പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ
ദേശദ്രോഹി മാധ്യമങ്ങളുടെ സംരക്ഷനോ...???!!!
സുധീര്‍ നീരേറ്റുപുറം
മംഗളം ദിനപത്രത്തില്‍ 2012 സെപ്തംബര്‍ 1 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ 2002 ല്‍ നടന്ന നരോദാ കൂട്ടക്കെലയെക്കുറിച്ചുളള കോടതി വിധിയെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച '5 മണിക്കൂര്‍; കേട്ടു ഞെട്ടിയ 97 കുരുതികള്‍ പര്യായങ്ങളില്ലാത്ത ക്രൂരത; കൂട്ടക്കൊലയുടെ നരോദ''എന്ന എന്‍.എം. ഉണ്ണികൃഷ്ണന്റെ വാര്‍ത്ത നുണക്കഥകളാല്‍ വര്‍ഗ്ഗീയവിദ്വേഷം ജനിപ്പിക്കുന്നതും മതവിദ്വേഷം വളര്‍ത്തുന്നതും ജനങ്ങള്‍തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുമുളള ബോധപൂര്‍വ്വമായ ഒന്നാണ് എന്ന് പരാതിപ്പെട്ടുകൊണ്ട് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് (ന്യൂഡല്‍ഹി) ഞാന്‍ 2012 സെപ്തംബര്‍ 29 ന് പരാതി നല്‍കിയിരുന്നു.
പരാതിക്ക് ആധാരമായ വാര്‍ത്തയുടെ തുടക്കം ഇപ്രകാരമാണ്, ''പൂര്‍ണഗര്‍ഭിണിയായ കൗസര്‍ഭാനുവെന്ന യുവതിയെ ആളുകള്‍ കൂട്ടം കൂടി മാനഭംഗപ്പെടുത്തുക, ഒന്നു കരയാന്‍ പോലും അനുവദിക്കാതെ നിറവയറുകീറി ഭ്രൂണം ശൂലത്തില്‍ കോര്‍ത്തു ചുട്ടുകൊല്ലുക, അങ്ങനെ പൈശാചികം എന്നു പറഞ്ഞാല്‍ മതിയാക്കാതെ കണ്‍മുന്നിലൂടെ വന്നമരണത്തെ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട 97 പേര്‍..''' ഈ വാര്‍ത്ത ശുദ്ധനുണയും അസംബന്ധവും മനഃപ്പൂര്‍വ്വം ഭൂരിപക്ഷ ഹിന്ദു സമൂഹത്തെ അപമാനിക്കാനും അവഹേളിക്കാനും വേണ്ടി എഴുതിയ ഒന്നാണ്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുളള എസ്.ഐ.ടിയും (പ്രത്യേക അന്വേഷണ സംഘം), അമിക്കസ് ക്യൂറിയും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ മേല്‍പ്പറഞ്ഞ സംഭവം കെട്ടിച്ചമച്ച കളളക്കഥയാണെന്ന് വ്യക്തമാക്കിയിട്ടുളളതാണ്. 2002 മാര്‍ച്ച് 2 ന് സിറ്റി സിവില്‍ ഹോസ്പിറ്റലില്‍ കൗസര്‍ബാനുവിന്റെയും മറ്റ്
രണ്ട് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോ. ജയന്ത് കനോരിയ, ഇപ്പോള്‍ നരോദാ കേസില്‍ വിധി പറഞ്ഞ അഹമദാബാദ് പ്രത്യേക കോടതിയുടെ ജഡ്ജി ജ്യോത്സ്‌ന യാഗ്‌നിക്കിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞത്, കൗസര്‍ബാനു മരിച്ചത് ഗുരുതരമായി പൊളളലേറ്റതിന്റെ ആഘാതത്തിലായിരുന്നുവെന്നാണ്. മാത്രവുമല്ല കൗസര്‍ബാനുവിന്റെ ശരീരത്തില്‍ യാതൊരു മുറിവുകളും ഉണ്ടായിരുന്നില്ലെന്നും, അവരുടെ വയറ്റിലെ ഭ്രൂണത്തിന് യാതൊരു പരുക്കുകളും ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ പറയുകയുണ്ടായി. