സുധീര്‍ നീരേറ്റുപുറം
കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്രം ഭരിച്ചു മുടിച്ച കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍ നിന്നും മോചനം നേടാനുളള സുവര്‍ണ്ണാവസരം ഇതാ കൈയെത്തും ദൂരത്ത് എത്തിയിരിക്കുന്നു. അഴിമതിയും പിടിപ്പുകേടും നിഷ്‌ക്രിയത്വവും സ്വജനപക്ഷപാതവും കൊണ്ട് ഭാരതത്തിന്റെ ജനജീവിതം ദുസഹമാക്കിയ ഭരണകൂടത്തില്‍ നിന്നുമുളള മോചനത്തിന് സമയമായി. ഭാരതത്തെ വന്‍കിട സമ്പന്ന വിദേശരാജ്യങ്ങള്‍ക്കും, വന്‍കിട കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും
വിറ്റുതുലച്ച് സ്വിസ് ബാങ്കുകളില്‍ ദശലക്ഷക്കണക്കിന് കോടികളുടെ സമ്പാദ്യം സ്വരൂപിച്ചിരിക്കുന്നവരെ തൂത്തെറിയാന്‍ ഇനിയും അമാന്തിച്ചുകൂടാ. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന ഇടത്-വലത് മുന്നണികള്‍ കേന്ദ്രത്തില്‍ ബിജെപിക്കെതിരെ കൈകോര്‍ക്കുമെന്ന കാര്യം സ്പഷ്ടമാണ്. ഇവരുടെ അവിശുദ്ധകൂട്ടുകെട്ട് മനസ്സിലാക്കി പത്തനംതിട്ടയിലെ വോട്ടര്‍മാര്‍ വിധിയെഴുതേണ്ടതാണ്. ഇവിടുത്തെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസുകാരാണ്. നാളെ ഇടതുപക്ഷത്തുളള സ്ഥാനാര്‍ത്ഥി ആറന്മുള വിമാനത്താവളത്തെ എതിര്‍ക്കുന്ന വ്യക്തി ജയിച്ച് ലോകസഭയിലെത്തിയാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വന്നാല്‍ ഇദ്ദേഹം പ്രകാശ് കാരാട്ടിന്റെ കണ്ണുരുട്ടലിനും വിപ്പിനും വിധേയനായി കോണ്‍ഗ്രസിനനുകൂലമായി വോട്ടു ചെയ്യേണ്ടിവരുമെന്നും സ്പഷ്ടമാണ്. അതിനാല്‍ വിമാനത്താവളത്തെ എതിര്‍ക്കുന്ന എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ വോട്ടുകള്‍ ബിജെപിക്ക് നല്‍കുന്നതാണ് ഉചിതം.
ആറന്മുളയിലെ 1500 ഏക്കര്‍ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് റദ്ദു ചെയ്യുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഒന്നര വര്‍ഷം മുമ്പ് നല്‍കിയ വാഗ്ദാനം ഇനിയും പാലിച്ചിട്ടില്ലെന്ന സത്യവും നാം ഓര്‍ക്കുക. കോണ്‍ഗ്രസ് ഭരണം പുനഃസ്ഥാപിരപ്പെട്ടാല്‍ ഈ 1500 ഏക്കറിലേയും ജനങ്ങളേയും കുന്നുകളേയും തണ്ണീര്‍ത്തടങ്ങളേയും വീടുകളേയും വ്യാപാരസ്ഥാപനങ്ങളേയും ബലപ്രയോഗത്തിലൂടെ ഇടിച്ചുനിരത്താന്‍ ബുള്‍ഡോസറുകള്‍ രംഗത്തുവരികതന്നെ ചെയ്യും. വിവിധ കോടതികളിലുളള കേസുകളും നിരോധനാജ്ഞകളും മൂലം മാത്രമാണ് സര്‍ക്കാരും വിമാനത്താവള കമ്പനിയായ കെജിഎസും നിശബ്ദരായിരിക്കുന്നതെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. കോടതിയില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ ഒരനുകൂല വിധിയിണ്ടായാല്‍ ആ നിമിഷം ആറന്മുളയിലെ കുന്നുകള്‍
ഇടിച്ചുനിരത്തി തണ്ണീര്‍ത്തടങ്ങളും, നെല്‍വയലുകളും അപ്രത്യക്ഷമാക്കുമെന്നറിയുക. ആറന്മുളയുടെ ഗ്രാമീണ പാരമ്പര്യവും സംസ്‌കൃതിയും പളളിയോടങ്ങളും ജലമേളകളും പമ്പാനദിയിലെ ജലപ്രവാഹവും കിണറുകളിലെ ശുദ്ധജലവുമെല്ലാം ഇതോടെ അപ്രത്യക്ഷമാകും. ആറന്മുളയില്‍ നൂറ്റാണ്ടുകളായി ജനിച്ചുവളര്‍ന്നവര്‍ക്ക് സ്വന്തം പൂര്‍വ്വികരുടെ കുഴിമാടങ്ങളും പിറന്നമണ്ണും എല്ലാം ഉപേക്ഷിച്ച് പുതിയ മേച്ചിന്‍പുറങ്ങള്‍ തേടി അലയേണ്ടിവരും. സ്വന്തം മണ്ണും സംസ്‌കാരവും വീടും ആചങരാനുഷ്ഠാനങ്ങളും എല്ലാം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആറന്മുള വിമാനത്താവള പദ്ധതി കേന്ദ്ര ഭരണത്തില്‍ അധികാരത്തില്‍ വന്നാല്‍ റദ്ദാക്കുമെന്ന് അസന്നിഗ്ദ്ധമായി പറയുന്ന ദേശീയപ്രസ്ഥാനമായ ബിജെപി ക്ക് വോട്ടുകള്‍ നല്‍കുക. ഇടത് വലത് മുന്നണികളുടെ ഒത്തുകളികള്‍ തിരിച്ചറിഞ്ഞ് സ്വയം വഞ്ചിതരാകാതെ ഒരു സമൂലമായ മാറ്റത്തില്‍ പങ്കാളികളാവുക. ജാതിമതവര്‍ഗ്ഗപ്രാദേശിക ഭേദങ്ങളില്ലാതെ ബിജെപിയെ പിന്തുണക്കുക. അഴിമതി രഹിതമായ വിലക്കയറ്റവും വര്‍ഗ്ഗീയ കലാപങ്ങളും അക്രമങ്ങളും ഇല്ലാത്ത ഒരു സുശക്ത ഭാരതം കെട്ടിപ്പടുക്കാന്‍ ബിജെപിക്കു പിന്നില്‍ ഏകമനസ്‌കരായി അണിചേരുക. വന്ദേ മാതരം...!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