കോളനി വിട്ട് കൃഷിഭൂമിയിലേക്ക്
അഭിമുഖം : ശ്രീരാമന് കൊയ്യോന്‍ (പ്രസിഡണ്ട്, ആദിവാസി-ദലിത് മുന്നേറ്റ സമിതി) / സുധീര്‍ നീരേറ്റുപുറം* അരിപ്പ ഭൂസമരത്തിന്റെ പശ്ചാത്തലവും, ആരംഭവും വളര്‍ച്ചയും ഇപ്പോഴത്തെ അവസ്ഥയും വ്യക്തമാക്കാമോ?
2007 ആസസ്റ്റ് 4 ന് പത്തനംതിട്ട ജില്ലയിലെ ചെങ്ങറയില്‍ ഹാരിസണ്‍ മലയാളം എക്സ്റ്റേറ്റില് ആരംഭിച്ച ഭൂസമരത്തിനൊടുവിലാണ് 2009 ഒക്ടോബര്‍ 5 ന് ചെങ്ങറ ഭൂസമര പരിഹാര പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1495 കുടുംബങ്ങള്‍ക്കായി 9 ജില്ലകളിലായിട്ടാണ് ഭൂമി നല്കാന് സര്‍ക്കാര്‍ തയ്യാറായത്. ഇതില്‍ 38 ആദിവാസി, 1227 പട്ടികജാതി, 230 മറ്റ് പൊതു വിഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ ആദിവാസികള്‍ക്ക് 1 ഏക്കര്‍ വീതവും, പട്ടികജാതിക്കാര്‍ക്ക് 50 സെന്റും, പൊതുവിഭാഗത്തില്‍ പെട്ടവര്‍ക്ക് 25 സെന്റും നല്‍കാനാണ് തീരുമാനിച്ചത്. കൊല്ലം ജില്ലയിലെ തിങ്കള്‍കരിക്കകം വില്ലേജില്‍ അരിപ്പയില്‍ തങ്ങള്‍കുഞ്ഞ് മുസലിയാര്‍ക്ക് 90 വര്‍ഷത്തേക്ക് കുത്തക പാട്ടത്തിന് നല്കിയ ഭൂമി 102 വര്‍ഷം കൈവശം വച്ചശേഷം 2009 ല്‍ 99.5 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതില്‍ നിന്നും 21 ആദിവാസി കുടുംബങ്ങള്‍ക്ക് 1 ഏക്കര്‍ വീതം 2010 ആഗസ്റ്റ് 3 ന് പട്ടയം നല്കി. 13 ഏക്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് കൈമാറി. അവശേഷിക്കുന്നതില്‍ കുറച്ചു ഭൂമി ഇവിടെ മുന്‍പ് പുറമ്പോക്കിലണ്ടായിരുന്നവരും, ഒന്നര ഏക്കറോളം മുസ്ലിം പളളിക്കാരും കൈവശപ്പെടുത്തി. ശേഷിക്കുന്ന 50 ഏക്കറോളം ഭൂമിയിലാണ് സമരക്കാര്‍ നൂറ്റമ്പതിലേറെ ദിവസമായി കുടില്‍ കെട്ടി താമസിക്കുന്നത്. ആദിവാസികളും, ദളിതരും, മറ്റിതര ഭൂരഹിതരായ കുടുംബങ്ങളും ജീവിക്കാനാവശ്യമായ കൃഷിഭൂമി ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന കുടില്‍കെട്ടി സമരമാണിത്. ചെങ്ങറയില്‍ സമരം ചെയ്ത് പട്ടയം ലഭിച്ചെങ്കിലും 9 ജില്ലകളിലായി വാസയോഗ്യമോ കൃഷിയുക്തമോ അല്ലാത്ത ഭൂമി ലഭിച്ച് വഞ്ചിതരായവരും, പട്ടയ രേഖ കിട്ടിയിട്ടും ഭൂമി എവിടെ എന്നറിയാതെ വഞ്ചിക്കപ്പെട്ടവരും (കൊല്ലം ജില്ലയില്‍ തന്നെ ഇപ്രകാരം പട്ടയരേഖ മാത്രമുളള 56 കുടുംബങ്ങളുണ്ട്), ചെങ്ങറ സമര സമയത്ത് നേതൃത്വവുമായുളള അഭിപ്രായഭിന്നതമൂലം സമരഭൂമി വിട്ടുപോകാന്‍ നിര്‍ബന്ധിതരായതിനാല്‍ പട്ടയലിസ്റ്റില് ഉള്‍പ്പെടാതെ പോയവരുടെ കുടുംബങ്ങളും, മറ്റിതര സമുദായങ്ങളില്‍പെട്ട ഭൂരഹിതരും ഇവിടെ കുടില്‍കെട്ടി സമരം ചെയ്യുന്നുണ്ട്.
സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം എന്ന പദ്ധതിയുടെ മറവില്‍ ഇവിടുത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മറ്റിതര ഭൂരഹിതര്‍ക്കും 3 സെന്റ് തുണ്ട്ഭൂമി നല്കി കൃഷിഭൂമി നിഷേധിക്കുന്നതിനെതിരെയുളള കോളനി വിട്ട് കൃഷിഭൂമിയിലേക്ക് എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഈ സമരം.
* സമരക്കാര്‍ക്കെതിരെ ഇടത്-വലത് മുന്നണിക്കാര്‍ സംഘടിതമായി ഇവിടെ നടത്തിയ അക്രമങ്ങളെപ്പറ്റി എന്തു പറയുന്നു?
ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ സമരഭൂമിയില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, അക്രമം അഴിച്ചുവിടുകയും ചെയ്ത ഒരാളെ ഞങ്ങള്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു എന്ന കാരണത്താല്‍; ദലിതരും, ആദിവാസികളും, ദരിദ്രരുമായ സമരക്കാരെ സര്‍ക്കാറും, സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാവോയിസറ്റുകളായി മുദ്രകുത്തി അടിച്ചോടിക്കാന്‍ ശ്രമിച്ചവര്‍; കേരളത്തില്‍ ആയിരങ്ങളെ ബോംബെറിഞ്ഞും, കഠാരക്കും, വടിവാളിനും ഇരകയാക്കി കൊലപ്പെടുത്തിയതും, അക്രമത്തില്‍ പരിക്കേറ്റ് ലക്ഷക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കിയതും, ടി.പി. ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊന്നതും, ഷൂക്കൂര്‍ എന്ന മുസ്ലിം ലീഗ് (എം.എസ്.എഫ്) പ്രവര്‍ത്തകനെ നെല്‍വയലില്‍ തളച്ചിട്ട് ചുറ്റും കൂടി സ്ത്രീകളുള്‍പ്പെട്ട സി.പി.എം പ്രവര്‍ത്തകര്‍ ആര്‍ത്തു വിളിച്ച് വിചാരണയിലൂടെ കൊലപ്പെടുത്തിയവരും, സ്കൂള്‍ കുട്ടികളുടെ മുന്നിലിട്ട് ജയക്യഷ്ണന് മാസ്റ്റനെ വെട്ടിപിളിര്ന്നും, ഹോട്ടലില്‍ ഉച്ച ഭക്ഷണം കഴിക്കുന്നവര്‍ക്ക് നേരെ ബോംബെറിഞ്ഞ് രാഷ്ട്രീയ എതിരാളിയെ കൊലപ്പെടുത്തിയതുമെല്ലാം മറന്ന് ആദിവാസികളെ അടിച്ചോടിക്കാല് കോപ്പു കൂട്ടിയവര്‍ ചരിത്രം വേണ്ടത്ര അറിയാതെ നടത്തുന്ന പേകുത്തുകള്ക്ക് കാലം കണക്കുപറയും. നീണ്ട പതിനഞ്ചു ദിവസം ഉപരോധിച്ചും. പട്ടിണിക്കിട്ടും ഒട്ടും തളരാതെ ആത്മ വിശ്വാസത്തോടെ പിടിച്ചു നിന്ന ഒരു ജനത അരിപ്പയിലെല്ലാതെ ചരിത്രത്തിലിന്നേവരെ ഉണ്ടായിട്ടില്ല.
* കേരളത്തിലെ പല ഭൂസമരങ്ങള്‍ക്കും താങ്കള്‍ നേതൃത്വം നല്കിയിട്ടുണ്ടല്ലോ...?
കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമില്‍ ഇന്നും ഭൂരഹിതരായ 220 ാളം കുടുംബങ്ങള്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സമരം ചെയ്യുന്നുണ്ട്. 2006 ഏപ്രില്‍ 28 ന് ആരംഭിച്ച ഈ ഭൂസമരം ആദിവാസി ഗോത്ര ജനസഭയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. കൂടാതെ കണ്ണൂര്‍ ജില്ലയില്‍ തന്നെയുളള പുത്തൂര്‍ ആലക്കോട് പട്ടയമില്ലാത്ത 50 കുടുംബങ്ങള്‍ സമരം ചെയ്യുന്നു. ചെങ്ങറ ഭൂസമരത്തിന്റെ തുടക്കം മുതല്‍ (2007) പട്ടയം നല്‍കുന്നതുവരെ ഞാനും അതിന്റെ ഭാഗമായിരുന്നു. അവിടെ പട്ടയം ലഭിച്ചവരുടെ കൃഷിഭൂമികള്‍ വാസയോഗ്യമല്ലാത്തതിനാല്‍ അതുപേക്ഷിച്ച നിരവിധിപേര്‍ അരിപ്പയില്‍ കുടില്‍കെട്ടി സമരം ചെയ്യുന്നുണ്ട്.
* വനവാസി ദലിത് സമൂഹത്തിന്റെ അതിപ്രാചീനമായ ഭാരതീയ ഗോത്രസംസ്കാരത്തെ നശിപ്പിച്ച് അവരെ വൈദേശിക മതശക്തികളുടെ പിണിയാളുകളായി മാറ്റാനുളള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. പണവും മദ്യവും പുകയിലയും വസ്ത്രവും മറ്റും നല്കി പ്രലോഭിപ്പിച്ചും വഞ്ചിച്ചുമുളള ഈ അന്യവല്കരണശ്രമങ്ങളെ താങ്കള്‍ എപ്രകാരമാണ് വീക്ഷിക്കുന്നത്?
ഭൂമിയിന്മേലുളള അവകാശം മുന്നോട്ടു വയ്ക്കുന്നതുതന്നെ എല്ലാ ചൂഷണങ്ങളില്‍ നിന്നുമുളള മോചനത്തിനുവേണ്ടിയാണ്. 1975 ലെ അന്യാധീനപ്പെട്ടുപോയ ആദിവാസി ഭൂമി തിരിച്ചു നല്‍കാനുളള നിയമം കുടിയേറ്റകാര്‍ക്ക് അനുകൂലമായി നിയമം ഭേദഗതി ചെയ്യാനാണ് ഇടതും വലതുമായ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിശിഷ്യ കേരള നിയമസഭയും നിയമം പാസാക്കിയിട്ടുളളത്. 5 ഏക്കര്‍ വരെയുളള ആദിവാസികളുടെ ഭൂമി കൈയേറ്റക്കാരില്‍ നിന്നും തിരിച്ചുപിടിക്കാതെ അവരെ ചെറുകിട കുടിയേറ്റക്കാരന് എന്ന ഓമനപ്പേര് നല്കി സംരക്ഷിക്കുന്ന സര്‍ക്കാരുകള്‍ ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്കാതിരിക്കാന് നിലവിലുളള നിയമങ്ങള്‍ അട്ടിമറിക്കുകയാണ്. ആദിവാസി ദലിത് വിഭാഗങ്ങളെ രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ വര്‍ഗ്ഗസംഘടനകളുടെ അംഗങ്ങളാക്കി അവരെ സ്വതന്ത്രമായി സംഘടിക്കാനുളള അവകാശത്തേയും അവരുടെ സ്വത്വത്തേയും തകര്‍ക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ചില കേന്ദ്രങ്ങളില്‍ പല ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടുളള മതപരിവര്ത്തനത്തിനായുളള ബോധപൂര്‍വ്വമായ ആസൂത്രിതമായ ശ്രമങ്ങളും നടക്കുന്നുണ്ട്. ആദിവാസി ഊരുകൂട്ടങ്ങളുടെ ശാക്തീകരണത്തിലൂടെ മാത്രമെ ഇത്തരം പ്രവണതകളെ തടയാനും ആദിമസമൂഹത്തിന്റെ സ്വത്വവും തനിമയും തിരിച്ചുപിടിക്കാനും നിലനിര്‍ത്താനും സാധിക്കു.
* കേരളത്തിലെ ഭൂസമരങ്ങളില്‍ ഇടത് തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ?
