ഒരിക്കല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ശബരിമലയ്ക്കടുത്തുള്ള നിലയ്ക്കലില്‍ നിന്ന് പമ്പാനദിയിലൂടെ ആറ് മുള കെട്ടിയ ചങ്ങാടത്തില്‍ യാത്രയായി. പമ്പാതീരത്ത് വിളക്ക് കണ്ട സ്ഥലത്ത് ഭഗവാന്‍ കയറി ഇരുന്നു. ഈ സ്ഥലം വിളക്കുമാടം എന്ന് അറിയപ്പെട്ടു. ഭഗവല്‍ സാന്നിദ്ധ്യം അറിഞ്ഞ ജനങ്ങള്‍ കിഴക്ക് മാറി ക്ഷേത്രം തീര്‍ത്തു. ഇത് പ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രമായി. ഈ ക്ഷേത്രത്തില്‍ അര്‍ജ്ജുനന്‍ പ്രതിഷ്ഠ നടത്തിയെന്നാണ് ഐതീഹ്യം. ആറന്മുള ക്ഷേത്രത്തിന് പത്ത് കിലോമീറ്റര്‍ കിഴക്ക് മാറിയുള്ള കാട്ടൂര്‍ എന്ന സ്ഥലത്ത് ഒരു ഭട്ടതിരി തോണിയിലേറി തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി ആറന്മുള ക്ഷേത്രത്തിലേക്ക് പോകാറുണ്ടായിരുന്നു. ഒരിക്കല്‍ തോണിയില്‍ പോകുകയായിരുന്ന ഭട്ടതിരിയെ അയിരൂര്‍ കടവിനടുത്ത് വെച്ച് ചിലര്‍ ആക്രമിച്ചു. കാട്ടൂരില്‍ നിന്നും നാട്ടുകാരെത്തി ഭട്ടതിരിയേയും തോണിയേയും രക്ഷിച്ച് ആറന്മുളയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹം തിരുവോണത്തോണിയുടെ രക്ഷക്കായി ചെമ്പകശ്ശേരി രാജാവിനോട് സഹായമഭ്യര്‍ത്ഥിച്ചു. സൈനികാവശ്യത്തിന് വലിയ ഒരു 'വള്ളപ്പട' ഉണ്ടായിരുന്ന രാജാവ് ഇത്തരം വള്ളങ്ങള്‍ മോടിയില്‍ പണിത് തിരുവോണത്തോണിക്ക് അകമ്പടി പോകുന്നതിന് തീരുമാനിച്ചു. ചുണ്ടന്‍വള്ളങ്ങളില്‍നിന്നും വ്യത്യസ്ഥതയുള്ള ആറന്മുള പള്ളിയോടങ്ങള്‍ അപ്രകാരം ജനിച്ചു. തിരുവോണത്തോണിക്ക് അകമ്പടി പോകുന്നത് രാത്രിയിലായതിനാല്‍ പള്ളിയോടങ്ങള്‍ ദര്‍ശിക്കുന്നതിന് ജനങ്ങള്‍ക്ക് അസൗകര്യമുണ്ടായി. ഇതിന് പരിഹാരമായി പമ്പാ നദിയില്‍ പള്ളിയോടങ്ങളുടെ എഴുന്നെള്ളത്ത് പകല്‍ സമയത്ത് നടത്തുന്നതിന് തീരുമാനിച്ചു. ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും, പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ച അര്‍ജ്ജുനന്റെ ജന്മദിനവുമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാള്‍ ഇതിനായി തെരഞ്ഞെടുത്തു. ഉതൃട്ടാതി നാളിലെ പള്ളിയോടങ്ങളുടെ പമ്പയിലൂടെയുള്ള ഈ എഴുന്നെള്ളത്താണ് പിന്നീട് ലോകപ്രശസ്തമായ ആറന്മുള ജലമേളയായി മാറിയത്.

