2019, നവംബർ 17, ഞായറാഴ്‌ച

ശബരിമല സുപ്രീംകോടതി വിധി : ഭക്തജന വിജയം


യുവതീപ്രവേശന വിധി പുനപ്പരിശധിക്കാന്‍ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത് ഭക്തജനങ്ങളുടെ പ്രാര്‍ഥനയുടെയും പോരാട്ടത്തിന്റെയും വിജയം. രാപകലില്ലാതെ അയ്യപ്പന്റെ ആചാരസംരക്ഷണത്തിനിറങ്ങിയവരുടെയും അയ്യപ്പനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെയും, ജോലിയും കുടംബവും ഉപേക്ഷിച്ച് ജയിലില്‍ അയയ്ക്കപ്പെട്ടവരുടെയും ത്യാഗം. നാവില്‍ അയ്യപ്പനാമവും ഹൃദയത്തില്‍ അയ്യപ്പ വിശ്വാസവുമായി ലോകത്തെമ്പാടുമുള്ള വിശ്വാസികള്‍ കൈകോര്‍ത്തപ്പോള്‍ സുപ്രീംകോടതിക്കും തങ്ങളുടെ തീരുമാനം പുനപ്പരിശോധിക്കേണ്ടി വന്നു. പുണ്യമായ അയ്യപ്പസന്നിധിയില്‍ നിരോധനാജ്ഞയുടെ മറവില്‍ യുവതികളെ ഒളിപ്പിച്ച് കടത്തിയപ്പോള്‍ ഭക്തരൊഴുക്കിയ കണ്ണീരിനും പ്രതിരോധത്തിനും ഫലം കണ്ടിരിക്കുന്നു. ഇനി ഭക്തര്‍ ഉന്നയിച്ച വിശ്വാസ- ആചാര-സംരക്ഷണ വിഷയങ്ങളെല്ലാം കോടതിയെ കൃത്യമായി ധരിപ്പിക്കാം. സര്‍ക്കാര്‍ ശബരിമയലില്‍ നടത്തിയ അന്യായങ്ങളെ വിശ്വാസികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല.
തുടക്കം മുതല്‍ ഗൂഢാലോചന
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനുള്ള ഗൂഢാചോചനയുമായാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 
കഴിഞ്ഞ വര്‍ഷം തുലാമാസ പൂജകള്‍ക്ക് നിലയ്ക്കലില്‍ പോലീസ് മനപ്പൂര്‍വം അക്രമം അഴിച്ചുവിട്ടു. നാമജപവുമായി ഇരുന്ന പന്തളം കൊട്ടാര അംഗങ്ങളെപ്പോലും ചവിട്ടി മെതിച്ചു. ഭക്തരായ അമ്മമാരുടെ തല തല്ലിപ്പൊളിച്ചു. അതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നടതുറന്നത്. മാധ്യമങ്ങള്‍ക്ക് പോലും വിലക്ക് ഏര്‍പ്പെടുത്തി. ചിത്തിര ആട്ട വിശേഷത്തിന് തലേദിവസം രാവിലെ ഒന്‍പതു മണിമുതല്‍ അന്നത്തെ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി എന്നിവരെ പോലീസ് തടങ്കലിലാക്കിയിരുന്നു. തന്ത്രി കൂടി എത്തിയതോടെ മൂവരെയും മുറിയില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ പോലും അനുവദിച്ചില്ല പിണറായി പോലീസ്.
സന്നിധാനം തടവിലാക്കി, ഭക്തരെ ദ്രോഹിച്ചു
തോക്കും ബാരിക്കേഡും ഷീല്‍ഡും ലാത്തിയുമായി പിണറായിപോലീസ് ശബരിമല കൈയടക്കി.  തന്ത്രികണ്ഠര് രാജീവരെപ്പോലും കര്‍ശന പരിശോധനയ്ക്ക് വിധേയനാക്കി. നിരോധനാജ്ഞയുടെ പേരില്‍ മലകയറി വരുന്ന ഭക്തന് കിടക്കാനിടം നല്‍കാതെ, നില്‍ക്കാനോ ഇരിക്കാനോ അനുവദിക്കാതെ അവനെ മാലിന്യ കൂമ്പാരത്തിലേക്കും കക്കൂസ് മാലിന്യത്തിലേക്കും പന്നികൂട്ടത്തിനിടയിലേക്കും തള്ളി. പരിപാവനമായ ഇരുമുടിക്കെട്ട് മാലിന്യകൂമ്പാരത്തിലിരുന്ന്  അഴിച്ച് പൂജാദ്രവ്യങ്ങള്‍ വേര്‍തിരക്കുന്ന നെഞ്ചുപിളര്‍ക്കുന്ന കാഴ്ചയായിരുന്നു അയ്യപ്പസന്നിധിയില്‍ കണ്ടത്. ശരണം വിളിച്ചവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. നാമംജപിച്ചവരെ തുറങ്കിലടച്ചു.  