സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍
പെരുന്നയില്‍ മന്നത്തു വീട്ടില്‍ പാര്‍വതിയമ്മയുടെയും വികത്താനം നീലമന ഇല്ലത്ത് ഈശ്വരന്‍
ചങ്ങനാശേരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പഠനം ഉപേക്ഷിച്ച് വിശപ്പടക്കാന്‍ ഒരു നാടക സംഘത്തില്‍ ബാലനടനായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു. പിന്നീടാണ് കീഴ്ജീവന പരീക്ഷ വിജയിച്ച് വാദ്ധ്യാരായി ജോലിയില്‍ പ്രവേശിക്കുന്നത്. മിഡില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരിക്കെ 27 ാമത്തെ വയസ്സില്‍ ഹെഡ്മാസ്റ്ററുടെ നീതിനിഷേധ നടപടിയില്‍ പ്രതിഷേധിച്ച് അദ്ദേഹം സര്‍ക്കാര്‍ ജോലി രാജിവെച്ചു. ഇതിന് രണ്ട് വര്‍ഷം മുമ്പ് തുറവൂര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്ന വേളയില്‍ മജിസ്‌ട്രേറ്റ് പരീക്ഷയില്‍ പ്രൈവറ്റായി ചേര്‍ന്ന് ജയിച്ചിരുന്നതിനാല്‍ പില്‍ക്കാലത്ത് സന്നത്തെടുത്ത് അഭിഭാഷകനായി പ്രവര്‍ത്തിച്ച് പ്രസിദ്ധനായി. അന്ന് കേരളത്തില്‍ നിലനിന്നിരുന്ന സാമുദായികാന്തരീക്ഷം അദ്ദേഹത്തെ കൂടുതല്‍ ചിന്തിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു. ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അരാജകത്വവും കലഹവും വിദ്വേഷവും ഐക്യമില്ലായ്മയും എല്ലാം അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. തന്മൂലം മന്നം തന്റെ ജീവിതം സമുദായസേവനത്തിനായി ഉഴിഞ്ഞുവയ്ക്കുവാന്‍ ദൃഢവ്രതമെടുക്കുകയും അതിനായി വിവിധ സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. 1914 ഒക്‌ടോബര്‍ 31 മുതല്‍ 1945 ആഗസ്റ്റ് 17 വരെ 31 വര്‍ഷക്കാലം മന്നം എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയായും, പിന്നീട് മൂന്നു വര്‍ഷം പ്രസിന്റുമായി വിരാജിച്ചു. 1947 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനും, ഉത്തരവാദഭരണ പ്രക്ഷോഭണത്തിനും നേതൃത്വം നല്‍കി. മുതുകുളത്ത് ചെയ്ത പ്രസംഗത്തിന്റെ പേരില്‍ രണ്ടര മാസം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. പിന്നീട് പത്തനംതിട്ട നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ച് നിയമസഭാ സാമാജികനായി. 1949 ആഗസ്റ്റില്‍ ആദ്യമായി രൂപീകരിക്കപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. 1957 ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ വിമോചന സമരത്തിന് അദ്ദേഹം നേതൃത്വം നല്‍കുകയും തദ്ഫലമായി ഈഎംഎസ് മന്ത്രിസഭയെ നെഹ്രു സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തു. 1924 ല്‍ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തെ തുടര്‍ന്ന് വൈക്കത്ത് നിന്നും കാല്‍നടയായി തിരുവനന്തപുരം രാജധാനിയിലേക്ക് നയിച്ച സവര്‍ണ്ണജാഥയും, ഗുരുവായൂര്‍ സത്യാഗ്രഹവും മന്നത്തിന്റെ വിശാലമായ സാമൂഹികവീക്ഷണത്തിന്റെയും, പ്രക്ഷോഭണവൈഭവത്തിന്റെയും, സംഘടനാചാതുരിയുടെയും, നേതൃപാടവത്തിന്റെയും മികച്ച ഉദാഹരണങ്ങളാണ്. 1960 ല്‍ ശതാഭിഷിക്തനായ മന്നത്തു പത്മനാഭന്റെ സംഘര്‍ഷഭരിതവും വിശ്രമരഹിതവുമായ കര്‍മ്മകാണ്ഡത്തിന് 1970 ഫെബ്രുവരി 25 ന് വിരാമമായി.
