സുധീര്‍ നീരേറ്റുപുറം
ജമാ അത്തെ ഇസ്ലാമിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ചട്ടുകമായിക്കൊണ്ട് കാവി വസ്ത്രവും സന്യാസനാമവും സ്വീകരിച്ച് ഹിന്ദുവിരുദ്ധ കുപ്രചരണം നടത്തുന്ന കപടസന്യാസിയാണ് ഇപ്പോള്‍ 'സ്വാമി സന്ദീപാനന്ദഗിരി' എന്ന പേരിലറിയപ്പെടുന്ന സഖാവ്. സന്യാസവേഷം ധരിച്ച് മറ്റ് സന്യാസാശ്രമങ്ങള്‍ക്കും ബഹുമാന്യരായ ആചാര്യന്മാര്‍ക്കും ഹിന്ദു സംഘടനകള്‍ക്കുമെതിരെ ദുഷ്പ്രചരണം നടത്തുന്ന ഈ കാവിവേഷധാരിയെ ആരാണ് അംഗീകരിക്കുക? മുന്‍പ് സന്യാസിയാകാന്‍ വേണ്ടി ചിന്മയാ മിഷനില്‍ ചേര്‍ന്ന ഇദ്ദേഹത്തിന്റെ കൈയിലിരിപ്പ് മോശമായതിനാല്‍ സന്യാസദീക്ഷ പോലും ലഭിക്കുന്നതിനു മുന്‍പ് ആശ്രമാധികാരികള്‍ പുറത്താക്കുകയായിരുന്നു. സന്യാസദീക്ഷ ഇല്ലാതെ തന്നെ സ്വയം സ്വാമി സന്ദീപാനന്ദ എന്ന് നാമകരണം ചെയ്ത് 'സ്വാമി' ചമഞ്ഞ് ജനങ്ങളെ പറ്റിക്കുകയായിരുന്നു.മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന എല്ലാ പ്രസ്ഥാനങ്ങളേയും തകര്‍ക്കാനായി അവരുടെ അണികളെ മറ്റു സംഘടനകളിലേക്ക് നുഴഞ്ഞുകയറ്റി അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അയക്കാറുണ്ടായിരുന്നു. ഇത് കമ്മ്യൂണിസ്റ്റ് ഭീകരരാജ്യങ്ങളായ റഷ്യയുടെയും ചൈനയുടെയും ഉപദേശപ്രകാരമായിരുന്നു. ഇപ്രകാരം കമ്മ്യൂണിസ്റ്റ് ചാരന്മാര്‍ കോണ്‍ഗ്രസ്, ആര്‍എസ്എസ്, ജനസംഘം, സന്യാസാശ്രമങ്ങള്‍ എന്നിവയിലെല്ലാം നുഴഞ്ഞു കയറിയിട്ടുണ്ടായിരുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും പിന്നീട് കമ്മ്യൂണിസം ഉപേക്ഷിച്ചുവെന്നത് മറ്റൊരു സത്യം. എസ്.എ. ഡാങ്കെയെ വേദോപനിഷത്തുകള്‍ പഠിച്ച് അതിനെ വിമര്‍ശിക്കാന്‍ നിയോഗിച്ചെങ്കിലും അവസാനം അദ്ദേഹം ഇവയുടെ ആരാധകനായി മാറുകയാണ് ഉണ്ടായത്. കേരളത്തിലും ഇപ്രകാരം ആര്‍എസ്എസിനെ ഉളളില്‍ കടന്നുചെന്ന ശിഥിലമാക്കാന്‍ വേണ്ടി അയച്ച ഒട്ടുമിക്ക സഖാക്കന്മാരും പിന്നീട് കടുത്ത കമ്മ്യൂണിസ്റ്റ് വിരോധികളും സംഘത്തിന്റെ ഉറച്ച പ്രവര്‍ത്തകരും നേതാക്കന്മാരും പ്രചാരകന്മാരുമായി മാറുകയുമുണ്ടായി.
