സുധീര്‍ നീരേറ്റുപുറം
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ അന്തിമ പോരാട്ടം തുടങ്ങി. ജനങ്ങള്‍ക്കു വേണ്ടാത്ത പദ്ധതി പിന്‍വലിക്കും വരെ സമരം തുടരുമെന്ന പ്രഖ്യാപനത്തിനു കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വിവിധ മത സാമുദായിക കലാ സാംസ്‌കാരിക സംഘടനകളുടെയും ശക്തമായ പിന്തുണയുണ്ട്. അന്തിമ സമരത്തിന്റെ ഭാഗമായി ആറന്മുളയിലെ വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പിന്റെ ഓഫീസ് കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഫെബ്രുവരി 10 ന് വൈകിട്ട് 5 മണിക്ക് തുടക്കം കുറിച്ചു. കോടതിവിധികളും നിയമങ്ങളും ജനവികാരവും മാനിക്കാന്‍ വൈകിയ വേളയിലും സര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് അതിജീവനത്തിനുവേണ്ടി ദീര്‍ഘകാല സഹന സമരത്തിന് ജനങ്ങള്‍ രംഗത്തുവരുന്നത്. ഭൂമാഫിയകളുടെയും വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെയും കച്ചവട
താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പൈതൃക ഗ്രാമവും പരിസ്ഥിതിലോല പ്രദേശവുമായ ആറന്മുളയെ എങ്ങനെയും വിറ്റു തുലയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കോടതിയിലും ജനമധ്യത്തിലും ഒറ്റപ്പെട്ടുപോയ സര്‍ക്കാര്‍ നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യാനും വിമാനത്താവള കമ്പനിക്ക് ഇളവനുവദിക്കാനും തിരക്കിട്ട ശ്രമങ്ങളില്‍ നടത്തിവരികയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് സകല ആനുകൂല്യങ്ങളും നല്‍കി എങ്ങനെയും വിമാനത്താവളം നിര്‍മിക്കാന്‍ വഴിവിട്ട കരുനീക്കങ്ങള്‍ ഔദ്യോഗിക തലത്തില്‍ നടന്നിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനും ആറന്മുളയെ രക്ഷിക്കുന്നതിനും വേണ്ടിയാണ് പ്രത്യക്ഷവും നിരന്തരവുമായ പരിപാടികളുമായി അന്തിമ സമരമൂഖം തുറന്നത്. എത്രകാലം സത്യഗ്രഹസമരം നടത്തേണ്ടിവന്നാലും എന്തു കഷ്ടനഷ്ടവും ത്യാഗവും സഹിക്കേണ്ടിവന്നാലും വിമാനത്താവള പദ്ധതി ഉപേക്ഷിക്കും വരെ അനിശ്ചിതകാല സമര പരിപാടികളുമായി യാതൊരുവിധ വിട്ടുവീഴ്ചയും കൂടാതെ മുന്നോട്ടുപോകുമെന്ന് സമരസമിരതി ഭാരവാഹികളായ പി ഇന്ദുചൂഢന്‍ (പൈതൃക ഗ്രാമ കര്‍മ സമിതി), കെ കെ റോയിസണ്‍ (കോണ്‍ഗ്രസ് ഐ), ടി ആര്‍ അജിത്കുമാര്‍ (ബിജെപി), മനോജ് ചരളേല്‍ (സിപിഐ), തോമസ് ജോസഫ് (ആര്‍എസ്പി) എന്നിവര്‍ പറഞ്ഞു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്ന് പഞ്ചായത്ത് അടിസ്ഥാനത്തിലും, മറ്റു ജില്ലകളില്‍നിന്ന് താലൂക്ക് അടിസ്ഥാനത്തിലും ഓരോ ദിവസവും സത്യാഗ്രഹികള്‍ ബാച്ചുകളായിട്ടാണ് സമര പരിപാടികളില്‍ പങ്കെടുക്കുന്നത്.
വിമാനത്താവള പദ്ധതി റദ്ദു ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വരുന്നതുവരെ ജനകീയ സമരം തുടരുമെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹത്തോടനുബന്ധിച്ച് ആറന്മുള ഐക്കര ജങ്ഷനില്‍ ഫെബ്രുവരി 9 ന് വൈകിട്ട് അഞ്ചിന് നടന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഏകോപന സമിതി ചെയര്‍പേഴ്‌സണ്‍ കവയത്രി സുഗതകുമാരി പ്രഖ്യാപിച്ചു. ആറന്മുളയില്‍ വീണ്ടും കൊയ്ത്തുപാട്ടുണരണം. നമ്മളെ ചൂഷണം ചെയ്യാന്‍ ആരേയും അനുവദിക്കില്ല. ഈ സമരമുഖത്ത് ജാതിമത രാഷ്ട്രീയഭേദമില്ല. കോണ്‍ഗ്രസ് കാണിക്കുന്ന അനീതിക്കെതിരേ പോരാടാന്‍ അതേ പാര്‍ട്ടിയുടെ നേതാക്കള്‍തന്നെ രംഗത്ത് ഇറങ്ങിയിരിക്കുന്നത് ശ്രദ്ധേയമാണ്. പ്രമുഖ ഗാന്ധിയനായ ഗോപിനാഥന്‍നായര്‍ സമരത്തിന് പിന്തുണയുമായുള്ളത് വലിയ അനുഗ്രഹമാണ്. ഈ സമരം വിജയിക്കുന്നതു വരെ ഒരിഞ്ചുപോലും പിന്നോട്ടില്ലായെന്ന് സുഗത കുമാരി പ്രഖ്യാപിച്ചു. ആറന്മുളയിലെ പുഞ്ചപ്പാടങ്ങളേയും പമ്പാ നദിയേയും സാക്ഷിയാക്കി പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് സുഗതകുമാരി പ്രസംഗം ആരംഭിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന നടപടികളാണ് ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നുമുണ്ടാകുന്നതെന്ന് ചലച്ചിത്രതാരം സുരേഷ് ഗോപി പറഞ്ഞു. ഈ സ്ഥിതിയ്‌ക്കൊരു മാറ്റം വേണം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം മാറ്റത്തിന്റെ തീരുമാനത്തിലേക്ക് പോകണം. വിമാനത്താവളത്തിനെതിരേയുള്ള ആറന്മുളയുടെ സമരത്തിന് വേണ്ടി ജീവനും ചോരയും നല്‍കാന്‍ ആറന്മുളയുടെ ബന്ധുകൂടിയായ താന്‍ തയ്യാറാണെന്നുള്ള സുരേഷ് ഗോപിയുടെ വാക്കുകള്‍ ഏറെ ആവേശത്തോടെയാണ് വന്‍ ജനാവലി ശ്രവിച്ചത്. ഈ സമരം ആറന്മുളയ്ക്ക് വേണ്ടി മാത്രമുള്ളതല്ല, കേരളത്തിന്റെ മൊത്തം വികാരമാണ് പ്രതിഫലിപ്പിക്കുന്നത്. വിമാനത്താവളപദ്ധതി നാളെ വേണ്ടെന്ന് വെച്ചാല്‍ അത് ഭരണത്തിന് ഗുണം ചെയ്യും. ഒരു ജനത വേണ്ട എന്നു പറയുന്ന പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ദല്‍ഹിയിലെ ചില ഏമാന്മാര്‍ക്ക് വേണ്ടി ദല്ലാള്‍പണി ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരെന്നും സുരേഷ് ഗോപി തുറന്നു പറഞ്ഞു.
ഈ സമരം വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ലെന്നും ജനാധിപത്യം ധനാധിപത്യത്തിന്റെ കൈകളിലേക്ക് എത്തിയിരിക്കുകയാണെന്നും അതിനെതിരേയാണ് സാധാരണക്കാരന്റെ ഈ പ്രക്ഷോഭമെന്നും പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ പി. ഗോപിനാഥന്‍നായര്‍ പറഞ്ഞു. ആരാധനാലയങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ഉണ്ടെങ്കില്‍ അത് സംരക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് മാത്രമല്ല ഒരു നാട്ടിലെ ജനങ്ങള്‍ക്ക് മൊത്തം ഉത്തരവാദിത്വമുണ്ടെന്നും, മാതൃഭൂമിയെ മറന്നുള്ള വികസനമല്ല വേണ്ടതെന്നും ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് മെത്രോപ്പൊലീത്ത പറഞ്ഞു.
