അരിപ്പ ഭൂസമരത്തെ ബിജെപി പിന്തുണക്കും
വി.മുരളീധരന് (ബിജെപി സംസ്ഥാന പ്രസിഡന്റ്)
വി.മുരളീധരന് (ബിജെപി സംസ്ഥാന പ്രസിഡന്റ്)
2013 മെയ് 31 ന് അരിപ്പയിലെ സമരഭൂമി സന്ദര്‍ശിച്ച വി. മുരളീധരന് ഇവിടെയുളള മൂന്ന് സെന്ററുകളും അവിചാരിതമായി പെയ്ത മഴയെപ്പോലും അവഗണിച്ചുകൊണ്ട് ചുറ്റി നടന്ന് കാണുകയും സമരഭടന്മാര് നേരിടുന്ന പ്രശ്നങ്ങള്‍ ചോദിച്ച് മനസിലാക്കുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു. അദ്ദേഹം ഇവിടെ നടത്തിയ പ്രസംഗം.
അഞ്ച് മാസമായി ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെയും നേതാവായ ശ്രീരാമന് കൊയ്യോന്റെയും നേതൃത്വത്തില്‍ ആയിരത്തോളം കുടുംബങ്ങളിലുളളവര്‍ ഭൂമിക്കുവേണ്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുകയാണ്. ഇവിടെ കഴിയുന്ന എല്ല ഭൂരഹിതര്‍ക്കും ഭൂമിയും കിടപ്പാടവും ലഭ്യമാക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്. മിച്ചഭൂമി ഭൂരഹിതര്‍ക്ക് നല്കുന്നതില് കടുത്ത അനാസ്ഥയാണുളളത്. ഇവിടുത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരും സര്‍ക്കാരും സമരക്കാരെ ആട്ടിയിറക്കാന്‍ ശ്രമിക്കുകയാണ്. ഇത് വിജയിക്കാത്തത് ഇവിടുത്തെ ജനങ്ങളുടെ ചെറുത്തു നില്പു മൂലമാണ്.
ചെങ്ങറ സമരം പൂര്‍ണ്ണമായി വിജയിച്ചുവെന്ന് പറയുവാന്‍ സാധ്യമല്ല. കാരണം മിക്കവര്‍ക്കും അവിടെ ലഭിച്ചത് പട്ടയരേഖ മാത്രമാണ്, ഭൂമിയില്ലായിരുന്നു. അട്ടപ്പാടിയില്‍ രേഖകള്‍ പ്രകാരം അവിടുത്തെ ആദിവാസികള്‍ക്ക് 25000 ഏക്കറോളം ഭൂമിയുണ്ട്. എന്നാല്‍ അവിടെ കഴിഞ്ഞ 4 മാസത്തിനുളളില്‍ ഇരുപതോളം കുട്ടികളാണ് പട്ടിണി മൂലം മരിച്ചത്. സര്‍ക്കാര്‍ പറയുന്നത് അവര്‍ മരിച്ചത് പോഷകാഹാരക്കറവു മൂലമാണെന്നാണ്. ഭരണകൂടം പറയുന്നത് അവര്‍ക്ക് കൃഷി ചെയ്യാന്‍ സഹായിക്കുമെന്നാണ്. കഴിഞ്ഞ ദിവസം അവിടം സന്ദര്‍ശിച്ചപ്പോള്‍ ഊരുകളിലുളളവര് പറഞ്ഞത് അവര്‍ക്ക് കുടിക്കാന്‍പോലും വെളളമില്ലെന്നാണ്. വെളളമില്ലാതെ എങ്ങനെയാണ് കൃഷിയിറക്കുന്നത്.വയനാട്, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെല്ലാം വിവിധ ഭൂസമരങ്ങള്‍ക്ക് ബിജെപി നേതൃത്വം കൊടുക്കുന്നുണ്ട്. വയനാട്ടില്‍ സ്വന്തം ഭൂമിയില്‍ നിന്നും ബലപ്രയോഗത്തോടെ ഇറക്കിവിടപ്പെട്ട ആദിവാസികള്‍ തിരികെ തങ്ങളുടെ മണ്ണിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ സര്‍ക്കാര്‍ അവരെ പിടികൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കുകയാണ് ചെയ്യുന്നത്. ജീവിക്കാന്‍ വേണ്ടിയുളള സമരമാണ് ഇവിടെ നടക്കുന്നത്. ഇവര്‍ക്ക് വെറും 3 സെന്റ് സ്ഥലം മാത്രം പോരാ. ഇവര്‍ അന്തസ്സോടെ ജീവിക്കണം എന്ന ആഗ്രഹത്തോടെയല്ല ഭരണകൂടം 3 സെന്റ് കൊടുക്കാം എന്നു പറയുന്നത്. ഭാവിയില്‍ അവരെ അവിടെ നിന്നും ഇറക്കിവിടാനുളള ദുരുദ്ദേശമാണ് ഇതിനു പിന്നിലുളളത്.
സമരക്കാരെ കല്ലെറുഞ്ഞു വീഴ്ത്തിയും, ആക്രമിച്ചും, സ്ത്രീകളെ അപമാനിച്ചും, സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടാന്‍ ഇവിടെ കരുത്തുളള ചെറുപ്പക്കാര്‍ രംഗത്തുവരുമെന്ന് അക്രമികളെ ഓര്‍മ്മപ്പെടുത്തുകയാണ്. സമരഭൂമിയിലെ അമ്മ പെങ്ങന്മാരുടെ മാനം രക്ഷിക്കാന്‍ ഞങ്ങളുണ്ടാകുമെന്ന് ഉറപ്പ് തരുന്നു. മഴക്കാലം അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നുളളതു കൊണ്ട് സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിന് അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. എന്തെല്ലാം പ്രകോപനങ്ങള്‍ ഉണ്ടായാലും സമരത്തില്‍ നിന്നും പിന്മാറാതെ വിജയംവരെ ഇതില്‍ ഉറച്ചു നില്‍ക്കണമെന്നും നിങ്ങള്‍ക്ക് ബിജെപിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു.
നിങ്ങളെല്ലാവരും സ്വന്തമായി ഭൂമി ഉണ്ടായിരുന്നവരാണ്. മണ്ണിനുമേലുളള നിങ്ങളുടെ അവകാശം നിഷേധിക്കുന്നത് ഒരിക്കലും നീതിയുക്തമല്ല. ഈ അവസരത്തില്‍ ഞാന്‍ 3 ഉറപ്പുകള്‍ നിങ്ങള്‍ക്ക് തരുന്നു. 1) അരിപ്പ ഭൂസമരത്തെപ്പറ്റിയും അത് അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപ് കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉടന്‍ തന്നെ സന്ദര്‍ശിക്കുന്നതാണ്. 2) ഇവിടുത്തെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ലോകസഭാ പ്രതിപക്ഷ നേതാവ് മുഖേന ശ്രമിക്കും. 3) കേരളത്തിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്കാന് ആവശ്യമായ സര്‍ക്കാര്‍ നടപടികള്‍ ഉടന്‍തന്നെ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനതലത്തിലുളള പ്രക്ഷോഭണ പരിപാടികള്‍ക്ക് രൂപം നല്കാന് ബിജെപി സംസ്ഥാന സമിതിയില്‍ ഈ വിഷയം അവതരിപ്പിക്കും.

BJP will support Arippa Land Agitation : V Muraleedharan (BJP Kerala State President). He visit Arippa on May 31, 2013. Written by Sudhir Neerattupuram.
Black Friday and Cyber Monday sales
Black Friday and Cyber Monday sales
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