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് ഇത് ഒരു കെട്ടിച്ചമച്ച നുണക്കഥയാണെന്നാണ്. സുപ്രീകോടതിയുടെ പ്രത്യേക അന്വേഷണ സംഘവും, അമിക്കസ് ക്യൂറിയും, പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടറും എല്ലാം ഇതൊരു സാങ്കല്പിക കഥയാണെന്ന് വ്യക്തമാക്കിയിട്ടും ഇത് യഥാര്‍ത്ഥ സംഭവം എന്നപോലെ ആവര്‍ത്തിച്ച് പത്രത്തില്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ചത് ഹിന്ദുസമൂഹത്തെ മനഃപൂര്‍വ്വം അപമാനിക്കാനും അവഹേളിക്കാനും വേണ്ടിയാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ മംഗളം പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ക്കും, ന്യൂസ് എഡിറ്റര്‍ക്കും, പ്രിന്റര്‍ & പബ്ലിഷര്‍ക്കും എതിരെ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
ഹിന്ദുക്കളുടെ ആരാധനാപാത്രമായ ഭഗവാന്‍ പരമശിവന്റെ ആയുധമാണ് ശൂലം. പ്രസ്തുത വാര്‍ത്തയില്‍, 'നിറവയറുകീറി ഭ്രൂണം ശൂലത്തില്‍ കോര്‍ത്തു ചുട്ടുകൊല്ലുക' എന്നെഴുതിയത് ഹിന്ദുമതവിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതും, മതസ്പര്‍ദ്ധ വളര്‍ത്തുന്നതും, വര്‍ഗ്ഗീയവികാരങ്ങളെ ആളിക്കത്തിക്കുന്നതുമാണ്. ഒരു രജിസ്‌ട്രേഡ് പത്രത്തില്‍ ഇപ്രകാരമുളള കെട്ടുകഥകള്‍ വാര്‍ത്തയെന്ന പേരില്‍ പ്രസിദ്ധീകരിച്ചത് വ്യത്യസ്ത മതജനവിഭാഗങ്ങള്‍ തമ്മില്‍ കലാപം സൃഷ്ടിക്കുന്നതിനുവേണ്ടിയാണെന്നുളളത് സുവ്യക്തമാണ്. മംഗളം ദിനപത്രം ഇത്തരത്തിലുളള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയും, പത്രത്തിന്റെ
ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ മനഃപ്പൂര്‍വ്വം കരുതിക്കൂട്ടി വര്‍ഗ്ഗീയവിദ്വേഷവും മതസ്പര്‍ദ്ധയും കലാപവും സൃഷ്ടിക്കാന്‍ പ്രേതണയേകിയതിന്റെ പേരിലും വിവിധ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും വിശദമായി അന്വേഷിച്ച് അര്‍ഹമായ ശിക്ഷ നല്‍കേണ്ടതാണെന്നും, വീണ്ടും ഇത്തരത്തിലുളള കെട്ടുകഥകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇവര്‍ക്ക് നിമയാനുസൃതം പരമാവധി ശിക്ഷ നല്‍കാന്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതേ വാര്‍ത്തയിലെ മൂന്നാമത്തെ ഖണ്ഡികയില്‍ ഇപ്രകാരം എഴുതുന്നു, 'ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ 2002 ഫെബ്രുവരി 27-നു സബര്‍മതി എക്‌സ്പ്രസില്‍ പടര്‍ന്ന'തീ അയോധ്യയില്‍ ശിലാന്യാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 59 കര്‍സേവകരുടെ ജീവനെടുത്ത് ഒറ്റ ദിവസം മാത്രം കഴിഞ്ഞപ്പോഴാണ് അഹമ്മദാബാദ് നഗരത്തിന്റെ വടക്കന്‍ പ്രദേശമായ നരോദാ പാട്യയില്‍ 97 പേര്‍ കൊലചെയ്യപ്പെട്ടത്.' ഇപ്പറഞ്ഞത് ശുദ്ധനുണയാണ്. അയോദ്ധ്യയില്‍ ശിലാന്യാസം നടന്നത് 1989 നവംബര്‍ 9 ന് ആയിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ഭൂട്ടാസിംഗിന്റെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍.ഡി. തിവാരിയുടെയും അനുവാദത്തോടെയായിരുന്നു വിശ്വ ഹിന്ദു പരിഷത്ത് ശിലാന്യാസം നടത്തിയത്. ഇത് മറച്ചുവെച്ചു കൊണ്ടാണ് 2002 ഫെബ്രു. 