സുധീര്‍ നീരേറ്റുപുറം
മാതാ അമൃതാനന്ദമയീ മഠത്തിനും അവിടുത്തെ സന്യാസിവര്യന്മാര്‍ക്കുമെതിരെ ഒരു വിദേശ വനിതയുടെ വ്യാജമായ ജല്പനങ്ങള്‍ കേട്ട് അപവാദപ്രചരണം നടത്തുന്ന കേരളത്തിലെ കപടവിപ്ലവ വായാടി പ്രസ്ഥാനമായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തിലെ സ്വന്തം നേതാക്കളുടെ ലൈംഗികപീഡനങ്ങള്‍ക്കിരയായ വനിതാ പാര്‍ട്ടി സഖാക്കളെക്കുറിച്ചോര്‍ത്ത് കണ്ണീര്‍ പൊഴിക്കുമോ...? നേതാക്കളുടെ പുനര്‍വായനക്കായി ഇതാ ചില നഗ്‌നയാഥാര്‍ത്ഥ്യങ്ങള്‍.....സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി സംസ്ഥാന സമിതിയംഗം പി.ജയരാജന്‍ എം.എല്‍.എക്ക് ജില്ലാസെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കി. 2009 ലെ ലോക്‌സഭ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ജില്ലയിലുണ്ടായ തിരിച്ചടിയും സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ട പരാതികളുമാണ് അടിയന്തര നടപടിക്ക് കാരണമായതെന്നാണ് സൂചന. സാമ്പത്തിക ഇടപാടുകള്‍, പെരുമാറ്റദൂഷ്യം എന്നിവയുടെ തെളിവുസഹിതം മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പേരുവെച്ച് ശശിക്കെതിരെ പരാതി അയച്ചെന്നും പറയപ്പെടുന്നു. നീലേശ്വരത്തെ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ വെച്ച് ഒരു ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയുമായി നടന്നതായി പറയപ്പെടുന്ന പീഡനത്തിന്റെ പേരിലാണ് പി ശശിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തു. കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്തിരുന്നു.
എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെയാണ് സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ആരോപണം ഉയരുകയും ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീരുകയും ചെയ്തിരുന്നു. ഗവണ്‍മെന്റ് പ്ലീഡറായിരുന്ന മുളന്തുരുത്തി സ്വദേശിനിയുമായി ബന്ധപ്പെടുത്തിയാണ് ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണമുയര്‍ന്നത്. ലെനിന്‍ സെന്ററിലെ നിത്യസന്ദര്‍ശകയായിരുന്ന അഭിഭാഷകയുമായുള്ള ജില്ലാ സെക്രട്ടറിയുടെ ബന്ധം പാര്‍ട്ടി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുകയും പലവട്ടം മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നതാണത്രെ.
സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗത്തിനെതിരെയും സമാനമായ രീതിയില്‍ ലൈംഗികാരോപണം ഉയര്‍ന്നിട്ടുണ്ട്.
കാസര്‍കോട്: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ഒളിവില്‍ പോയിരുന്നു. പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തുവെന്ന കുറ്റിക്കോല്‍ കളക്കരയിലെ യുവതിയുടെ പരാതിയില്‍ കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡും വനിതാ കമ്മീഷനും കേസെടുത്തതിനെ തുടര്‍ന്നാണ് മുന്‍ കുറ്റിക്കോല്‍ സിപിഎം ലോക്കല്‍ സെക്രട്ടറി എം.ആര്‍.സുകുമാരന്‍ ഒളിവില്‍ പോയത്.
മേല്‍ പറഞ്ഞ ലൈംഗികാരോപണങ്ങളെല്ലാം നടന്ന സംഭവങ്ങളാണ്. ഈ ആരോപണങ്ങള്‍ സിപിഎം നേതാക്കള്‍ക്കെതിരെ ആരോപിച്ചതും തെളിവുകള്‍ ഉന്നത നേതൃത്വത്തിന് നല്‍കിയതും സ്വന്തം അണികള്‍ തന്നെയാണ്. ഇതനുസരിച്ചാണ് പാര്‍ട്ടി ഇവര്‍െക്കതിരെ നടപടി സ്വീകരിച്ചത്.
