കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശക്തമായ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ഉറപ്പായപ്പോള്‍
ഡല്‍ഹിയില്‍ വീണ്ടും അരവിന്ദ് കെജ്‌രിവാളും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് പുതിയ രഹസ്യസഖ്യങ്ങളും കുതിരക്കച്ചവടങ്ങളും ആരംഭിച്ചിരിക്കുകയാണ്. ദില്ലി നിയമസഭ ബിജെപി പിടിച്ചെടുക്കാതെ അവിഹിതമാര്‍ഗ്ഗങ്ങളുപയോഗിച്ച് കവര്‍ന്നെടുക്കുകയെന്നതാണ് ആപ്പ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജാരസന്തതിയാണ് ആപ്പ് എന്നുളളതിന്റെ വ്യക്തമായ ആരോപണങ്ങളുമായി മുന്‍ ആപ്പ് നേതാവും ഇന്ത്യന്‍ പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാപകനുമായ രാജീവ് ജോസഫ് രംഗത്തു വന്നിരിക്കുന്നു. പുതുതായി രൂപംകൊണ്ട ആപ്പിന് 443 ലോകസഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനുളള കോടികളുടെ സാമ്പത്തിക സഹായം നല്‍കിയതും കോണ്‍ഗ്രസായിരുന്നുവെന്ന് ഇദ്ദേഹം ആരോപിക്കുന്നു. ദില്ലിയില്‍ ഒന്നര പതിറ്റാണ്ടായി ഭരണത്തിലിരുന്ന ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്താന്‍ ആസൂയാലുക്കളായ ചില കോണ്‍ഗ്രസ് നേതാക്കള്‍ കെജ്‌രിവാളിനെ ഉപയോഗിച്ച് പരാജയപ്പെടുത്തുകയായിരുന്നുവത്രെ...!
രാഹുല്‍ ഗാന്ധിയുടെ ശിശുവായിരുന്ന 'ആം ആദ്മി മൂവ്‌മെന്റ്', കേജ്രിവാള്‍ 'ആം ആദ്മി പാര്‍ട്ടി'യാക്കി. ഡെല്‍ഹിയിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ മുന്നില്‍ ഇരുട്ടിന്റെ മറവില്‍ രഹസ്യമായി ഓച്ഛാനിച്ചു നില്‍ക്കുകയും, പകല്‍ വെളിച്ചത്തില്‍ കോണ്ഗ്രസ് നേതാക്കളെ തെറി പറയുകയും ചെയ്യുന്ന അരവിന്ദ് കെജ്രിവാളിന്റെ രഹസ്യ അജണ്ടകള്‍ അറിയാത്തവരാണ് ലോക മെമ്പാടുമുള്ള ആം ആദ്മി പ്രവര്‍ത്തകര്‍. ഇത് കെജ്രിവാളിന്റെ മിടുക്കല്ല; കോണ്ഗ്രസ് പാര്‍ട്ടിയുടെ ശക്തിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ചാണക്യരുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലൊന്നാണ് ആപ്പ് എന്ന കോണ്ഗ്രസ് പ്രസ്ഥാനം. ഡെല്‍ഹി നിവാസികള്‍ക്ക് കേജ്രിവാള്‍ പ്രഖ്യാപിച്ചിരുന്ന വാഗ്ദാനങ്ങളൊന്നും നടപ്പാക്കാതെ, ഒരിക്കലും നടക്കാത്ത ലോക്ബാല്‍ ബില്ലിന്റെ പേരും പറഞ്ഞ് കേജ്രിവാള്‍ ഒളിച്ചോട്ടം നടത്തിയത് ഒരു കാരണവശാലും ബിജെപി യെ അധികാരത്തിലെത്തിക്കാതിരിക്കാനാണ്, കോണ്ഗ്രസ് തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് കേജ്രിവാള്‍.അഭിനയിക്കുകയായിരുന്നു.
:-രാജീവ് ജോസഫ്
വിശദമായ വിവരങ്ങള്‍ക്ക് വായിക്കുക :
http://www.dailyindianherald.com/home/details/mGAhjzg2/18
സുധീര്‍ നീരേറ്റുപുറം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