കേരളത്തില്‍ ഇടതുപക്ഷ തീവ്രവാദപ്രസ്ഥാനമായ മാവോയിസ്റ്റുകളുടെ പേരില്‍ നടക്കുന്ന തിരച്ചിലുകളും ഒച്ചപ്പാടുകളും വെറും പ്രഹസനവും കെട്ടുകഥയുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുകള്‍ തട്ടിയെടുക്കാനുളള പോലീസിന്റെയും സംസ്ഥാന ഭരണകൂടത്തിന്റെയും ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിനു പിന്നിലുളളത്. അതോടൊപ്പം, നാല് ലക്ഷത്തോളം വരുന്ന ആദിവാസികള്‍ക്കുവേണ്ടി ചിലവഴിച്ച ദശലക്ഷക്കണക്കിന് കോടിയുടെ ഫണ്ടുകള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ലഭിച്ചില്ലെന്നു മാത്രമല്ല ഇപ്പോഴും അവര്‍ കടുത്ത ദാരിദ്ര്യത്താലും രോഗത്താലും പുഴുക്കളെപ്പോലെ പിടഞ്ഞുവീണ് മരിച്ചുകൊണ്ടിരിക്കുകയാണ്.
ഇടത്-വലത് ജനാധിപത്യ സംവിധാനത്തിന്റെ മറ (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍) ഉപയോഗിച്ച് നടത്തിയ കടുത്ത ചൂഷണങ്ങളാണ് ഇടത് തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ഈ മേഖലകളിലേക്ക് കടന്നുവരാനുളള സാഹചര്യം സൃഷ്ടിച്ചത്. ആദിവാസികള്‍ക്ക് ഭൂമിയുടെമേല്‍ അവകാശവും കൃഷി ചെയ്ത് ജീവിക്കാനുളള സാഹചര്യവും സൃഷ്ടിച്ചാല്‍ മാത്രമേ മാവോയിസ്റ്റ് കടന്നുകയറ്റത്തെ തടഞ്ഞു നിര്‍ത്താനാവൂ. പിന്നോക്ക ജനതക്ക് സാമ്പത്തിക സുസ്ഥിരതയുളള ഒരു പ്രദേശത്തും ഇവര്‍ക്ക് സ്വാധീനമില്ലെന്നതാണ് വാസ്തവം. ഉദാഹരണത്തിന് കേന്ദ്രത്തില്‍ വാജ്പേയ്ജിയുടെ എന്‍.ഡി.എ ഭരണകാലത്ത് 69 കോടി രൂപ വില വരുന്ന ആറളം ഫാം 2004 ല്‍ 42 കോടി രൂപ ട്രൈബല്‍ ഫണ്ടില്‍ നിന്നും നല്കി വിലയ്ക്ക് വാങ്ങി 3500 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം വിതരണം ചെയ്തു. ഇവിടെ താമസിക്കുന്നവര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ വരുമാനവും, സാമൂഹിക പുരോഗതിയും ഉണ്ടായതിനാല്‍ ഇവിടെ നിന്നും ഒരാള്‍ പോലും തീവ്രവാദിയാകുന്നില്ല. ഇവരുടെ ദാരിദ്ര്യം ചൂഷണം ചെയ്ത് മാവോ സംഘങ്ങള്‍ക്ക് ഈ പ്രദേശത്ത് സാന്നിദ്ധ്യമുണ്ടാക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. മാവോയിസ്റ്റ് കേന്ദ്രങ്ങളായ കര്‍ണ്ണാടകയിലെ കുടകും, കേരളത്തിലെ തിരുനെല്ലിയും മറ്റും ഇതിനു ചുറ്റുമുളള പ്രദേശങ്ങളായിട്ടുപോലും ആറളം ഫാമില്‍ അവര്‍ക്ക് വേരോടാന്‍ കഴിഞ്ഞില്ല എന്നത് എല്ലാവരും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
* സമാധാനപൂര്‍ണ്ണവും ഗാന്ധിയന്‍ ശൈലിയിലുമുളള പ്രക്ഷോഭണങ്ങളിലൂടെ ഭാരതത്തിലെ ആദിവാസി വനവാസി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്നുവോ...?