ചുവപ്പിനോടും റോസിനോടും അമിത ഭ്രമമുള്ള അംഗീകരിക്കപ്പെട്ട കൈരളി ചാനലിലെ ഒരു അവതാരകന് ചില അവതാരകമാരോട് തോന്നിയ താല്‍പ്പര്യം അടിയില്‍ കലാശിച്ചതായി കേട്ടിരുന്നു. അതിരുകടന്ന പെരുമാറ്റവും അര്‍ദ്ധരാത്രിയിലെ ഫോണ്‍ വിളികളും കാരണം പൊറുതിമുട്ടിയ ഒരു അവതാരക സംഭവം വീട്ടിലറിയിച്ചു. അതിനു ഫലമുണ്ടായി, അവതാരകയുടെ സഹോദരന്‍ പൊതുവഴിയില്‍ വച്ച് വാര്‍ത്താ അവതാരകന് 'അംഗീകാരം' നല്‍കി. ജോലിസ്ഥലമായ ലൈഗികാതിക്രമത്തിന് വിധേയ ആയതായി പറയപ്പെടുന്ന കൈരളിയുടെ സ്വന്തം അവതാരകയുമായും, അവരെ വേട്ടയാടാന്‍ ശ്രമിച്ച് ഡെസ്‌ക് ആക്ടീവിസത്തില്‍ ഒതുങ്ങിക്കഴിയുന്ന കഥാപുരുഷനുമായും ഒരു അഭിമുഖം പ്രതീക്ഷിക്കാമോ?
കൈരളി ചാനല്‍ മേധാവി ജോണ്‍ ബ്രിട്ടാസ് ഇവിടെ സ്വന്തം നേതാക്കളുടെ പീഡനങ്ങള്‍ക്ക് വിധേയരായ പാര്‍ട്ടി സഖാക്കളായ സ്ത്രീകളുമായി അഭിമുഖം നടത്തി കൈരളിപീപ്പിള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യാന്‍ ധൈര്യപ്പെട്ടാല്‍ താങ്കള്‍ സത്യസന്ധനും, ആത്മാര്‍ത്ഥതയും ധര്‍മ്മബോധവും നിഷ്പക്ഷതയുമുളള മാധ്യമ പ്രവര്‍ത്തകനായി അംഗീകരിക്കാം. അതിനുളള ആണത്തമുണ്ടോ ഇല്ലയോ എന്ന് സ്വയം തെളിയിക്കുക. സത്യമേവ ജയതേ....!!!
കൈരളി ചാനല്‍ മേധാവിയായിരിക്കെ ജോണ്‍ ബ്രിട്ടാസ് സരിതാ നായരുമായി സംസാരിച്ചു എന്ന വിവരം മാധ്യമങ്ങളാണ് പുറത്തു കൊണ്ടുവന്നിരുന്നു. 2012 സെപ്തംബറിനും 2013 ഏപ്രിലിനും ഇടയില്‍
നമ്പറിലേക്ക് 21 പ്രാവശ്യവും ബ്രിട്ടാസിന്റെ 9847720010 എന്ന നമ്പറില്‍ നിന്ന് സരിതയെ ഏഴ് പ്രാവശ്യവും വിളിച്ചു എന്നാണ് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. അപ്പോള്‍ കേസില്‍ പ്രതിയാണ് സരിതാ നായര്‍. 2013 ജൂണിലാണ് അവര്‍ അറസ്റ്റിലാകുന്നത്.
