2022, ഫെബ്രുവരി 16, ബുധനാഴ്‌ച

കേരളത്തില്‍ വൈദൃുതി നിരക്ക് ഭീമമായി വര്‍ദ്ധിപ്പിക്കാന്‍ KSEB നീക്കം

വാര്‍ത്ത ചാർജ് വർധന നടപ്പായാൽ ഒരു യൂണിറ്റിന് 99 പൈസ ബോർഡിന് അധികമായി ലഭിക്കും തിരുവനന്തപുരം: കെഎസ്ഇബി (KSEB) ശുപാർശ ചെയ്ത വൈദ്യുതി നിരക്ക് (Tariff) വർധനപ്രകാരം ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 95 പൈസയുടെ അധിക ബാധ്യത വരും. ഫിക്സഡ് ചാർജ് ഉൾപ്പെടെയുള്ള തുകയാണിത്. ചെറുകിട വ്യവസായങ്ങൾക്ക് 1.52 രൂപയും വൻകിട വ്യവസായങ്ങൾക്ക് 1.10 രൂപയും 
കൃഷിക്ക് 46 പൈസയും വർധനയാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതുപലെ ചാർജ് വർധന നടപ്പായാൽ ഒരു യൂണിറ്റിന് 99 പൈസ ബോർഡിന് അധികമായി ലഭിക്കും. വീടുകളിലെ കുറഞ്ഞ നിരക്ക് 1.50 ആണ് ശുപാർശ. ഫിക്സഡ് ചാർജ് സിംഗിൾഫേസിൽ ഇരട്ടി വർധിപ്പിക്കണമെന്നാണ് ശുപാർശ. ത്രീഫേസിൽ ഇരട്ടിയിലേറെ വർധനയും. വ്യവസായങ്ങൾക്കുള്ള ഫിക്സഡ് ചാർജിൽ 50 രൂപ വരെയാണ് വർധനയ്ക്ക് ശുപാർശ.

ഹിയറിങ്ങുകൾക്കുശേഷം സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് നിരക്കു വർധന സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. സാധാരണയായി കെഎസ്ഇബി ശുപാർശ അതേപടി റഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാറില്ല. വീടുകളിലെ നിരക്കു വര്ധന നിലവിലെ നിരക്ക് പുതുക്കിയ നിരക്ക് ശുപാർശ ശുപാർശ രൂപ രൂപ സ്ലാബ് 0–40 1.50 1.50 സ്ലാബ് 0–50 3.15 3.50 സ്ലാബ് 51–100 3.70 4.10 സ്ലാബ് 101–150 4.80 5.50 സ്ലാബ് 151–200 6.40 7.00 സ്ലാബ് 201–250 7.60 8.00 സ്ലാബ് 0–300 (എല്ലാ യൂണിറ്റിനും) 6.60 7.20 സ്ലാബ് 0–400 6.90 7.40 സ്ലാബ് 0–500 7.10 7.60 സ്ലാബ്–500ന് മുകളിൽ 7.90 8.20 വൻകിട വ്യവസായങ്ങൾക്കുള്ള ശുപാർശ ഡിമാൻഡ് ചാർജ് 380–400 പഴയത് 320–400 വൈദ്യുതി നിരക്ക് 5.50–6.00 പഴയ നിരക്ക് 5.00–5.55 ചെറുകിട വ്യവസായങ്ങൾക്കുള്ള ശുപാർശ ഫിക്സഡ് ചാർജ് 160–210 പഴയത്–120–170 വൈദ്യുതി നിരക്ക് 6.15–6.70 പഴയ നിരക്ക് 5.65–6.25 കൃഷി ഫിക്സഡ് ചാർജ്–25 പഴയത്–10 വൈദ്യുതി നിരക്ക്–3.30 പഴയനിരക്ക്–2.80 അമിതമായ വൈദൃുത നിരക്കില്‍ നിന്നും രക്ഷപെടണമെങ്കില്‍ ജനങ്ങള്‍ കൂടുതല്‍ ലാഭകരമായ സോളാര്‍ വൈദൃുതിയിലേക്ക് മാറേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