മലബാറിൽ നടന്ന ഹിന്ദു വംശഹത്യയുടെ അറിയപ്പെടാത്ത ചരിത്രം തുറന്നു കാണിക്കുന്ന ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്, ദിനേശ് പണിക്കര്‍, വിജയ് മേനോന്, മാത്യു ജോര്‍ജ്ജ്, സന്തോഷ് നമ്പൂതിരി, മുഹമ്മദ് എരവട്ടൂര്‍, കോഴിക്കോട് നാരായണന് നായര്‍, ഷോബി തിലകന്, ഷിബു തിലകന്, ശ്രീജിത്ത് കൈവേലി, ദിനേശ് കുമാര്‍, മധുലാല്‍, സന്തോഷ് കെ നായര്‍, ബാബു സ്വാമി, ഇല്ലികെട്ടു നമ്പൂതിരി, അമര്‍നാഥ്, കൃഷ്ണപ്രസാദ്, ജെ പി ആതവനാട്, വിനോദ് കാവില്‍, ബുദ്ധ, രഞ്ജിത്ത് പേരാമ്പ്ര, ശ്രീറാം, വര്‍മ്മജി, ആനന്ദ്, സത്യന് ചിക്ലിക്കോട്ട്, സേവ്യര്‍, ദവരാജ്, ക്യാപ്റ്റന്‍ വിജയകുമാര്‍, ദിവാകരന്, മുരളി, ശ്രീകുമാര്‍, ഹരീഷ് പണിക്കര്‍, രാജീവ് ബേപ്പൂര്‍, ഹരിഗോവിന്ദ്, പ്രശോബ്, ആഗ്ന സുരേഷ്, കൃഷ്ണപ്രിയ, ജില്‍ഷ, രമ്യ മുരളി, ഉഷ പയ്യന്നൂര്‍, ബിന്ദു മോഹന്‍, ശോഭ രാജന്, സിന്ധു വയനാട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതുപോലെ പ്രേക്ഷകര്‍ ഈ സിനിമയും ഏറ്റെടുക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും രാമസിംഹന് പറഞ്ഞു.
മമധര്‍മ്മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിര്‍മ്മിച്ചത്. 3 മണിക്കൂർ 10 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ലൂസിയാമ അലി അക്ബര്‍, ക്യാമറ- ബിനു എസ് നായര്‍, സുനില്‍ കണ്ണൂര്‍, പ്രജീഷ് കണ്ണൂര്‍. മേക്ക്പ്പ്- പട്ടണം റഷീദ്, കലാസംവിധാനം- മുരളി ബേപ്പൂര്‍, കോസ്റ്റ്യൂം- ചന്ദ്രന് ചെറുവണ്ണൂര്‍, സംഗീതം- ഡോ.ജഗത് ലാല്‍ ചന്ദ്രശേഖര്‍, ഹരി വേണുഗോപാല്‍. വരികള്‍- രാമസിംഹന്, ഗായകര്‍- സുനില്‍ മത്തായി, ഗോപകുമാര്‍, രാമസിംഹന്. എഡിറ്റിംഗ്- രാമസിംഹന്, സഹ സംവിധാനം- രാധേഷ് അശോക്, സ്റ്റണ്ട്- ബ്രൂസ്ലി രാജേഷ്, രാമസിംഹന്.
Tour & Travel Packages & Cheap Flight/Cruise/Hotel/Car/Bike Bookings in anywhere in the world visit the website: https://touristplacesnearme.cloudaccess.host/
സെൻസർ ബോർഡിന്റെ തടസ്സങ്ങൾ നിഷ്പ്രഭമാക്കി കോടതി- പ്രധാനമന്ത്രി ഒാഫീസ് എന്നിവയുടെ ശക്തമായ ഇടപെടലുകൾക്കു ശേഷം ഒരു വർഷത്തോളം താമസിച്ചാണ് 2023 മാർച്ച് ആദൃം പ്രദർശനത്തിന് എത്തുന്നത്. കാശ്മീർ ഫയൽസ്, കാന്താര, മാളികപ്പുറം എന്നീ ചിത്രങ്ങൾ ഇടത് -ജിഹാദി എതിർപ്പുകൾ അതിജീവിച്ച് ബോക്സ് ഒാഫീസ് ഹിറ്റായതു പോലെ ഈ ചിത്രവും വൻഹിറ്റാകുമെന്ന് സംവിധായകന് രാമസിംഹൻ അലിഅക്ബർ പ്രതീക്ഷ പ്രകടിപ്പിച്ചു.
അലിഅക്ബർ പറയുന്നു,"ലോകത്തിന്റെ ഒരു കോണിലിരുന്ന് ഞാൻ ചോദിച്ചു,1921 ലെ സത്യം നമുക്ക് പുറത്തുകൊണ്ട് വരണ്ടേ, ലോകം അതിനു മറുപടി നൽകി വേണം.. അത് വേണം... അവർ ഒരു സിനിമ നിർമ്മിച്ചു പുഴ മുതൽ പുഴവരെ... ഞാനല്ല അവർ നിർമ്മിച്ചതാണ് അവരുടെ കഴിവിൻ പ്രകാരം.. ഞാൻ ഒരു കാരണം മാത്രം... അവരുടെ സിനിമ ലോക സമക്ഷം എത്തുകയാണ്.. ലോകം നിർമ്മിച്ച ഒരു കുഞ്ഞു സിനിമ.. അതിൽ ലോകമുണ്ട്... ലോകത്തിന്റെ പൂർവികർ ഉണ്ട്... പൂർവ്വികർക്കുള്ള ഒരു ശ്രാദ്ധം.. ഒരുരുള ചോറ്, ഒപ്പം കുറച്ചു ദ്രവ്യങ്ങൾ.. അത് അവരുടെ അവകാശമാണ്... തൂവൂരിലെ കിണറിലും, നാഗാളികാവിലെ കിണറിലും അന്തിയുറങ്ങുന്നവർക്കുള്ള ബലിച്ചോർ.. അതാണ് പുഴ മുതൽ പുഴവരെ... നിങ്ങളുടെ പൂർവ്വികരുടെ രോദനം.. അത്രമാത്രം കരുതിയാൽ മതി.. ഒരുരുള ചോറ്..ആ ആത്മാക്കൾക്ക്...". ജനങ്ങള്‍ നിര്‍മ്മിച്ച ഈ ജനകീയ സിനിമ ജനങ്ങള്‍ സ്വയമേറ്റെടുത്ത് വിജയിപ്പിക്കേണ്ടതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