27 ന് ശിലാന്യാസം കഴിഞ്ഞ് മടങ്ങിയ കര്‍സേവകര്‍ മരിച്ചുവെന്ന് പച്ചക്കളളം എഴുതി പ്രസിദ്ധീകരിച്ചത്. മാത്രവുമല്ല പ്രസ്തുത റിപ്പോര്‍ട്ടില്‍ ഈ 59 പേര്‍ സബര്‍മതി എക്‌സ്പ്രസില്‍ 'പടര്‍ന്ന' തീ'യിലാണ് മരിച്ചതെന്നെഴുതിയതും ബോധപൂര്‍വ്വം തെറ്റിദ്ധരണ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാണ്. ട്രെയിനിന് തീ വെച്ചവരെ കോടതി ശിക്ഷിച്ചിട്ടും ഈ റിപ്പോര്‍ട്ടര്‍ക്ക് അത് ആകസ്മികമായി പടര്‍ന്ന'തീയാണെന്ന് തോന്നിയത് റിപ്പോര്‍ട്ടറുടെ നീചബുദ്ധിയാണ് വെളിവാക്കുന്നത്. ഏറ്റവും വിചിത്രമായ കാര്യം ഈ ദിവസത്തെ ഈ പത്രത്തിന്റെതന്നെ എഡിറ്റോറിയലില്‍ (പേജ് 6) മൂന്നാം ഖണ്ഡികയില്‍ ഇപ്രകാരമാണ് പറയുന്നത്, '2002 ഫെബ്രുവരി 27 നായിരുന്നു അയോധ്യയില്‍ നിന്നു ഗോധ്രാ ട്രെയിനില്‍ മടങ്ങിയ കര്‍സേവകരെ മുസ്ലിം തീവ്രവാദികള്‍ ചുട്ടെരിച്ചത്.' ഒരിടത്ത് ട്രെയിനില്‍ ആകസ്മികമായി തീ പടര്‍ന്നതാണെന്ന് പറയുകയും; മറ്റൊരിടത്ത് മുസ്ലിം തീവ്രവാദികള്‍ തീവെച്ച് ചുട്ടെരിച്ചതാണെന്ന് പറയുകയും ചെയ്യുന്നു. ഇങ്ങനെ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ ഒരു പ്രമുഖ സംഭവത്തെക്കുറിച്ച് തെറ്റിദ്ധാരണയും വിദ്വേഷവും ഉണ്ടാക്കുന്നതരത്തില്‍ പ്രചരിപ്പിച്ച മംഗളം പത്രത്തിനെതിരെ ശക്തമായ നടപടികളെടുക്കേണ്ടത് ഇന്നാട്ടില്‍ ശാന്തിയും സമാധാനവും മതസൗഹാര്‍ദ്ദവും വളരുവാനും നിലനില്‍ക്കാനും അത്യന്താപേക്ഷിതമാണെന്നും, കപടമതേതരത്വത്തിന്റെ പേരില്‍ വിശാലമായ വീക്ഷണവും തത്വസംഹിതകളും ആചാരാനുഷ്ഠാനങ്ങളുമുളള ഭൂരിപക്ഷജനതയായ ഹിന്ദുസമൂഹത്തെയും അവരുടെ വിശ്വാസപ്രമാണങ്ങളേയും ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും ചവുട്ടിമെതിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മംഗളം പത്രത്തിനെതിരെ യുക്തമായ നടപടികള്‍ ദ്രുതഗതിയില്‍ എടുക്കേണ്ടത് മാധ്യമധര്‍മ്മവും നീതിയും പരിപാലിക്കാന്‍ അത്യന്താപേക്ഷിതമായതിനാല്‍ കുറ്റാരോപിതര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പ്രസ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരുന്നു,
മംഗളത്തിന്റെ പത്രാധിപര്‍ക്ക് ആദ്യം പരാതി നല്‍കിയെങ്കിലും അതിന് യാതൊരു മറുപടിയും നല്‍കാതിരുന്നപ്പോളാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ (പിസിഐ) സമീപിച്ചത്. മംഗളം പത്രത്തിനോട് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് പ്രസ് കൗണ്‍സില്‍ കത്തയച്ചെങ്കിലും അതിനും പത്രം കൃത്യസമയത്ത് മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്ന് പത്രത്തിനെതിരെ ഷോകോസ് നോട്ടീസ് അയക്കുകയുണ്ടായി. എന്നാല്‍ ഇതിന് പത്രം നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു കണ്ട് 2014 ഫെബ്രവരി 11 (ചൊവ്വാഴ്ച) ഡല്‍ഹിയിലെ പ്രസ് കൗണ്‍സില്‍ ആസ്ഥാനത്ത് നടക്കുന്ന എന്‍ക്വയറി കമ്മറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ മംഗളം പത്രത്തിനും പരാതിക്കാരനും നോട്ടീസ് അയക്കുകയുണ്ടായി.
മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ നുഴഞ്ഞുകയറി അമ്മയെ വധിക്കാന്‍ ശ്രമിച്ച് പോലീസ് കസ്റ്റഡിയിലാവുകയും പിന്നീട് ഗവ. മാനസികാശുപത്രിയില്‍ വെച്ച് മറ്റ് മാനസികരോഗികളുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുകയും ചെയ്ത സത്‌നാം സിംഗിനെക്കുറിച്ചും, ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ പുറപ്പെട്ട് പോലീസ് വെടിവയ്പില്‍ പാക് ഭീകരപ്രവര്‍ത്തകരോടൊപ്പം കൊല്ലപ്പെട്ട മലയാളിയായ ജാവേദ് ഷെയ്ഖിനെ (പ്രാണേഷ് പിളള) കുറിച്ചും മംഗളം പത്രം നിരന്തരമായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അര്‍ദ്ധസത്യങ്ങളും, പെരുംനുണകളും, അപമാനകരവും മാനഹാനി ഉണ്ടാക്കുന്നതും തെറ്റിദ്ധാരണാജനകവുമായ നിരവധി വാര്‍ത്തകളും ലേഖനങ്ങളും പരാതിയില്‍ ഉന്നയിച്ചിരുന്നു.
11.02.2014 ല്‍ ഡല്‍ഹിയില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാഡ്ജുവിന്റെ നേതൃത്വത്തില്‍ കൂടിയ 15 അംഗ അന്വേഷണ കമ്മറ്റി പ്രസ്തുത പരാതി യാതൊരു വാദങ്ങളും കേള്‍ക്കാതെ നിഷ്‌കരുണം തളളിക്കളയുകയാണുണ്ടായത്. പിസിഐ ഇതിന് കാരണമായി പറഞ്ഞത് പരാതിക്കാരന് മംഗളത്തിനെതിരെ പരാതിപ്പെടാന്‍ അവകാശമില്ലെന്നു പറഞ്ഞാണ്. അതിന് ആധാരമായി ചൂണ്ടിക്കാട്ടിയ നിയമം Norm 3(xiv) ഇതാണ് :
(xiv) Locus Standi
In cases involving personal allegations /criticism, only the concerned person enjoying the locus standi can move the plaint or claim right to reply.
However a representative organization of persons attached to an organization or a sect / group has the locus standi to move complaints against a publication directly criticizing the conduct of a leader. (NORMS OF JOURNALISTIC CONDUCT, PCI, 2010 Edition, Page 10)
ഞാന്‍ പത്രത്തിനെതിരെ 29.09.2012 ല്‍ പരാതി കൊടുത്തപ്പോള്‍ പ്രസ് കൗണ്‍സില്‍ ഇതേ കാരണം പറഞ്ഞ് എന്റെ പരാതി തളളിക്കളഞ്ഞതായി അറിയിച്ചുകൊണ്ട് 06.02.2013 ന് മറപുടി അയച്ചിരുന്നു. ഇതിന് ഞാന്‍ 15.02.2013 ന് വിശദമായ മറുപടി അയച്ചു കൊടുത്തു. അതില്‍ പിസിഐയുടെ
നിയമപ്രകാരം ഒരു പത്രത്തിനെതിരെ പരാതി നല്‍കാനുളള നടപടിക്രമങ്ങളെ കുറിച്ച് പറയുന്ന ഭാഗത്ത് വളരെ വ്യക്തമായി പറയുന്നത്, ഒരാള്‍ക്ക് ഒരു പരാതി പത്രത്തിനോ അതിന്റെ എഡിറ്റര്‍ക്കോ റിപ്പോര്‍ട്ടര്‍ക്കോ എതിരെ നല്‍കുവാന്‍ അയാള്‍ ബന്ധപ്പെട്ട വിഷയവുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടാകേണ്ടതില്ലെന്നും, പത്രധര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പത്രസ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും ലേഖകര്‍ക്കുമെതിരെ ഏതൊരു പൗരനും പരാതി നല്‍കാന്‍ അവകാശമുണ്ട് എന്നും അര്‍ത്ഥശങ്കക്കിട നല്‍കാതെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത ഭാഗം ഇതാണ് :
