ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ചുള്ള പുനഃപരിശോധനാഹര്‍ജികളില്‍ പരമോന്നത നീതിപീഠം ഇന്ന് (14-11-2019) പുറപ്പെടുവിച്ച വിധിയെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
പ്രശ്നം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് വിട്ടതോടെ 2018 ലെ വിധിയില്‍ എന്തോ അപാകതയുണ്ടെന്നും അത്പുനഃപരിശോധികേണ്ടതാണെന്നുമാണ് ചീഫ്
ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി വ്യക്തമാക്കുന്നത് . യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള മുന്‍വിധി സ്റ്റേ ചെയ്യുന്നതായോ ചെയ്യുന്നില്ലെന്നോ പറയുന്നില്ലെങ്കിലും വിശാല ബെഞ്ചിന് വിട്ടതോടെ സ്റ്റേ അന്തര്‍ഗതമാണ് . മാത്രമല്ല ആചാരങ്ങളിലും വിശ്വാസങ്ങളിലും നീതിപീഠത്തിന് ഇടപെടാമോ എന്ന വലിയ ചോദ്യവും വിശാല
ബെഞ്ചിന് വിടുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. അതായത് ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാനുള്ള അവസരങ്ങള്‍ സര്‍ക്കാര്‍ സൃഷിടിക്കരുതെന്നും അതിനാരും മുതിരരുതെന്നുമാണ്. ഇനി ശബരിമലയില്‍ ആചാരലംഘനം അനുവദിച്ചും അതിന് വേണ്ടി ഒത്താശകള്‍ ചെയ്തുകൊടുത്തും പ്രകോപനം സൃഷ്ടിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലീസും പ്രേത്യകം ശ്രദ്ധിക്കേണ്ടതുണ്ട്.
കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ഇത്തരം പ്രകോപനം സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായത് കൊണ്ടാണ് സന്നിധാനത്ത് സംഘര്‍ഷമുണ്ടായത്. അത്തരം ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.വിശ്വാസികള്‍ക്ക് സമാധാനപരമായി ദര്‍ശനം നടത്താന്‍ സാഹചര്യമൊരുക്കണം.
മാത്രമല്ല, ഇത്തരമതങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന ആചാരങ്ങള്‍ സംബന്ധിച്ചും സമ്പൂര്‍ണ ബെഞ്ച് പരിശോധിക്കണമെന്നാണ് വിധി. മുസ്ലിം ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനവും അതില്‍ ഉള്‍പ്പെടുന്നു. ഇത്തരമതങ്ങളിലെ ആചാരങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരും നിലപാട് വ്യകതമാക്കണം .പിണറായിയുടെ നവോത്ഥാനത്തില്‍ അവയൊക്കെ ഉള്‍പ്പെടുമോ എന്ന് അദ്ദേഹം ജനങ്ങളോട് പറയണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒളിച്ചുകളി അവസാനിപ്പിക്കണം. പുനഃപരിശോധനാഹര്‍ജിയില്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് കക്ഷി ചേര്‍ന്നില്ല? വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ ബാധ്യതയുള്ള ദേവസ്വം ബോര്‍ഡ് മേധാവികള്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത് .
**************************************
ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് വഴിതെളിക്കുന്ന ചരിത്ര വിധിയാണ് അയോധ്യ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ചത്.
വിവിധ വിഷയങ്ങളിൽ വ്യത്യസ്തവും വിഭിന്നവുമായ നിലപാടുകൾ ഉള്ളവർ അയോധ്യ വിധിയെ സ്വാഗതം ചെയ്തു കാണുന്നത് വളരെയേറെ ആശ്വാസ പ്രദമാണ്.
എല്ലാവരേയും ഉൾക്കൊള്ളാൻ കഴിയുന്ന നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ധാർമ്മിക മൂല്യങ്ങളാണ് ഈ അവസരത്തിൽ നമുക്ക് കരുത്ത് പകരുന്നത്.
രാഷ്ട്രത്തിന്റെ പൊതു നന്മയും വളർച്ചയും കാംക്ഷിക്കുന്നവരും ശാന്തിയും
സമാധാനവും ജനാധിപത്യ മര്യാദകളും പുലരണമെന്ന് ആഗ്രഹിക്കുന്നവരും ഈ വിധിയോട് ക്രിയാത്മകമായി പ്രതികരിച്ചു കാണുന്നത് ഒട്ടേറെ പ്രതീക്ഷകൾക്ക് വക നൽകുന്നു.
എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം.ജയപരാജയങ്ങളുടെ കണക്കുകൂട്ടലുകളും അവകാശവാദങ്ങളുമല്ല ഈ അവസരത്തിൽ ആവശ്യം. സഹവർത്തിത്വത്തിനും പരസ്പര വിശ്വാസത്തിനും ഐക്യത്തിനും
വഴിയൊരുക്കുന്നതിനുള്ള അവസരമായി ഈ വിധി മാറണം.
പുരാവസ്തുക്കളുടെ തെളിവിന്റെ പിൻബലത്തിലാണ് ഈ വിധി പ്രഖ്യാപിച്ചത്.വളരെ വിശ്വസനീയമായും സമയബന്ധിതമായും ചിട്ടയോടെ കോടതി നടപടികൾ പൂർത്തിയാക്കി.
അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചു ആശയക്കുഴപ്പം ആരും ഉണ്ടാക്കരുത്.
പ്രകോപനപരമായ നീക്കങ്ങളിലൂടെ വിഭാഗീയത സൃഷ്ടിക്കുന്ന ഏതൊരു ശ്രമത്തിനെതിരെയും ജനങ്ങൾ ജാഗ്രത പുലർത്തണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.