രാജസേവകരും ചാവേറുകളുമായിരുന്ന നായര്‍ സമുദായം കാലാന്തരത്തില്‍ സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും അധഃപതിക്കുകയും ജീര്‍ണ്ണിക്കുകയും ചെയ്തിരുന്നു. മരുമക്കത്തായ വ്യവസ്ഥിതിമൂലം വിവാഹം, ദായക്രമം, സ്വത്തുവിഭജനം എന്നീ കാര്യങ്ങളെല്ലാം സമുദായത്തെ അധഃപതിപ്പിച്ചിരുന്നു. സമുദായത്തെ കുത്തുപാളയെടുപ്പിക്കുന്ന ആര്‍ഭാടപൂര്‍ണ്ണമായ വിവാഹങ്ങള്‍, അടിയന്തിരങ്ങള്‍, പുല, തീണ്ടുകുളി, ക്ഷേത്രോത്സവങ്ങള്‍, ദാനങ്ങള്‍ എന്നിവയും ഭീകരാകാരം പൂണ്ടിരുന്നു. ഫ്യൂഡല്‍ ഭരണകാലഘട്ടത്തില്‍ നാടുവാഴികളെ ആശ്രയിച്ച് ഉഗ്രപ്രഭവന്മാരും ഉഗ്രപ്രതാപികളുമായി ഇവിടെ അധീശത്വം സ്ഥാപിച്ച് കഴിഞ്ഞിരുന്ന ഈ സമൂഹം ശുംഭന്മാരും അഹംഭാവികളും ക്ഷിപ്രകോപികളുമായി മാറി പഴയ പ്രതാപത്തിന്റെയും പ്രഭുത്വത്തിന്റെയും തിണ്ണബലത്തില്‍ ഞെളിഞ്ഞുനടന്നിരുന്നവരെ കണ്ടിട്ടാണ് കുഞ്ചന്‍നമ്പ്യാര്‍ പരിഹാസത്തോടെ കിരാതം തുളളലില്‍ സുയോധനനെക്കൊണ്ട് ഇപ്രകാരം പറയിപ്പിച്ചത് :
നായന്മാരെക്കൊണ്ടൊരു ഫലവുമി-
ല്ലായുധമുളളവര്‍തന്നെ ചുരുക്കം
കളളുകുടിപ്പാനല്ലാതൊന്നിനു
കൊളളരുതാത്ത ജളന്മാരേറും
തടിയന്മാരവര്‍ വീട്ടിലശേഷം
മുടയന്മാര്‍ ചിലരൊടിയന്മാരും
കുടയന്മാരിവരെന്തിനുകൊളളാം.
മദ്യം, കറുപ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളില്‍ മയങ്ങിപ്പോയ ഒരു സമുദായത്തിന്റെ ദയനീയ ചിത്രമാണ് ഇവിടെ വരച്ചുകാട്ടപ്പെടുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് ഇവിടുത്തെ ഓരോ സമൂഹവും തങ്ങളുടെ കീഴ്ജാതിക്കരെ ചവിട്ടിതാഴ്ത്തിക്കൊണ്ട് മേല്‍ജാതിക്കാരെ പുലഭ്യം പറയുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. തന്മൂലമാണ് ഇവിടെ വിദേശികള്‍ക്ക് തങ്ങളുടെ മതപ്രചരണവും മതംമാറ്റങ്ങളും നിര്‍ബാധം നടത്തുവാന്‍ സാധിച്ചത്. ഹിന്ദുസമൂഹത്തിലെ ഭിന്നജാതികളുടെ ഈ ദുരവസ്ഥ കണ്ടറിഞ്ഞിട്ടാണ് സ്വാമി വിവേകാനന്ദനും, ചട്ടമ്പി സ്വാമികളും, ശ്രീനാരായണ ഗുരുദേവനും, മഹാത്മാ അയ്യന്‍കാളിയും, അയ്യാ വൈകുണ്ഠസ്വാമിയും, കുമാരഗുരുദേവനും മറ്റും വിവിധ സാമുദായിക നേതാക്കള്‍ക്ക് പ്രചോദനമേകിക്കൊണ്ട് സമൂഹത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദുരീകരിച്ചുകൊണ്ട് അവര്‍ക്ക് സംഘടിക്കാനും ശക്തരാകാനും ഉപയുക്തമായ സംഘടനകള്‍ രൂപീകരിച്ച് സമുദായാംഗങ്ങള്‍ക്ക് ആദ്ധ്യാത്മിക ജ്ഞാനവും വിദ്യാഭ്യാസവും തൊഴിലും നല്‍കുവാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
കേരളത്തില്‍ നിലവില്‍ ഏറ്റവും ശക്തമായ ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി മാറുവാന്‍ എന്‍എസ്എസിന് അതിന്റെ സംഘടനാ ശക്തി കൊണ്ട് സാധിച്ചിട്ടുണ്ട്. 2014 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാരം എന്‍എസ്എസിന് 5600 ല്‍പ്പരം കരയോഗങ്ങളും, അവയോട് ചേര്‍ന്ന് വനിതാ സമാജങ്ങള്‍, ബാലസമാജങ്ങള്‍ എന്നിവയും ഇവയെ നിയന്ത്രിക്കുന്ന 59 താലൂക്ക് യൂണിയനുകളും നിലവിലുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ സംഘടനയുടെ പ്രവര്‍ത്തനം ഐതിഹാസികമാണ്. നൂറിലേറെ സ്‌കൂളുകള്‍, 15 ആര്‍ട്‌സ് & സയന്‍സ് കോളേജുകള്‍, 3 ട്രെയിനിംഗ് കോളേജുകള്‍, 1 എഞ്ചിനീയറിംഗ് കോളേജ്, 1 ഹോമിയോ മെഡിക്കല്‍ കോളേജ്, നിരവധി നേഴ്‌സിംഗ് കോളേജുകള്‍, പോളിടെക്‌നിക്ക് കോളേജുകള്‍, ടി.ടി.സി സ്‌കൂളുകള്‍, ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ എന്നിവയെല്ലാം സമുദായാംഗങ്ങള്‍ക്കു മാത്രമല്ല മറ്റു വിഭാഗങ്ങളിലെ ലക്ഷാവദി വിദ്യാര്‍ത്ഥികള്‍ക്കും വിജ്ഞാനം പകരുന്ന മാതൃകാസ്ഥാപനങ്ങളാണ്. ഇത് എന്‍.എസ്.എസിന്റെ സാമൂഹിക പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്.