Procedure for filing the complaint
While the Council accepts complaints by Email they need to be followed up by signed complaints.1. Complaints against the Press
It is open to any person to lodge a complaint with the Press Council against a newspaper for a breach of the recognized ethical canons of journalistic propriety and taste. The complainant need not necessarily be the person aggrieved or directly involved. The alleged breach may be in the publication or non-publication of a news-item or statement, or other material, like cartoons, pictures, photographs, strips or advertisement which are published in a newspaper. Cases can also be initiated by any member of the public against any professional misconduct by an editor, working journalist, staff of a newspaper or engaged in freelance work. There can also be a complaint against any matter transmitted by a news agency by any means whatsoever. (NORMS OF JOURNALISTIC CONDUCT, PCI, 2010 Edition, Page 96,97,98 & http://presscouncil.nic.in/OldWebsite/NORMS-2010.pdf)
മേല്‍ വിവരിച്ച മാനദണ്ഡങ്ങള്‍ വ്യക്തമാക്കി ഞാന്‍ നല്‍കിയ കത്ത് അംഗീകരിച്ചാണ് പിന്നീട് പിസിഐ മംഗളം പത്രത്തിന് വിശദീകരണം ആവശ്യപ്പെട്ട് കത്തയക്കുകയും, മറുപടി നല്‍കാതിരുന്നപ്പോള്‍ ഷോക്കേസ് നോട്ടീസ് അയക്കുകയും ചെയ്തത്. മംഗളം എഴുതി നല്‍കിയ സ്റ്റേറ്റ്‌മെന്റ് തൃപ്തികരമല്ലെന്നു കണ്ടാണ് വിശദമായ അന്വേഷണത്തിനായി പിസിഐ ചെയര്‍മാന്റെ സാന്നിദ്ധ്യത്തിലുളള എന്‍ക്വയറി കമ്മറ്റി മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പിസിഐ ഇരുകൂട്ടര്‍ക്കും കത്തയച്ചത്. എന്നാല്‍ സംശയാസ്പദമായ പശ്ചാത്തലമുളള പിസിഐ ചെയര്‍മാന്‍ ബഹു. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാഡ്ജു പരാതി 'ലോക്കസ് സ്റ്റാന്‍ഡി'യാണെന്നു പറഞ്ഞ് ഉളളടക്കമൊന്നുംതന്നെ ശ്രദ്ധിക്കാതെ ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ് മംഗളം പത്രത്തെ രക്ഷിക്കുകയാണ് ചെയ്തത്. ഒരു വര്‍ഷം മുമ്പ് ഇതേ കാരണം പറഞ്ഞ് തളളുകയും വീണ്ടും അത് സ്വീകരിക്കുകയും ചെയ്ത പിസിഐ വീണ്ടും പഴയ കാരണം തന്നെ ചൂണ്ടിക്കാട്ടി എന്റെ പരാതി നിരസിച്ചത;് മംഗളം പത്രത്തെയും രാജ്യദ്രോഹപരമായ അധാര്‍മ്മിക നുണകളും, വര്‍ഗ്ഗീയവിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തിലുളള വാര്‍ത്തകളും ചാനല്‍ പരിപാടികളും പടച്ചുവിടുന്ന മറ്റ് എല്ലാ ദേശദ്രോഹശക്തികളെയും രക്ഷിക്കാനും അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിഷ്‌കരുണം നിശബ്ദരാക്കാനും നിഷ്‌ക്രിയരാക്കാനുമുളള ആഗോളപദ്ധതിയുടെ ഭാഗമാണെന്നുവേണം കരുതാന്‍. മംഗളം പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തകളിലും, ലേഖനങ്ങളിലുമുളള പത്രധര്‍മ്മത്തിനും നീതിക്കും സത്യത്തിനും നിരക്കാത്ത ദേശദ്രോഹ സമീപനങ്ങളും ദുര്‍വ്യാഖ്യാനങ്ങളുമാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഇവയെ ഞാന്‍ നല്‍കിയ തെളിവുകളുടെ