തലതിരിഞ്ഞ വികസനത്തിനെതിരേയുള്ള ജനപക്ഷത്തുള്ള സമരമാണിതെന്നും ഇത് വിജയിപ്പിക്കാന്‍ കഴിയുമെന്നും പാളയം ഇമാം സഹീര്‍ മൗലവി പറഞ്ഞു. വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ പച്ചക്കള്ളമാണ് കെജിഎസ് കമ്പനി പ്രചരിപ്പിക്കുന്നതെന്നും ലാന്റ് ബോര്‍ഡിലും കോടതികളിലും നിരവധി കേസുകള്‍ നിലവിലുണ്ടെന്ന കാര്യം അവര്‍ ബോധപൂര്‍വ്വം മറച്ചുവെക്കുകയാണെന്നും ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന്‍ പറഞ്ഞു. കോടതിയില്‍ ജനങ്ങളുടെ ഭാഗം പറയേണ്ട അഡ്വക്കേറ്റ് ജനറല്‍ കെജിഎസ് കമ്പനിക്കുവേണ്ടിയാണ് വാദിക്കുന്നത്. ഈ ധര്‍മ്മസമരത്തില്‍ വ്യത്യസ്ഥ മേഖലകളിലുള്ള എല്ലാവരും ഒറ്റക്കെട്ടാണെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, മുന്‍ മന്ത്രിമാരായ എം.എ ബേബി, ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്‍, എം.വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആറന്മുള സമരം രണ്ടാം ദിവസം
ആറന്മുള സമരം രണ്ടാം ദിവസംവിമാനത്താവളം നിര്‍മ്മിച്ചാല്‍ പമ്പ മരിക്കുമെന്നും അതോടെ കേരളത്തിന്റെ നെല്ലറയായ കുട്ടനാട് നശിക്കുമെന്നും കുട്ടനാട് വികസന സമിതി പ്രസിഡണ്ട് ഫാദര്‍ തോമസ് പീലിയാനിക്കല്‍ പറഞ്ഞു. ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസം പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വറ്റി വരണ്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ നദികളെ രക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ജലസ്രോതസ്സിന്റെ അന്തകരായി മാറുന്നത് വിരോധാഭാസമാണെന്ന് ഫാദര്‍ തോമസ് പീലിയാനിക്കല്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. അടിച്ചേല്‍പ്പിക്കപ്പെട്ട സമരമാണ് ആറന്മുളയിലേത്. കോടികളുടെ വന്‍ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നത്തിന്റെ ഗുണഫലം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല. 1800 കോടിയുടെ കുട്ടനാട് പാക്കേജില്‍ പുഴയും നെല്ലും ജൈവവൈവിദ്യവും സംരക്ഷിക്കാന്‍ പദ്ധതിയില്ല. ആവശ്യമുള്ള അരിയുടെ 15 ശതമാനം പോലും ഉല്പാധിപ്പിക്കുന്നില്ല അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാസെക്രട്ടറി അഡ്വ. അനന്തഗോപന്‍ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം ആര്‍. ശരത്ചന്ദ്രകുമാര്‍ സ്വാഗതം പറഞ്ഞു. സ്വാമി ധര്‍ശനാനന്ദ സരസ്വതി, ഷാജി ചാക്കോ (കോണ്‍ഗ്രസ്), എ പത്മകുമാര്‍ (സി പി ഐ എം) കുമ്മനം രാജശേഖരന്‍ (പൈതൃക ഗ്രാമ കര്‍മ്മസമിതി), പി.ഡി മോഹനന്‍ (സി പി എം), കെ എ ജോസഫ് (സി പി ഐ എം എല്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്ഷേത്രത്തിനു മുന്നില്‍ പുത്തരിയാലിന്റെ സമീപത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് പി ഇന്ദുചൂഡന്‍, ഗ്രാമ പഞ്ചായത്തംഗം റോയി ജോര്‍ജ്, പി.ആര്‍ ഷാജി, കെ.പി സോമന്‍, അജിത് കുറുന്താര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ആറന്മുള സമരം മൂന്നാം ദിവസം
രണ്ട് കാര്‍ഷിക ഗ്രാമങ്ങള്‍ തമ്മിലുണ്ടായിരുന്ന പൂര്‍വ്വകാലബന്ധത്തിന്റെ സ്മരണകളുണര്‍ത്തി ജ്യോതിയും പാല്‍പ്പായസവുമായി അമ്പലപ്പുഴ നിവാസികള്‍ ആറന്മുളയിലെ സമര പന്തലിലെത്തിയപ്പോള്‍ സത്യഗ്രഹികള്‍ക്ക് പുത്തന്‍ ഉണര്‍വായി. ആറന്മുള വിമാനത്താവളത്തിനെതിരെ ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള പുത്തരിയാലിന്റെ മുമ്പില്‍ നിന്നും സത്യാഗ്രഹികള്‍ ആരംഭിച്ച പ്രകടനത്തില്‍ അമ്പലപ്പുഴ പേട്ടകെട്ടു സംഘാംഗങ്ങള്‍ ഗുരുസ്വാമി കളത്തില്‍ ചന്ദ്രശേഖരന്റെ നേത്യത്വത്തില്‍ അണിചേര്‍ന്നു. മൂന്നാം ദിവസത്തെ സത്യഗ്രഹം പരിപാടികള്‍ ആറന്മുള ക്ഷേത്രം തന്ത്രിയും യോഗക്ഷേമ സഭയുടെ സംസ്ഥാന പ്രസിഡന്റുമായ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കാവും കുളവും ക്ഷേത്രവും കുന്നും വയലും നദിയും ആറന്മുളയുടെ
ആത്മാവിഷ്‌കാരങ്ങളാണെന്നും കാര്‍ഷികസംസ്‌കൃതിയുടെ തിരിച്ചുവരവിലൂടെ മാത്രമേ നാടിന് രക്ഷയുള്ളൂവെന്ന് കാളിദാസഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു. ആറന്മുള ക്ഷേത്രത്തിന്റെ ഒരു കല്ലിനു പോലും മാറ്റമുണ്ടാകരുത്. തന്ത്രശാസ്ത്ര വിധിപ്രകാരം പണിയിച്ച അതിപുരാതനമായ ക്ഷേത്രം നാടിന്റെ അഭിമാനമാണ്. പദ്ധതി പ്രദേശത്തെ തെച്ചിക്കാവ്, അരിങ്ങോട്ടുകാവ്, കണ്ണങ്ങാട്ടുമഠം തുടങ്ങിയവ നശിപ്പിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. വിശ്വാസപ്രമാണങ്ങള്‍ ഇല്ലാത്താക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരും. പച്ചക്കള്ളം പറഞ്ഞ് അധര്‍മ്മം കാട്ടുന്നവര്‍ക്ക് നേട്ടം താല്‍കാലികം മാത്രമായിരിക്കും. ധര്‍മ്മവും സത്യവും നീതിയും വളരെ വൈകിമാത്രമാണെങ്കിലും നേടിയെടുക്കാന്‍ ആവും. മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങള്‍ ഇനിയും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി എം ജോയി അദ്ധ്യക്ഷനായി. കായല്‍ നികത്തിയും വയലില്‍ മണ്ണിട്ടും പുഴകളില്‍ മണല്‍ വാരിയും പാറകള്‍ പൊട്ടിച്ചും പ്രകൃതിയെ നശിപ്പിക്കുന്ന വിനാശകരമായ പ്രവണതകള്‍ക്കെതിരെ പ്രതികരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രകൃതിയാണ് നമ്മുടെ സംസ്‌കൃതിയെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടതാണ് ഇക്കാലത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് കവി പി നാരായണക്കുറുപ്പ് സമാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സിപിഐ എം ജില്ലാ കമ്മറ്റി അംഗം കെ എം ഗോപി സ്വാഗതം ആശംസിച്ചു. അമ്പലപ്പുഴ പേട്ടകെട്ട് സംഘം പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ ഗുരുസ്വാമി, സി ബാബു (ഹിന്ദുഐക്യവേദി), വത്സമ്മ മാത്യു(സിപിഐ), അഡ്വ.തോമസ് മാത്യു, (മധ്യതിരുവിതാംകൂര്‍ വികസനസമിതി), അഡ്വ. സനല്‍കുമാര്‍, ആറന്മുള വിജയകുമാര്‍, പി.ഡി മോഹനന്‍, പി കെ വിജയന്‍, കവി സുമേഷ് കൃഷ്ണന്‍, പി ഇന്ദുചൂഡന്‍, പി ആര്‍ ഷാജി (പൈതൃകഗ്രാമകര്‍മ്മസമിതി), കെ.