അരിപ്പയിലെ ഭൂസമരം ഒരു നേര്‍ക്കാഴ്ച...
ഈ ഭൂമിയില്‍ ഒരിടം തേടി പൊരുതുന്നവര്‍
സുധീര്‍ നീരേറ്റുപുറം
ഈ ഭൂമിയില്‍ ഒരിടം തേടി പൊരുതുന്നവര്‍
സുധീര്‍ നീരേറ്റുപുറം
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.
...........................
ഞങ്ങള്‍ക്കന്നമെവിടെ? എവിടെ
ഞങ്ങടെ കരിപുരണ്ടു മെലിഞ്ഞ പൈതങ്ങള്‍?
അവര്‍ക്കന്നമെവിടെ? നാണമെവിടെ?
അന്തികൂടാന്‍ ചേക്കയെവിടെ?
അന്തിവെട്ടത്തിരികൊളുത്താന്‍
എണ്ണയെവിടെ?
1978 ല്‍ കടമ്മനിട്ട രാമകൃഷ്ണന്‍ എഴുതിയ കുറത്തി എന്ന കവിതയിലെ വരികളാണ് മേലുദ്ധരിച്ചത്. നൂറ്റാണ്ടുകളായി കാനനജീവിതം നയിക്കുന്ന വനവാസി സമൂഹത്തിന്റെ വേദനയും നിസഹായതയും കഷ്ടപ്പാടും അവഗണനയും ദുഃഖവും അടിമത്വവും ദുരിതവും ക്രോധവുമെല്ലാമാണ് കവി തന്റെ കവിതയിലൂടെ പ്രതിധ്വനിപ്പിച്ചത്. ഇന്നേക്ക് 35 വര്‍ഷം മുമ്പെഴുതിയ കവിതയിലെ അതേ സാഹചര്യമാണ് ഇന്നും നിലനില്‍ക്കുന്നതെന്ന ദുഃഖകരമായ വസ്തുത നമ്മുടെ പ്രജ്ഞയെ പ്രകമ്പനം കൊളളിക്കേണ്ടതല്ലേ? സ്വാതന്ത്ര്യാനന്തരം ഭാരതം സമസ്ത മേഖലകളിലും വന്‍ കുതിച്ചുചാട്ടം നടത്തിയെങ്കിലും എന്തുകൊണ്ട് ഇന്നാട്ടിലെ പാര്‍ശ്വവല്കരിക്കപ്പെട്ട അവഗണിക്കപ്പെട്ട അസ്പൃശ്യരാക്കപ്പെട്ട ഒരു വലിയ ജനതതിയുടെ വേദനയും കൃമിജീവിതവും ഇന്നാട്ടിലെ പരിഷ്‌കൃതസമൂഹം കാണാതെ പോകുന്നു? പൗരാണിക കാലത്ത് നമ്മുടെ വേദോപനിഷത്തുകളും ഇതിഹാസങ്ങളും മറ്റും പരിശോധിച്ചാല്‍ ഇവിടുത്തെ വനവാസിസമൂഹത്തിന് സമൂഹത്തില്‍ പ്രത്യേകാധികാരങ്ങളും അവകാശങ്ങളും സ്ഥാനബഹുമാനങ്ങളും നല്കിയിരുന്നതായി കാണാം. അവരൂടെ കൂട്ടത്തില്‍ കരുത്തരായ രാജാക്കന്മാരും ഭരണവ്യവസ്ഥകളും ആചാരാനുഷ്ഠാനങ്ങളും ധനാഗമമാര്‍ഗ്ഗങ്ങളും എല്ലാം ഉണ്ടായിരുന്നതായി കാണാം. മലദൈവങ്ങളായി സാക്ഷാല്‍ പരമശിവനും ദേവിയും ചാത്തനും ഭൂതപ്രേതപിശാചുകളും എല്ലാം അവരുടെയും ആരാധാനാപാത്രങ്ങളായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വപവാസി സെറ്റില്‍മെന്റുളള അട്ടപ്പാടിയിലെ ജനങ്ങളുടെ മുഖ്യ ആരാധനാദേവന്‍ മല്ലീശ്വരന്‍ എന്ന് വിളിപ്പേരുളള സാക്ഷാല്‍ പമരശിവനാണ്. അവിടുത്തെ ഉത്സവനാളില്‍ എല്ലാ ഊരുകളില്‍ നിന്നുളളവരും, വിദൂരദേശങ്ങളില്‍ തൊഴിലന്വേഷിച്ച് പോയിട്ടുളളവരും ഒത്തുകൂടി ആഘോഷിക്കുന്നത് ഏകദേശം 17 വര്‍ഷം മുമ്പ് ഈ ലേഖകന്‍ നേരില്‍ കണ്ട് അറിഞ്ഞിട്ടുളളതാണ്. വനവാസക്കാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതാദേവിയും പിന്നീട് പഞ്ചപാണ്ഡവരും പാഞ്ചാലിയും എല്ലാം കഴിഞ്ഞിരുന്നത് ഈ വഹവാസി സമൂഹത്തോടൊപ്പമായിരുന്നു. കേരളത്തില്‍ വീരപഴശിരാജ ബ്രിട്ടീഷുകാര്‍ക്കെതിരെ ഐതിഹാസികമായ പോരാട്ടങ്ങള്‍ നടത്തിയത് വയനാട്ടിലെ വനവാസി സമൂഹത്തിന്റെ പിന്തുണയോടെയുമായിരുന്നുവെന്ന് ചരിത്രം പറയുന്നു. സത്യം ഇതെല്ലാമായിട്ടും ഭാരത സ്വാതന്ത്രാനന്തരം ഭാരതത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനതയുടെ ദൈനംദിനജീവിതം പരിതാപകരാമായി തുടരുന്നതിന് ആരാണ് ഉത്തരവാദികള്‍?
