സുധീര്‍ നീരേറ്റുപുറം
വിലക്കയറ്റം രണ്ട് വര്‍ഷത്തിലധികമായി സാധാരണജങ്ങളുടെ കീശ കാലിയാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ 127 കോടി ജനങ്ങളില്‍ ബഹുഭൂരിപക്ഷവും കുതിച്ചുയരുന്ന വിലക്കയറ്റവും പാചകവാതകം, ട്രെയിന്‍ യാത്രാക്കൂലി, പെട്രോള്‍ – ഡീസല്‍ വിലവര്‍ധന, ഔഷധ വിലവര്‍ധന തുടങ്ങിയ ജീവിത പ്രശ്‌നങ്ങളുമായി മല്ലിടുകയാണ്. ഇവയൊന്നും പരിഹരിക്കാനുള്ള ശക്തമായ നടപടികള്‍ ഒരിടത്തുനിന്നും ഉണ്ടാകുന്നില്ല.കേരളത്തിലാണെങ്കില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പൊട്ടിപ്പുറപ്പെടുന്ന വിവാദങ്ങളില്‍പ്പെട്ട് നിറം മങ്ങി നില്‍ക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളും സാധാരണ ജനങ്ങളെ മറന്നുകൊണ്ട് വന്‍വ്യവസായികള്‍ക്കും ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും തണലേകുന്നതാണെന്ന വ്യാപകമായ പരാതിയുമുണ്ട് 2010 ലെ കണക്കനുസരിച്ച് ഇന്ത്യയിലെ 127 കോടി ജനങ്ങളില്‍ 29.8 ശതമാനവും (ഏകദേശം 25 കോടിയോളം) ഇന്ന് ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. അതായത് ദിവസത്തില്‍ ഒരു നേരമെങ്കിലും വയറു നിറച്ച് ഭക്ഷണം കഴിക്കാന്‍ കഴിയാത്തവര്‍. ലോകത്തിലുള്ള മൊത്തം ദരിദ്രരില്‍ മൂന്നിലൊന്ന് ഇന്ത്യയിലാണ്. സ്വാതന്ത്ര്യം കിട്ടി അറുപത്താറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയില്‍ സാമൂഹിക നീതിയും വികസനവും എവിടെ വരെയെത്തി നില്‍ക്കുന്നു എന്നതിന്റെ സൂചനകളാണ് ഈ കണക്കുകള്‍.
അടിമത്തത്തില്‍ നിന്നു ഇന്ത്യ മോചനം നേടിയത് സ്വാതന്ത്ര്യം, മതേതരത്വം, ജനാധിപത്യം, വികസനം തുടങ്ങിയ സങ്കല്‍പങ്ങള്‍ സ്വപ്‌നം കണ്ടുകൊണ്ടാണ്. എന്നാല്‍ സമ്പത്തും രാഷ്ട്രീയ അധികാരവും സ്വാധീനവും ചില വിഭാഗങ്ങളുടെ കൈകളില്‍ കേന്ദ്രീകരിച്ചപ്പോള്‍, ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ വിസ്മരിക്കപ്പെട്ടുവെന്നതാണ് ഇന്ത്യയുടെ ദുരന്തം.
പാവപ്പെട്ടവരും ഇടത്തരക്കാരും ഉള്‍പ്പെടുന്ന വന്‍ ജനവിഭാഗത്തെ മറന്നുകൊണ്ടുള്ള വികസനം, സാമൂഹികനീതിയുടെ നിഷേധമാണ്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ വികസനം വരാത്തിടത്തോളം സ്വാതന്ത്ര്യം അര്‍ഥരഹിതമാണെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ മനസ്സിലാക്കുമെന്നു ഇപ്പോഴും കരുതാനാവില്ല.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയ രണ്ട് ഭരണകൂടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 1977 ലെ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും 1999 മുതല്‍ 2004
വരെ ഇന്ത്യ ഭരിച്ച വാജ്‌പേയി ഭരണകൂടവും. 2000 2004 കാലഘട്ടത്തില്‍ വിലക്കയറ്റമെന്നൊരാക്ഷേപം പാര്‍ലമെന്റിനകത്തോ പുറത്തോ ആര്‍ക്കുമുന്നയിക്കേണ്ടതായി വന്നിട്ടില്ല. ഇതൊരു മികച്ച നേട്ടമാണ്. വിദേശനാണ്യശേഖരവും ഭക്ഷ്യ ഉല്‍പാദനവും സര്‍വ്വകാല റിക്കാര്‍ഡിലേക്ക് അക്കാലത്ത് കൊണ്ടെത്തിച്ചിരുന്നു. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഉയര്‍ത്താനും നാണയപ്പെരുപ്പം നിയന്ത്രിച്ചു നിര്‍ത്താനും ബിജെപി സര്‍ക്കാരിന് കഴിഞ്ഞു. ഇതൊന്നും ജനമദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെയും മാധ്യമമേഖലയുടേയും ഏറ്റവും വലിയ പോരായ്മ. റേഷന്‍ ഷോപ്പിലെ വില നിരക്കില്‍ പൊതു വിപണിയില്‍ അരിയും പഞ്ചസാരയും കിട്ടിയ വാജ്‌പേയ്ജിയുടെ കാലം നാടു മറക്കാന്‍ പാടില്ലായിരുന്നു.