ഐ ജോസഫ് (സിപിഐഎംഎല്‍), സുബീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ആത്മാവിഷ്‌കാരങ്ങളാണെന്നും കാര്‍ഷികസംസ്‌കൃതിയുടെ തിരിച്ചുവരവിലൂടെ മാത്രമേ നാടിന് രക്ഷയുള്ളൂവെന്ന് കാളിദാസഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു. ആറന്മുള ക്ഷേത്രത്തിന്റെ ഒരു കല്ലിനു പോലും മാറ്റമുണ്ടാകരുത്. തന്ത്രശാസ്ത്ര വിധിപ്രകാരം പണിയിച്ച അതിപുരാതനമായ ക്ഷേത്രം നാടിന്റെ അഭിമാനമാണ്. പദ്ധതി പ്രദേശത്തെ തെച്ചിക്കാവ്, അരിങ്ങോട്ടുകാവ്, കണ്ണങ്ങാട്ടുമഠം തുടങ്ങിയവ നശിപ്പിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. വിശ്വാസപ്രമാണങ്ങള്‍ ഇല്ലാത്താക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരും. പച്ചക്കള്ളം പറഞ്ഞ് അധര്‍മ്മം കാട്ടുന്നവര്‍ക്ക് നേട്ടം താല്‍കാലികം മാത്രമായിരിക്കും. ധര്‍മ്മവും സത്യവും നീതിയും വളരെ വൈകിമാത്രമാണെങ്കിലും നേടിയെടുക്കാന്‍ ആവും. മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങള്‍ ഇനിയും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി എം ജോയി അദ്ധ്യക്ഷനായി. കായല്‍ നികത്തിയും വയലില്‍ മണ്ണിട്ടും പുഴകളില്‍ മണല്‍ വാരിയും പാറകള്‍ പൊട്ടിച്ചും പ്രകൃതിയെ നശിപ്പിക്കുന്ന വിനാശകരമായ പ്രവണതകള്‍ക്കെതിരെ പ്രതികരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രകൃതിയാണ് നമ്മുടെ സംസ്‌കൃതിയെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടതാണ് ഇക്കാലത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് കവി പി നാരായണക്കുറുപ്പ് സമാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സിപിഐ എം ജില്ലാ കമ്മറ്റി അംഗം കെ എം ഗോപി സ്വാഗതം ആശംസിച്ചു. അമ്പലപ്പുഴ പേട്ടകെട്ട് സംഘം പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ ഗുരുസ്വാമി, സി ബാബു (ഹിന്ദുഐക്യവേദി), വത്സമ്മ മാത്യു(സിപിഐ), അഡ്വ.തോമസ് മാത്യു, (മധ്യതിരുവിതാംകൂര്‍ വികസനസമിതി), അഡ്വ. സനല്‍കുമാര്‍, ആറന്മുള വിജയകുമാര്‍, പി.ഡി മോഹനന്‍, പി കെ വിജയന്‍, കവി സുമേഷ് കൃഷ്ണന്‍, പി ഇന്ദുചൂഡന്‍, പി ആര്‍ ഷാജി (പൈതൃകഗ്രാമകര്‍മ്മസമിതി), കെ.ഐ ജോസഫ് (സിപിഐഎംഎല്‍), സുബീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ആറന്മുള സമരം നാലാം ദിവസം
സമരം ചലചിത്രസംവിധായകനും തിരകഥാകൃത്തുമായ രഞ്ജി പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ ഗാന്ധിയന്‍ ഡോ.എം പി മത്തായി അഭിവാദ്യമര്‍പ്പിച്ചു. കെ.കൃഷ്ണന്‍കുട്ടി(ആര്‍.എസ്.എസ്.), തോമസ് ജോസഫ് (ആര്‍.എസ്.പി), രാജപ്പന്‍(സി.പി.ഐ), ബാബു കോയിക്കലേത്ത് (സിപിഎം), ജി വിജയന്‍ (കര്‍ഷക സംഗം), പ്രതാപചന്ദ്രവര്‍മ്മ (ബിജെപി), കുമ്മനം രാജശേഖരന്‍, പി. ഇന്ദുചൂഡന്‍ (പൈതൃക ഗ്രാമ കര്‍മ്മ സമിതി), കെ.എ ജോസഫ്(സിപിഐ.(എം.എല്‍), അമ്പോറ്റി കോഴഞ്ചേരി (ഹിന്ദു ഐക്യവേദി) തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രധിരോധ സമര ചരിത്രത്തില്‍ ആറന്മുള പ്രക്ഷോഭം സുപ്രധാന എടായിരിക്കുമെന്ന്! സമാപന പ്രസംഗത്തില്‍ പ്രമുഖഗാന്ധീയന്‍ എം.പി. മത്തായി ചൂണ്ടിക്കാട്ടി. വിധേശരാജ്യങ്ങളിലെല്ലാം തകര്‍ന്നടിഞ്ഞ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളാണ് കാണാനുള്ളത്. പക്ഷേ ഭാരതത്തില്‍ ഇന്നും ജീവസുറ്റ സംസ്‌കാരക കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച ഒരു ജനത ഇവിടെ ഉണ്ടായതാണ് അതിനു കാരണം. പ്രകൃതിയുടെ വരദാനമായ ആറന്മുള നഷ്ടപ്പെടാതിരിക്കണമെങ്കില്‍ അതീവ ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ്. വിഭാഗ്‌സംഘചാലക് പ്രൊഫ. എന്‍ രാജശേഖരന്‍ സമാപന ചടങ്ങില്‍ അദ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൌന്‍സില്‍ അംഗം അഡ്വ. ശരത്ചന്ദ്രകുമാര്‍ നന്ദി പറഞ്ഞു.
ആറന്മുള സമരം അഞ്ചാം ദിവസം
അഞ്ചാം ദിവസ സത്യാഗ്രഹ പരിപാടി കവയിത്രി കണിമോള്‍ഉദ്ഘാടനം ചെയ്തു. ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ ഇടപ്പാവൂര്‍ ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം നടത്തിയ എ ഐ സി സി അംഗം അഡ്വ. ഫിലിപ്പോസ് തോമസ് പരിസ്ഥിതിയും, വിശ്വാസങ്ങളും, നിലനില്‍പ്പ് തന്നെയും അപകടത്തില്‍ ആക്കുന്ന ആറന്മുള വിമാനതാവള പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് അഭ്യര്‍ഥിച്ചു. അക്കാര്യത്തില്‍ പിടിവാശി ഉപേക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രകൃതിയ്ക്ക് വേണ്ടി കവിത ചൊല്ലിയും, ജനങ്ങളുടെ ഹൃദയ നൊമ്പരം പങ്കു വെച്ചും യുവകലാസാഹിതി പ്രവര്‍ത്തകര്‍ ആറന്മുള സത്യഗ്രഹത്തില്‍ ഒത്തു ചേര്‍ന്നു. സെക്രട്ടറി ഇ എം സതീശന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ബി ഇന്ദിര, ഷീല രാഹുല്‍, ആതിര ബാലചന്ദ്രന്‍, നളിനി ടീച്ചര്‍, ഗോപാലകൃഷ്ണന്‍ നായര്‍, ഗിരിജ ദേവി, അല്‍ഫോന്‍സ് ജോയ്, കെ ബിനു, ശാരദ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഞ്ചാം ദിവസ പരിപാടികളില്‍ സി പി ഐ ജില്ല സെക്രട്ടറി പി പ്രസാദ്, ബി ജെ പി ജില്ല വൈസ് പ്രസിഡന്റ് വി എസ് ഹരിഷ് ചന്ദ്രന്‍, സി പി എം ഏരിയ കമ്മിറ്റി സെക്രട്ടറി ആര്‍ അജയ കുമാര്‍, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, സി പി ഐ എം ജില്ല കമ്മിറ്റി അംഗം കെ എം ഗോപി, തുടങ്ങിയവര്‍ പങ്കെടുത്തു. ചെറിയനാട് കരയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പ്രസാദം വിതരണം ചെയ്തു ദിവസത്തെ സത്യാഗ്രഹ സമരം ധന്യമാക്കി. കേരള സംസ്‌കാരത്തിന്റെ പ്രധാന തായ് വേര് തന്നെ ആക്രമിക്കപെടുമ്പോള്‍ അത് കണ്ടിരിക്കില്ല എന്നും, ഇന്ന് പ്രകൃതി തന്നെ രോഗാതുരം ആകുമ്പോള്‍ രോഗാണുക്കളുടെ റോള്‍ ആണ് പല രാഷ്ട്രീയക്കാര്‍ക്കും എന്നും കരനാഥന്മാര്‍ വിലയിരുത്തി.
കേരളത്തിലെ ജനകീയ സമരങ്ങളില്‍ എന്നും ജനപക്ഷത്തു നിന്നിട്ടുള്ള വി എം സുധീരന്‍ തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കണം എന്നും ആറന്മുള വിമാന താവള പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം എന്നും പ്രമുഖ സാഹിത്യകാരി സാറാ ജോസഫ് ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട വിമാന താവള പദ്ധതിയ്‌ക്കെതിരെ ആറന്മുളയില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ പരിപാടിയില്‍ അഞ്ചാം ദിവസത്തെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സാറാ ജോസഫ്. ആറന്മുളയില്‍ ജനങ്ങളുടെ സ്വാതന്ത്ര്യം ആണ് ഹനിക്കപെടുന്നത്, സ്വന്തം വീടിനും, ഭൂമിക്കും, സംസ്‌കാരത്തിനും മേലുള്ള ഈ കടന്നു കയറ്റത്തിന് സുധീരന്‍ കൂട്ട് നില്‍ക്ക്കില്ല എന്ന് കരുതുന്നതായി സാറ ജോസഫ് പറഞ്ഞു. ഇന്ന് വമ്പന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക്പലരും തിരക്ക് കൂട്ടുന്നത് അതില്‍ നിന്നുള്ള സാമ്പത്തിക ലാഭം നോക്കിയാണ് എന്ന് വ്യക്തമാണ്. മൂലധന ശക്തികള്‍ ജന താത്പര്യങ്ങള്‍ നോക്കാറില്ല, പക്ഷെ കേരളത്തില്‍ എത്രയോ ജനകീയ സമരങ്ങള്‍ വിജയിച്ച പാരമ്പര്യം ഉണ്ട്, അനീതിയ്‌ക്കെതിരെ പോരാടുന്നആറന്മുളയിലെ ജനങ്ങള്‍ക്കൊപ്പം എന്നും താനുമുണ്ടാകും എന്ന് അവര്‍ ഉറപ്പു നല്‍കി.