ബ്രിട്ടാസ് ഏഷ്യാനെറ്റ് ചാനല്‍ മേധാവിയായിരിക്കെ ചാനലിന്റെ നിര്‍ദ്ദിഷ്ട കൊച്ചി സ്റ്റുഡിയോ പ്രോജക്ടിന് സൗരോര്‍ജ്ജ പ്ലാന്റ് നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ചാണ് ഫോണ്‍ ചെയ്തതന്നെ വാദം തെറ്റാണെന്ന് ഏഷ്യാനെറ്റ് ചാനലിലുളളവര്‍ വ്യക്തമാക്കുകയുണ്ടായി. ഏഷ്യാനെറ്റ് ചാനലിന്റെ നിര്‍ദ്ദിഷ്ട കൊച്ചി സ്റ്റുഡിയോ പ്രോജക്ട് നിര്‍മ്മാണം ആരംഭിച്ചിട്ടേയുള്ളൂ. നിര്‍മ്മാണം 2015 ല്‍ മാത്രമേ പൂര്‍ത്തിയാവുകയുളളു. സ്റ്റുഡിയോയുടെ നിര്‍മ്മാണം പോലും പൂര്‍ത്തിയായില്ല എന്നിരിക്കെ, സ്റ്റുഡിയോക്ക് സൗരോര്‍ജ്ജപ്ലാന്റ്
നിര്‍മ്മിക്കുന്ന കാര്യം സരിതയുമായി ചര്‍ച്ച ചെയ്തു എന്ന വാദം ശുദ്ധഅസംബന്ധമാണെന്ന് ഏഷ്യാനെറ്റിലുള്ളവര്‍ പറയുന്നു. ഏഷ്യാനെറ്റിന്റെ ഇപ്പോഴത്തെ സ്റ്റുഡിയോ എറണാകുളത്ത് കല്ലൂരാണ് സ്ഥിതിചെയ്യുന്നത്. ആ കെട്ടിടത്തിന് മുകളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലവും ഇല്ലത്രെ. അതേ സമയം സരിതയെ ഏഴ് പ്രാവശ്യം അങ്ങോട്ട് വിളിച്ചത് ഏഷ്യാനെറ്റ് സ്റ്റുഡിയോക്ക് സൗരോര്‍ജ്ജ പ്ലാന്റ് നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ അവതരണത്തിന് വേണ്ടി മാത്രമായിരുന്നു എന്ന് ബ്രിട്ടാസ് ആവര്‍ത്തിക്കുന്നത് ഒരാളും വിശ്വസിക്കില്ല. ഇന്ന് ജാമ്യത്തിറങ്ങി നടക്കുന്ന സരിതാ നാരുമായി ജോണ്‍ ബ്രിട്ടാസിനുണ്ടായിരുന്ന സംശയാസ്പദമായ ബന്ധത്തെക്കുറിച്ച് ഒരു എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ സംപ്രേഷണം ചെയ്യാന്‍ കൈരളി ചാനല്‍ ചെയര്‍മാന്‍ മമ്മൂട്ടി ധൈര്യപ്പെടുമോ?
കെട്ടുകഥകളും അശ്ലീലകഥകളും എഴുന്നളളിച്ച് ഹൈന്ദവാചാര്യന്മാരെയും സ്ഥാപനങ്ങളേയും നേതാക്കന്മാരെയും അവഹേളിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ നേട്ടമുണ്ടാക്കമെന്നു കരുതുന്നത് വെറും വ്യാമോഹമാണ്. സിപിഎമ്മില്‍ ഉളളവരില്‍ 80% ല്‍ ഏറെയും ഹിന്ദുക്കളാണ് എന്ന സത്യം ഓര്‍മ്മിച്ചാല്‍ നന്ന്. ഹൈന്ദവസംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ഏതാനും ന്യൂനപക്ഷ വോട്ടുകള്‍ കിട്ടുമെന്നതും വെറും സ്വപ്‌നമാണ്. സിപിഎമ്മിന്റെ സന്ദര്‍ഭാനുസരണമുളള കുതന്ത്രങ്ങള്‍ ഹിന്ദുക്കളും, ക്രിസ്ത്യന്‍മുസ്ലിം സമൂഹങ്ങളും വ്യക്തമായി തിരിച്ചറിയുന്നുണ്ട്. അവരുടെ ബുദ്ധിശക്തിയെ സിപിഏം പരീക്ഷിക്കുന്നത് വെറുതെയാണ്. മലബാര്‍ മേഖലയില്‍ ഗുജറാത്തിലെ ഒരു ഇരയേയും വേട്ടക്കാരനേയും അണിനിരത്തിയാല്‍..... കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രീണനം നടത്തിയാല്‍ ക്രിസ്ത്യന്‍മുസ്ലിം വേട്ടുകള്‍ കൂട്ടത്തോടെ സിപിഎം പെട്ടിയില്‍ വീഴുമെന്ന് വെറുതെ കരുതുകയാണ്. സിപിഎമ്മിലെ പ്രബുദ്ധരായ ഹിന്ദു സഖാക്കള്‍ പാര്‍ട്ടി നേതാക്കളുടെ അന്ധമായ ഹിന്ദുമതവിദ്വേഷവും, ന്യൂനപക്ഷ പ്രീണനവും തിരിച്ചറിയുന്നുണ്ടെന്നും അവര്‍ ശക്തമായിത്തന്നെ നേതൃത്വത്തിന്റെ വര്‍ഗ്ഗീയ പ്രീണനങ്ങള്‍ക്കെതിരെ പ്രതികരിക്കുമെന്നും ഓര്‍ക്കുക. പാര്‍ട്ടിയുടെ നയവൈകല്യങ്ങളില്‍ പ്രതിഷേധിച്ച് ഈ കേഡര്‍ പാര്‍ട്ടിയില്‍ നിന്നും അണികള്‍ നിര്‍ഭയം കൊഴിഞ്ഞുപോകുന്നതെന്തുകൊണ്ടാണെന്ന് മാര്‍ക്‌സിസ്റ്റ് നേതൃത്വവും ജോണ്‍ ബ്രിട്ടാസും ആത്മപരിശോധനയും സ്വയംവിമര്‍ശനവും നടത്തുന്നത് നന്നായിരിക്കും. കുപ്രചരണങ്ങളിലൂടെയും അപകീര്‍ത്തികളിലൂടെയും ഒരു പാര്‍ട്ടിക്കും ദീര്‍ഘകാലം നിലനില്‍ക്കാന്‍ സാധ്യമല്ല. താല്കാലികമായി ഒരു തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നുവെന്നത് തങ്ങളുടെ അധാര്‍മ്മിക പ്രവൃത്തികളുടെ ന്യായീകരണമോ അംഗീകരമോ അകുന്നുമില്ല.
