2020, ഫെബ്രുവരി 9, ഞായറാഴ്‌ച

ജ്ഞാനസൂര്യന്‍ വിടവാങ്ങി : പി. പരമേശ്വരന് പ്രണാമം

സുധീര്‍ നീരേറ്റുപുറം
ജ്ഞാനസൂര്യന്‍ വിടവാങ്ങി : പി. പരമേശ്വരന് പ്രണാമം


ജ്ഞാനസൂര്യന്‍ വിടവാങ്ങി : പി. പരമേശ്വരന് പ്രണാമം സംഭവബഹുലമായ 93 വര്‍ഷത്തെ ധന്യജീവിതത്തിന് വിരാമമിട്ടുകൊണ്ട് മാന്യ പരമേശ്വര്‍ജി (93) സ്വര്‍ഗപദം പൂകി. ഇന്ന് (09.02.2020) രാവിലെ 12.10ന് ഒറ്റപ്പാലത്തു വെച്ചാണ് അന്ത്യം. ഹിന്ദുത്വ ചിന്തകള്‍ക്ക് യുതൊരു സ്ഥാനവുമില്ലാതിരുന്ന അവഗണനയും പരിഹാസവും നേരിട്ടിരുന്ന ഒരു കാലഘട്ടത്തില്‍ തന്റെ ശാസ്ത്രീയ ധൈഷ്ണിക ചിന്തകളാല്‍ കേരളത്തില്‍ വെന്നിക്കൊടി പാറിച്ച സൈദ്ധാന്തികനാണ് പരമേശ്വര്‍ജി. വൈദേശിക ഇടതുപക്ഷ ചിന്തകളെ സമഗ്രമായി പഠിച്ച് അവയെ തത്വചിന്താപരമായി വിമര്‍ശിച്ച് അതിന്റെ പൊളളത്തരങ്ങളും തെറ്റായതും അശാസ്ത്രീയവുമായ അവകാശവാദങ്ങളെ തുറന്നുകാട്ടുകയും ചെയ്തു. ജനസംഘത്തിന്റെ ദേശീയ ചുമതല വഹിച്ചിരുന്ന പരമേശ്വര്‍ജി ദീനദയാല്‍ജിയോടൊപ്പം പ്രവര്‍ത്തിക്കുകയും ഏകാത്മമാനവവാദം എന്ന തത്വസംഹിതക്ക് വിശാലമായ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തി വിപുലമാക്കുകയും ചെയ്തിരുന്നു. ലോകത്തിന്റെ വിമോചനത്തിനുളള ആഗോള തത്വചിന്തയാണ് കമ്യൂണിസം/മാര്‍ക്‌സിസം എന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ കുപ്രചരണത്തെ ഏകാത്മമാനവവാദത്തിലൂടെ ഹിന്ദു എക്കണോമിക്‌സിലൂടെ പരമേശ്വര്‍ജി നിഷ്പ്രഭമാക്കി. കേരളത്തിലെ ചിന്താമേഖലയില്‍ സ്‌ഫോടനാത്മകമായ വിപ്ലവങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ്. വിദ്യാഭ്യാസ-സാംസ്‌കാരിക-മാധ്യമ-കലാ-സാഹിത്യ-ചിന്താ മേഖലകളിലെല്ലാം നേതൃത്വപരമായ പങ്ക് വഹിച്ചു.
തന്നെ അടുത്തറിയുന്ന എല്ലാവരോടും സ്‌നേഹമസൃണമായി പെരുമാറുകയും, എതിരാളികളില്‍പ്പോലും തന്റേതായ സ്വാധീനം ചെലുത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 1992-1997 കാലഘട്ടത്തില്‍ സംഘപ്രചാരകനായി സംഘത്തിന്റെ മുഖുപത്രമായ വൃത്താന്തത്തിന്റെ മുഖ്യചുമതല വഹിച്ചുകൊണ്ട് എറണാകുളത്തെ ആര്‍.എസ്.എസ് പ്രാന്ത കാര്യാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് പരമേശ്വര്‍ജിയുടെ ഉപദേശങ്ങളും മാര്‍ഗദര്‍ശനങ്ങളും സംഘ ആശയങ്ങളേയും ദേശീയ-അന്താരാഷ്ട്രീയ വിഷയങ്ങളേയും ശരിയായ രീതിയില്‍ വിലയിരുത്താനും വാര്‍ത്തകളിലൂടെയും ലേഖനങ്ങളിലൂടെയും പ്രതിഫലിപ്പിക്കാനും
ജ്ഞാനസൂര്യന്‍ വിടവാങ്ങി : പി. പരമേശ്വരന് പ്രണാമം
സഹായിച്ചിരുന്നു. പരമേശ്വര്‍ജിയുടെ നിരവധി ലേഖനങ്ങള്‍ കേട്ടെഴുതാനുളള സൗഭാഗ്യവും അക്കാലത്ത് ലഭിച്ചിരുന്നു. സൗമ്യമായ പെരുമാറ്റത്തിലുടെ എല്ലാവരോടും അടുത്തിടപഴകുകയും അവരുടെ ഹൃദയത്തില്‍ തന്റേതായ സ്ഥാനം നേടുകയും ചെയ്തിരുന്നു. മഹാനായ ഒരു കാവിയുടുക്കാത്ത ഋഷിതീല്യനായ അജാതശത്രുവാണ് പി. പരമേശ്വര്‍ജി. ആര്‍.എസ്.എസ് പ്രചാരകന്‍, കവി, സാഹിത്യകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍, തത്വചിന്തകന്‍, സംഘാടകന്‍, എഡിറ്റര്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നിങ്ങനെ സമസ്ത മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മഹാവ്യക്തിത്വമായിരുന്നുവെങ്കിലും അതിന്റേതായ യാതൊരു ജഡകളും ധാര്‍ഷ്ട്യവും അഹങ്കാരവും പ്രകടിപ്പിക്കാതെ പ്രവര്‍ത്തിച്ച സൗമ്യനായ ആദര്‍ശനിഷ്ഠനായ മഹാമേരുവായിരുന്നു അദ്ദേഹം. 
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഓണേഴ്‌സില്‍ സ്വര്‍ണമെഡലോടെ ബിരുദം നേടിയ പരമേശ്വര്‍ജി സ്വാമി ആഗമാനന്ദന്റെ ശിഷ്യനായി ശ്രീരാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് തിരുവനന്തപുരത്ത് വെച്ച്  അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി. 1967 മുതല്‍ 71വരെ ജനസംഘം ദേശീയ സെക്രട്ടറിയും 1971 മുതല്‍ 77വരെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷനുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രക്ഷോഭം നയിച്ചതിന് 1975 മുതല്‍ 77വരെ മിസ തടവുകാരനായി ജയില്‍ വാസം അനുഷ്ടിച്ചു. കേരളത്തിലെ
ജ്ഞാനസൂര്യന്‍ വിടവാങ്ങി : പി. പരമേശ്വരന് പ്രണാമം
ഹിന്ദുത്വത്തിന്റെ സംഘത്തിന്റെ ശബ്ദമായി മാറിയ കേസരി വാരികയുടെ തുടക്കത്തിലും വളര്‍ച്ചയിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 1977 മുതല്‍ 1982 വരെ ദല്‍ഹി കേന്ദ്രമായി ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. 1982ല്‍ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഉപാദ്ധ്യക്ഷനായ അദ്ദേഹം പിന്നീട് അധ്യക്ഷനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 
കേരളത്തിലെ സാംസ്‌കാരിക മേഖലയിലെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. മാര്‍ക്‌സില്‍ നിന്നും മഹര്‍ഷിയിലേക്ക്, മാര്‍ക്‌സും വിവേകാനന്ദനും, ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകന്‍, സ്വതന്ത്ര ഭാരതം ഗതിയും നിയതിയും, മഹര്‍ഷി അരവിന്ദന്‍ ഭാവിയുടെ ദാര്‍ശനികന്‍, മാറുന്ന സമൂഹവും മാറാത്ത മൂല്യങ്ങളും, ദിശാബോധത്തിന്റെ ദര്‍ശനം, കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയത്തിലേയ്ക്ക്, ഭഗവദ്ഗീത നവലോകക്രമത്തിന്റെ ദര്‍ശനം,