സമ്മേളനത്തില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തക, കോഴിക്കോട് അന്വേഷി പ്രസിഡന്റ്
കൂടിയായ, കെ അജിത ഒരു വികൃതം ആയ വികസന സങ്കല്പം ആണ് അടുത്തിടെയായി ടൂറിസം എന്ന പേരില്‍ കേരളത്തില്‍ അരങ്ങേറുന്നത് എന്ന് പറഞ്ഞു. സ്ത്രീ, മദ്യം, ആര്‍ഭാടം തുടങ്ങിയവയാണ് അതിന്റെ കാതല്‍. അന്താരാഷ്ട്ര വിമാന താവളവും അനുബന്ധ പദ്ധതികളും വഴി ആറന്മുളയില്‍ ലക്ഷ്യം വെയ്ക്കുന്നത് മറ്റൊന്നല്ല. ഹോം സ്‌റ്റേ എന്ന പേരില്‍ പണത്തിനായി ടൂറിസ്റ്റുകളെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുന്ന രീതി കേരളത്തില്‍ വ്യാപകം ആയി കഴിഞ്ഞു. ഇതിന്റെ സംസ്‌കാരികം ആയ അപചയം തായ് ലാന്‍ഡ് പോലുള്ള മറ്റു രാജ്യങ്ങളില്‍ പ്രകടം ആണ്, കുത്തക മൂലധന ശക്തികളും, രാഷ്ട്രീയ പ്രമുഖരും മാഫിയ സംഘങ്ങളും കുരുന്നു പെണ്‍കുട്ടികളെ പോലും ചൂഷണം ചെയ്യുന്ന ഇത്തരം വികസനം ഈ പരിപാവനം ആയ മണ്ണില്‍ കടക്കാന്‍ അനുവദിക്കരുത് എന്നും അജിത ആഹ്വാനം ചെയ്തു.
കൂടിയായ, കെ അജിത ഒരു വികൃതം ആയ വികസന സങ്കല്പം ആണ് അടുത്തിടെയായി ടൂറിസം എന്ന പേരില്‍ കേരളത്തില്‍ അരങ്ങേറുന്നത് എന്ന് പറഞ്ഞു. സ്ത്രീ, മദ്യം, ആര്‍ഭാടം തുടങ്ങിയവയാണ് അതിന്റെ കാതല്‍. അന്താരാഷ്ട്ര വിമാന താവളവും അനുബന്ധ പദ്ധതികളും വഴി ആറന്മുളയില്‍ ലക്ഷ്യം വെയ്ക്കുന്നത് മറ്റൊന്നല്ല. ഹോം സ്‌റ്റേ എന്ന പേരില്‍ പണത്തിനായി ടൂറിസ്റ്റുകളെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുന്ന രീതി കേരളത്തില്‍ വ്യാപകം ആയി കഴിഞ്ഞു. ഇതിന്റെ സംസ്‌കാരികം ആയ അപചയം തായ് ലാന്‍ഡ് പോലുള്ള മറ്റു രാജ്യങ്ങളില്‍ പ്രകടം ആണ്, കുത്തക മൂലധന ശക്തികളും, രാഷ്ട്രീയ പ്രമുഖരും മാഫിയ സംഘങ്ങളും കുരുന്നു പെണ്‍കുട്ടികളെ പോലും ചൂഷണം ചെയ്യുന്ന ഇത്തരം വികസനം ഈ പരിപാവനം ആയ മണ്ണില്‍ കടക്കാന്‍ അനുവദിക്കരുത് എന്നും അജിത ആഹ്വാനം ചെയ്തു.
ആറന്മുള സമരം ഏഴാം ദിവസം
ആറന്മുളയില്‍ നടക്കുന്നത്പരാജയപ്പെടാന്‍പാടില്ലാത്ത ഒരു സമരം ആണെന്ന് ഐഷപോറ്റി എംഎല്‍എ. സ്വന്തം വീടും നാടും സംസ്‌കാരവും വിശ്വാസങ്ങളും ഒക്കെ ആക്രമിക്കപെടുമ്പോള്‍ സ്വയരക്ഷക്ക് ഉള്ള സമരമാണിത്. ആറന്മുളവിമാന താവളവിരുദ്ധ ഏകോപന സമിതിയുടെ ഏഴാംനാള്‍ സത്യാഗ്രഹത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ഐഷ പോറ്റി. ആറന്മുളയുടെ സംസ്‌കാരവും, ഭൂമിയും വെള്ളവും വള്ളപ്പാട്ടിന്റെ താളവും വില്‍പ്പനയ്ക്കുള്ളതല്ല എന്നും അവര്‍ തുടര്‍ന്നു.
ഇവിടെ ഒരു സ്വകാര്യ കമ്പനി ധിക്കാരപൂര്‍വ്വം ഒരു നാടിന്റെ വിശ്വാസത്തെ ആകെ തന്നെ വൃണപ്പെടുത്തുന്ന നടപടികള്‍ എടുക്കുമ്പോള്‍, പരിസ്ഥിതിയെ തന്നെ താറുമാറാക്കാന്‍ ഭരണകൂടം കൂട്ട് നില്‍ക്കുന്ന വിരോധാഭാസം ആണ് കാണാന്‍കഴിയുന്നത്. കേരള സംസ്‌കാരത്തിന്റെ പ്രധാന ബിംബങ്ങളില്‍ ഒന്നാണ് ആറന്മുള വള്ളം കളിയും മഹാക്ഷേത്രവും എന്നിരിക്കെ അതിനെ പറ്റി ഇങ്ങിനെ പറയാന്‍ ഇവര്‍ക്ക് തന്റേടം എങ്ങിനെ വന്നു എന്നത് ഓരോ മലയാളിയും ചിന്തിക്കേണ്ടതുണ്ട്. അപ്പോളാണ് ആറന്മുള വിമാനതാവളം നടപ്പാക്കാന്‍ ഏതറ്റം വരെയും പോകും എന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയുടെ പ്രസ്താവന.
കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കൊക്കെ അതീതമായി, മറ്റു എല്ലാ ഭേദഭാവങ്ങള്‍ക്കും അതീതമായി, കേരളമൊട്ടാകെ ഒറ്റ കെട്ടാകുന്ന കാഴ്ചയാണ് നാം കാണുന്നത്, തിരുവനന്തപുരത്തും കൊട്ടാരക്കരയിലും ഒക്കെ തന്നെ ഇതിനെതിരെ എന്തിനും തയ്യാറായി ബഹുഭൂരിപക്ഷം രംഗത്തെത്തികഴിഞ്ഞു എന്നത് ഒരു താക്കീതാണ്. ഈ സമരത്തില്‍ ഏതു പോരാട്ടത്തിനും പൂര്‍ണ്ണ മനസ്സോടെ നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവും, എന്റെ പ്രസ്ഥാനം ഉണ്ടാവും എന്ന് ഐഷ പോറ്റി ഉയര്‍ന്ന കയ്യടികള്‍ക്കിടെ പ്രഖ്യാപിച്ചു.
അദ്ധ്യക്ഷപ്രസംഗത്തില്‍ പത്തനംതിട്ട മുന്‍കലക്ടര്‍ ടി ടി ആന്റണി കുടി വെള്ളം മുട്ടിക്കുന്ന ഈ പദ്ധതി തടഞ്ഞില്ലെങ്കില്‍ ഒരു വിപത്താകും സംഭവിക്കുക എന്ന് പറഞ്ഞു. കുടിവെള്ള സ്രോതസ്സുകള്‍ നശിപ്പിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റം ആയി പരിഗണിക്കേണ്ടതുണ്ട്. അങ്ങിനെ വരുമ്പോള്‍ ആറന്മുളയില്‍ ഭരണകൂടം തന്നെ പ്രതി സ്ഥാനത്തു വരുന്നു. കേരളം ഒരു ഭൂമാഫിയയുടെ പിടിയിലാണ്, അവര്‍ക്ക് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒരു അവിഹിത കൂട്ടുകെട്ട് ഉണ്ടെന്നും, അതിനെ എതിര്‍ക്കണം എന്ന് ആന്റണി പറഞ്ഞു. നീതിപൂര്‍വ്വമായ നിരവധി നടപടികളിലൂടെ പത്തനംതിട്ട ജില്ലയ്ക്കു പ്രിയങ്കരനാണ് ഈ മുന്‍കളക്ടര്‍.. ആറന്മുള വിമാനതാവള പദ്ധതി ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് ആരംഭത്തില്‍ തന്നെ താന്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. അഡ്വ ഹരിദാസ്, എ പദ്മകുമാര്‍ തുടങ്ങിയ പ്രമുഖര്‍ സത്യഗ്രഹ സമരത്തിനു അഭിവാദ്യം അര്‍പ്പിക്കുവാന്‍ എത്തി. എഴാം നാള്‍ സത്യഗ്രഹത്തിന് പിന്തുണയുമായി തിരുവനന്തപുരത്ത് നിന്ന് കേരള സ്ത്രീവേദിയുടെ പ്രവര്‍ത്തകര്‍ എത്തിയത് ആറന്മുളയിലെ പ്രവര്‍ത്തകര്‍ക്ക് ആവേശം ആയി. മാധ്യമ പ്രവര്‍ത്തക പാര്‍വതിദേവി, മേഴ്‌സി അലക്‌സാണ്ടര്‍, തുടങ്ങിയവര്‍ നയിച്ച സ്ത്രീ വേദി പ്രവര്‍ത്തകര്‍ പ്രകൃതി സ്‌നേഹത്തിന്റെ നടന്‍ പാട്ടുകളും പെണ്‍കരുത്തിന്റെ മുദ്രാവാക്യങ്ങളുമായി മുഴുവന്‍ ദിവസം സത്യഗ്രഹികള്‍ക്കൊപ്പം ചിലവഴിച്ചു. ദേശീയ അവാര്‍ഡു നേടിയ ബാല ചലച്ചിത്ര താരം മിനോണ്‍ വേദിയില്‍ സത്യഗ്രഹികള്‍ക്കൊപ്പം തന്റെ സ്‌നേഹം പങ്കു വെച്ച് സംസാരിച്ചു.
ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്റ് കെ പി സോമന്‍, എ ഐ വൈ എഫ് ജില്ല വൈസ് പ്രസിഡന്റ് പ്രകാശ് കുമാര്‍, വി എച് പി സംസ്ഥാന ട്രെഷരെര്‍ കെ പി നാരായണന്‍, ആര്‍ എസ് എസ് സംഘ ചാലക് അഡ്വ പി കെ രാമചന്ദ്രന്‍, കെ കെ ശിവാനന്ദന്‍, സുനിത ബാലകൃഷ്ണന്‍, ഭാര്‍ഗ്ഗവന്‍ നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഓമല്ലൂര്‍ പഞ്ചായത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ആണ് എഴാം ദിവസത്തെ പരിപാടികളില്‍ പ്രധാനമായി ഉണ്ടായിരുന്നത്.
ആറന്മുള സമരം എട്ടാം ദിവസം
പറന്നിറങ്ങാന്‍ ശ്രമിക്കുന്നത് കറുത്തപണത്തിന്റെ ശക്തികള്‍: പ്രൊഫ. സീതാരാമന്‍
കറുത്തപണത്തിന്റെ ശക്തികള്‍ക്കു മുമ്പില്‍ ഒരു മഹത് സംസ്‌കാരത്തേയും ഭൂമിയേയും അടിയറവ് വെയ്ക്കുവാന്‍ തയ്യാറാകുന്നത് ലജ്ജാകരമെന്ന് കേരള നദി സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി പ്രൊഫ. സീതാരാമന്‍ അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ എട്ടാം ദിവസം ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു പ്രൊഫ. സീതാരാമന്‍.
ജനങ്ങളെക്കുറിച്ച് ചിന്തിക്കാത്ത നിയമവ്യവസ്ഥയെക്കുറിച്ച് അജ്ഞത നടിക്കുന്ന മുഖ്യമന്ത്രി ജനദ്രോഹപരമായ നടപടികളാണ് ആറന്മുളയില്‍ സ്വീകരിക്കുന്നതെന്ന് സീതാരാമന്‍ അഭിപ്രായപ്പെട്ടു. നദി മരിച്ചാല്‍ ജനജീവിതം താറുമാറാകുമെന്ന് അദ്ധ്യക്ഷത വഹിച്ച നദിസംരക്ഷണ സമിതി സംസ്ഥാന വൈസ്പ്രസിഡന്റ് വി.എന്‍. ഗോപിനാഥപിള്ള പറഞ്ഞു.
കേരളം മുഴുവന്‍ വികസിച്ചു കഴിഞ്ഞു ഇനി കടല്‍ മാത്രമേ ബാക്കിയുള്ളൂ. ഇപ്പോള്‍ മലയാളി ചോദിക്കുന്ന ചോദ്യമാണ് എന്തിന് ഈ വിമാനത്താവളം എന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ചോദിച്ചു. നമ്മള്‍ കാണുന്ന ചതുപ്പ് നിലത്തിന് വളരെ പ്രാധ്യാന്യമുണ്ട്. എവിടെ വയല്‍ നികത്തിയാലും അവിടെ ജലമില്ലാതാകും. ആറന്മുളയിലെ ക്ഷേത്രത്തിലെ ആവശ്യത്തിനു പോലും വെള്ളം കിട്ടില്ല. ജനത്തിന്റെ ആവശ്യത്തിനനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്. ആറന്മുള സത്യാഗ്രഹം കേരള ചരിത്രത്തിലെ പ്രധാന സമരമാകുകയാണ്. ഈ സമരം വിജയിക്കേണ്ടത് കേരളത്തിന്റെ ഭാവിക്ക് ആവശ്യമാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. പൈതൃക ഗ്രാമകര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്‍.ഷാജി സ്വാഗതം പറഞ്ഞു.
കേരള കര്‍ഷക സംഘം സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ എം.പി. ചെങ്ങറ സുരേന്ദ്രന്‍, സിപിഐ മുന്‍ ജില്ലാ സെക്രട്ടറി മുണ്ടപ്പിള്ളി തോമസ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, പ്രൊഫ. കുസുമം തോമസ്, ഏലൂര്‍ ഗോപിനാഥ്, രാമചന്ദ്രന്‍ കിടങ്ങൂര്‍, മുന്‍ കേരള യൂണിവേഴ്‌സിറ്റി മുന്‍ ചെയര്‍മാന്‍ വി.വിനോദ്, പ്രമുഖ കര്‍ഷകന്‍ എം.കെ.പാപ്പന്‍ എന്നിവര്‍ സത്യാഗ്രഹികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആലപ്പുഴ ജില്ലയിലെ തഴക്കര പഞ്ചായത്തിലെ സമരസമിതി പ്രവര്‍ത്തകരും സംസ്ഥാന നദിസംരക്ഷണ സമിതി അംഗങ്ങളും സത്യാഗ്രഹത്തില്‍ പങ്കെടുത്തു.
ഒന്‍പതാം ദിനസത്യാഗ്രഹ പരിപാടികള്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. എം.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു.
അമരക്കാരന് സ്‌നേഹോഷ്മളമായ വരവേല്‍പ്പ്
മലയാളക്കരയുടെആത്മാഭിമാനത്തിന്റെ കൊടിയടയാളംആയി മാറിക്കഴിഞ്ഞ ആറന്മുളയില്‍ എത്തിയ ആര്‍.എസ്.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.ഇ.ബി മേനോന് ഹൃദ്യമായ വരവേല്‍പ്പ്. സംസ്ഥാനത്തിന്റെ അങ്ങോളം ഇങ്ങോളം നിന്ന് ആറന്മുളയില്‍ തങ്ങി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന നേതാക്കളുമായി അദ്ദേഹം ഭാവി പരിപാടികളെ പറ്റി കൂടിയാലോചനകള്‍ നടത്തി. എത്രയോ കാലങ്ങളായി കടുത്ത വെല്ലുവിളികള്‍ നേരിട്ട് യുദ്ധരംഗത്തുള്ള പ്രവര്‍ത്തകരുമായി വിവിധ മേഖലകളെപറ്റി സംവദിച്ചപ്പോള്‍ അവര്‍ക്ക് അത് ആവേശമായി. സായാഹ്നത്തില്‍ വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹസമരത്തില്‍ പങ്കുകൊണ്ട അദ്ദേഹം സമാപനസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
സത്യാഗ്രഹത്തിന്റെ പതിമൂന്നാം ദിവസം വീട്ടമ്മമാരുടെതായിരുന്നു സമരം. പന്തലില്‍ നിറഞ്ഞുകവിഞ്ഞ ഭൂരിപക്ഷം സ്ത്രീകളുടെകൂട്ടായ്മയില്‍ ജാതിമതരാഷ്ട്രീയ വേര്‍തിരിവുകള്‍ക്കൊക്കെ അതീതമായി ഒരു പൈതൃകഗ്രാമംനടത്തുന്ന ഈ സമരത്തില്‍ കേരളം മുഴുവന്‍ ഒരു മനസ്സോടെ ഒത്തു ചേരുകയാണ് എന്നദ്ദേഹം പറഞ്ഞു. ആറന്മുളയുടെ സന്ദേശം കണ്ടില്ലെന്നു നടിക്കുന്നത് ദൂരവ്യാപകം ആയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നദ്ദേഹം തുടര്‍ന്നുപറഞ്ഞു. ഇതൊരു പ്രാദേശിക പ്രശ്‌നമായി മാത്രം കാണാന്‍ ആവില്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിശ്ചയദാര്‍ട്യത്തിന്റെ, സ്ത്രീ ശക്തിയുടെ മുന്നില്‍ സര്‍ക്കാര്‍തോല്‍വി സമ്മതിക്കേണ്ടി വരുമെന്ന്, അതിനു സമയംസമാഗതം ആയി കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു.
ആറന്മുളയില്‍ രംഗത്തുള്ളത് എല്ലാ പാര്‍ട്ടികളുടെ ഒരു വിപുലശ്രേണി സംഘടനകളുടെയും, വ്യക്തികളുടെയും കൂടായ്മ ആണ് അതില്‍ സി പി എം, ആര്‍ എസ് എസ് എന്നീ സംഘടനകള്‍ ഒന്നിച്ചു ഉണ്ടെന്നത് മറുഭാഗം ഓര്‍ക്കണം എന്ന് സി പി എം നേതാവും സമിതി സംയോജകനും ആയ എ പദ്മകുമാറിന്റെ സ്വാഗത പ്രസംഗത്തിലെ വാക്കുകളെ അദ്ദേഹം പിന്തുണച്ചു. രാഷ്ട്രീയ കേരളം പ്രതീക്ഷയോടെ കാണുന്ന യുവ നേതൃനിര, സി പി എം നേതാവും എം പി യും ആയ ഡോ. ടി എന്‍ സീമ, ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍, സി പി എം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, ആര്‍ എസ് എസ് സേവ പ്രമുഖ് കെ കൃഷ്ണന്‍കുട്ടി, തുടങ്ങിയവര്‍ പങ്കെടുത്ത സമാപന യോഗത്തില്‍ മുഴുവന്‍ സമയം പങ്കെടുത്തശേഷമാണ് പി.ഇ.ബി മേനോന്‍ വേദിവിട്ടത്.
ഞങ്ങളുടെ പിഴ, ഞങ്ങളുടെ വലിയ പിഴ : എം.എ. ബേബി
ആറന്മുള വിമാനത്താവള പദ്ധതിക്ക് തുടക്കം കുറിച്ചത് തങ്ങളുടെ ഭാഗത്ത് സംഭവിച്ച വീഴ്ചയായിരുന്നുവെന്ന് തുറന്നു പറഞ്ഞ എം.എ ബേബി അതിന്റെ പേരില്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നു കൊണ്ട് പ്രദേശവാസി കളോടും പ്രകൃതിസ്‌നേഹി കളോടും ക്ഷമചോദിക്കുവാന്‍ തദവസരം ഉപയോഗിച്ചു.