മുന്‍ എസ്എഫ്‌ഐ/ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന് ഇപ്പോളും പറയുന്ന സന്ദീപാനന്ദയുടെ യഥാര്‍ത്ഥലക്ഷ്യം ഹൈന്ദവധര്‍മ്മ പ്രചരണമല്ലെന്നുളളത് വ്യക്തമാണ്. അതല്ലെങ്കില്‍ ഹിന്ദുക്കളുടെ ധാര്‍മ്മിക കേന്ദ്രങ്ങളും ശക്തിസ്രോതസ്സുകളും ഏകീകരണ സ്ഥലങ്ങളും വിജ്ഞാനകേന്ദ്രങ്ങളുമായ ക്ഷേത്രങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കും സന്യാസപരമ്പരകള്‍ക്കും മറ്റും എതിരെ മ്ലേച്ഛമായ ഭാഷയില്‍ അദ്ദേഹം സംസാരിക്കുകയില്ലല്ലോ? ചിന്മായ് മിഷന്‍ പുറത്താക്കിയ ദിവസം സന്ദീപാനന്ദ എറണാകുളം കരയോഗത്തില്‍ നടന്ന പരിപാടിയില്‍ നിന്നും വിഷണ്ണനായി ഇറങ്ങി പുക്കാരന്‍ മുക്കില്‍ നിന്നും 30 രൂപക്ക് വാങ്ങിയ മുല്ല പുക്കളുമായി എളമക്കരയില്‍ ആര്‍എസ്എസ് ആസ്ഥാനത്തെത്തി ഗുരുജി ഗോള്‍വള്‍ക്കറിന്റെ ഫോട്ടോയില്‍ പുക്കാള്‍ അര്‍പ്പിച്ചുകൊണ്ട് കണ്ണടച്ച് തൊഴുതു നിന്ന് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. പിന്നിടാണ് ഇദ്ദേഹത്തിന് കേരളമാസകലം പ്രസംഗിക്കാന്‍ വേദികള്‍ ലഭിച്ചത്. അന്ന് നിരാശ്രയനായി നിന്നപ്പോള്‍ ഗുരുവിനെപ്പോലെ ഉപദേശങ്ങള്‍ നല്‍കിയ മാനനീയ പി. പരമേശ്വരനെ ഇന്ന് ഇദ്ദേഹം ഋഷിദര്‍ശനത്തെക്കുറിച്ച് സംവാദം നടത്താന്‍ വെല്ലുവിളിക്കുന്നത് കാണുമ്പോള്‍ സഹതാപത്തേക്കാളേറെ പരമപുച്ഛമാണ് തോന്നുന്നത്....!!!!
പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് പരമേശ്വര്‍ജി പ്രവചനാത്മകമായി ഒരു പുസ്തകം രചിക്കുകയുണ്ടായി. അതിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു, 'മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്'. പക്ഷെ, സന്ദീപഗിരിയെ സംബന്ധിച്ച് വേഷപ്പകര്‍ച്ച മാത്രമാണുണ്ടാത്. അതിനാലാണ് ഇദ്ദേഹം നിരന്തരം ഹിന്ദു മാനബിന്ദുക്കളെ കടന്നാക്രമിക്കുന്നത്. പുറമെ ചെങ്കൊടി ഉപേക്ഷിച്ച് കാവി വസ്ത്രധാരിയായെങ്കിലും ഇദ്ദേഹത്തിന്റെ ഉളളിലിപ്പോഴും തിളച്ചുമറിയുന്നത് ആ പഴയകാല സഖാവിന്റെ മുരടിച്ച ചുമപ്പന്‍ സങ്കല്പങ്ങളും വിദ്വേഷവും പകയും ഗുണ്ടാശൈലിയും അപകീര്‍ത്തിപ്രവണതയുമൊെക്കയാണ്. അതിനാലാണ് ഇദ്ദേഹം എല്ലായ്‌പ്പോഴും ആര്‍എസ്എസിനെതിരെ ഹാലിളകിയാടുന്നത്. ഹൈന്ദവ സന്യാസിക്കുണ്ടായിരിക്കേണ്ട പ്രാഥമിക ഗുണങ്ങള്‍പോലും പ്രകടിപ്പിക്കാത്തതിനാലാണ് ഇദ്ദേഹത്തെ മറ്റ് ശ്രേഷ്ഠസന്യാസിമാര്‍ അവഗണിക്കുന്നത്. സ്വന്തം കൈയിലിരിപ്പിന്റെയും അഹന്തയുടെയും