അടിസ്ഥാനത്തില്‍ സൂക്ഷ്മപരിശോധനക്കും വിശകലനത്തിനും വിധേയമാക്കിയിരുന്നുവെങ്കില്‍ മംഗളത്തിന്റെ കാപട്യവും വഞ്ചനയും നിറഞ്ഞ മുഖംമൂടി വലിച്ചുകീറപ്പെടുമായിരുന്നു. അവര്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളിലെ അസത്യങ്ങള്‍ തുറന്നുകാട്ടപ്പെടുകയും അവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ പിസിഐ നിര്‍ബന്ധിതമാവുകയും ചെയ്യുമായിരുന്നു. അതിന് അവസരമൊരുക്കാതിരിക്കാന്‍ വേണ്ടിയാണ് പിസിഐ ചെയര്‍മാന്‍
പരാതിക്കാധാരമായ വാര്‍ത്തകളെപ്പറ്റി ഒരക്ഷരം പോലുമുരിയാടാതെ പരാതി നിര്‍ദ്ദയം തളളിക്കളഞ്ഞത്. പിസിഐ ചൂണ്ടിക്കാട്ടിയ 'ലോക്കസ് സ്റ്റാന്‍ഡി' ഒരു വ്യക്തിക്കെതിരായ വ്യക്തിപരമായ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെതിരായി നല്‍കുന്ന പരാതിക്കാണ് ബാധകമാകുക. Norm 3(xiv) നിയമപ്രകാരം വിമര്‍ശനവിധേയനായ വ്യക്തിക്കുമാത്രമേ പരാതി നല്‍കാന്‍ അധികാരമുളളു. അല്ലെങ്കില്‍ നേതാവുള്‍പ്പെട്ട ഏതെങ്കിലും ഒരു സംഘടനയുടെയോ വിഭാഗത്തിന്റെയോ പ്രതിനിധിയായി നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി നല്‍കാം. എന്നാല്‍ ഇപ്പറഞ്ഞതും എന്റെ പരാതിക്ക് ബാധകമായിരുന്നില്ല. കാരണം ഞാന്‍ പരാതി നല്‍കിയത് ഒരു നേതാവിനെതിരായ പരാമര്‍ശത്തിനെ സംബന്ധിച്ചായിരുന്നില്ല. മറിച്ച് ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് നടന്ന നരോദാപാട്യ കൂട്ടക്കൊലയേയും, ഗര്‍ഭിണിയായ കൗസര്‍ബാനുവിന്റെ കൊലപാതകത്തെക്കുറിച്ചുമുളള മതവിദ്വേഷവും വര്‍ഗ്ഗീയസ്പര്‍ദ്ധയും വളര്‍ത്തുന്നതരത്തില്‍ വ്യാജമായ സാങ്കല്പികസംഭവങ്ങളുടെ പേരില്‍ മംഗളത്തിലെഴുതി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കുമെതിരെയാണ് പരാതിപ്പെട്ടത്. ഇത് 'ലോക്കസ് സ്റ്റാന്‍ഡി'യില്‍ പെടുന്ന വിഷയമല്ല. അഥവാ ഇത് ബാധകമാണെങ്കില്‍ ഹിന്ദു വിഭാഗത്തില്‍ പെടുന്ന ഇന്ത്യന്‍ പൗരനെന്ന നിലയ്ക്ക് എനിക്ക് 'ലോക്കസ് സ്റ്റാന്‍ഡി'ന് അര്‍ഹതയുണ്ടെന്നും ഞാന്‍ പിസിഐക്ക് ആദ്യം തന്നെ നല്‍കിയ മറുപടി കത്തില്‍ വ്യക്തമാക്കിയിരുന്നതാണ്. ഈ വസ്തുതകളെല്ലാം അവഗണിച്ചുകൊണ്ടാണ് ഇപ്പോള്‍ പിസിഐയുടെ അന്വേഷണ സമിതി പ്രസ്തുത പരാതി അസ്ഥാനത്തുളള ഒരു നിയമത്തിന്റെ മറവില്‍ നിഷ്‌കരുണം തളളിക്കളഞ്ഞതെന്നത് കടുത്ത നീതിനിഷേധത്തെയാണ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മംഗളം പത്രം ചില നിക്ഷിപ്ത താല്പര്യക്കാരുടെ താളത്തിന് തുളളി ദുഷ്പ്രചരണങ്ങള്‍ നടത്തുന്നത് പതിവാക്കിയിരിക്കുകയാണ്. മുന്‍പ് ബിലിവേഴ്‌സ് ചര്‍ച്ചിനും അതിന്റെ അധിപന്‍ കെ.