ആറന്മുളയുടെ സാംസ്‌കാരിക തനിമയേയും, ആചാരാനുഷ്ഠാനങ്ങളേയും, വിശ്വാസപ്രമാണങ്ങളേയും, ഗ്രാമീണജീവിതത്തേയും ഹനിക്കുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ പണിയുന്നതിനെതിരെ ജനങ്ങള്‍ കഴിഞ്ഞ അനവധി മാസങ്ങളായി സമരത്തിലാണ്. പമ്പാനദിയെയും അതിന്റെ കൈവഴികളായ നിരവധി തോടുകളേയും നശിപ്പിക്കുന്ന വിമാനത്താവള പദ്ധതി ഈ ഗ്രാമത്തിലെ ജലസ്രോതസ്സുകളേയും, കൃഷിയേയും, പ്രകൃതിസന്തുലിതാവസ്ഥയേയും, ക്ഷേത്രാചാരങ്ങളേയും, പളളിയോടങ്ങളുടെ സുഗമമായ യാത്രയേയും, ജലമേളയേയും മറ്റും തകര്‍ക്കുമെന്നതിനാല്‍ പളളിയോട സേവാസംഘവും, ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതിയും, പളളിയോട-പളളിവിളക്ക് സംരക്ഷണ സമിതിയും മറ്റ് നിരവധി സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി രാഷ്ട്രീയ സംഘടനകളും ഈ ജനവിരുദ്ധ പദ്ധതിക്കെതിരെ
സമരമുഖത്താണ്. എന്നാല്‍ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ഇറ്റാലിയന്‍ ക്രിസ്ത്യന്‍ പാര്‍ട്ടിയായി മാറിയ കോണ്‍ഗ്രസ് ഈ വിമാനത്താവള പദ്ധതിയെ എന്തു വിലകൊടുത്തും നടപ്പിലാക്കും എന്ന ദുര്‍വാശിയിലാണ്. കോണ്‍ഗ്രസിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് ആറന്മുള ജലോത്സവത്തില്‍ വിമാനത്താവള അനുകൂലികളെ വിശിഷ്ടാതിഥികളായി പങ്കെടുപ്പിക്കണ്ട എന്ന് പളളിയോട സേവാസംഘത്തിന്റെ പൊതുസഭ തീരുമാനമെടുത്തു. എന്നാല്‍ ഈ തുരുമാനം നടപ്പാക്കാന്‍ ബാധ്യതപ്പെട്ട പ്രസിഡന്റ് വി.സാംബദേവന്‍ കോണ്‍ഗ്രസ് ദാസനായി മാറിക്കൊണ്ട് നിര്‍ണ്ണാകസന്ദര്‍ഭത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച് ജലമേള അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. വിമാനത്താവള അനുകൂല കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പുകളെ തൃണവല്‍ഗണിച്ചുകൊണ്ട് ഉതൃട്ടാതി നാളില്‍ ആചാരപ്രകാരം പളളിയോടങ്ങളുടെ ഘോഷയാത്രയും മത്സരവളളംകളിയും നടത്താന്‍ പളളിയോട സേവാ സംഘം തീരുമാനിച്ചു. എന്നാല്‍ ജനങ്ങളാല്‍ ഒറ്റപ്പെട്ട് വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പിന്റെ പാദസേവകരായി മാറിയ കോണ്‍ഗ്രസ് നേതാക്കന്മാരാകട്ടെ തങ്ങളെ പങ്കെടുപ്പിച്ചില്ലെങ്കില്‍ ലോകപ്രസിദ്ധമായ ആറന്മുള ജലോത്സവം നടത്താന്‍ അനുവദിക്കില്ലെന്ന പിന്തിരിപ്പന്‍ നയമാണ് സ്വീകരിച്ചത്. ഇതനുസരിച്ച് ജലമേളക്ക് സര്‍ക്കാര്‍ തലത്തില്‍ യാതൊരു സഹായവും നല്‍കുകയില്ലെന്നവര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഹൈക്കോടതിയുടെ കര്‍ശന ഉത്തരവനുസരിച്ച് ജലമേളക്ക് ആവശ്യമായ മുഴുവന്‍ ക്രമീകരണവും ദ്രുതഗതിയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണുണ്ടായത്.
