ന്യൂദൽഹി: പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നഗര മേഖലയിൽ ഒരു കോടിയിലേറെ വീടുകൾ അനുവദിച്ചതായി കേന്ദ്ര ഭവന, നഗരകാര്യ വകുപ്പു സഹമന്ത്രി ഹര്‍ദീപ് എസ്.പുരി അറിയിച്ചു. ഇതിൽ 30 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയായെന്നും 57 ലക്ഷം വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി അറിയിച്ചു. നഗര മേഖലയിൽ 1.12 കോടി വീടുകളാണ് ആവശ്യമായുള്ളത്. മുന്‍കാലത്തുണ്ടായിരുന്ന ജൻറം പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോള്‍ പി.എം.എ.വൈ (നഗരം) നാലരവര്‍ഷംകൊണ്ട് പത്തിരട്ടി അധികം നേട്ടം കൈവരിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി ആവാസ്യോജന (അര്‍ബന്‍) ലോകത്തെ ഏറ്റവും വലിയ താങ്ങാവുന്ന ഭവനനിര്‍മ്മാണ പദ്ധതിയാണെന്നും മന്ത്രി അറിയിച്ചു. ഏകദേശം 5.8 ലക്ഷം മുതിര്‍ന്ന പൗരന്മാർ, 2 ലക്ഷം നിര്‍മ്മാണ തൊഴിലാളികള്‍, 1.5 ലക്ഷം ഗാര്‍ഹികതൊഴിലാളികള്‍, 1.5 ലക്ഷം കരകൗശലത്തൊഴിലാളികള്‍, 0.63 ലക്ഷം ഭിന്നശേഷിക്കാര്‍, 770 ഭിന്നലിംഗക്കാര്‍, 500 കുഷ്ഠരോഗികള്‍ എന്നിവരുള്‍പ്പെടുന്ന വിവിധ സാമൂഹികവിഭാഗങ്ങള്‍ക്ക് പദ്ധതിയില്‍ പ്രാധിനിത്യം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഭവന, നഗരകാര്യ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര അറിയിച്ചു. വീടുകളുടെ ഉടമസ്ഥാവകാശം കുടുംബത്തില മുതിര്‍ന്ന വനിതയുടെയോ അല്ലെങ്കില്‍ സംയുക്ത പേരിലോ ആണ് നല്‍കുന്നത്.
പി.എം.എ.വൈ(നഗരം) നടപ്പിലാക്കിയതുമൂലം ഭവനമേഖലയില്‍ വന്‍തോതിലുള്ള നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഇതുവരെ അനുവദിച്ച വിടുകള്‍ക്കുള്ള നിക്ഷേപം ഏകദേശം 5.70 ലക്ഷം കോടിരൂപയാണ്. ഇതില്‍ 1.6 ലക്ഷം കോടി രൂപ കേന്ദ്രസഹായമാണ്. പദ്ധതിയുടെ വിവിധ തലങ്ങളിൽ ഓരോ വീടിനും കേന്ദ്ര സർക്കാർ ഒരു ലക്ഷം മുതല്‍ 2.67 ലക്ഷം രൂപവരെ നല്‍കുന്നുണ്ട്. ഏകദേശം 60,000 കോടിരൂപയുടെകേന്ദ്രസഹായം ഇതിനകം നല്കിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് ലക്ഷം കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്, ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ ഇത് 1.12 കോടി വീടുകളായിരിക്കും ലക്ഷ്യമാക്കുന്നത്. ഈ പ്രവര്ത്തനങ്ങളെല്ലാംചേര്ന്ന് 7 ലക്ഷം കോടിരൂപയുടെ നിക്ഷേപമാണ് പ്രോത്സാഹിപ്പിക്കുന്നത്.
ഈ പദ്ധതിക്ക് കീഴില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് സമ്പദ്ഘടനയുടെ മറ്റ് മേഖലയിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടുണ്ട്. ഉരുക്ക്, ഇഷ്ടിക ചൂള, സിമന്റ്, പെയിന്റ്, ഹാര്ഡ്വെയറുകള്, സാനിറ്ററി തുടങ്ങി ഏകദേശം 250 വ്യവസായങ്ങളുമായിബന്ധപ്പെട്ട് ഏകദേശം 1.20 കോടി തൊഴിലും സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതിയില്‍ നിക്ഷേപം നടത്തിയതിലൂടെ അംഗീകരിച്ച വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഏകദേശം 568 ലക്ഷം മെട്രിക് ടണ്‍ സിമെന്റ് വേണ്ടിവരും, ഇതില്‍ 178 ലക്ഷം മെട്രിക് ടണ്‍ സിമെന്റ് പൂര്‍ത്തിയായ വീടുകള്‍ക്ക് വേണ്ടി ഇതിനകം തന്നെ ഉപയോഗിച്ചുകഴിഞ്ഞു. പൂര്‍ത്തിയായ വീടുകള്‍ക്കായി ഇതിനകം തന്നെ 40 ലക്ഷം മെട്രിക് ടണ്‍ ഉരുക്കും ഉപയോഗിച്ചിട്ടുണ്ട്. ഉപജീവനം, ഗതാഗതമേഖല, നൈപുണ്യവികസനം, ലാന്‍ഡ്സ്കേപ്പിംഗ് എന്നീ മേഖലകളിലും ഇത് വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്.
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals 
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