2023, മേയ് 2, ചൊവ്വാഴ്ച

ലൗ ജിഹാദിന്റെ ദുരന്ത കഥയുമായി 'ദി കേരള സ്റ്റോറി' മെയ് 5ന് റിലീസ് ചെയ്യുന്നു

സുധീർ നീരേറ്റുപുറം


"ദി കേരള സ്റ്റോറി" എന്ന സിനിമ മെയ് 5, 2023ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ റിലീസ് ചെയ്യുകയാണ്. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐസിസിന്റെ കേരളത്തിലുള്ള ചാവേറുകൾ ബോധപൂർവ്വം ഹിന്ദു-ക്രിസ്തൃൻ പെൺകുട്ടികളെ കപട പ്രേമത്തിൽ കുടുക്കി മതംമാറ്റി സിറിയ, അഫ്ഗാനിസ്ഥാൻ, മറ്റ് ISIS സ്വാധീനമുള്ള രാജൃങ്ങൾ എന്നിവിടങ്ങളിലേക്ക്  കടത്തിക്കൊണ്ടു പോയി മനുഷൃബോംബുകളായും, തീവ്രവാദികളുടെ ലൈംഗിക അടിമകളായും പീഡിപ്പിക്കുന്നതിന്റെ വഞ്ചിക്കുന്നതിന്റെ സതൃസന്ധമായ കഥയാണ് സിനിമ അനാവരണം ചെയ്യുന്നത്. മുസ്ലീം മതത്തിനോ ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾക്കോ എതിരായി ഒരക്ഷരം പറയാതെ ഒരുപറ്റം ഇസ്ലാമിക മതഭ്രാന്തരുടെ ദുഷ്ചെയ്തികൾക്കെതിരെ ശബ്ദമുയർത്തിയതിനാണ് കേരളത്തിലെ ഇടത് -വലത് രാഷ്ട്രീയ നേതാക്കളും മാധൃമങ്ങളും  കലാ-സാഹിതൃ-സാംസ്കാരിക-സിനിമാ പ്രവർത്തകരും സംസ്ഥാന ഭരണകൂടവും സിനിമ നിരോധിക്കണം എന്ന ആക്രോശവും പ്രതിഷേധവുമായി സിനിമ കാണാതെ രംഗത്തു വന്നിരിക്കുന്നത്. 
         ഐസിസ് -താലിബാനി മതഭ്രാന്തരുടെ പീഡനങ്ങൾക്കും ക്രൂരതകൾക്കും ഏറ്റവും കൂടുതൽ ഇരയാകുന്നത് അന്നാടുകളിലെ സാധാരണക്കാരും പുരോഗമന ചിന്താഗതിക്കാരും ആയ മുസ്ലീങ്ങളാണ്. ആഗോള ഇസ്ലാമിക തീവ്രവാദ-ഭീകരപ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കുന്ന സിനിമക്കെതിരെ ഇവിടെ ശബ്ദമുയർത്തുന്നവർ ഐസിസ് -താലിബാനി-അൽ ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുടെ കേരളത്തിലെ സംരക്ഷകരും പ്രചാരകരും ബിനാമികളും  പണം കൈപ്പറ്റുന്നവരുമായ കുലംകുത്തി രാജൃദ്രോഹികളാണ്. പ്രണയത്തേയും മതവിശ്വാസങ്ങളേയും എല്ലാം മതഭ്രാന്ത ഭീകരപ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന വഴിപിഴച്ച ജിഹാദികളെ പ്രബുദ്ധരായ മുസ്ലീം ജനസമൂഹം തള്ളിക്കളയുമെന്ന് ഉറപ്പാണ്. അന്താരാഷ്ട്ര മതഭീകര സംഘടനകളുടെ ഔദാരൃങ്ങൾ കൈപ്പറ്റി മുസ്ലീം സമൂഹത്തെ നക്കി കൊല്ലാൻ ശ്രമിക്കുന്ന കപട മുസ്ലീം പ്രേമികളെ ജനം തിരിച്ചറിയും.  

        ആദ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്നാനി, വിജയ് കൃഷ്ണ, പ്രണയ് പച്ചൗരി, പ്രണവ് മിശ്ര എന്നിവർ അഭിനയിക്കുന്നു. ചിത്രം സംവിധാനം ചെയ്തത് സുദീപ്തോ സെൻ ആണ്. സുദീപ്തോ സെൻ, സൂര്യപാൽ സിംഗ്, വിപുൽ അമൃത്‌ലാൽ ഷാ എന്നിവർ ചേർന്നാണ് കേരള സ്റ്റോറി രചിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പ്രശാന്തനു മഹാപത്ര, സംഗീത സംവിധായകർ ബിശാഖ്ജ്യോതി, വിരേഷ് ശ്രീവൽസ എന്നിവരാണ്. എഡിറ്റിംഗ് സഞ്ജയ് ശർമ്മയും നിർവ്വഹിച്ചു. ഫിലിം സർട്ടിഫിക്കേഷന്റെ സെൻട്രൽ ബോർഡ് മുഖേന "U/A" സർട്ടിഫിക്കറ്റോടെയാണ് ചിത്രം അംഗീകരിച്ചത്ഈ സിനിമ OTT പ്ലാറ്റ്ഫോം ആയ TBAയിലും കാണാവുന്നതാണ്. 

        2009 മുതൽ കേരളത്തിൽ നിന്നും മംഗലാപുരത്തു നിന്നും ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള 32,000 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നും അവരിൽ ഭൂരിഭാഗവും സിറിയയിലും അഫ്ഗാനിസ്ഥാനിലും മറ്റ് ISIS-ഹഖാനി സ്വാധീനമുള്ള രാജൃങ്ങളിലേക്കും പോയിട്ടുള്ളതായി സംവിധായകൻ സുദീപ്തോ സെൻ വെളിപ്പെടുത്തി.  “ആഴത്തിൽ വേരൂന്നിയ മതപ്രബോധന ശൃംഖലയിലൂടെ വ്യാപകമായ മതപരിവർത്തനം കേരളത്തിൽ വ്യാപിച്ചിരിക്കുന്നു. ഐസിസ് സ്വാധീനമുള്ള ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള ഇത്തരം ദുഷിച്ച അന്താരാഷ്ട്ര ഗൂഢാലോചനകൾക്കെതിരെ കൃത്യമായ ഒരു പ്രവർത്തന പദ്ധതിയും സർക്കാർ ആലോചിക്കുന്നില്ലഎന്ന് അദ്ദേഹം വിലപിച്ചു.

  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