ഒടുവിലത്തെ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ അനുമാനമനുസരിച്ച് സമസ്ത മേഖലകളിലും വളര്‍ച്ചാ നിരക്ക് താഴോട്ടുപോക്കിലാണുള്ളത്. ഉല്‍പാദനകാര്‍ഷികസേവന മേഖലകളിലെ ഏറ്റവും മോശപ്പെട്ട പ്രകടനത്തിനാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കൃഷിയുടെയും അനുബന്ധ മേഖലകളുടെയും വളര്‍ച്ച 2012 ല്‍ 1.8 ശതമാനമായി കുറയുമെന്ന് സിഎസ്ഡി അനുമാനം പറയുന്നു. 201112 ല്‍ ഇത് 3.6 ശതമാനമായിരുന്നു. ഒരാഴ്ചമുമ്പ് റിസര്‍വ്വ് ബാങ്ക് നടത്തിയ പണവായ്പ സംഖ്യ അവലോകനത്തില്‍ രാജ്യം 5.5 ശതമാനം വളര്‍ച്ച നേടുമെന്ന് പറഞ്ഞതാണ്. ഇപ്പോള്‍ അത് 5 ശതമാനത്തിലും താഴുമെന്ന് സിഎസ്ഒ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഗവണ്‍മെന്റ് നല്‍കിയിരുന്ന വളര്‍ച്ചാ അനുമാനം 7.6 ശതമാനമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.
ചുരുക്കത്തില്‍ സാമ്പത്തിക അനുമാനങ്ങളെല്ലാം ഹിമാലയന്‍ മണ്ടത്തരങ്ങളും ബുദ്ധിശൂന്യതയുടെ സൃഷ്ടികളുമാണെന്ന് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചോതുന്നു. സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റം 10 ശതമാനം സാമ്പത്തിക വളര്‍ച്ചയിലെത്തിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ 5 ശതമാനത്തിലേക്കുള്ള താഴ്ചയേക്കുറിച്ചും മൗനികളാണ്. 'ഗരീബി ഹഠാവോ' മുദ്രാവാക്യമുയര്‍ത്തി 1971 ല്‍ വന്‍ വിജയം കൊയ്ത ഇന്ദിരാഗാന്ധി പിന്നീട് ജനങ്ങളെ ചതിച്ചതിന്റെ ചരിത്രം ഇവിടെ ആവര്‍ത്തിക്കപ്പെടുകയാണ്.
വിലക്കയറ്റം ഇന്ത്യയില്‍ യുപിഎ ഭരണത്തില്‍
കഴിഞ്ഞ പത്ത് വര്‍ഷത്തെ കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍ നിന്നും മോചനം നേടാനുളള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ കേന്ദ്രത്തില്‍ അധികാരം നേടാനായി അവിശുദ്ധ കൂട്ടുകെട്ടിലേര്‍പ്പെടുമെന്നത് സ്പഷ്ടമായതിനാല്‍ പൗരബോധമുളള ജനങ്ങള്‍ ദേശീയതലത്തില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ സംശുദ്ധവും അഴിമതിരഹിതവും ജനാഭിമുഖ്യവും ദേശസ്‌നേഹവുമുളള ഒരു ഭരണത്തിനായി ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-പ്രാദേശിക വ്യത്യാസങ്ങളില്ലാതെ ബിജെപിക്ക് വോട്ടു ചെയ്യേണ്ടതാണ്. 2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തിന്റെയും മറ്റും പേരില്‍ ഇന്നും മതവിദ്വേഷം ആളിക്കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിച്ചും ഭയപ്പെടുത്തിയും തമ്മിലടിപ്പിച്ചും വോട്ട് നേടാനുളള കോണ്‍ഗ്രസിന്റെ അറുപതിലേറെ വര്‍ഷമായി തുടരുന്ന ദുഷ്പ്രചരണം തിരിച്ചറിഞ്ഞ് എല്ല മതവിഭാഗങ്ങളിലും പെട്ടവര്‍ ബിജെപിയെ പിന്തുണക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏതെങ്കിലും തരത്തിലുളള മതവിവേചനവും ഭീഷണികളും അക്രമണങ്ങളും അടിമത്വവും നിലനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കുക. അവിടങ്ങളിലെല്ലാം എല്ലാ മതക്കാരും സന്തോഷത്തോടെയും ശാന്തിയോടെയും അഭിവൃദ്ധിയില്‍ ഷമാധാനപരമായി
ജീവിക്കുന്നതായി കാണാം. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് മതവിദ്വേഷം ആളിക്കത്തിച്ച് വോട്ട് സമാഹരിക്കാനുളള കോണ്‍ഗ്രസ് തന്ത്രം മനസിലാക്കുക. കേന്ദ്രത്തിലെ അഴിമതി ഭരണം അവസാനിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ അധികാരമോഹികളായ കോണ്‍ഗ്രസിനേയും ഇടതുപക്ഷത്തേയും മൂന്നാംമുന്നണി കക്ഷികളേയും (?) തൂത്തെറിഞ്ഞ് ബിജെപിയെ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് സത്ഭരണം നടത്താന്‍ അസവരം നല്‍കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. വോട്ടുകള്‍ വിലയേറിയതാണ്... അത് പാഴാക്കാതെ ബുദ്ധിപൂര്‍വ്വം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