ഭാരതത്തിന്റെ ഭരണഘടനാ നിര്‍മ്മാണവേളയില്‍ അതിന്റെ തലപ്പത്ത് ഒരു പിന്നോക്കസമുദായാംഗമായ ഡോ. ബി.ആര്‍. അംബേദ്കര്‍ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം രൂപകല്പന ചെയ്ത ഭരണഘടനയില്‍ ഇന്നാട്ടിലെ അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ ശോചനീയമായ ജീവിതമറിയുന്നതിനാല്‍ ഇവരുടെ ജീവിതനിലവാരവും ഉയര്‍ത്തുന്നതിനുവേണ്ടി പ്രത്യേക സംവരണവും ആനുകൂല്യങ്ങളും മറ്റും എഴുതിച്ചേര്‍ത്തിരുന്നു. പക്ഷെ ഇപ്പോഴും ഈ ജനതതി കടുത്ത അവഗണനയിലും കഷ്ടപ്പാടിലും ആണ് കഴിയുന്നത്. ഇക്കഴിഞ്ഞ 66 വര്‍ഷത്തിനുളളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്നോക്കജനവിഭാഗങ്ങളുടെ ക്ഷേമത്തിന് എന്ന പേരില്‍ ചിലവഴിച്ച തുക എത്രയാണെന്നും ഇതില്‍ എത്ര പണം യഥാര്‍ത്ഥ ഗുണഭോക്തക്കള്‍ക്ക് കിട്ടിയിട്ടുണ്ടെന്നുമുളള ഒരന്വേഷണം നടത്തിയാലറിയാം ഇവിടെ നടന്ന കടുത്ത കൊടുംവഞ്ചനയുടെ ശരിയായ ചിത്രം. പിന്നോക്ക ക്ഷേമത്തിനെന്ന പേരില്‍ ചിലവഴിക്കുന്ന തുകയുടെ സിംഹഭാഗവും ഭരണാധിപന്മാരും, രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, ഇടനിലക്കാരും തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഈ ദുരവസ്ഥയ്ക്ക് മാറ്റം വരണം. സര്‍ക്കാര്‍ വക ക്ഷേമപദ്ധതികള്‍ നിരവധിയുണ്ട്. പക്ഷെ അവയൊന്നുംതന്നെ കീഴേത്തട്ടിലേക്കെത്തുന്നില്ലെന്നതാണ് വാസ്തവം.
വനവാസി സമൂഹം മുന്‍പ് ഇവിടുത്തെ നിബിഡവനങ്ങളുടെ അവകാശികളായിരുന്നു. അവര്‍ ഇവിടെ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയില്‍ മൃഗങ്ങളെ വേട്ടയാടിയും, വനവിഭവങ്ങള്‍ ശേഖരിച്ചും, കൃഷി ചെയ്തും, പ്രകൃതിക്ഷോഭങ്ങളോട് മല്ലിട്ടും അന്തസ്സായി ജീവിച്ചിരുന്നു. അക്കാലത്ത് അവിടെ പട്ടിണി മരണങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ആദിവാസി കുട്ടികള്‍ ഭക്ഷണമില്ലാതെ പിടഞ്ഞുവീണ് മരിക്കുന്നു, സാമൂഹ്യസേവനത്തിനെന്നു പറഞ്ഞെത്തുന്ന ഉദ്യോഗസ്ഥരും, കപടസാമൂഹ്യസേവകരും, മതംമാറ്റക്കാരും, വനംകൈയേറ്റക്കാരും വനവാസികളെ പുകയിലയും മദ്യവും മറ്റും നല്‍കി വഞ്ചിക്കുകയും അവരുടെ ഭൂമിയും മാനവും കവര്‍ന്നെടുക്കുകയുമാണ് ചെയ്യുന്നത്. വനവാസി ഊരുകളില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണം ദിനംപ്രതി പെരുകുന്നു. ഭൂമിയുടെ മേല്‍ അവര്‍ക്കുണ്ടായിരുന്ന അവകാശം പോലും നഷ്ടപ്പെട്ടിരിക്കുന്നു. മണ്ണില്‍ അദ്ധ്വാനിച്ച് പൊന്ന് വിളയിച്ചിരുന്ന അധഃകൃതന് ഇന്ന് അന്തിയുറങ്ങാന്‍ കൃഷി ചെയ്ത് മാനമായി ജീവിക്കാന്‍ ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത സ്ഥിതിവിശേഷമാണ് നിലവിലുളളത്. ഈ പശ്ചാത്തലത്തിലാണ് ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും ഭൂരഹിതരായ ജനതതി മണ്ണിനുമേലുളള നിയമപരമായ അവകാശത്തിനു വേണ്ടിയുളള ജീവന്മരണ സമരത്തിന് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം പ്രക്ഷേഭണങ്ങളെ അവഗണിക്കാനോ അടിച്ചമര്‍ത്താനോ പരാജയപ്പെടുത്താനോ ഒരു പരിഷ്‌കൃത സമൂഹത്തിന് സാധ്യമല്ല. ഇത്തരം സമരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സഹായവും നല്‍കേണ്ടതാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ വിവിധ രാജാക്കന്മാരും ബ്രിട്ടീഷ് ഭരണാധികാരികളും മറ്റും കുത്തക പാട്ടത്തിന് നല്‍കിയ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി പാട്ട കാലാവധി കഴിഞ്ഞത് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നാണ് കേരളത്തില്‍ ഭൂസമരം നടത്തുന്ന ദലിത് ആദിവാസി സമൂഹങ്ങള്‍ ആവ്യപ്പെടുന്നത്. ഇപ്പോള്‍ ഭൂമിയുളള ചെറുകിട ഇടത്തരം കുടുംബങ്ങളില്‍ നിന്നും പിടിച്ചെടുത്ത് നല്‍കണമെന്ന് അവരാവശ്യപ്പെടുന്നില്ല, ഹാരിസണ്‍ മലയാളം, ബിലീവേഴ്‌സ് ചര്‍ച്ച്, കെ.ജി.എസ് ഗ്രൂപ്പ് (ആറന്മുള), പോബ്‌സണ്‍, നെല്ലിയാമ്പതിയിലെ വനഭൂമി കൈയ്യേറ്റക്കാര്‍, ടാറ്റ തുടങ്ങി സര്‍ക്കാര്‍ തോട്ടങ്ങളും കൃഷിയിടങ്ങളും പുറമ്പോക്കുകളും കൈവശം വെക്കുന്ന ചെറുതും വലുതുമായ തോട്ടമുടമകള്‍, വന്‍കിട കുത്തകക്കാര്‍ എന്നിവരില്‍ നിന്നും കണ്ടെടുക്കാവുന്ന ലക്ഷകണക്കിന് ഏക്കര്‍ ഭൂമി ഈ കേരളത്തിലുണ്ട്. ഇവ വീണ്ടെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടണം.