സമുദായാംഗങ്ങളുടെ സാമ്പത്തികവും തൊഴില്‍പരവുമായ പുരോഗതി ലക്ഷ്യമിട്ട് സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ആരംഭിച്ചിട്ടുണ്ട്. സമുദായ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന സാമൂഹികവിപത്തുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും അവബോധം വളര്‍ത്തിയെടുത്ത് അവരെ ജീവിക്കാന്‍ പ്രാപ്തരാക്കുന്നതിലേക്കുളള ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ്‚ലക്ഷ്യപ്രാപ്തിയിലേക്ക് മുന്നേറുകയാണ്. താന്ത്രികവിദ്യ പഠിച്ച് പൂജാകര്‍മ്മങ്ങളിലേര്‍പ്പെട്ട് ക്ഷേത്രസങ്കല്പങ്ങളും ആചാരാനുഷ്ഠാനങ്ങളും ഈശ്വരവിശ്വാസവും നിലനിര്‍ത്തുന്നതിന് ബ്രഹ്മജ്ഞാനമുളള പൂജാരികളെ നായര്‍സമുദായത്തില്‍ നിന്നുതന്നെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് താന്ത്രികവിദ്യാലയങ്ങള്‍ക്ക് തുടക്കമിട്ടു. ആദ്ധ്യാത്മിക കാര്യങ്ങളില്‍ അടിസ്ഥാനപരമായ വിജ്ഞാനവും സാമൂഹികപ്രതിബദ്ധതയും സദാചാരബോധവും പുതുതലമുറയില്‍ വളര്‍ത്തുന്നതിനും എന്‍.എസ്.എസ്.കരയോഗങ്ങള്‍ തോറും ആദ്ധ്യാത്മികപഠന കേന്ദ്രങ്ങള്‍ ആരംഭിച്ചത് സമുദായാംഗങ്ങളുടെ ആത്മവിശ്വാസവും കെട്ടുറപ്പും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
![]() | |
വിജയഭേരി : ആഭ്യന്തരവകുപ്പ് മന്ത്രിയായ ശേഷം എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ (ജനു.2, 2014) രമേശ് ചെന്നിത്തല മന്നം സമാധിയില്‍..... |
സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്കായി 2006 ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച റിട്ട. മേജര്‍ ജനറല്‍ എസ്.ആര്‍. സിന്‍ഹു ചെയര്‍മാനായ മൂന്നംഗ കമ്മീഷന്‍ 2010 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ അത് നടപ്പാക്കാന്‍ തയ്യാറായിട്ടില്ലെന്ന് കുറ്റപ്പെടുത്തി. ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനോ തടസ്സമില്ലാത്ത ശിപാര്‍ശകളെങ്കിലും നടപ്പാക്കാനോ ശ്രമമില്ല.
മുന്നാക്ക സമുദായത്തില്‍ ആദായനികുതിപരിധിയില്‍പ്പെടാത്തവരെ ഒ.ബി.സി.ക്കുതുല്യമായി പരിഗണിക്കുക, അവരില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവരെ കണ്ടെത്തി വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു.
മതസാമുദായിക വിദ്വേഷങ്ങള്‍ക്ക് ഇടനല്‍കാതെ സാമൂഹികനീതി, മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങള്‍ക്കായാണ് എന്‍.എസ്.എസ് നിലകൊള്ളുന്നതെന്ന് സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ പറഞ്ഞു.
