പത്തനംതിട്ട : ഇന്തൃൻ റെയിൽവേയുടെ (IRCTC) റിസർവേഷൻ എഗൈൻസ്റ്റ് കൃാ ൻസലേഷൻ (Reservation Against Cancellation, RAC) പദ്ധതിക്കെതിരെ ദേശീയ മനുഷൃാവകാശ കമ്മീഷനിൽ പരാതി. റെയിൽവേയുടെ ആർഏസി സമ്പ്രദായം വഞ്ചനയും മനുഷൃാവകാശ ലംഘനവും പീഡനവും ആണെന്ന് ആരോപിച്ചാണ് പത്തനംതിട്ട ആറന്മുള സ്വദേശി ആയ ഒരു യാത്രക്കാരൻ പരാതി നൽകിയത്. ആർഏസി അനുസരിച്ച് ഒരു യാത്രക്കാരൻ ഏകദേശം നാല് മാസത്തോളം മുൻപ് മുഴുവൻ തുകയും നൽകി ദീർഘദൂര ട്രയിൻ യാത്രക്കു വേണ്ടി സ്ലീപ്പർ/എസി/നോൺ ഏസി/ 2 - 3 ടയർ സീറ്റിനും ബർത്തിനും വേണ്ടി ടിക്കറ്റ് റിസർവേഷൻ ചെയ്യുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിൽ ആണ് ഉൾപ്പെടുന്നതെങ്കിൽ പിന്നീട് ക്രമേണ മുൻപ് ടിക്കറ്റെടുത്തവർ അത് കൃാൻസൽ ചെയ്യുന്നത് അനുസരിച്ച് വെയിറ്റിംഗ് ലിസ്റ്റിലുള്ളവർ ആർഏസി പിന്നീട് കൺഫേം ടിക്കറ്റിന് അർഹത നേടും. ട്രയിൻ പുറപ്പെടുന്നതിന് തൊട്ട് മുൻപ് ഒാ ൺലൈൽ ബുക്കിംഗ് നടത്തിയവരിൽ വെയിറ്റിംഗ്

ലിസ്റ്റിലുള്ളവരുടെ ടിക്കറ്റ് കൃാ ൻസൽ ആവുകയും അവരുടെ അഡ്വാൻസ് തുക ബാങ്ക് അകൗണ്ടുകളിൽ തിരിച്ചു നൽകുകയും ചെയ്യും. എന്നാൽ ആർഏസി ലിസ്റ്റിലുള്ളവരുടെ ഒാരോ സീറ്റിലും /ബർത്തിലും രണ്ട് പേരെ വീതം റെയിൽവേ യാത്രക്കായി നിയോഗിക്കും. റെയിൽവേയുടെ ഈ രീതിക്കെതിരെയാണ് ഒരു യാത്രക്കാരൻ പരാതി (NHRC കേസ് നം. : 3028/30/0/2023) നൽകിയത്. ഇക്കഴിഞ്ഞ 2023 ജൂൺ 23 ന് ടി യാത്രക്കാരൻ നൃൂ ഡൽഹിയിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോകാനായി കേരള എക്സ്പ്രസ് ട്രയിനിൽ സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്തു. യാത്ര പുറപ്പെടാൻ നേരത്താണ് തന്റെ സീറ്റിൽ/ബർത്തിൽ മറ്റൊരു അപരിചിതൻ കൂടി പങ്കാളി ആയി ഉണ്ടെന്ന് അറിയുന്നത്. ഇയാളാകട്ടെ നൃൂ ദൽഹിയിൽ നിന്നും തിരുപ്പൂരിലേക്ക് പോകാനുള്ള വൃക്തി ആയിരുന്നു. രണ്ട് യാത്രക്കാരിൽ നിന്നുമായി അഡ്വാൻസായി ഫുൾ സീറ്റിനും ബർത്തിനും ഉള്ള പണം ഈടാക്കിയ ശേഷമാണ് RACയുടെ പേരിൽ ഒരു സീറ്റിൽ /ബർത്തിൽ രണ്ട് പേർ യാത്ര ചെയ്യാൻ ആവശൃപ്പെടുന്നത്. അതായത് ഏകദേശം 57 X 57 സെ.മീ. വലുപ്പമുള്ള സീറ്റിൽ / 166.5 X 57 സെ.മീ. മാത്രം വലുപ്പമുള്ള ബർത്തിലാണ് രണ്ട് മനുഷൃർ ഏകദേശം 2557 കിമീ ദൂരത്തോളം രണ്ട് പകലും രാത്രിയിലുമായി യാത്ര ചെയ്യാൻ നിർബന്ധിക്കുന്നത്. റെയിൽവേ ആർഏസി എന്ന പേരിൽ ഒരു ട്രയിനിലെ ഏകദേശം തൊണ്ണൂറോളം സീ