ഭാരതത്തില്‍ മാവോയിസ്റ്റുകള്‍/നക്‌സലൈറ്റുകള്‍ ചുവപ്പന്‍ പരവതാനി സൃഷ്ടിക്കുന്നു, അവര്‍ ആദിവാസികളെ ഉപയോഗിച്ച് കൂട്ടക്കൊലകളും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വ്യവസ്ഥാപിത ഭരണകൂടങ്ങളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് സമാന്തര ഭരണം നടത്തുന്നുവെന്നെല്ലാം മുറവിളി ഉയരുന്നുണ്ട്. പക്ഷെ ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല. നക്‌സലൈറ്റ് ആക്രമണങ്ങളുടെ സാമൂഹിക പശ്ചാത്തലം ഇവിടുത്തെ ഭരണകൂടങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും എല്ലാം നല്ലതുപോലെ അറിയാമെങ്കിലും അവര്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് സത്യം. ദരിദ്രജനങ്ങളുടെ ആവാസകേന്ദ്രങ്ങളില്‍ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുകയാണ്. ജീവിക്കാന്‍ ആവശ്യമായ ജോലിയും വരുമാനവും വിദ്യാലയങ്ങളും തൊഴിലും പാര്‍പ്പിടവും വസ്ത്രവും ഭക്ഷണവും റോഡും വൈദ്യുതിയും ജലവും ഒന്നുമില്ലാത്തത് മുതലെടുത്താണ് തീവ്രവാദ സംഘങ്ങള്‍ ഇവരെ തങ്ങളുടെ വിധ്വംസക അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചെടുക്കുന്നത്. സ്വന്തമായി ഭൂമിയും നിലനില്പും ഒന്നുമില്ലാത്ത, ജീവിതത്തിനു മുന്നില്‍ ശൂന്യത മാത്രമുളള ദരിദ്രരായ യുവതീയുവാക്കന്മാര്‍ തീവ്രവാദികളുടെ തോക്കിന്റെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെടുക സ്വാഭാവികമാണ്. പിന്നോക്കമേഖലകളില്‍ ജീവിതനിലവാരം ഉയര്‍ത്താനാവശ്യമായ കോടിക്കണക്കിന് രൂപയയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നുമുളള പൊളളയായ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ യാതൊരു വികസനവും ഈ പ്രദേശങ്ങളില്‍ നടക്കാറില്ല. ഇടത്-വലത് ഭരണക്കാരുടെ കപടവാഗ്ദാനങ്ങള്‍ കേട്ട് വഞ്ചിതരായവരാണ് ഇന്ന് ആയുധമെടുക്കുന്നത്. ഈ സാഹചര്യം സൃഷ്ടിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇവിടുത്തെ ഭരണാധിപന്മാര്‍ക്കുളളതാണ്.
കേരളത്തില്‍ ഭൂരഹിതരായ ജനതതി ഭൂമിക്കുവേണ്ടി നടത്തുന്ന സമരങ്ങള്‍ തികച്ചും സ്വതന്ത്രമായിട്ടാണ് നടത്തുന്നത്. എന്നാല്‍ ഇത്തരം ന്യായയുക്തമായ സമരങ്ങളെപ്പോലും ഇവിടുത്തെ ഭരണാധികാരികളും ഇടത്-വലത് മുന്നണികളും സംയുക്തമായി നക്‌സലൈറ്റുകളെന്നും സാമൂഹ്യവിരുദ്ധരെന്നും ആക്ഷേപിച്ചുകൊണ്ട് പോലീസിനേയും രാഷ്ട്രീയ ഗുണ്ടകളേയും ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഹിന്ദുസമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി മതംമാറ്റാനുളള വൈദേശിക സംഘടിത മതശക്തികളായ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളുടെ ശ്രമങ്ങളും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം സ്പഷ്ടമായി കാണാന്‍ സാധിക്കും, അതായത് ഇവിടുത്തെ കാനനപ്രദേശങ്ങള്‍ ക്രിസ്തീയ പുരോഹിതരുടെ ആഹ്വാനപ്രകാരമാണ് വന്‍തോതില്‍ കൈയേറിയിട്ടുളളത്. ഇവരെ പിന്നെ ചെറുകിട കര്‍ഷക കുടിയേറ്റക്കാര്‍ എന്ന ഓമനപ്പേര് നല്‍കി ഭരണത്തിലുളള ഇവരുടെ രാഷ്ട്രീയ യജമാനന്മാര്‍ പട്ടയമേളകളിലൂടെ ഭൂമി പതിച്ചു നല്‍കി കുടിയിരുത്തുകയാണുണ്ടായത്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഭൂമി നഷ്ടപ്പെട്ടത് കാടിന്റെ മക്കളായ ഹിന്ദുവനവാസി സമൂഹത്തിനാണ്. നാഗാലാന്റ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ വനവാസി ജനത ക്രൈസ്തവല്കരിക്കപ്പെട്ടപ്പോള്‍ അവര്‍ ഭാരതവിരുദ്ധരാവുകയും, കുത്തഴിഞ്ഞ പാശ്ചാത്യജീവിതശൈലികളുടെ ഫലമായി മദ്യത്തിനും മയക്കുമരുന്നിനും ലൈംഗിക അരാജകത്വത്തിനും അക്രമവാസനകള്‍ക്കും വിധേയരായി സ്വയം നശിക്കുന്ന ദൃശ്യം നമുക്കേവര്‍ക്കും ഒരു പാഠമാകേണ്ടതാണ്. ഭാരതത്തില്‍ ഏതെല്ലാം ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രലോഭനത്തിനും ഭീഷണിക്കും മറ്റും വഴങ്ങി മതംമാറിയിട്ടുണ്ടോ അവിടെയെല്ലാം തദ്ദേശീയ ജനതയുടെ ദേശീയ ഗോത്രസംസ്‌കാരവും ഉന്നതജീവിതമൂല്യങ്ങളും പാരമ്പര്യവും വ്യക്തിത്വവും സമാധാനവും എല്ലാം നഷ്ടമായിട്ടുണ്ടെന്ന് കാണാവുന്നതാണ്. ഈ വസ്തുതകളെല്ലാം കണക്കിലെടുത്തുകൊണ്ടുവേണം അടിച്ചമര്‍ത്തപ്പെട്ട ജനതകള്‍ അവകാശസമരങ്ങളില്‍ ഭാഗഭാക്കളാകുകയും തങ്ങളുടെ യഥാര്‍ത്ഥ ബന്ധുക്കളെ/സഹായികളെ വേര്‍തിരിച്ചറിഞ്ഞ് സഹായങ്ങള്‍ കൈപ്പറ്റുകയും ചെയ്യേണ്ടത്. ഭരണാധികാരത്തിനുവേണ്ടി ദരിദ്രരെ ചൂഷണം ചെയ്യുന്ന ഇടത്-വലത് രാഷ്ട്രീയക്കാരും, മതംമാറ്റത്തിനും ജിഹാദി/വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അടുത്തുകൂടുന്ന വൈദേശിക മതശക്തികളും, രക്തപ്പുഴകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇടത് തീവ്രവാദികളും എല്ലാം ആദിവാസി ദലിത് സമൂഹങ്ങളുടെ ഉന്നതിയും നിലനില്പുമല്ല ആഗ്രഹിക്കുന്നത് എന്ന വസ്തുത കാണാതിരുന്നുകൂട.
കൊല്ലം ജില്ലയില്‍ കുളത്തുപ്പുഴ അരിപ്പയില്‍ ആദിവാസികളും-ദലിതരും, മറ്റിതര ഭൂരഹിത വിഭാഗങ്ങളുമുള്‍പ്പെടെ 1300 ല്‍ പരം കുടുംബങ്ങളിലായുളള നാലായിരത്തോളം ഭൂരഹിതര്‍ ക്യഷി ഭൂമി ആവശ്യപ്പെട്ട് കൊണ്ട് നടത്തി വരുന്ന ഭൂസമരം 150 ദിവസം പിന്നിട്ടിരിക്കുകയാണ്. 2012 ഡിസംബര്‍ 31 ന് രാത്രിയിലാണ് വ്യവസായ പ്രമുഖനായ തങ്ങള്‍കുഞ്ഞ് മുസലിയാരില്‍ നിന്നും കുത്തകപാട്ടം റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത റവന്യൂ ഭൂമിയില്‍ ഭൂരഹിതര്‍ കുടിലുകള്‍ കെട്ടി വാസമുറപ്പിച്ചത്. ഇവിടെ ഭൂസമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ച് സമരം ഒത്തുതീര്‍പ്പക്കാന്‍ മുന്‍ കൈയ്യെടുക്കാതെ സര്‍ക്കാര്‍ സാമൂഹ്യ വിരുദ്ധരെ കൂട്ടുപിടിച്ചും, നിക്ഷിപ്ത താല്‍പര്യക്കാരായ രാഷ്ട്രീയ നേത്യത്വങ്ങളെ സ്വാധീനിച്ചും സമരക്കാരെ കൈകാര്യം ചെയ്യുന്ന നടപടി സ്വീകരിച്ചതോടെ സമരത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.