ഞങ്ങളുടെ പിഴ, ഞങ്ങളുടെ വലിയ പിഴ : എം.എ. ബേബി
ആറന്മുള വിമാനത്താവള പദ്ധതിക്ക് തുടക്കം കുറിച്ചത് തങ്ങളുടെ ഭാഗത്ത് സംഭവിച്ച വീഴ്ചയായിരുന്നുവെന്ന് തുറന്നു പറഞ്ഞ എം.എ ബേബി അതിന്റെ പേരില്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നു കൊണ്ട് പ്രദേശവാസി കളോടും പ്രകൃതിസ്‌നേഹി കളോടും ക്ഷമചോദിക്കുവാന്‍ തദവസരം ഉപയോഗിച്ചു.
ആറന്മുള വിമാനത്താവളം പ്രമാണിമാര്‍ക്ക് വേണ്ടി : വി.എസ്
പ്രമാണിമാര്‍ക്ക് ആകാശസഞ്ചാരം നടത്താന്‍ വേണ്ടിയാണ് ആറന്മുള വിമാനത്താവളമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആറന്മുളയില്‍ വിമാനം ഇറക്കാനുള്ള ഗൂഢനീക്കത്തെ ഏത് വിധേനെയും പ്രതിരോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ആറന്മുള വിമാനത്താവള വിരുദ്ധസമിതിയുടെ പതിനേഴാം ദിവസം (ഫെബ്രവരി 27, 2014) സത്യാഗ്രഹ പന്തലിലെത്തി സംസാരിക്കുകയായിരുന്നു വി.എസ്. സത്യാഗ്രഹസമരം തുടങ്ങിയ ശേഷം ആദ്യമായാണ് വി.എസ് ആറന്മുളത്തിലെത്തിയത്. പ്രമാണിമാര്‍ ദല്‍ഹിയിലും യു.ഡി.എഫ് സര്‍ക്കാരിലും സ്വാധീനം ചെലുത്തിയാണ് വിമാനത്താവളം കൊണ്ടുവരുന്നത്. ജനങ്ങളെ വിലയ്ക്ക് വാങ്ങാനാണ് കുത്തകമുതലാളിമാര്‍ ശ്രമിക്കുന്നത്. വയലും പുഴയും സംരക്ഷിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. കൃഷി ചെയ്യാനും തൊഴില്‍ നേടാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനുവേണ്ടിയാണ് ഈ സമരം.
ഈ ജനകീയസമരത്തെ ദേശാഭിമാനികളായ എല്ലാവരും പിന്തുണയ്ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. സമരം എത്രനാള്‍ നീണ്ടുപോയാലും ജനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ആറന്മുള സമരം
കെ.എസ് സേതുമാധവന്‍ ആറന്മുള സത്യാഗ്രഹ വേദിയിലെത്തി...
ആറന്മുളയിലേതു വികസനമല്ല, വിനാശമാണ്. സാധാരണ ജനം, സത്യം, ധര്‍മ്മം, ഇവ സമരത്തിനോപ്പമാണ്. ഇതൊരു മാതൃകാ സമരമാണ്. ആറന്മുളയെ രക്ഷിക്കാന്‍ സാധാരണക്കാരുണ്ട്. അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കും വരെ ഈ സമരം തുടരണമെന്ന് സുഗതകുമാരി ആഹ്വാനംചെയ്തു.
നമ്മുടെ നാടിന്റെ പൈതൃകത്തെയും പരിസ്ഥിതിയെയും നശിപ്പിക്കുന്ന അധാര്‍മിക നശീകരണ ശക്തികള്‍ ആറന്മുള പദ്ധതിക്ക് പിന്നില്‍ ഉണ്ടെന്നു ആര്‍.എസ്.എസ്. ദേശീയ നിര്വാതഹക സമിതിയംഗം എസ്.സേതുമാധവന്‍ അഭിപ്രായപ്പെട്ടു.
പൈതൃകം നശിപ്പിക്കുന്ന, സംസ്‌കാരം നശിപ്പിക്കുന്ന ആറന്മുളയിലെ നീക്കത്തിനെതിരെയുള്ള സത്യാഗ്രഹ സമരം പൂര്ണശവിജയത്തിലെതിക്കുവാന്‍ ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ് പിന്തുണ സേതുമാധവന്‍ സത്യാഗ്രഹത്തില്‍ പ്രഖ്യാപിച്ചു.
ആറന്മുള സമരം ഇരുപതാം ദിവസം
ഇന്നലെകള്‍സംരക്ഷിച്ച ഇന്നുകള്‍ നാളെയ്ക്കുവേണ്ടി നാം സംരക്ഷിക്കണമെന്നും, നാമിന്ന് കാണുന്ന ഈപ്രകൃതിയും വിഭവങ്ങളും നമുക്കുവേണ്ടി പോയ തലമുറ കാത്തവയാണ് എന്നും, അവ അടുത്ത തലമുറയ്ക്ക് വേണ്ടി നാം സംരക്ഷിക്കാന്‍ ബാധ്യസ്തര്‍ ആെണന്നും മുന്‍ എം പി സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ആറന്മുളയില്‍ നടക്കുന്നത് കേരളം മുഴുവന്‍ ആദരിക്കുന്ന ഒരു പൈതൃകഗ്രാമം സ്വന്തം നന്മകള്‍ നിലനിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ആണ്. സ്ഥലം എം എല്‍ എ ഇഷ്ട്ടപെടില്ല പക്ഷെ കൊച്ചിക്കാരനായ ഞാനും അതില്‍പങ്കുചേരുന്നു. ഇവിടെഅസാധാരണം ആയ കൂട്ടായ്മയാണ് നാംകാണുന്നത്, നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടം
ആണിത്, ഇതില്‍ എല്ലാവരും പങ്കാളികള്‍ ആണ്. പുലയമഹാസഭയും, ബ്രാഹ്മണ മഹാസഭയും ഇന്നിവിടെ കൈകോര്‍ക്കുന്നത്, കൂടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒത്തുവരുന്നത് ഒരു ശുഭ സൂചനയാണ്. കേരളത്തിന്റെ തെക്ക് വടക്ക്‌നിന്ന് എത്രയോപേര്‍ ഇന്ന് ഇവിടെയുണ്ട്.പാര്‍ലമെന്‍ട്ആണ് ഓര്‍മ്മ വരുന്നത്. ഞങ്ങള്‍ എല്ലാം, കേരളമാകെ ആറന്മുളയെ പ്രതീക്ഷയോടെഉറ്റു നോക്കുകയാണ്. വിമാന താവള വിരുദ്ധ സമിതിയുടെ സത്യാഗ്രഹം ഇരുപത്തൊന്നാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു സെബാസ്റ്റ്യന്‍ പോള്‍.
ആണിത്, ഇതില്‍ എല്ലാവരും പങ്കാളികള്‍ ആണ്. പുലയമഹാസഭയും, ബ്രാഹ്മണ മഹാസഭയും ഇന്നിവിടെ കൈകോര്‍ക്കുന്നത്, കൂടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒത്തുവരുന്നത് ഒരു ശുഭ സൂചനയാണ്. കേരളത്തിന്റെ തെക്ക് വടക്ക്‌നിന്ന് എത്രയോപേര്‍ ഇന്ന് ഇവിടെയുണ്ട്.പാര്‍ലമെന്‍ട്ആണ് ഓര്‍മ്മ വരുന്നത്. ഞങ്ങള്‍ എല്ലാം, കേരളമാകെ ആറന്മുളയെ പ്രതീക്ഷയോടെഉറ്റു നോക്കുകയാണ്. വിമാന താവള വിരുദ്ധ സമിതിയുടെ സത്യാഗ്രഹം ഇരുപത്തൊന്നാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു സെബാസ്റ്റ്യന്‍ പോള്‍.
സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നഅഭിഭാഷക സംഘടനകളെ പ്രതിനിധീകരിച്ചു അഡ്വ. ബി അശോക് അദ്ധ്യക്ഷത വഹിച്ചു. കേരള പുലയര്‍ മഹാസഭ സംസ്ഥാന നേതാവ് തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജന്മം കൊണ്ടും, കര്‍മ്മംകൊണ്ടും, വിധിനിയോഗം കൊണ്ടും ഈസമരത്തില്‍ പൂര്‍ണ്ണമായിസമര്‍പ്പിക്കാന്‍ കടമയുള്ളവര്‍ ആണ്പുലയ സമുദായം എന്ന് അദ്ദേഹം പറഞ്ഞു. അതില്‍അഭിമാനം ഉണ്ട്. പ്രകൃതിയുടെ താളത്തിന്റെ ഭാഗമായിരുന്നു ഈ മണ്ണിന്റെ മക്കള്‍, അവര്‍ ഭൂമിയുടെ ഉടമസ്ഥര്‍ ആക്കാന്‍ പോലും ആഗ്രഹിച്ചില്ല. 600 കുടുംബങ്ങള്‍, രണ്ട് കെ പി എം എസ് ശാഖകള്‍ ആണ് കുറഞ്ഞത് ഇവിടെ ഞങ്ങള്‍ക്ക് നഷ്ടം ആകുക. അത് അനുവദിക്കില്ല.ഇവിടെ ഭരണകൂടം തന്നെ ശത്രുക്കള്‍ക്ക് കൂടെയാണ്. ആര്‍ക്കു വേണ്ടി ആണ് ഭരണകൂടം എന്ന് നാം ചോദിക്കേണ്ടതുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ ഇന്ന് പൊതു ധാരയിലേക്ക് വരുകയാണ്, അവര്‍ സ്വാഭിമാനം വീണ്ടെടുക്കുന്നു, അപ്പോള്‍ അതിനെ വര്‍ഗ്ഗീയത എന്നും മറ്റും വിളിച്ചു മാറ്റാന്‍ ശ്രമിക്കരുത് എന്ന് സുരേഷ് പറഞ്ഞു, അതിനി ചിലവാകില്ല. ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഇടപെടും എന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. സ്ഥലം എം എല്‍ എ, എം പി എന്നിവരെ രൂക്ഷമായി വിമര്‍ശിച്ച സുരേഷ് കരഘോഷങ്ങള്‍ക്കിടെ തിരുവാറന്മുളയപ്പനും മലദൈവങ്ങളും തങ്ങളുടെ പൂര്‍വ്വികരുടെ കുഴിമാടങ്ങളും ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞു. കുറച്ചുപേരായി തുടങ്ങിയ ഈ സമരം വൈക്കം സത്യാഗ്രഹം പോലെ, ഗുരുവായൂര്‍ സത്യാഗ്രഹം പോലെ ചരിത്രത്തിലെ വഴിത്തിരിവാകും എന്നും പറഞ്ഞു.