2013-14 വര്‍ഷത്തെ സ്റ്റാഫ് ഫികേ്‌സഷന്‍ പൂര്‍ത്തിയാക്കി എയ്ഡഡ് സ്‌കൂള്‍ സ്ഥിരംജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തണം. 1:45 എന്ന പഴയ അധ്യാപകവിദ്യാര്‍ഥി അനുപാതം മാറ്റിനിശ്ചയിക്കണമെന്നും അതിനുപുറത്ത് അധികംവരുന്നവരെ സംരക്ഷിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട്പ്രകാരം ലഭിക്കുന്ന വിദ്യാഭ്യാസ സഹായങ്ങള്‍ക്കുള്ള വാര്‍ഷികവരുമാന പരിധി എല്ലാ വിഭാഗങ്ങള്‍ക്കും ഏകീകരിക്കണമെന്ന പ്രമേയവും അംഗീകരിച്ചു. നായകസഭാംഗങ്ങളായ ഹരികുമാര്‍ കോയിക്കല്‍, കെ.എന്‍.വിശ്വനാഥന്‍പിള്ള, എന്‍.വി.അയ്യപ്പന്‍പിള്ള എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. വി.രാഘവന്‍, എം.എം.ഗോവിന്ദന്‍കുട്ടി, പന്തളം ശിവന്‍കുട്ടി എന്നിവര്‍ അനുവാദകരായി.
പെരുന്നയിലെ ശ്രീപദ്മനാഭ തന്ത്രവിദ്യാപീഠത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യ രണ്ടു ബാച്ചുകാര്‍ക്ക് സ്വാമി ബ്രഹ്മവിദ്യാനന്ദ ഭാരതി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
രാഷ്ട്രീയ നയങ്ങള്‍
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ 2010 സെപ്തംബര്‍ 6 ന് വിലാസ്‌റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാക്കള്‍ പെരുന്നയിലെത്തി എന്‍.എസ്.എസ്സ് നേതാക്കളെ സന്ദര്‍ശിച്ചപ്പോള്‍, മന്ത്രിസഭാ രൂപീകരണവേളയില്‍ ഭരണത്തിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ ഭൂരിപക്ഷസമുദായാംഗങ്ങളെ നിയമിക്കണമെന്ന് ആവശ്യപ്പെടുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ ഈ ഉറപ്പുകളെല്ലാം ലംഘിക്കുകയും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് അമിതാധികാരങ്ങളും ആനുകൂല്യങ്ങളും നല്‍കി പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനെതിരെ എന്‍.എസ്.എസ്സ് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. എന്‍.എസ്.എസ്സിന്റെ കടുത്ത വിമര്‍ശകനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര വകുപ്പ് കിട്ടിയെങ്കിലും വിവാദങ്ങളായ സോളാര്‍ കേസ്, ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് തുടങ്ങിയ പ്രശ്‌നങ്ങളുടെ പേരില്‍ രാജിവയ്‌ക്കേണ്ടി വന്നു. ഇദ്ദേഹം സ്ഥാനം നഷ്ടമാകുന്നതിന് തൊട്ടു തലേദിവസം എന്‍.എസ്.എസ്സ് ആസ്ഥാനത്ത് എത്തിയെങ്കിലും അനുകൂല മറുപടി കിട്ടിയില്ല. രമേശ് ചെന്നിത്തലയുടെ പുതിയ മന്ത്രിപദവിയില്‍ എന്‍.എസ്.എസ്സിന് പങ്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ആത്യന്തികമായി ഇത് എന്‍.എസ്.എസ്സിന്റെ വിജയംതന്നെയാണെന്ന് കണക്കാക്കാം. രാഷ്ട്രീയ മേഖലയില്‍ നാളിതുവരെ തുടര്‍ന്നുവരുന്ന സമദൂര സിദ്ധാന്തം ഇടത് വലത് മുന്നണികളില്‍ നിന്നും സംഘടനക്കും തദ്വാര സമുദായത്തിനും ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നുളളത് അവിതര്‍ക്കിതമാണ്. ഇത് നിലവിലുളള സംഘടനാ നേതൃത്വത്തിന്റെ തന്ത്രങ്ങളുടെ വിജമാണെന്നതില്‍ എതിരഭിപ്രായമുണ്ടാവില്ല.
![]() | |
ചിരിയില്‍ നൂറുണ്ട് കാര്യം : ആഭ്യന്തര മന്ത്രിസ്ഥാനം നഷ്ടമായ ശേഷം തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ എന്‍.എസ്.എസ് ജന. സെക്രട്ടറി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചപ്പോള്‍..... |
![]() | |
മന്നം സമാധിയില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ പാഷ്പാര്‍ച്ചന നടത്തുന്നു |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.