പി. യോഹന്നാനുമെതിരെ; സാമ്പത്തിക തട്ടിപ്പുകളേയും ഭൂമി കൈയേറ്റങ്ങളേയും കുറിച്ചുളള അന്വേഷണാത്മകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്ന മംഗളത്തില്‍ നിന്ന് ഇപ്പോള്‍ അത്തരം റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമായിയെന്നു മാത്രമല്ല ഞായറാഴ്ച പതിപ്പില്‍ കെ.പി യോഹന്നാന്റെ ലേഖനം സ്ഥിരമായി പ്രസിദ്ധീകരിക്കാനും തുടങ്ങിയിരിക്കുന്നു. ഇദ്ദേഹം പണം നല്‍കി മംഗളത്തെ സ്വാനീച്ചുവെന്നുവേണം സംശയിക്കാന്‍. അതിനാലാണ് മംഗളം ഇപ്പോള്‍ ക്രിസ്ത്യന്‍ മതംമാറ്റ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്ന മാതാ അമൃതാനന്ദമയീ മഠത്തേയും സന്യാസിവര്യന്മാരെയും മറ്റ് ഹിന്ദു സംഘടനകള്‍ക്കും നേതാക്കന്മാര്‍ക്കുമെതിരെ പത്രധര്‍മ്മത്തിനു നിരക്കാത്ത തരത്തിലുളള വ്യാജ അപവാദ-അശ്ലീല പ്രചരണങ്ങള്‍ സ്ഥിരമായി ഈ പത്രം ഏറ്റെടുത്ത് നടത്തുന്നത്. ഭാരതത്തിലെ ബഹുഭൂരിപക്ഷമായ ഹിന്ദുസമൂഹത്തിന്റെ മാനബിന്ദുക്കളേയും ആരാധനാപാത്രങ്ങളേയും താറടിച്ചുകാണിച്ച് വിദേശമതപ്രചരണവും വ്യാപകമായ മതംമാറ്റങ്ങളും നടത്തി അവരെ പാശ്ചാത്യരാജ്യങ്ങളുടെ ദാസന്മാരാക്കാനുളള ആഗോളഗൂഢാലോചനകളുടെ അനന്തരഫലമാണ് ഇത്തരം ജുഗുപ്‌സാവഹങ്ങളായ ദുഷ്പ്രചരണങ്ങളെന്ന് കരുതാവുന്നതാണ്. ഭാരതത്തിന്റെ അസ്തിത്വത്തെ തന്നെ ഉന്മൂലനം ചെയ്യാന്‍ വൈദേശിക സാമ്പത്തിക-ബൗദ്ധിക-ആയുധ സഹായത്തോടെ ചില ക്രിസ്ത്യന്‍-മുസ്ലിം-മാവോയിസ്റ്റ് ഛിദ്രശക്തികള്‍ ഭരണകൂടങ്ങളുടെ സഹായത്തോടെ സംഘടിതമായി ശ്രമിക്കുന്നുവെന്നതാണ് സത്യം. ഇതിനെതിരെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ സ്വാധീനിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അവര്‍ക്കെതിരെ അസാന്മാര്‍ഗിക ആരോപണങ്ങളുന്നയിച്ച് നിശബ്ദരാക്കുക എന്നതാണ് തന്ത്രം. മുന്‍പ് അമേരിക്കന്‍ എതിര്‍പ്പിനെ തൃണവല്‍ഗണിച്ച് ഭാരതീയ ശാസ്ത്രജ്ഞന്മാര്‍ റഷ്യന്‍ സഹായത്തോടെ ക്രയോജനിക് സാങ്കേതിക വിദ്യ കരസ്ഥമാക്കാന്‍ ശ്രമിച്ചപ്പോള്‍ അമേരിക്ക ഇന്ത്യയിലെ ചില ദേശദ്രോഹി മാധ്യമങ്ങളേയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരേയും സ്വാധീനിച്ച് ദേശസ്‌നേഹികളായ ശാസ്ത്രജ്ഞന്മാരെ വിദേശചാരവനിതകള്‍ക്ക് രഹസ്യം ചോര്‍ത്തിക്കൊടുത്ത വഞ്ചകരെന്ന് മുദ്രകുത്തി അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ലജ്ജാകരമായ സംഭവം ഭാരതീയര്‍ കണ്ടതാണ്. ഇന്ന് നരേന്ദ്ര മോഡിക്കെതിരെ കുപ്രചരണം നടത്തുന്ന മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ആര്‍.ബി ശ്രീകുമാര്‍ ഇതിലെ മുഖ്യകണ്ണിയായിരുന്നുവെന്ന് വ്യാജാരോപണങ്ങള്‍ക്ക് വിനേയനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ആരോപിച്ചിട്ടുളളത് സ്മരണീയമാണ്.