കേരള ബ്രാഹ്മണ സഭ, വിവിധ അഭിഭാഷക സംഘടനകള്‍, തിരുവനന്തപുരം നഗരത്തില്‍ നിന്നുള്ള പൈതൃക സംരക്ഷണപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ആറന്മുള സമരം ഇരുപത്തിയെട്ടാം ദിവസം
ഇരുപത്തിയെട്ടാം ദിവസത്തിലേയ്ക്ക് (മാര്‍ച്ച് 10) കടന്ന ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ സത്യാഗ്രഹ സമരം തന്ത്രി മുഖ്യന്‍ വേഴപറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് (പ്രശസ്ത വാസ്തു ശാസ്ത്രജ്ഞന്‍) ഉദ്ഘാടനം ചെയ്തു. ശ്രീ കെ.കെ റോയിസണ്‍ (കെ.പി.സി.സി നിര്‍വാഹക സമിതി അംഗം) അദ്ധ്യക്ഷത വഹിച്ചു.
സത്യാഗ്രഹ സമരത്തിനോടനുബന്ധിച്ചു നടന്ന കലാകാരന്മാരുടെ കൂട്ടായ്മ ആര്‍. പാര്‍ഥസാരഥി വര്‍മ്മ (ആര്‍ടിസ്റ്റ് രവിവര്‍മയുടെ ചെറുമകന്‍) ഉദ്ഘാടനം ചെയ്തു. ഇന്നത്തെ തലമുറയ്ക്ക് വേണ്ടിയല്ല വരും തലമുറയ്ക്ക് വേണ്ടിയാണ് ഈ സമരമെന്നും, ജീവിക്കുവാനുള്ള അവസരമാണ് ആറന്മുളയില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും, ഈ സമരം എന്ത് വില കൊടുത്തും വിജയപ്പിക്കണമെന്നും, ഏതു സാഹചര്യത്തിലും കക്ഷി രാഷ്രീയത്തിനതീതമായ ഈ ആറന്മുള സമരത്തോടൊപ്പം ഞാനുണ്ടാകുമെന്നും സമരത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് കെ.കെ റോയിസണ്‍ സംസാരിച്ചു.
ഈ ഭൂമിയ്ക്ക് വേണ്ടിയും പ്രകൃതിയ്ക്ക് വേണ്ടിയും നടക്കുന്ന ഈ സമരം ഒരു യജ്ഞം ആണെന്നും, ഇന്നത്തെ ഭരണമാണ് രാജ്യത്തിലെ ഐശ്വര്യത്തെ നശിപ്പിക്കുന്നത് എന്നും, വികസനം എന്നത് ഒന്ന് നിലനിര്‍ത്തി മറ്റൊന്ന് തുടങ്ങുക എന്നുള്ളതാണെന്നും ചിത്രഭാനു നമ്പൂതിരിപ്പാട് പറഞ്ഞു.
ശാസ്ത്ര ബോധം, വര്‍ഗരാഷ്ട്രീയ വീക്ഷണം, പരിസ്ഥിതി ബോധം, സര്‍ഗാത്മക ധാരണ, സൗന്ദര്യ വീക്ഷണം, മാനവീക ബോധം, നീതി ബോധം, ധാര്‍മിക നിലപാട് അങ്ങനെ ഏതു മഹത്തായ വഴിയിലൂടെ സഞ്ചരിക്കുന്ന അന്വേഷണവും ആറന്മുള വിമാനത്താവള വിരുദ്ധ ജനകീയ സമരത്തിലേയ്ക്ക് ആണ് നമ്മളെ എത്തിക്കുന്നത് എന്ന് ചിത്ര രചന ഉദ്ഘാടനം ചെയ്തുകൊണ്ട് ആര്‍. പാര്‍ത്ഥസാരഥി വര്‍മ്മ പറഞ്ഞു.
ചര്‍ച്ചാ നിര്‍ദ്ദേശം അപ്രസക്തം
ആറന്മുള വിമാനത്താവള സമരം ഒരു മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നാളിതുവരെയായിട്ടും സമരക്കാരുമായി ചര്‍ച്ച നടത്താന്‍ പോലും തയ്യാറായിട്ടില്ല. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തണമെന്ന് നിര്‍ദ്ദേശിച്ചുവെങ്കിലും അത് അപ്രസക്തമാണെന്ന് വിലയിരുത്തപ്പെടുന്നു. പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതുവരെയാണ് വിമാനത്താവള വിരുദ്ധ ഏകോപന സമിതി സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഘട്ടത്തില്‍ ഒത്തുതീര്‍പ്പിനായി ഒരു ചര്‍ച്ച സമിതി പ്രവര്‍ത്തകര്‍ അംഗീകരിക്കുന്നില്ല. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരമുണ്ടാകണമെങ്കില്‍ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടിവരും. ആറന്മുളയില്‍ ഇത്തരമൊരു നീക്കത്തിന് സമരസമിതി പ്രവര്‍ത്തകര്‍ തയ്യാറല്ല. കേവലം പത്തുശതമാനം ഓഹരിയെടുത്തിട്ടുള്ള സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ സ്വതന്ത്രമായ നിലപാടെടുക്കാന്‍ കഴിയില്ല. ആറന്മുളയിലേത് സ്വകാര്യ
വിമാനത്താവള പദ്ധതിയായതിനാല്‍ ചര്‍ച്ച ഏതുതലത്തില്‍ നടത്തണമെന്നുള്ള സാങ്കേതികത്വവും നിലനില്‍ക്കുന്നുണ്ട്. വിമാനത്താവള നിര്‍മ്മാണത്തിന്റെ പിന്നിലുണ്ടായ നിയമലംഘനങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്. ഏറെ നാളുകളായി സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിലൊന്നാണിത്. എന്നാല്‍ ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കെജിഎസ് ഗ്രൂപ്പിന്റെ സ്വാധീനമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്.
വിമാനത്താവള പദ്ധതിയായതിനാല്‍ ചര്‍ച്ച ഏതുതലത്തില്‍ നടത്തണമെന്നുള്ള സാങ്കേതികത്വവും നിലനില്‍ക്കുന്നുണ്ട്. വിമാനത്താവള നിര്‍മ്മാണത്തിന്റെ പിന്നിലുണ്ടായ നിയമലംഘനങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്. ഏറെ നാളുകളായി സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിലൊന്നാണിത്. എന്നാല്‍ ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കെജിഎസ് ഗ്രൂപ്പിന്റെ സ്വാധീനമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്.
ആറന്മുള സമരത്തിന്റെ തുടക്കത്തില്‍തന്നെ പിന്തുണയുമായെത്തിയ കോണ്‍ഗ്രസ് നേതാവാണ് വി.എം.സുധീരന്‍. ചര്‍ച്ച നടത്തണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സദുദ്ദേശപരമാണെന്നും ആ നല്ലമനസ്സിനെ സ്വാഗതം ചെയ്യുന്നതായും സമരസമിതി നേതാക്കള്‍ സൂചിപ്പിച്ചു. എന്നാല്‍ സുധീരന്റെ നിര്‍ദ്ദേശത്തിന് പാര്‍ട്ടിയില്‍ പിന്തുണ നേടാനായില്ല എന്നത് അദ്ദേഹത്തിന് തിരിച്ചടിയായിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ സുധീരന്റെ നിലപാടിനെതിരേ രംഗത്തെത്തിയത് ആറന്മുള വിമാനത്താവള നിര്‍മ്മാണം സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നു. വിമാനത്താവള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ട് പോയതിനാല്‍ ഒരു പിന്‍മാറ്റം അസാദ്ധ്യമാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.