ആറന്മുള ജലോത്സവത്തെ അട്ടിമറിക്കാന്‍ കെജിഎസ് കമ്പനിയുടെ ആഗ്രഹപ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയതലത്തില്‍ തന്നെ അട്ടിമറിശ്രമങ്ങള്‍ രഹസ്യമായി നടത്തിയെന്നാണ് പിന്നീട് നടന്ന സംഭവങ്ങള്‍ തെളിയിച്ചത്. ജലോത്സവം നടന്ന സെപ്തംബര്‍ 20 ന് രാവിലെ 11 വരെ പമ്പാനദിയില്‍ ജലമേളക്കാവശ്യമായ തെളിഞ്ഞ ജലമാണുണ്ടായിരുന്നത്. എന്നാല്‍ ഉച്ചയായതോടുകൂടി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ശക്തമായ ജലപ്രവാഹത്താല്‍ വെളളം അപകടകരമാം വിധം കലങ്ങിമറിയുകയും ചെയ്തു. യാതൊരു മുന്നറിയിപ്പുമില്ലാതെ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ട് അണക്കെട്ടുകളായ പമ്പാ, ആനത്തോട് ഡാമുകള്‍ തറന്നുവിട്ടതിനു പിന്നില്‍ ഗൂഢലക്ഷ്യം ഉണ്ടായിരുന്നു. ഇരുകരകളും നിറഞ്ഞുകവിഞ്ഞ് ഒഴുകിയ പമ്പയില്‍ ഡാമിലെ വെള്ളംകൂടി കുത്തിയൊലിച്ചെത്തിയപ്പോള്‍ വള്ളങ്ങള്‍ യഥാവിധം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. എന്നാല്‍ തിരുവാറന്മുളയപ്പന്റെ കാരുണ്യം കൊണ്ട് മത്സര വള്ളംകളി സുഗമമായി നടത്താന്‍ കഴിഞ്ഞു. ആറന്മുള വള്ളംകളി അട്ടിമറിക്കുന്നതിന് വൈദ്യുതി ബോര്‍ഡിനെ ചിലര്‍ പ്രേരിപ്പിച്ചു എന്നതിന് തെളിവാണ് ഡാമുകള്‍ തുറന്നുവിട്ട സംഭവം. മത്സര വള്ളംകളി നടക്കില്ലെന്ന് കരുതിയ കെ.ജി.എസ് അനുകൂല വാദികളുടെ പരാജയമാണ് ആറന്മുളയില്‍ കണ്ടത്. പന്ത്രണ്ട് അടിയിലേറെ ഉയരത്തില്‍ പമ്പ കുത്തിയൊലിച്ച് പാഞ്ഞെങ്കിലും ഒരു വളളം പോലും മറിഞ്ഞില്ലെന്നുളളത് ശ്രദ്ധേയമാണ് .വള്ളംകളിയില്‍ കുറഞ്ഞത് 2 പള്ളിയോടങ്ങളെങ്കിലും മറിയുന്നത് സാധാരണമായിരുന്നു. ആറന്മുളയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍വേണ്ടി ഉതൃട്ടാതി ദിവസം (സെപ്തംബര്‍ 20, 2013) രാവിലെ രണ്ടോടെ പമ്പാ ഡാം തുറന്നു വിട്ടതു മൂലം പമ്പയില്‍ അയ്യപ്പന്മാര്‍ കുടുങ്ങുകയും രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍മാന്‍ ചിത്തേന്ദ്രന്‍ മരണപ്പെടുകയും ചെയ്ത സംഭവം ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്. സര്‍ക്കാരിന്റെ ജനദ്രോഹ നടപടിമൂലം ഒരാളുടെ ജീവനാണ് നഷ്ടപ്പെട്ടത്. മരണവാര്‍ത്ത അറിഞ്ഞ ഡാം അധികൃതര്‍ പെട്ടെന്ന് ഷട്ടറുകള്‍ അടച്ചതു മൂലം ജലനിരപ്പ് താഴുകയും അഞ്ഞൂറോളം അയ്യപ്പന്മാര്‍ രക്ഷപ്പെടുകയും ചെയ്തു. അല്ലായിരുന്നെങ്കില്‍ നിരവധി നിരപരാധികളായ അയ്യപ്പഭക്തന്മാരുടെ ശവശരീരങ്ങള്‍ പമ്പാനദിയില്‍ ഒഴുകിനടക്കുന്നതിന് നാം ദൃക്‌സാക്ഷികളാകുമായിരുന്നു.