റ്റ് /ബർത്തിലേക്ക് 180ാളം യാത്രക്കാരിൽ നിന്നുമായി മുഴുവൻ തുകയും ഈടാക്കിയിട്ടാണ് രണ്ട് പേർ വീതം ഒരു സീറ്റും ബർത്തും ഷെയർ ചെയ്ത് ഉപയോഗിക്കാൻ ആവശൃപ്പെടുന്നത്. ഇത് വൻ കൊള്ളയടിയും മനുഷൃത്വവിരുദ്ധമായ പ്രവൃത്തിയും വഞ്ചനയും ആണ്. ഒരു യാത്രക്കാരനിൽ നിന്നും റെയിൽവേ ഒരു പൂർണ സീറ്റിനും ബർത്തിനും ഉള്ള ചാർജ് ഈടാക്കിയിട്ടുണ്ടെങ്കിൽ അയാൾക്ക് തീർച്ചയായും ഒരു സീറ്റ് /ബർത്ത് ലഭിക്കാൻ അർഹനാണ്. അയാളോട് കൃാ
ൻസലേഷൻ നടന്നില്ല, അതിനാൽ മറ്റൊരാളോടൊപ്പം ഒരു സീറ്റും ബർത്തു
ം പങ്കുവെച്ച് യാത്ര ചെയ്യണം എന്ന് ആജ്ഞാപിക്കുന്നത് നിയമവിരുദ്ധമാണ് അമാനവികമാണ്. അത്തരം വൃവസ്ഥകൾ നിർബന്ധമായും നീക്കം ചെയ്യണം എന്നാണ് പരാതിക്കാരൻ ആവശൃപ്പെടുന്നത്. ഒരു ബർത്തിനുള്ള മുഴുവൻ തുകയും മുൻകൂറായി
റെയിൽവേക്ക് നൽകിയിട്ടും അനുവദിച്ച ബർത്തിൽ മറ്റൊരാൾ കൂടിയുള്ളതിനാൽ രണ്ട് രാത്രി ട്രയിൻ കോച്ചിന്റെ തറയിൽ മറ്റ് യാത്രക്കാരുടേയും പാൻട്രി കാർ ജീവനക്കാരുടേയും മറ്റും ചവിട്ടും ശകാരവും കേട്ട് കിടന്ന് ഉറങ്ങേണ്ടി വന്നു. ഈ അപമാനകരമായ സംഭവങ്ങൾക്ക് ഉത്തരവാദി ആയ ഇന്തൃൻ റെയിൽവേ പരാതിക്കാരന് നഷ്ട പരിഹാരമായി അഞ്ച് ലക്ഷം രൂപയും, ഈടാക്കിയ ടിക്കറ്റിന്റെ പകുതിയും നൽകുകയും, ആർഏസി സിസ്റ്റവും നിയമവും പുനഃക്രമീകരിക്കുകയും വേണമെന്ന് കമ്മീഷനോട് അഭൃർത്ഥിച്ചിട്ടുണ്ട്.
ടിക്കറ്റ് പരിശോധകരും സുരക്ഷാ ഉദൃോഗസ്ഥരും ട്രയിൻ പുറപ്പെട്ട് 24 മണിക്കൂറുകൾക്കുള്ളിൽ എത്താതിരുന്നതിനാൽ റിസർവേഷൻ ബോഗികളിൽ മറ്റുള്ളവർ ഇടിച്ചു കയറി ബലപ്രയോഗത്തിലൂടെ സീറ്റുകൾ കൈയടക്കുകയുണ്ടായി. ഇത് മോഷണം, പിടിച്ചുപറി, സംഘർഷങ്ങൾ എന്നിവയ്ക്ക് കാരണമാകുകയാണ്. അതിനാൽ ഇത്തരം ദുഷ് പ്രവണതകൾ അവസാനിപ്പിക്കാൻ റെയിൽവേക്ക് നിർദ്ദേശം നൽകണം എന്നും പരാതിക്കാരൻ ആവശൃപ്പെടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.