ചെങ്ങറ സമരത്തില്‍ പങ്കെടുത്ത് പട്ടയം കൈപ്പറി വാസയോഗ്യവും, ക്യഷി യോഗ്യവുമായ ഭൂമി ലഭിക്കാതെ വഞ്ചിതരായവര്‍ക്കും, ചെങ്ങറ സമരത്തില്‍ പങ്കെടുത്ത് സമര നേത്യത്വത്തിന്റെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷക്കാലം ജീവിത ദുരിതങ്ങള്‍ പേറിയതിനുശേഷം സമരഭൂമി വിട്ടൊഴിയാന്‍ നിര്‍ബന്ധിതമായതിനാല്‍ പട്ടയലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ട കുടുംബങ്ങള്‍ക്കും കൂടി ഭൂമി നല്‍കണമെന്നതാണ് ആദിവാസി-ദലിത് മുന്നേറ്റ സമിതിയുടെ ആവശ്യം. ഇത് പരിഗണിച്ച് യു.ഡി.എഫ് സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ആയിരം കുടുംബങ്ങള്‍ക്കുകൂടി പട്ടയം നല്‍കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. ഇത്തരം കുടുംബങ്ങളും അരിപ്പ സമരത്തില്‍ പങ്കെടുത്തു വരുന്നുണ്ട്. ഇതിന് പുറമെ സര്‍ക്കാര്‍ 'മൂന്ന് സെന്റ് തുണ്ടുഭൂമി' നല്‍കി എക്കാലത്തേക്കും ദലിത്-ആദിവാസി-ഭൂരഹിതവിഭാഗങ്ങള്‍ക്ക് ക്യഷി ഭൂമി നിഷേധിക്കാനുള്ള നടപടി ഉപേക്ഷിക്കണമെന്നും ജീവിക്കാനാവശ്യമായ ക്യഷി ഭൂമി നല്‍കണമെന്ന ആവശ്യം മുന്നോട്ട് വെച്ച് കോളനി വിട്ട് ക്യഷി ഭൂമിയിലേക്ക് എന്ന ആശയത്തെയും മുന്‍നിര്‍ത്തി നടത്തിവരുന്ന അരിപ്പ ഭൂസമരം ഭരണപക്ഷത്തിനെന്നപോലെ പ്രതിപക്ഷ കക്ഷികള്‍ക്കും വിശാഷ്യാ സി.പി.എമ്മിന് കനത്ത പ്രഹരമാണ് ഏലപിച്ചിട്ടുള്ളത്. ജനുവരി ഒന്നാം തീയ്യതി സി.പി.എമ്മിന്റെ നേത്യത്വില്‍ ഭൂസമരമെന്ന പേരില്‍ നടത്തിയ ഭൂമി ചൂണ്ടി കാണിക്കല്‍ സമരം യു.ഡി.എഫ് സര്‍ക്കാറിന്റെ 'ഭൂരഹിത കേരളം'പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് സെന്റ് ഭൂവിതരണത്തിന് വേണ്ടി അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയ്യതി ഒരു മാസം കൂടി നീട്ടിവാങ്ങി ഭൂസമരം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ചെങ്ങറ സമരത്തില്‍ പങ്കെടുത്ത 1495 കുടുബങ്ങള്‍ക്ക് വ്യാജ പട്ടയം നല്‍കി വഞ്ചിക്കുകയായിരുന്നു. തുണ്ടു ഭൂമി ഞങ്ങള്‍ക്കു വേണ്ട; ഞങ്ങള്‍ക്ക് വേണ്ടത് ക്യഷി ഭൂമി എന്ന ആവശ്യം മുന്‍നിര്‍ത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന അരിപ്പ ഭൂസമരത്തെ ഞെക്കിെകാല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വീട് വയ്ക്കാന്‍ 10 സെന്റും കൃഷി ചെയ്ത് ജീവിക്കാന്‍ 1 ഏക്കറും നല്‍കണമെന്നതാണ് പ്രേക്ഷോഭകരുടെ ആവശ്യം. ശ്രീരാമന്‍ കൊയ്യോന്‍ സംസ്ഥാന പ്രസിഡന്റായുളള ആദിവാസി ദലിത് മുന്നേറ്റ സമിതിയാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. ആദിവാസി ഊരുമൂപ്പനായ സി.കെ. തങ്കപ്പന്‍ ജനറല്‍ സെക്രട്ടറിയാണ്.
സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍കെട്ടി സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കെതിരെ തദ്ദേശവാസികളായ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ സംയുക്തമായ ആക്രമണങ്ങളാണ് നടത്തിയത്. മെയ് ഒന്ന് രാവിലെ ഒമ്പത് മണിയോടെ സര്‍വ്വദേശീയ തൊഴിലാളിദിനം ആഘോഷിക്കുന്ന ദിനത്തില്‍ വിപ്ലവപാര്‍ട്ടികളുടെ ചില അനുയായികള്‍ സമരഭൂമിയില്‍ കടന്നുകയറുകയും സ്ത്രീകള്‍ വെള്ളമെടുക്കുകയും, കുളിക്കുകയും ചെയ്തുവരുന്ന കിണറിന് അടുത്ത വന്ന് പരസ്യമായി മദ്യപാനം തുടങ്ങി. ഇത് ചോദ്യം ചെയ്ത ഒരു ദലിത് സ്ത്രീയെ ഇവര്‍ കടന്നു പിടിക്കുകയും, വസ്ത്രങ്ങള്‍ വലിച്ച് കീറി മാനഭംഗപ്പെടുത്താന്‍ നടത്തിയ ശ്രമം തടയാന്‍ ശ്രമിച്ച മറ്റൊരു സ്ത്രീയെയും ഇവര്‍ ഉപദ്രവിക്കുകയും ചെയ്തു. ബഹളം കേട്ട് സമരക്കാര്‍ ഓടിയെത്തിയതോടെ ഒരാളൊഴികെ മറ്റുള്ളവര്‍ ഓടി രക്ഷിപ്പെട്ടു. പോലീസില്‍ വിവരമറിയിച്ച് പോലീസെത്തി സമരക്കാര്‍ തടഞ്ഞുവെച്ചയാളെ പോലീസ് കസ്റ്റ്ഡിയിലെടുത്തുവെങ്കിലും, മറ്റ് പ്രതികളെ പിടിക്കാന്‍ തയ്യാറായില്ല. സമരക്കാര്‍ നടപടി ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷന്‍ ഉപരോധം പ്രഖ്യാപിച്ചതോടെ സി.പി.എം കോണ്‍ഗ്രസ്സ്, സി.പി.