ജോണ്‍ ബ്രിട്ടാസിന്റെ തനിനിറം
2011 ഓഗസ്റ്റില്‍ കൈരളി ചാനലിന്റെ മാനേജിംഗ് ഡയറക്ടറായ ജോണ്‍
ബ്രിട്ടാസിനെക്കുറിച്ചു പരാമര്‍ശമുള്ള വിക്കിലീക്‌സ് രേഖകള്‍ പുറത്തുവന്നിരുന്നു. ജോണ്‍ ബ്രിട്ടാസുമായി യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളായിരുന്നു ഇത്. വി എസ് അച്യുതാനന്ദന്‍ കേരള വികസനത്തിന് തുരങ്കം വയ്ക്കുകയാണെന്നും വി എസ് വിഭാഗീയതയുടെ ആളാണെന്നും ബ്രിട്ടാസ് പറഞ്ഞെന്നായിരുന്നു രേഖകള്‍. ചെന്നൈ യുഎസ് കോണ്‍സുലേറ്റില്‍ നിന്ന് അമേരിക്കയിലേക്ക് അയച്ച രേഖകളെ ഉദ്ധരിച്ചുവന്ന വിവരങ്ങളാണ് പുറത്തായത്. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ വികസനത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ വി എസ് അച്യുതാനന്ദന്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണ്. വി എസ് മുഖ്യമന്ത്രിയായ സര്‍ക്കാരില്‍ കഴിവുള്ള മന്ത്രിമാരാണുള്ളത്. എന്നാല്‍ അടിമുടി വിഭാഗീയനായ വി എസിന് ഈ ടീമിനെ നയിക്കാന്‍ കഴിയില്ല. വി എസ് സ്വന്തമായി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ് എന്നിങ്ങനെയായിരുന്നു ബ്രിട്ടാസിന്റെ വിഎസ് വിരുദ്ധ ജല്പനങ്ങള്‍. സി പി എമ്മിന്റെ കോട്ടയം സംസ്ഥാന സമ്മേളനത്തിന് മുമ്പായിരുന്നു ബ്രിട്ടാസും അമേരിക്കന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. കോട്ടയം സമ്മേളനത്തില്‍ പിണറായി വിജയന്‍ പാര്‍ട്ടി പിടിച്ചെടുക്കുമെന്നും സി പി എമ്മില്‍ പിണറായി വിജയന്‍ വെല്ലുവിളികളില്ലാത്ത നേതാവായി മാറിയിരിക്കുകയാണെന്നും ബ്രിട്ടാസിനെ ഉദ്ധരിച്ച് യുഎസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തതായി വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. സ്വന്തം പാര്‍ട്ടിയായ സിപിഎമ്മിന്റെ സ്ഥാപകാംഗവും, പോളിറ്റ് ബ്യൂറോ അംഗവും, സംസ്ഥാന മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെക്കുറിച്ച് ഇത്ര ഹീനമായ തരത്തില്‍ വര്‍ഗ്ഗശത്രുവായ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പാര്‍ട്ടി സ്ഥാപനമായ കൈരളി ചാനലിന്റെ തലപ്പത്തിരുന്നുകൊണ്ട് അവഹേളിക്കാന്‍ യാതൊരു ഉളുപ്പുമില്ലാത്ത ഈ മാധ്യമസിംഹം