2020, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

പിണറായി ഇരട്ടച്ചങ്കനല്ല വെറും ഓട്ടച്ചങ്കന്‍ : വി. മുരളീധരന്‍

പിണറായി ഇരട്ടച്ചങ്കനല്ല വെറും ഓട്ടച്ചങ്കന്‍ : വി. മുരളീധരന്‍പന്തീരാങ്കാവ് കേസ് സംസ്ഥാന പോലീസിന് തിരിച്ചേല്‍പ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരിക്കുകയാണ് കേരള മുഖ്യമന്ത്രി.കേരള പോലീസ് കാര്യക്ഷമമായും തൃപ്തികരമായും അന്വേഷിച്ചു വരുന്ന കേസാണ് (നമ്പര്‍ 507/2019) എന്‍ഐഎ സ്വമേധയാ ഏറ്റെടുത്തതെന്നാണ് പിണറായിയുടെ ആക്ഷേപം. അലനും താഹയ്ക്കുമെതിരായ കേസ് സംസ്ഥാന പോലീസ് തന്നെ അന്വേഷിക്കേണ്ടതാണെന്ന നിയമോപദേശം കിട്ടിയെന്ന് പറയുന്ന പിണറായി നിയമസഭയിൽ ഇന്നലെ ഛർദ്ദിച്ചതൊക്കെ തൊണ്ട തൊടാതെ ഇന്ന് വിഴുങ്ങി, താൻ ഇരട്ടച്ചങ്കനല്ല വെറും ഓട്ടച്ചങ്കനാണെന്ന് തെളിയിക്കുകയാണ്.കേസ് തിരികെ ഏല്‍പ്പിക്കാന്‍ താൻ അമിത്ഷായുടെ കാല് പിടിക്കണോ എന്ന ചോദ്യം നിയമസഭയിൽ ഉന്നയിച്ചതിന്റെ പിറ്റേദിവസമാണ് ഈ വെളിപാടെന്നതാണ് ഏറ്റവും വലിയ തമാശ.

പന്തീരാങ്കാവ് കേസില്‍ യുഎപിഎ ഒഴിവാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്ന് നിയമസഭയില്‍ ഇന്നലെ പ്രതിപക്ഷം ആവശ്യം ഉന്നയിച്ചപ്പോൾ അവരെ സഭയിൽ കളിയാക്കിയ സഖാവിന് ഇതെന്ത് പറ്റി? അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ വിമര്‍ശനമാണ് പാർട്ടിക്കകത്തും പുറത്തും നേരിട്ടുകൊണ്ടിരിക്കുന്നതെന്നതാണ് വസ്തുത. ഈ ഘട്ടത്തിലെല്ലാം മുഖ്യമന്ത്രി പൊലീസ് നടപടിയെ ന്യായീകരിച്ച് ഇരുവരും മാവോയിസ്റ്റ് ആണ് എന്ന് സഭയിൽ പോലും ഉറപ്പിച്ചുപറയുകയായിരുന്നു. ഇനി അതുകൂടി മാറ്റിപ്പറഞ്ഞാൽ എല്ലാം കോംപ്ലിമെന്റ്സായി. പക്ഷേ, രമേശ് ചെന്നിത്തലയും എം.കെ മുനീറും മുസ്ളീം വോട്ടും പാർട്ടി വോട്ടും ഈ വിഷയത്തിൽ കൊണ്ടു പോകുമെന്നായപ്പോൾ പിടഞ്ഞു പോയ ആ ഇരട്ടച്ചങ്ക് നിങ്ങൾ കാണാതിരിക്കരുത്! പിന്നെ, ഇന്നത്തെ അമിത് ഷാക്കെഴുതിയ കത്ത് കണ്ട് കളിയാക്കുന്നവരോട്:
"നയപ്രഖ്യാപന ദിനത്തിൽ നാണക്കേട് ഒഴിവാക്കാൻ
ഗവര്‍ണറുടെ കാലു പിടിക്കാമെങ്കില്‍ പിന്നെ അമിത് ഷായുടെ കാലു പിടിച്ചാല്‍ എന്താ കുഴപ്പമെന്ന് പ്രതിപക്ഷം തന്നെയല്ലേ ഇന്നലെ ചോദിച്ചത്? ഗത്യന്തരമില്ലാതെ അതങ്ങ് ചെയ്യാമെന്ന് വച്ച പിണറായി സഖാവിനെ എന്തിനാണ് ഇങ്ങനെ ക്രൂശിക്കുന്നത്?"

#വി. മുരളീധരന്‍ #ലേഖനം,

TataCliq [CPS] IN
Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

12? IPS Touch Screen | Waterproof Backup Camera | Stream Media | Parking Monitor | Sony Imx 335 Sensor | Night Vision | Support Up To 256GB


   20% off all Design Essentials Natural Collections
 

 Black Friday and Cyber Monday sales Black Friday and Cyber Monday sales 



 

 Explore vacation rentals - Holiday rentals: Room for your entire crew - Discover rentals Explore vacation rentals - Holiday rentals: Room for your entire crew - Discover rentals

Rexing Woodlens H1 HD 16MP Trail Camera Day & Night

Rexing Woodlens H1 HD 16MP Trail Camera Day & Night

Ultra Fast Motion Detection | 0.2s Trigger Speed | LED Flash Photo | Video Hunting Game Personal Surveillance Cam


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