ശിവസേനാ നേതാവായ ബാല്‍ താക്കറെ അന്തരിച്ച സമയത്ത് അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് ഫെയ്‌സ് ബുക്കില്‍ പോസ്റ്റുകളിട്ടവര്‍ക്കെതിരെ വ്യക്തമായ പരാതിയുടെ അടിസ്ഥാനത്തില്‍ പുതുതായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ സൈബര്‍ ആക്ട് അനുസരിച്ച് നിയമപരമായി മുംബൈ പോലീസ്
നടപടികളെടുത്തപ്പോള്‍ പിസിഐ ചെയര്‍മാന്‍ ഇക്കാര്യത്തില്‍ അനാവശ്യമായി ഇടപെടുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രോശിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്‌നത്തില്‍ ഇടപെട്ട ഇദ്ദേഹത്തിന് ഈ പറഞ്ഞ 'ലോക്കസ് സ്റ്റാന്‍ഡി' ബാധകമായിരുന്നില്ലേ? പിസിഐ ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ടു തന്നെ മുന്‍വിധിയോടുകൂടി ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. നരേന്ദ്രമോഡിയെ അവഹേളിച്ചുകൊണ്ട് ലേഖനങ്ങളും പ്രസ്താവനകളും പ്രഭാഷണങ്ങളും നടത്തിയ ഇദ്ദേഹം ഗുജറാത്ത് കലാപത്തെക്കുറിച്ചും നരേന്ദ്രമോഡിക്കും അനുയായികള്‍ക്കുമെതിരെ കുപ്രചരണം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമപരമായി പരാതി വന്നാല്‍ അവ സ്വീകരിക്കാതെ തളളിക്കളയുന്നത് കടുത്ത നീതിനിഷേധവും അധര്‍മ്മവും പദവിക്ക് നിരക്കാത്തതുമാണെന്ന് ഓര്‍ത്താല്‍ നന്നായിരിക്കും. രാജ്യദ്രോഹ ശക്തകളില്‍ നിന്ന് പണവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് ദുഷ്പ്രചരണം നടത്തുന്ന ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ക്കെതിരെ ഉയരുന്ന ന്യയവും ഗൗരവാവഹവുമായ പരാതികള്‍ പരിഗണിച്ച് ശക്തമായ നടപടികളെടുക്കാന്‍ ചുമതലപ്പെട്ട പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അതിന് തയ്യാറാകുന്നില്ലെങ്കില്‍, സാധാരണക്കാരന്റെ നികുതിപ്പണം തട്ടിയെടുത്ത് തടിച്ചുകൊഴുത്ത് ജനവിരുദ്ധനടപടികള്‍ സ്വീകരിക്കുന്ന ഈ പിസിഐ എന്‍ക്വയറി കമ്മറ്റി എത്രയുംവേഗം പിരിച്ചുവിടുകയാണ് അഭികാമ്യം. സംഘടിത
ശക്തികളുടെ ബിനാമികളായി ഭാരതത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഗ്രാമീണ
ജനജീവിതത്തിനും തുരങ്കംവയ്ക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാരായി മാറിക്കൊണ്ടിരിക്കുന്ന പത്രധര്‍മ്മവും സാമൂഹികപ്രതിബദ്ധതയും സത്യസന്ധതയും സത്യവും വിസ്മരിച്ച ഈ മാധ്യമഭീകരന്മാര്‍ക്കെതിരെ ജനകീയപ്രതിരോധം ഉയരുകയും ഇവരുടെ കുപ്രചരണങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ സ്വയം മുന്നോട്ടുവരുകയും ഇവരെ ബഹിഷ്‌കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഒട്ടുമിക്ക മാധ്യമങ്ങളിലും വരുന്ന പെയ്ഡ് ന്യൂസുകളെ തിരിച്ചറിയുകയും, യഥാര്‍ത്ഥ വസ്തുതകള്‍ സ്വയംവിമര്‍ശനത്തിലൂടെയും മനനത്തിലൂടെയും
കണ്ടെത്തുകയും ചെയ്യുകയെന്നതാണ് ഇക്കാലത്ത് കരണീയമായിട്ടുളളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