പിന്നീട് കൈരളി ചാനല്‍ ഉപേക്ഷിച്ച് ആസ്‌ട്രേലിയന്‍ അമേരിക്കന്‍ മാധ്യമഭീകരനായ റുപ്പോര്‍ട്ട് മര്‍ഡോക്കിന്റെ ചാനലായ ഏഷ്യാനെറ്റില്‍ ചേക്കേറുകയും പിന്നീട് യാതൊരു മടിയുമില്ലാതെ കൈരളി ചാനലില്‍ മടങ്ങിവരുകയും ചെയ്ത മഹാനുഭാവനാണ്. കൈരളിയിലിരുന്നുകൊണ്ട് അമേരിക്കന്‍ താല്പര്യങ്ങള്‍ സോണിയാ ഗാന്ധിക്കുവേണ്ടി സംരക്ഷിക്കലാണോ ബ്രിട്ടാസിന്റെ രഹസ്യ അജണ്ട എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാശ്ചാത്യ സമ്പന്ന രാജ്യങ്ങളുടെ ഭാരതത്തെ ദുര്‍ബലമാക്കുക എന്ന അന്താരാഷ്ട്ര നയത്തിന്റെ ഭാഗമായിവേണം ഇന്നിവിടെ നടക്കുന്ന ഭാരതവിരുദ്ധ നീക്കങ്ങളെ നോക്കിക്കാണാന്‍. കേരളത്തിലെ ബഹുഭൂരിപക്ഷമായ ഹിന്ദുക്കളാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ. ഒരു വിദേശവനിതയുടെ സംശയകരമായ ദുര്‍ബോധനങ്ങളിലൂടെ ഹിന്ദു സഖാക്കന്മാരെ മാര്‍ക്‌സിസ്റ്റ് മുന്നണിക്കെതിരാക്കി സിപിഎമ്മിനെ പരാജയപ്പെടുത്തുകയും തദ്വാര കോണ്‍ഗ്രസിന് കൂടുതല്‍ വിജയം സമ്മാനിക്കുകയുമാണോ ബ്രിട്ടാസിന്റെ ഗൂഢതന്ത്രം...? ഇദ്ദേഹം ഒരു അമേരിക്കന്‍ ചാരനാണോ എന്ന് സാധാരണ ജനം സംശയിച്ചാല്‍ ആര്‍ക്കാണ് കുറ്റം പറയാന്‍ സാധിക്കുക.
ജോണ്‍ ബ്രിട്ടാസ് എന്ന ബ്രൂട്ടസ്
ഒരു ബദല്‍ മാധ്യമ സംസ്‌കാരത്തിന്റെ വക്താവ് എന്ന നിലയിലാണ് ബ്രിട്ടാസ് വളര്‍ന്നതും ബ്രിട്ടാസിനെ കൈരളി വളര്‍ത്തിയതും. (കൈരളിയെ ബ്രിട്ടാസ് വളര്‍ത്തിയത് എന്നും പറയാം) മുതലാളിത്തത്തിന്റെ പ്രതീകവും മാധ്യമ ഭീകരനുമായി ഇടതുപക്ഷം ആയിരംവട്ടം പരിഹസിക്കാറുളള മര്‍ഡോക്കിന്റെ ചാനലില്‍ നിന്നും ആയിരത്തിന്റെ ചില നോട്ടുകള്‍ പിടപിടക്കുന്നത് കണ്ടപ്പോള്‍ തൊഴിലാളി വര്‍ഗ നിലപാടുകളും അതുയര്‍ത്തിപ്പിടിക്കുന്ന മാധ്യമ സംസ്‌കാരവും വിട്ടേച്ച്‌കൊണ്ട് ഓടിപ്പോയതാണ് ബ്രിട്ടാസ്. സാധാരണ മാധ്യമ പ്രവര്‍ത്തകര്‍ കൂടുമാറുന്ന പോലുള്ള ഒരു മാറ്റമായി ഇടതുപക്ഷ മനസ്സുകള്‍ക്ക് അതിനെ കാണാനാവുമായിരുന്നില്ല. അവിടെയാണ് ബ്രിട്ടാസ് കൈരളിക്കു വേണ്ടി വിയര്‍പ്പൊഴുക്കിയ പാവങ്ങള്‍ക്ക് വര്‍ഗവഞ്ചകനായത്. അത് പരസ്യമായി തുറഞ്ഞു പറഞ്ഞ നേതാക്കളുണ്ട്. പാര്‍ട്ടി വേദികളിലും പുറത്തും പ്രസംഗിച്ചവരുണ്ട്. ലേഖനമെഴുതിയവരുണ്ട്.