ഐ നേതാക്കളും പ്രതികളുമായി സ്റ്റേഷനില്‍ എത്തുകയും, പരാതി ഒഴിവാക്കാന്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. മാനഭംഗത്തിനിരയായ സ്ത്രീകളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, ജനുപ്രതിനിധികളും ഭീക്ഷണിയുമായി സമരക്കാര്‍ക്കുനേരെ തിരിയുകയും കേസ്സ് ഒത്തു തീര്‍പ്പാക്കിയില്ലെങ്കില്‍ നിങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയും ചെയ്തു. പരാതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞതോടെ പോലീസ് പ്രതികളില്‍ ഒരാളുടെ പേരില്‍ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുത്ത് പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യം അനുവദിച്ച് വിട്ടയച്ചു. ഇതിനുശേഷം നിരന്തരമായി സമരക്കാരെ ഭരണ പ്രതിപക്ഷ പാര്‍ട്ടിപ്രവര്‍ത്തകര്‍ ആക്രമിക്കുകയും മെയ് 4 ന് സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സിലിന്റെ പേരില്‍ പ്രകോപനപരമായ പ്രചരണങ്ങളുമായി മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി ജനങ്ങളെ ഭൂസമരക്കാര്‍ക്കു നേരെ ഇളക്കിവിടുകയും ചെയ്തു. സ്ഥലം എം.എല്‍എ അഡ്വ: കെ.രാജു (സി.പി.ഐ), കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എസ്.ജയമോഹന്‍ (സി.പി.എം), കുളത്തുപുഴ പഞ്ചായത്ത് പ്രസിഡണ്ട് സുഭിലാഷ്‌കുമാര്‍ (കോണ്‍), മുഖ്യമന്ത്രിയുടെ വിശ്വസ്തനും മുന്‍ പഞ്ചായത്തു പ്രസിഡണ്ടും കോണ്‍ഗ്രസ്സ് നേതാവുമായ അബ്ദുള്‍ ലത്തീഫ്, സി.പി.എം ലോക്കല്‍ സെക്രട്ടറി, സി.പി.ഐ ലോക്കല്‍ സെക്രട്ടറി, പഞ്ചായത്ത് അംഗങ്ങളായ അലൂഷ്യസ് (സി.പി.എം), ഷീല സത്യന്‍ (കോണ്‍) എന്നിവരും പങ്കെടുത്ത പ്രതിഷേധറാലിയിലും പൊതുയോഗത്തിലും അരിപ്പ സമരത്തില്‍ പങ്കെടുക്കുന്നവര്‍ സാമൂഹ്യവിരുദ്ധരും, മാവോയിസ്റ്റ് ബന്ധമുള്ളവരുമാണെന്നും ഇവരെ കല്ലെറിഞ്ഞ് ഓടിക്കണമെന്നും, ഇവരുടെ കാല് വെട്ടണമെന്നും എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി ഭീക്ഷണി മുഴക്കി. നാല് ദിവസത്തിനകം സമരഭൂമി വിട്ടൊഴിഞ്ഞില്ലെങ്കില്‍ നാട്ടുകാരും, പോലീസും ചേര്‍ന്ന് സമരക്കാരെ അടിച്ചിറക്കുമെന്ന അന്ത്യശാസനവും നല്‍കി. സമരഭൂമിയില്‍ നിന്നും പുറത്തിറങ്ങേണ്ടുന്ന വനപ്രദേശമൂള്‍പ്പെടെയുള്ള മുഴുവന്‍ വഴികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീക്യത ഗുണ്ടകളും, സാമൂഹ്യവിരുദ്ധരുമൂള്‍പ്പെട്ട ക്രിമിനല്‍ സംഘങ്ങള്‍ വളഞ്ഞു. രോഗം ഗുരുതരമായവരെ ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ സമ്മതിച്ചില്ല. പോലീസില്‍ സഹായം തേടിയപ്പോള്‍ ലഭിച്ച മറുപടി ആശുപത്രിയില്‍ പോയാല്‍ പിന്നെ തിരിച്ച് സമരഭൂമിയില്‍ വരരുതെന്നാണ്. തങ്ങളുടെ ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി വീട്ടിലേക്ക് പോകാന്‍ തയ്യാറല്ലെന്നറിയിച്ചതോടെ എങ്കില്‍ ഇവിടെ കിടന്ന് മരിച്ചോളു എന്നായിരുന്നു പോലീസിന്റെയും, ഉപരോധക്കാരുടെയും മറുപടി. പിന്നീട് കലക്ടറുടെയും മറ്റും ഇടപെടല്‍ മൂലം മണിക്കൂറുകള്‍ തളര്‍ന്ന് കിടന്നവരെ ആശുപത്രിയില്‍ പോലീസ് എത്തിച്ചെങ്കിലും, തിരിച്ച് സമരഭൂമിയിലെത്തിക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടാത്.
കൂലി വേലക്കുപോയ സ്ത്രീകളെയും പുരുഷന്‍മാരെയും, റോഡിലിട്ടും, വാഹനങ്ങളില്‍ നിന്നും വലിച്ചിറക്കിയും, കടകളില്‍ വെച്ചും മര്‍ദ്ദിച്ചു. നാട്ടുകാരെന്ന പേരില്‍ സംഘടിച്ച് ജാഥ നടത്തിയ സംഘത്തിലെ ഇരുപതോളം പേര്‍ ചേര്‍ന്ന് അരിപ്പ എഞ്ചിനിയറിംഗ് കോളേജിന് സമീപമുള്ള ചായക്കടയില്‍ വെച്ച് മൂന്ന് സ്ത്രീകളെ ഇരുകൈളും പിറകിലേക്ക് പിടിച്ച് മാറ്റി നാഭിക്ക് തൊഴിച്ച സംഭവവും അരങ്ങേറിയിരുന്നു. നാട്ടുകാരുടെ മറവില്‍ ദിവസങ്ങളോളം സ്ത്രീകളെ അപമാനിക്കുന്ന അമ്പത് പേരടങ്ങുന്ന ഒരു ക്രീമിനല്‍ സംഘം; പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ ജീപ്പില്‍ സഞ്ചരിച്ചും, ഇരുപതോളം ബൈക്കുകളിലുമായി സമരഭൂമിക്ക് ചുറ്റുമുള്ള റോഡിലും, വഴികളിലുമായി റോന്തുചുറ്റി കൊണ്ടേയിരുന്നു. പോലീസാകട്ടെ ഈ ഗുണ്ടാ സംഘത്തെ നിയന്ത്രിക്കാനോ, പോലീസിന്റെ കണ്‍മുന്നില്‍ നടക്കുന്ന അക്രമങ്ങളെ തടയിടാനോ തയ്യാറായില്ല; പകരം സമരക്കാര്‍ പുറത്തിറങ്ങുരുതെന്നും, സമരക്കാരെ സംരക്ഷിക്കേണ്ട ചുമതല ഞങ്ങള്‍ക്കില്ലെന്നുമാണ് പോലീസ് മറുപടി നല്‍കിയത്.