ജ്ഞാനസൂര്യന്‍ വിടവാങ്ങി : പി. പരമേശ്വരന് പ്രണാമം
സ്വതന്ത്രഭാരതം ഗതിയും നിയതിയും, ഹിന്ദുരാഷ്ട്രത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍, വിശ്വവിജയി വിവേകാനന്ദന്‍, ഭാരതം-പ്രശ്നങ്ങളും പ്രതിവിധിയും, യജ്ഞപ്രസാദം (കവിതകള്‍) തുടങ്ങി പാണ്ഡിത്യത്തിന്റെയും വിചാരവിപ്ലവത്തിന്റെയും സവിശേഷതകള്‍ വിളിച്ചോതുന്ന നിരവധി ഗ്രന്ഥങ്ങള്‍ പരമേശ്വര്‍ജി എഴുതിയിട്ടുണ്ട്. പരമേശ്വര്‍ജിയുടെ വേര്‍പാട് ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ്. ആ ജ്ഞാനതപസ്വിയുടെ ഇതിഹാസപുരുഷന്റെ പാവനസ്മരണക്കു മുന്നില്‍ ഒരായിരം അശ്രുകണങ്ങള്‍ സമര്‍പ്പിക്കുന്നു. 

#പി. പരമേശ്വരന്‍ #ലേഖനം,

TataCliq [CPS] IN
Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

Rexing M1 Pro 2k Dual Mirror Dash Cam 1440p (Front) + 1080p (Rear) W/ FREE 32GB memory card

12? IPS Touch Screen | Waterproof Backup Camera | Stream Media | Parking Monitor | Sony Imx 335 Sensor | Night Vision | Support Up To 256GB


   20% off all Design Essentials Natural Collections
 

 Black Friday and Cyber Monday sales Black Friday and Cyber Monday sales 



 

 Explore vacation rentals - Holiday rentals: Room for your entire crew - Discover rentals Explore vacation rentals - Holiday rentals: Room for your entire crew - Discover rentals

Rexing Woodlens H1 HD 16MP Trail Camera Day & Night

Rexing Woodlens H1 HD 16MP Trail Camera Day & Night

Ultra Fast Motion Detection | 0.2s Trigger Speed | LED Flash Photo | Video Hunting Game Personal Surveillance Cam


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