ആറന്മുള ജലോത്സവത്തില്‍ പങ്കെടുക്കുമെന്നറിയിച്ച കേരള ഗവര്‍ണ്ണര്‍ നിഖില്‍കുമാറും മുഖ്യാതിഥിയായി എത്തേണ്ട കേന്ദ്രമന്ത്രി ചിരഞ്ജീവിയും എത്തിയില്ല. വിമാനത്താവള കമ്പനിക്കുവേണ്ടി അണിനിരന്ന പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ആന്റോ ആന്റണി എം.പി, കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ എന്നിവരെ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുപ്പിക്കുന്നതിനെതിരേ പള്ളിയോട സേവാസംഘം പൊതുസഭയില്‍ പ്രമേയം പാസാക്കിയിരുന്നുവെങ്കിലും ഇവരെ പരിപാടിക്ക് ക്ഷണിച്ചിരുന്നു. ജനരോഷം ഭയന്ന് ഇവരും ജലമേളയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ജലമേള അലങ്കോലമാക്കാന്‍ പിന്നണിയില്‍ നിന്ന് ചരടുവലിക്കുകയുമാണ് ചെയ്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മന്ത്രിമാരായ പി.ജെ. ജോസഫിനെയും അടൂര്‍ പ്രകാശിനെയും ക്ഷണിച്ചിരുന്നെങ്കിലും അവരും എത്തിയില്ല. മുന്‍വര്‍ഷങ്ങളില്‍ ആറന്മുള ജലോത്സവ നടത്തിപ്പ് ഒരു കോണ്‍ഗ്രസ് മേളയായിട്ടാണ് നടത്തിയിരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷമതവിഭാഗക്കാരുടെ സ്വാധീനവും മേല്‍ക്കോയ്മയും സോണിയാഗാന്ധിയുടെ വരവോടെ അരങ്ങുതകര്‍ക്കുന്നതിനാല്‍ ഭൂരിപക്ഷജനതയുടെ താല്പര്യങ്ങള്‍ ചവുട്ടിമെതിക്കപ്പെടുകയും അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയുമാണ് ചെയ്യുന്നത്. സോണിയാഗാന്ധി-റോബര്‍ട്ട് വാധ്ര-എ.കെ. ആന്റണി-പി.ജെ.കുര്യന്‍-ആന്റോ ആന്റണി-ഉമ്മന്‍ചാണ്ടി പ്ര്വഭൃതികളുടെ തേര്‍വാഴ്ചയില്‍ അമര്‍ഷമുളള മുന്‍ ആറന്മുള എംഎല്‍എ മാലേത്ത് സരളാദേവിയെപ്പേലെയുളളവര്‍ ജലമേളയില്‍ സജീവമായി പങ്കെടുത്തുവെന്നതും പ്രസ്താവ്യമാണ്. കെജിഎസ് ഗ്രൂപ്പിന്റെ ഗുണഭോക്താക്കള്‍ ഡല്‍ഹിയിലെ നമ്പര്‍ 10 ജന്‍പഥ് റോഡിലുളള വസതിയിലുളളവരായതിനാലാണ് കേന്ദ്ര-സംസ്ഥാന മന്ത്രിമാരും, ഗവര്‍ണ്ണരും മറ്റും പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നത് സുവ്യക്തമാണ്.
എല്ലാ വര്‍ഷവും ദൂരദര്‍ശന്‍ ആറന്മുള ജലോത്സവം തത്സമയം സംപ്രേഷണം ചെയ്യാറുണ്ടായിരുന്നു. കൂടാതെ ആള്‍ ഇന്ത്യാ റേഡിയോ മലയാളത്തിലും, ഡല്‍ഹിയില്‍ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും തത്സമയ
കമന്ററിയും നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഇതൊന്നുംതന്നെ ഉണ്ടായില്ല. ഇത് കേന്ദ്രതലത്തില്‍ കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണെന്നുളളത് സ്പഷ്ടമാണ്. കേരളത്തിലെ എല്ലാ ചാനലുകളും എന്തിന് അമൃതാ ചാനലുള്‍പ്പെടെ കോണ്‍ഗ്രസിന്റെയും കെജിഎസിന്റെയും
ഭരണകൂടത്തിന്റെയും രഹസ്യനിര്‍ദ്ദേശപ്രകാരം തത്സമയ സംപ്രേഷണം ബഹിഷ്‌കരിക്കുകയാണുണ്ടായത്. സാധാരണക്കാരായ ഗ്രാമീണരുടെയും ഭൂരിപക്ഷ ഹിന്ദുസമൂഹത്തിന്റെയും ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘാതംസൃഷ്ടിക്കുകയും, ഭരണകൂട ഭീകരതക്ക് നിര്‍ലജ്ജം ചൂട്ടുപിടിക്കുകയും ചെയ്യുന്ന നടപടിക്ക് കൂട്ടുനില്‍ക്കുന്ന കേരളത്തിലെ ദൃശ്യ മാധ്യമങ്ങളുടെ ജനവിരുദ്ധ നയസമീപനങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. മാധ്യമങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനദ്രോഹനയങ്ങളുടെ സ്തുതിപാഠകരായി മാറുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.