നാട്ടുകാരുടെ ഉപരോധം മൂലം പുറത്തിറങ്ങാന്‍ പോലും നിവൃത്തിയില്ലാതെ സമരഭൂമിയില്‍ കുടുങ്ങിയവര്‍ വിശപ്പും രോഗവും മൂലം ദുരിതമനുഭവിക്കുന്നതറിഞ്ഞ് വിവിധ ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ സമരഭൂമിയിലെത്തി. ഇവരെ പോലീസ് തടഞ്ഞെങ്കിലും വിലക്ക് അവഗണിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ സമരഭൂമിയിലെത്തുകയും വിവരങ്ങളന്വേഷിച്ച് സമരക്കാര്‍ക്ക് ഹിന്ദു ഏകതാപരിഷത്ത് അരിയും മറ്റ് പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളും എത്തിച്ചുകൊടുത്തു. കൂടാതെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മെഡിക്കല്‍ സംഘം ഇവിടെ എത്തി രോഗികളെ പരിശോധിക്കുകയും മൂന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
മെയ് 21 ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ആറന്മുള വിമനത്താവളവിരുദ്ധ കര്‍മസമിതി ചെയര്‍മാന്‍ കൂടിയായ കുമ്മനം രാജശേഖരനും, മറ്റ് വിവിധ ഹിന്ദു സംഘടനാ നേതാക്കളും അരിപ്പ സമര ഭൂമി സന്ദര്‍ശിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികളും, നാളിതുവരെ പിന്തുണക്കാന്‍ മടിച്ചു നിന്നു പ്രസഥാനങ്ങളും അരിപ്പ സമരത്തെ പിന്തുണച്ച് രംഗത്തെത്തി. അരിപ്പ സമരം വിജയിക്കേണ്ടത് ദരിദ്രരുടെയും ഭൂരഹിതരുടെയും ആവശ്യമാണെന്ന് പറഞ്ഞ കുമ്മനം, വേദന അനുഭവിക്കുന്നവരോടപ്പം പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ വലുതൊന്നുമില്ലെന്നും; അരിപ്പ സമരഭൂമിയിലൂടെയുള്ള തീര്‍ത്ഥയാത്ര ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണെന്നും പറഞ്ഞു. ഉപരോധത്തെ തൃണവല്‍ഗണിച്ചുകൊണ്ട് കുമ്മനം സമരക്കാരുമായി റോഡിലിറങ്ങി കൂട്ടായി കാപ്പി കഴിച്ചതോടെ പുറത്തിറങ്ങാമെന്ന വലിയൊരാത്മവിശ്വാസം സമരക്കാരിലുണ്ടായി.
മെയ് 31 ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ മറ്റ് നേതാക്കളോടൊപ്പം സമരഭൂമി സന്ദര്‍ശിക്കുകയും സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. ഭൂമിക്കുവേണ്ടി എത്ര ആത്മാഹുതികള്‍ നടത്താനും തയ്യാറായ സമരഭടന്മാര്‍ നാട്ടുകാരുടെ ഉപരോധവും ആക്രമണങ്ങളും സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും മൂലം ഏറ്റവും കുഴപ്പം പിടിച്ച ദിനങ്ങളിലൂടെ കടന്നുപോയപ്പോള്‍ തങ്ങള്‍ക്ക് സംരക്ഷണവും സഹായങ്ങളും നല്‍കി സഹായിച്ച ഹൈന്ദവപ്രസ്ഥാനങ്ങളെ സമരനായകന്‍ ശ്രീരാമന്‍ കൊയ്യോന്‍ നന്ദിയോടെ അനുസ്മരിക്കുകയുണ്ടായി.
