅഉ എന്ന് രേഖപ്പെടുത്തുകയും ചെയ്യണം. ഇത്തരം നടപടികള്‍ ഭാവിയില്‍ മറ്റുളളവര്‍ക്ക് ഒരു ഒരു മറക്കാനാവാത്ത പാഠമായി മാറണം.

                                                                                                        സുധീര്‍ നീരേറ്റുപുറം

#ലേഖനം #ബിജെപി #നരേന്ദ്ര മോദി #സുധീര്‍_നീരേറ്റുപുറം


TataCliq [CPS] IN
Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

12? IPS Touch Screen | Waterproof Backup Camera | Stream Media | Parking Monitor | Sony Imx 335 Sensor | Night Vision | Support Up To 256GB


    20% off all Design Essentials Natural Collections
 

 Black Friday and Cyber Monday sales Black Friday and Cyber Monday sales 



 

 Explore vacation rentals - Holiday rentals: Room for your entire crew - Discover rentals Explore vacation rentals - Holiday rentals: Room for your entire crew - Discover rentals

Rexing Woodlens H1 HD 16MP Trail Camera Day & Night

Rexing Woodlens H1 HD 16MP Trail Camera Day & Night

Ultra Fast Motion Detection | 0.2s Trigger Speed | LED Flash Photo | Video Hunting Game Personal Surveillance Cam


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