വിധി വൈപരീത്യം എന്നു പറയട്ടെ. കൈരളിയുടെ തലപ്പത്തിരുന്ന് ഏഷ്യാനെറ്റിന്റെ നിലപാടുകളെ നഖശിഖാന്തം എതിര്‍ത്തിരുന്ന ജോണ്‍ ബ്രിട്ടാസ് ഒടുവില്‍ എത്തിപ്പെട്ടത് ദൈവം ആരുടെയും പങ്കല്ല എന്ന് പറയുന്നത് പോലെ അതെ ഏഷ്യാനെറ്റിന്റെ അമ്മത്തൊട്ടിലില്‍ തന്നെ..
ബ്രിട്ടാസ് എന്തൊക്കെപ്പറഞ്ഞാലും കൈരളി ചാനലിനെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന സാധാരണ ഇടതുപക്ഷ പ്രവര്‍ത്തകന്മാരെ സംബന്ധിച്ചിടത്തോളം ബ്രിട്ടാസ് ഒരു ബ്രൂട്ടസാണ്. നാളിതുവരെ ഉയര്‍ത്തിപ്പിടിച്ച മുതലാളിത്ത വിരുദ്ധ മുദ്രാവാക്യങ്ങളും ഇടതുപക്ഷ ഹൃദയവും നാല് വെള്ളിക്കാശിനു വേണ്ടി മര്‍ഡോക്കിന്റെ കാല്‍ക്കീഴില്‍ അടിയറവു പറഞ്ഞ് പാര്‍ട്ടിയെയും അതിന്റെ ചാനലിനെയും വഞ്ചിച്ചു കടന്ന് കളഞ്ഞ ബ്രൂട്ടസ്. കൈരളി പാര്‍ട്ടിയുടെ ചാനലല്ല എന്ന് എത്ര തവണ ആവര്‍ത്തിച്ചാലും അത് പാര്‍ട്ടിയുടെത് അല്ലാതാവുന്നില്ല. ബൂര്‍ഷ്വാസിയുടെയും കുത്തക മുതലാളിമാരുടെയും മാധ്യമ സംസ്‌കാരത്തിനെതിരെ തൊഴിലാളിവര്‍ഗ പാര്‍ശ്വവത്കൃത ജനതയുടെ ആത്മാവിഷ്‌കാരമായിട്ടാണ്
കൈരളി ജനിക്കുന്നത്. പാര്‍ട്ടിയോട് അനുഭാവമുള്ള ശത കോടീശ്വരന്‍മാരുടെ ഷെയറുകള്‍ക്കൊപ്പം കൂലി വേല ചെയ്തും പാടത്ത് പണിയെടുത്തും വിയര്‍പ്പൊഴുക്കിയ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ നാണയത്തുട്ടുകളും അതിന്റെ അസ്ഥിവാരങ്ങളില്‍ കാണാം. ആ നാണയത്തുട്ടുകളിലാണ് കൈരളിയുടെ ജീവനും ആത്മാവുമുള്ളത്. ഒരിടത്തുനിന്നിറങ്ങിയാല്‍ (ഇറക്കി വിട്ടാല്‍..?) കയറിക്കിടക്കാന്‍ മറ്റൊരു മുറി..!! ഉളുപ്പില്ലാതെ കയറി വരുന്നയാള്‍ക്കും, വന്നത് ആരാണെന്നറിഞ്ഞുകൊണ്ട് സ്വീകരിച്ചവനും സ്ഥാപിത താല്‍പര്യങ്ങള്‍ മാത്രമല്ലെ ഉള്ളത്?? പൂരണമില്ലാത്ത ഇത്തരം സമസ്യകള്‍ക്ക് മുന്നില്‍ പ്രേക്ഷകന്‍ എന്നും പ്രേക്ഷകന്‍ തന്നെ..!! പാര്‍ട്ടിയില്‍ വ്യക്തിത്വം നഷ്ടപ്പെട്ട ജോണ്‍ ബ്രിട്ടാസ് നഷ്ടമായ പ്രശസ്തി വീണ്ടെടുക്കാന്‍ നടത്തുന്ന അഭ്യാസങ്ങളായി മാത്രമേ അദ്ദേഹത്തിന്റെ ദുഷ്ട അശ്ലീല നടപടികളെ കാണാനാകൂ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