ചെങ്ങറയില്‍ തൊഴിലാളി സംഘടനകള്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ജമാഅത്ത് ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി ഇരുപത് ലോഡ് അരിയാണ് ചെങ്ങറയിലെത്തിച്ചത്. മുസ്ലിം ലീഗിന്റെ വിദേശത്തുള്ള ചാരിറ്റബിള്‍ സൊസൈറ്റിയായ കെ.എം.സി.സി യും ലോഡ് കണക്കിന് അരി എത്തിച്ചു നല്‍കിയിരുന്നു. ഇവര്‍ക്കു പുറമെ എന്തിനും ഏതിനും ഇടപെടുന്ന പി.സി. ജോര്‍ജ്ജും ചാക്ക് കണക്കിന് അരിയുമായി ചെങ്ങറയിലെത്തിയിരുന്നു. എന്നാല്‍ അരിപ്പ സമരം ഇവരുടെ അജണ്ടയിലില്ലാത്തത് എന്തു കൊണ്ടെന്നാണ് അരിപ്പയിലെ സമരനേതാക്കളും ഭടന്മാരും അത്ഭുതപ്പെടുന്നത്. സമരത്തിന്റെ ആരംഭഘട്ടത്തില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇവര്‍ക്കിടയില്‍ നുഴഞ്ഞുകയറി തങ്ങളുടെ രഹസ്യവര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും പിന്നീടവര്‍ മറ്റ് രാഷ്ട്രീയകക്ഷികളോടൊപ്പം ചേരുകയുമാണ് ചെയ്തത്. ഇവിടെ മുസ്സീങ്ങള്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ഒരു മസ്ജിദ് പണിതിട്ടുണ്ട്. മൂന്ന് ഏക്കറോളം ഭൂമി ഇവര്‍ വേലികെട്ടി പിടിച്ചെടുത്തിട്ടുണ്ട്. പത്ത് ഏക്കറോളം ഭൂമി കൈവശപ്പെടുത്താനായിരുന്നു ജമാഅത്തിന്റെ തീരുമാനം. എന്നാല്‍ സമരക്കാര്‍ പളളിക്കാര്‍ കണ്ണുവെച്ചിരുന്ന സ്ഥലത്ത് കുടില്‍കെട്ടി താമസമുറപ്പിച്ചതിനാല്‍ ഇവരുടെ ആഗ്രഹം സഫലമാകാതെ പോവുകയായിരുന്നു. ഏതാനും കന്യാസ്ത്രീകള്‍ സമരഭൂമിയിലെത്തി മരുന്നും വസ്ത്രവും മറ്റും വാഗ്ദാനം ചെയ്തുവെങ്കിലും പിന്നീടവര്‍ ഇവിടേക്ക് മടങ്ങിവന്നില്ല. മഴക്കാലം എത്തിയതോടെ ഇവിടെ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുളള സാധ്യത കൂടുതലാണ്. ടാര്‍പ്പാളിന്‍ കൊണ്ട് മറച്ച കുടിലുകളിലാണ് സമരക്കാര്‍ അന്തിയുറങ്ങുന്നത്. ചിക്കന്‍പോക്‌സ് ബാധിച്ച് കിടപ്പിലായ രണ്ട് കുട്ടികളെ ഇവിടെ കാണുകയുണ്ടായി. മലഞ്ചെരുവുകളിലുളള കുടിലുകളില്‍ താമസിക്കുന്ന ഇവിടെ മഴ പെയ്താല്‍ വെളളം കുടിലുകള്‍ക്കുളളിലേക്ക് ഒഴുകിയെത്തും. വെറും നിലത്ത് കീറപ്പായില്‍ അന്തിയുറങ്ങുന്ന വൃദ്ധരും രോഗികളും കുട്ടികളും തലചായ്ക്കാന്‍ പോലും സാധിക്കില്ല. ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ ഇവരിലേക്ക് തിരിയേണ്ടത് അത്യന്താപേക്ഷിതമാണ്. സമരം എത്രയുംവേഗം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മുത്തങ്ങ, ചെങ്ങറ, ആറളം തുടങ്ങിയ വിവിധ ഭൂസമരങ്ങളുടെ അനുഭവപാഠമുളള ശ്രീരാമന്‍ കൊയ്യോന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമരം ലക്ഷ്യപ്രാപ്തിയിലെത്തുമെന്നുവേണം കരുതാന്‍. വിവിധ ഹിന്ദുസംഘടനകളുടെ പിന്തുണ സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയത്തിന് മാറ്റം വരുത്തുകതന്നെ ചെയ്യും. പ്രബലങ്ങളായ മുഖ്യധാരാ ഹൈന്ദവസംഘടനകള്‍ ദുര്‍ബലരും പാര്‍ശ്വവല്കരിക്കപ്പെട്ടവരുമായ ആദിവാസി ദലിത് സമൂഹങ്ങള്‍ അതിജീവനത്തിനും നിലനില്പിനും വേണ്ടി ദേശവ്യാപകമായി നടത്തുന്ന ജീവന്മരണ പ്രക്ഷോഭണങ്ങളെ തങ്ങളുടെ മൗനവും നിഷ്‌ക്രിയതയും ഉപേക്ഷിച്ച് സര്‍വ്വാത്മനാ സഹായിക്കാന്‍ മുന്നോട്ടു വരണം. അല്ലാത്തപക്ഷം ഈ അവസരം മുതലെടുക്കുന്നത് ദേശവിരുദ്ധശക്തികളായിരിക്കും. ഇപ്പോള്‍ സമരഭടന്മാര്‍ ഇവിടെ രാസവളപ്രയോഗങ്ങളൊന്നുമില്ലാതെ ജൈവകൃഷിരീതി ഉപയോഗിച്ച് പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് മഴക്കാലത്ത് വെളളം കയറി നശിക്കുന്നത് അവരുടെ നിത്യജീവിതത്തെ സാരമായി ബാധിക്കും. അരിപ്പയില്‍ സമരം നടത്തുന്നവര്‍ക്ക് നാട്ടുകാര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് നിത്യജീവിതത്തിന് ആവശ്യമായ വരുമാനം കിട്ടാനുതകുന്ന ചെറുകിട സ്വയംതൊഴില്‍ പദ്ധതികള്‍ നടപ്പാക്കാനും ഹിന്ദുസമൂഹം മുന്നോട്ടുവരണം. ഭരണകൂടം പോലീസിനെ ഉപയോഗിച്ച് ഈ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് ഭാവിയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ആത്മാഹുതിക്കുപോലും തയ്യാറായി നിശബ്ദപോരാട്ടം നടത്തുന്ന അരിപ്പയിലെ ഭൂസമരം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.

കേസരി വാരിക, 2013 ജൂണ്‍ 23
Essay about Areeppa Land Agitation of Schedule Tribes & Schedule Communities written by Sudhir Neerattupuram published in Kesari weekly on 23-06-2013
Black Friday and Cyber Monday sales
Black Friday and Cyber Monday sales
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