തീവ്രവാദികളോടെന്നപോലെയാണ് കുഞ്ഞുമാളികപ്പുറങ്ങളോടുപോലും പോലീസ് പെരുമാറിയത്. പരിപാവനമായ ഇരുമുടിക്കെട്ട് തുറന്ന് പരിശോധിച്ചു.ദര്‍ശനത്തിന് എത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറെ മരക്കൂട്ടത്ത് മണിക്കൂറുകള്‍ തടഞ്ഞുവച്ച് അറസ്റ്റ് ചെയ്തു. നിലയ്ക്കലില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടി. ഇരുമുടിക്കെട്ടും തടവറയിലാക്കി. 
മറക്കാനാകാത്ത കൊടും ചതി  
2018 ഡിസംബര്‍ 22ന് മധുരയില്‍ നിന്ന് 11 അംഗ  മനീതി സംഘം യാത്ര തിരിക്കുമ്പോള്‍ മുതല്‍ പിണറായി പോലീസ് സുരക്ഷയൊരുക്കി. നിലയ്ക്കലിലെ ബാരിക്കേഡുകള്‍ മനീതിക്കുമുന്നില്‍ മലര്‍ക്കെ തുറന്നു. കൈയില്‍ കിട്ടിയവ വാരിക്കെട്ടി ഇരുമുടിയാക്കി മനീതികള്‍ മലകയറാന്‍ ഒരുങ്ങിയപ്പോള്‍ ഭക്തര്‍ പ്രതിഷേധ മലതീര്‍ത്തു.   മലയാളികള്‍ക്കൊപ്പം ഇതരസംസ്ഥാന ഭക്തരും അണിനിരന്നു. ദേശ വ്യത്യാസമില്ലാതെ അയ്യപ്പഭകതര്‍ ശരണ വിളികളുമായി മുന്നോട്ട് നീങ്ങി. ഗത്യന്തരമില്ലാതെ പിണറായിയുടെ പോലീസും മനീതി സംഘവും പമ്പയില്‍ നിന് തോറ്റോടി. 
    ഡിസംബര്‍ 24ന് വീണ്ടും ആചാരലംഘനത്തിന് സര്‍ക്കാര്‍ ശ്രമം. തീവ്ര ഇടത് മാവോയിസ്റ്റ് ബന്ധമുള്ള ബിന്ദുവും കനകദുര്‍ഗ്ഗയും മലകയറാന്‍ എത്തി. ഡിവൈഎസ്പിയുടെ കീഴില്‍ കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു. കണ്ടാല്‍ പുരുഷന്മാരെന്ന് തോന്നുന്ന വിധത്തിലാണ് ഇരുവരും മല കയറിത്തുടങ്ങിയത്. എന്നാല്‍, നീലിമലയില്‍ വച്ച് ഭക്തസംഘം ഇവരെ തിരച്ചറിഞ്ഞതോടെ കുട്ടികള്‍ അടക്കമുള്ളവര്‍  പ്രതിരോധം സൃഷ്ടിച്ചു. അതിനെ എതിര്‍ത്ത് ചന്ദ്രാനന്ദന്‍ റോഡിന്റെ പകുതി വരെ എത്തിച്ചപ്പോഴേക്കും ഇതര സംസ്ഥാന ഭക്തര്‍ ഉള്‍പ്പെടെ പ്രതിരോധം സൃഷ്ടിച്ചു. ഗത്യന്തരമില്ലാതെ പോലീസ് ഇരുവരെയും കൊണ്ട് മലയിറങ്ങി.
    ജനുവരി മൂന്നിന് പുലര്‍ച്ചെ കോടിക്കണക്കിന് അയ്യപ്പഭക്തരെയും വിശ്വാസികളെയും വഞ്ചിച്ച് സര്‍ക്കാര്‍ ബിന്ദുവിനെയും കനക ദുര്‍ഗയെയും സന്നിധാനത്തേക്ക് പോലീസ് കാവലില്‍ ഒളിപ്പിച്ചുകടത്തി. ഉന്നതതല ഗൂഢാലോചനയ്ക്ക് പിന്നില്‍ പോലീസ് അസോസിയേഷനിലെ കണ്ണൂര്‍ ലോബി ആയിരുന്നു. വനംവകുപ്പിന്റെ ആംബുലന്‍സില്‍ ഇരുവരെയും ചരല്‍മേട് എത്തിച്ചു. സംശയം തോന്നിയവരോട് ട്രാന്‍സ്ജന്‍ഡേഴ്‌സ് എന്ന് പറഞ്ഞു. ശ്രീകോവിലിനു മുന്നിലെത്തിച്ച്, ഒപ്പം ഉണ്ടായിരുന്ന പോലീസുകാര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. വിശ്വാസ വിരുദ്ധ സര്‍ക്കാരും മുഖ്യമന്ത്രിയും അവര്‍ക്ക് ചൂട്ടു പിടിക്കുന്ന മാധ്യമങ്ങളും ചരിത്ര നിമിഷം എന്ന് വിശേഷിപ്പിച്ചു. 
നെഞ്ചുതകര്‍ന്ന പ്രതിഷേധം
 ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ചുകടത്തിയതോടെ നെഞ്ചുതകര്‍ന്ന വിശ്വാസി സമൂഹം തെരുവിലേക്ക് ഇറങ്ങി. അമ്മമാരും വിശ്വാസികളും നാമജപങ്ങളുമായി തെരുവിലിരുന്നു.  ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിനിടെ അയ്യപ്പഭക്തന്‍ പന്തളം ചന്ദ്രന്‍ ഉണ്ണിത്താനെ സിപിഎമ്മുകാര്‍ എറിഞ്ഞു കൊന്നു. 
 പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പ് കൊലപാതകത്തെ ഹൃദയസ്തംഭനമാക്കി മുഖ്യമന്ത്രി. എന്നാല്‍, തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന്  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ആയിരക്കണക്കിന് ഭക്തരുടെ പേരില്‍ കേസെടുത്തു. പോലീസുകാര്‍ വീടുകള്‍ കയറി ഇറങ്ങി അയ്യപ്പഭക്തരെ വലിച്ചിഴച്ച് ജയിലിലടച്ചു. നിരവധി പേര്‍ക്ക് ജോലി നഷ്ടമായി. നിരവധി പേര്‍ ഇന്നും ക്രിമിനല്‍ കേസുകള്‍ക്ക് കോടതി കയറി ഇറങ്ങുന്നു. ഇപ്പോഴും പോലീസ് മര്‍ദനത്തിന്റെ വേദനയക്ക് ചികിത്സ തേടുന്നു. 
പൊറുക്കാനാകാത്ത നുണകള്‍
 മകരവിളക്കിന് ശേഷം സുപ്രീംകോടതിയില്‍ ബിന്ദുവും കനകദുര്‍ഗയും സുരക്ഷ ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ അമ്പത്തൊന്നു നുണകളുമായി പരമോന്നത നീതിപീഠത്തെപ്പോലും തെറ്റിദ്ധരിപ്പിച്ചത്. 51 യുവതികള്‍ പ്രവേശിച്ചുവെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 51 യുവതികളുടെ പേരും ഫോണ്‍നമ്പരും വിലാസവുമുള്ള പട്ടിക സംസ്ഥാന സര്‍ക്കാര്‍ നല്‍കി. എന്നാല്‍, ആ ലിസ്റ്റില്‍ കനകദുര്‍ഗയുടെയോ ബിന്ദുവിന്റെയോ പേര് ഇല്ലായിരുന്നു. പട്ടിക പുറത്ത് വന്നതിന് പിന്നാലെ അതിലുള്ള വിവരങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ പട്ടികയിലുള്ളവരില്‍ ആരും ശബരിമല ദര്‍ശനം നടത്തിയവരേ അല്ലായിരുന്നു. പലരും പുരുഷന്മാരായിരുന്നു.
(കടപ്പാട് :: ജന്മഭൂമി)


TataCliq [CPS] IN
Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

12? IPS Touch Screen | Waterproof Backup Camera | Stream Media | Parking Monitor | Sony Imx 335 Sensor | Night Vision | Support Up To 256GB


    20% off all Design Essentials Natural Collections
 

 Black Friday and Cyber Monday sales Black Friday and Cyber Monday sales 



 

 Explore vacation rentals - Holiday rentals: Room for your entire crew - Discover rentals Explore vacation rentals - Holiday rentals: Room for your entire crew - Discover rentals

Rexing Woodlens H1 HD 16MP Trail Camera Day & Night

Rexing Woodlens H1 HD 16MP Trail Camera Day & Night

Ultra Fast Motion Detection | 0.2s Trigger Speed | LED Flash Photo | Video Hunting Game Personal Surveillance Cam


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