മുഖ്യമന്ത്രി കെജിഎസ് ഗ്രൂപ്പിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍തലത്തില്‍ അപ്രസക്തമാകുകയായിരുന്നു. ആറന്മുള വിമാനത്താവളം സംബന്ധിച്ച് നിലപാടില്‍ സുധീരനെ പിന്‍തുണയ്ക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ വിരളമാണ്. അതിനാല്‍ സുധീരന്റെ നിര്‍ണ്ണായക നിര്‍ദ്ദേശം ഭരണതലത്തില്‍ ചലനംസൃഷ്ടിക്കില്ലെന്നാണ് സൂചന. വിമാനത്താവള നിര്‍മ്മാണത്തിന്റെ അനുമതികള്‍ നേടുന്നതിന്. വഴിവിട്ട സഹായങ്ങള്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ചെയ്തതിന്റെ നിരവധി തെളിവുകള്‍ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 4 ന് നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ട്ടിസര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ രൂക്ഷമായതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട ചര്‍ച്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം മതിയെന്ന് തീരുമാനിച്ചു. രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോള്‍ ഇക്കാര്യം പാര്‍ട്ടിയിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്തിരുന്നു. പത്തനംതിട്ട ഡി.സി.സിയും യു.ഡി.എഫും വിമാനത്താവളത്തിന് അനുകൂല നിലപാടാണ് എടുത്തത്. വിമാനത്താവളത്തെ നഖശിഖാന്തം എതിര്‍ത്തിരുന്ന സുധീരനെ പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പരിപാടികളില്‍ നിന്ന് ബഹിഷ്‌കരിക്കുമെന്ന് ഡിസിസി മുന്‍പ് പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സുധീരന്‍ കെപിസിസി പ്രസിഡന്റായി അവരോധിക്കപ്പെട്ടതോടെ ജില്ലാ നേതൃത്വം വെട്ടിലാവുകയും ജില്ലാ പ്രസിഡന്റ് പി.മോഹന്‍രാജ് മലക്കംമറിഞ്ഞ് വിമാനത്താവളത്തിന് അനുകൂലമായി നിലപാടെടുക്കുകയും ചെയ്തിരുന്നു. ഇടുക്കിയില്‍ കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ക്രൈസ്തവസഭയുടെ അപ്രീതിക്ക് പാത്രമായ ഇടുക്കി എംപി പി.ടി തോമസിന് സീറ്റ് നിഷേധിച്ച കോണ്‍ഗ്രസാണ് പത്തനംതിട്ടയില്‍ വിമാനത്താവളത്തിനു വേണ്ടി എല്ലാ നിയമലംഘനങ്ങള്‍ക്കും സ്വകാര്യ കമ്പനിയായ കെജിഎസിന് കൂട്ടുനില്‍ക്കുന്ന ആന്റോ ആന്റണിക്ക് വീണ്ടും സ്ഥാനാര്‍ത്ഥത്വം നല്‍കിയതെന്നത് വിരോധാഭാസമാണ്. കേരളത്തിലെ എപിമാരുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭനായ പി.ടി. തോമസിന് സീറ്റ് നിഷേധിച്ച് നിരവധിി ആരോപണങ്ങള്‍ക്ക് വിധേയനായ ആന്റോ ആന്റണിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ എ.ഐ.സി.സി അംഗമായിരുന്ന ഫിലിപ്പോസ് തോമസ് എല്‍ഡിഎഫിനോടൊപ്പം ചേര്‍ന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നതും യുഡിഎഫിന് തിരിച്ചടിയാകുന്നതാണ്. കൂടാതെ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ആറന്മുള
വിമാനത്താവള പദ്ധതി ഉപേക്ഷിക്കുമെന്ന വാഗ്ദാനവുമായി പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും യുവനേതാവുമായ എം.ടി. രമേശ് രംഗത്തുവന്നത് സമരഭടന്മാരില്‍ പ്രതീക്ഷകളുയര്‍ത്തുന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകും എന്ന കാര്യത്തില്‍ സംശയമില്ല. ദിനംപ്രതി വിമാനത്താവളത്തിന് എതയരായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമരഭടന്മാരെത്തുന്നതും, എല്ലാ ഭിന്നതകളും മറന്ന് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമരത്തിന് പിന്തുണ നല്‍കി സമരപന്തലിലെത്തി സംസാരിക്കുന്നതും സംസ്ഥാന സര്‍ക്കാരിനും സ്വകാര്യ കമ്പനിക്കും തലവേദനയാകും എന്ന കാര്യത്തില്‍ സംശയമില്ല. കെജിഎസിന്റെ നിരവധി നിമയലംഘന നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിലെ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും വിവിധ കോടതികളില്‍ നടക്കുന്ന കേസുകളില്‍ ഉത്തരം പറയേണ്ടിവരുമെന്നത് അവിതര്‍ക്കിതമാണ്. ജനങ്ങളെ കൊളളയടിച്ചുണ്ടാക്കുന്ന അഴിമതിപ്പണം കൊണ്ടുതന്നെ പാവപ്പെട്ട ജനങ്ങളുടെ ഭൂമിയു ജലവും സംസ്‌കാരവും ആകാശം പോലും ബലപ്രയോഗത്തിലൂടെയും ചതിയിലൂടെയും പ്രലോഭനങ്ങളിലൂടെയും കവര്‍ന്നെടുക്കാനുളള വന്‍കിട കോര്‍പ്പറേറ്റുകളുടെ കുത്സിതശ്രമങ്ങള്‍ക്ക് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുന്ന ജനദ്രോഹികളായ ഭരണകര്‍ത്താക്കള്‍ക്കും
ഉദ്യോഗസ്ഥവൃന്ദത്തിനും രാഷ്ട്രീയക്കാര്‍ക്കുമെതിരെ രാജ്യമാസകലം അലയടിച്ചുയരുന്ന ദുര്‍ബലന്മാരുടെ ജനകീയപ്രക്ഷോഭണങ്ങള്‍ ആത്യന്തികമായി വിജയിക്കുകതന്നെ ചെയ്യും. അധര്‍മ്മത്തിനെതിരെ ധാര്‍മ്മികശക്തികള്‍ക്ക് വിജയം ലഭിക്കുമെന്നത് സനാതന ഭാരതത്തിന്റെ അടിയുറച്ച വിശ്വാസവും സത്യവുമാണ്. ആറന്മുളയിലെ സാധാരണക്കാരായ ജനതതി ഭരണകൂട ഭീകരതക്കും അനീതികള്‍ക്കും എതിരെ നടത്തുന്ന ഈ ധാര്‍മ്മികസമരം വിജയം കൈവരിക്കേണ്ടത് ഭാവിതലമുറയുടെ ആവശ്യമാണ്.
വിമാനത്താവള പദ്ധതി ഉപേക്ഷിക്കുമെന്ന വാഗ്ദാനവുമായി പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും യുവനേതാവുമായ എം.ടി. രമേശ് രംഗത്തുവന്നത് സമരഭടന്മാരില്‍ പ്രതീക്ഷകളുയര്‍ത്തുന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകും എന്ന കാര്യത്തില്‍ സംശയമില്ല. ദിനംപ്രതി വിമാനത്താവളത്തിന് എതയരായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമരഭടന്മാരെത്തുന്നതും, എല്ലാ ഭിന്നതകളും മറന്ന് വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമരത്തിന് പിന്തുണ നല്‍കി സമരപന്തലിലെത്തി സംസാരിക്കുന്നതും സംസ്ഥാന സര്‍ക്കാരിനും സ്വകാര്യ കമ്പനിക്കും തലവേദനയാകും എന്ന കാര്യത്തില്‍ സംശയമില്ല. കെജിഎസിന്റെ നിരവധി നിമയലംഘന നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിലെ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും വിവിധ കോടതികളില്‍ നടക്കുന്ന കേസുകളില്‍ ഉത്തരം പറയേണ്ടിവരുമെന്നത് അവിതര്‍ക്കിതമാണ്. ജനങ്ങളെ കൊളളയടിച്ചുണ്ടാക്കുന്ന അഴിമതിപ്പണം കൊണ്ടുതന്നെ പാവപ്പെട്ട ജനങ്ങളുടെ ഭൂമിയു ജലവും സംസ്‌കാരവും ആകാശം പോലും ബലപ്രയോഗത്തിലൂടെയും ചതിയിലൂടെയും പ്രലോഭനങ്ങളിലൂടെയും കവര്‍ന്നെടുക്കാനുളള വന്‍കിട കോര്‍പ്പറേറ്റുകളുടെ കുത്സിതശ്രമങ്ങള്‍ക്ക് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുന്ന ജനദ്രോഹികളായ ഭരണകര്‍ത്താക്കള്‍ക്കും
ഉദ്യോഗസ്ഥവൃന്ദത്തിനും രാഷ്ട്രീയക്കാര്‍ക്കുമെതിരെ രാജ്യമാസകലം അലയടിച്ചുയരുന്ന ദുര്‍ബലന്മാരുടെ ജനകീയപ്രക്ഷോഭണങ്ങള്‍ ആത്യന്തികമായി വിജയിക്കുകതന്നെ ചെയ്യും. അധര്‍മ്മത്തിനെതിരെ ധാര്‍മ്മികശക്തികള്‍ക്ക് വിജയം ലഭിക്കുമെന്നത് സനാതന ഭാരതത്തിന്റെ അടിയുറച്ച വിശ്വാസവും സത്യവുമാണ്. ആറന്മുളയിലെ സാധാരണക്കാരായ ജനതതി ഭരണകൂട ഭീകരതക്കും അനീതികള്‍ക്കും എതിരെ നടത്തുന്ന ഈ ധാര്‍മ്മികസമരം വിജയം കൈവരിക്കേണ്ടത് ഭാവിതലമുറയുടെ ആവശ്യമാണ്.
സുധീര്‍ നീരേറ്റുപുറം
Black Friday and Cyber Monday sales
Black Friday and Cyber Monday sales
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