ആദിവാസികളും ദളിതരും നിഷേധിക്കപ്പെട്ട ഭൂമിക്കുവേണ്ടി സമാധാനപരവും ജനാധിപത്യപരവുമായ രീതിയില്‍ സമരം ചെയ്യുമ്പോള്‍ ഇത്തരം സമരങ്ങളെ തീവ്രവാദമെന്നും നക്സലൈറ്റുകളെന്നും മറ്റും ആക്ഷേപിച്ച് തകര്‍ക്കാനാണ് ഭരണകൂടങ്ങളും രാഷ്ട്രീയക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിന് മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളാ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിലൂടെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കിയെന്ന് കൊട്ടിഘോഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സി.പി.എം ഉള്‍പ്പെടെയുളള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അര നൂറ്റാണ്ടിനുശേഷം എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് ഭൂസമരത്തിന് തയ്യാറെടുക്കുകയും, ആദിവാസികളുടെയും ദലിതരുടെയും പ്രത്യേക വര്ഗ്ഗസംഘടനകളുണ്ടാക്കി ഇപ്പോള്‍ അവരെ സംഘടിപ്പിക്കുന്നത് തലമുറകളായി ഈ സമൂഹത്തോട് ചെയ്ത നീതിനിഷേധത്തിന്റെ തെളിവാണ്. ആദിവാസി ദലിത് ഭൂസമരങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയും സമരഭടന്മാരെ സാമൂഹ്യവിരുദ്ധരേയും രാഷ്ട്രീയ പാര്‍ട്ടികളിലെ ക്രിമിനലുകളേയും ഉപയോഗിച്ച് അടിച്ചമര്‍ത്താനുമുളള ഗൂഢാലോചനകള്‍ തിരിച്ചറിയാനുളള വിവേകശേഷി ഈ സമൂഹത്തിന് കൈവന്നിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി യോജിച്ചു നിന്നുകൊണ്ട് സമരത്തെ വിപുലീകരിക്കും.
* ഹിന്ദു സംഘടനകളുടെ പിന്തുണയോടെ ഈ സമരം മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന വിശ്വാസമുണ്ടോ?
തീര്‍ച്ചയായും. കേരളത്തിലെ ദളിതരും ആദിവാസികളും ഉന്നയിക്കുന്ന ഭൂമിയുടെ രാഷ്ട്രീയം തിരിച്ചറിയുന്ന അതിന്റെ ഗൗരവത്തില്‍ ഈ വിഷയം ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി രംഗത്തു വരുന്ന പ്രസ്ഥാനങ്ങള്‍ ഏതായാലും ഈ സമൂഹം അവരെ സ്വീകരിക്കുമെന്നതാണ് അരിപ്പയുള്പ്പെടെയുളള സമരങ്ങള്‍ തെളിയിക്കുന്നത്. ഭൂസമരത്തെ ഇല്ലാതാക്കാന്‍ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും നടത്തിയ ഗൂഢാലോചനകളെ അതിജീവിച്ചാണ് സമരം മുന്നോട്ടു പോകുന്നത്.
മണ്ണില്‍ അദ്ധ്വാനിക്കുന്നവന്റെ കൈയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഇല്ലാത്തതാണ് കേരളം പോലുളള സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന ഭക്ഷ്യപ്രതിസന്ധിക്ക് കാരണം. കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ ബില്‍ അംഗീകരിക്കുന്നതോടൊപ്പം മണ്ണില്‍ പണിയെടുക്കുന്നവരുടെ കൈവശം വിശിഷ്യ ആദിവാസി ദലിത് സമൂഹങ്ങളുടെ കയ്യില്‍ കൃഷിഭൂമിക്ക് ഉടമസ്ഥാവകാശം ലഭിക്കുംവിധം ദേശീയാടിസ്ഥാനത്തില്‍ ഭൂപരിഷ്കരണ നിയമത്തിന് രൂപം നല്‍കുകയും, കാര്‍ഷികാവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്താല്‍ രാഷ്ട്രപുനര്‍ നിര്‍മ്മാണം സ്വാഭാവികമായും വന്നുചേരും.
Left Colonies to Agricultural land : Sree Raman Koyon. Interview with Sreeraman Koyon with Sudhir Neerattupuram about land agitation of SC/STs in Areeppa, Kollam District, Kerala. Published in Kesari weekly on 2013 June 23
Black Friday and Cyber Monday sales
Black Friday and Cyber Monday sales
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