കവിത
ശുഭാശംസ
പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി
കരവിരുതു വെല്ലുന്നു
കാരിരുമ്പിന് യന്ത്ര-
വിരുതുകള്‍ നമിച്ചു വാങ്ങുന്നു;
കരള്‍ വിരുതു വെല്ലുന്നു
പാഴിരുട്ടിന് ക്ഷുദ്ര-
കലവികള്‍ നിലച്ചു മായുന്നു.
ഇതിനല്ലി നന്നായി-
വരുവതിന്നാശംസ
അരുളേണ്ട തസ്മാദൃശന്മാര് ?
(2015 ആരംഭത്തില്‍ ഞാന്‍ www.vrittantham.com എന്ന പേരില്‍ ഒരു വെബ് സൈറ്റ് ആരംഭിച്ചപ്പോള്‍ അതിന് ആശംസ അിറയിച്ചു കൊണ്ട് 'ശുഭാശംസ' എന്ന തലക്കെട്ടില്‍ ശ്രീ. വിഷ്ണുനാരായണന്‍ നമ്പൂതിരി എനിക്ക് സ്നേഹപൂര്‍വ്വം അയച്ചു തന്ന കവിത)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