സുധീര്‍ നീരേറ്റുപുറം
അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ആപ്പ് പാര്‍ട്ടിയുടെയും അതിന്റെ നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെയും കപടമുഖം അറിയണമെങ്കില്‍ അവരുടെ സമീപകാല ചെയ്തികള്‍ പരിശോധിച്ചാല്‍ മതിയാകും. അഴിമതിക്കെതിരെ ദേശീയമനസ്സാക്ഷിയുയര്‍ത്തിയ അണ്ണാ ഹസാരെയുടെ കൂടെ കൂടി പേരെടുത്തശേഷം അഴിമതിക്കെതിരെ എന്നു പറഞ്ഞ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചശേഷം ഡല്‍ഹില്‍ 28 സീറ്റു ലഭിക്കുകയും കോണ്‍ഗ്രസ് തറപറ്റുകയും ചെയ്തപ്പോള്‍ അഴിമതിയുടെ അപ്പോസ്തലന്മാരായ കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലേറിയ മഹാനാണ് കേജ്‌രിവാള്‍. അപ്പോള്‍തന്നെ
ഇദ്ദേഹത്തിന്റെ ഉളളിലിരുപ്പ ഭാരതീയ ജനസമൂഹത്തിന് പിടികിട്ടിയിരുന്നു. ഇപ്പോള്‍ മുഖ്യശത്രുവായി ബിജെപിയെ പ്രഖ്യാപിച്ചതോടുകൂടി ഇദ്ദേഹം കോണ്‍ഗ്രസിന്റെ രക്ഷകനാണെന്നു വ്യക്തമായി. കോണ്‍ഗ്രസ് വിരുദ്ധവോട്ടുകള്‍ ഭിന്നിപ്പിച്ച് സോണിയാ കുടുംബത്തെ അധികാരത്തിലേറ്റുക എന്നതാണ് ഇയാളുടെ ഗൂഢലക്ഷ്യം. വിദേശ പാശ്ചാത്യ സമ്പന്ന രാജ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ ബിജെപി അധികാരത്തിലെത്താതിരിക്കാനായി എല്ലാ ഹീനതന്ത്രങ്ങളും പയറ്റുന്നുണ്ടെന്ന് ലോകജനതക്കുതന്നെ അറിവുളള കാര്യമാണ്. അരവിന്ദ് കെജ്‌രിവാളിന്റെ സംഘത്തിലുളള ബഹുഭൂരിപക്ഷം നേതാക്കളും അമേരിക്കയുള്‍പ്പെടെയുളള വിദേശ രാജ്യങ്ങളുടെ ഫണ്ട് കൈപ്പറ്റി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാണെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. അമേരിക്കയുടെ സാമ്രാജ്യത്വ താല്പര്യങ്ങള്‍ സംരക്ഷിക്കാനായി പാശ്ചാത്യരാഷ്ട്രങ്ങളുടെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കുന്ന ദേശദ്രോഹശക്തികളുടെ ഒരു ആള്‍ക്കൂട്ടമാണ് ആപ്പിലുളളതെന്ന് ഒരു വിഭാഗം ജനങ്ങള്‍ പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ശുദ്ധഗതിക്കാരായ ഒരുപറ്റം യുവാക്കളും ബുദ്ധിജീവികളും സുമനസ്സുകളും സാമൂഹ്യപ്രവര്‍ത്തകരും സത്യമെന്തെന്ന് തിരിച്ചറിഞ്ഞ് ആപ്പിനോട് വിടപറയേണ്ടത് രാഷ്ട്രനന്മക്ക് അത്യന്താപേക്ഷിതമാണ്. കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിന് വിരാമമിടണമെന്നുണ്ടെങ്കില്‍ ഇന്നതിന് കഴിയുക ദേശീയകക്ഷിയായ ബിജെപിക്കു മാത്രമാണ്. മൂന്നും നാലും മുന്നണികളെല്ലാം വെറും ചാപിളളകളാണെന്നും അവര്‍ക്ക് ദേശീയതാല്പര്യത്തേക്കാളുപരി പ്രധാനമന്ത്രിപദമോഹം മാത്രമാണുളളതെന്നും പരക്കെ വ്യക്തമായ സംഗതിയാണ്. ഈ സാഹചര്യത്തില്‍ ഭാരതത്തില്‍ രാഷ്ട്രീയ ഭരണതലത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്നിരിക്കെ അതിനുളള അവസരം ബിജെപിക്ക് ലഭിക്കാനായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസിതര കക്ഷികളെ തമ്മിലടിപ്പിച്ചും ആരോപണങ്ങളും കളളക്കേസുകളും ഭീഷണികളും പ്രലോഭനങ്ങളും നടത്തി ജയിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ വലിയില്‍ കുടുങ്ങാതെ യുപിഎ ഭരണം അവസാനിപ്പിക്കാനുളള ബിജെപിയുടെ പരിശ്രമങ്ങള്‍ക്ക് സഹായം നല്‍കുക എന്നതാണ് കാലം ഇന്നാവശ്യപ്പെടുന്നത്. കാലത്തിന്റെ ചുമരെഴുത്ത വായിച്ചറിഞ്ഞ് ഇന്നലെ മാത്രം മുളച്ച ഒരു ആപ്പിന്റെ പിന്നാലെ പോയി
കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ അവസരമുണ്ടാക്കരുത്. ഭാരതത്തില്‍ വീണ്ടും കോണ്‍ഗ്രസ് ഭരണം സ്ഥാപിക്കപ്പെട്ടാല്‍ അത് ഇന്ത്യ എന്ന മഹാരാജ്യത്തിനെ വിദേശികള്‍ക്ക് വില്പന നടത്തിയതിന് തുല്യമായിരിക്കും. അത് ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയും വഞ്ചനയും മഹാപാതകവുമായിരിക്കും. ഭാരതത്തില്‍ ഒരു അഴിമതിയില്ലാത്ത, വര്‍ഗീയ കലാപങ്ങളില്ലാത്ത, വിവേചനമില്ലാത്ത ഒരു സുസ്ഥിരവും സുശക്തവുമായ വികസിത ഭാരതം പടുത്തുയര്‍ത്താന്‍, ലോകത്തിനു മുന്നില്‍ തല കുനിക്കാതെ ശിരസുയര്‍ത്തി നില്‍ക്കുന്ന ഒരു ഭാരതത്തെ പുനഃസൃഷ്ടിക്കാനായി ബിജെപിയുടെ നരേന്ദ്ര മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരൂ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