താന്‍പോരിമയുടെയും പ്രതീകമാണിദ്ദേഹം. സ്വാമി ചിന്മയാനന്ദനേക്കാള്‍ വലിയ ഗീതാഭാഷ്യകാരനാണെന്നുളള അഹംഭാവവും സഹോദരസന്യാസിമാരോടുളള പുച്ഛം നിറഞ്ഞ പെരുമാറ്റവും മൂലം അന്തസ്സുളളവരെല്ലാം ഇദ്ദേഹത്തെ പരമാവധി ഒഴിവാക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് സന്ദീപഗിരി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഹിന്ദുവിരുദ്ധശക്തികളുമായി കൂട്ടുകൂടി അപവാദപ്രചരണങ്ങളുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
താന്‍ പഴയകാലത്ത് എസ്.എഫ്.ഐ.ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരുന്നുവെന്നും, ശ്രീകൃഷ്ണന്‍ ഒന്നാന്തരം കമ്മ്യൂണിസ്്റ്റുകാരനും ഭഗവത്ഗീത കമ്മ്യൂണിസ്റ്റ് തത്വമുള്ള ഗ്രന്ഥവുമാണെന്ന് മൊഴിയുകയും ചെയ്യുന്ന ഇദ്ദേഹത്തെ വിളിക്കേണ്ടത് സ്വാമി സന്ദീപാനന്ദഗിരി എന്നല്ല മറിച്ച് സഖാവ് സന്ദീപാനന്ദഗിരി എന്നാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും ചാനലുകളിലും പത്രമാധ്യമങ്ങളിലും പ്രസംഗവേദികളിലും നിന്നുകൊണ്ട് സ്വസംസ്‌കാരധ്വംസനം നടത്തിയാല്‍ ഇനിയും പ്രബുദ്ധരായ ജനങ്ങള്‍ പ്രതികരിച്ചെന്നിരിക്കും. കാഷായവസ്ത്രത്തിന്റെ മറവിലിരുന്നുകൊണ്ട് സന്യാസപാരമ്പര്യത്തിനും ഭാരതീയ സംസ്‌കാരത്തിനും അപകീര്‍ത്തിയുണ്ടാക്കുന്ന ഇത്തരം ഇത്തിള്‍ക്കണ്ണികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്നാട്ടുകാര്‍ക്കറിയാം. പൗരാണിക കലത്ത് കാഷായവസ്ത്രം ധരിച്ച് സീതാദേവിയെ ബലപ്രയോഗത്തിലൂടെ അപഹരിച്ചുകൊണ്ടു പോയ രാവണന് അവസാനം ലഭിച്ചത് ശ്രീരാമചന്ദ്രന്റെ ഉഗ്രബാണങ്ങളാലുളള മരണമായിരുന്നു...!!!!
' സ്‌കൂള്‍ ഓഫ് ഭഗവത് ഗീതയുടെ ഡയറക്ടര്‍ സ്വാമി സന്ദീപാനന്ദഗിരി' നിരന്തരമായി വ്യാഖ്യാനങ്ങള്‍ നല്‍കാറുളള ഭഗവത്ഗീതയിലെ സന്ദേശം വിസ്മരിക്കരുത്. 'പരസ്യമായി ഒരു സന്യാസിയെ തല്ലിയോടിക്കുന്നതി'നെക്കുറിച്ച് വിലപിക്കുന്ന 'സ്വാമി' ഒരു കാര്യം മറന്നു. ശത്രുപക്ഷത്ത് സ്വന്തം ഗുരുജനങ്ങളേയും ബന്ധുമിത്രാദികളേയും മറ്റും കണ്ട് ക്ലൈബ്യം ബാധിച്ച് വിഷണ്ണനായി വിരക്തനായി ആയുധങ്ങളുപേക്ഷിച്ച് തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്ന അര്‍ജ്ജുനനെ അധാര്‍ദ്ധികപക്ഷത്തു നില്‍ക്കുന്നവര്‍ സ്വന്തം ഗുരുവോ സഹോദരനോ മിത്രമോ ആരായാലും അവരെ ധര്‍മ്മസംരക്ഷണത്തിനായി വധിക്കേണ്ടതാണെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉപദേശിക്കുന്ന മഹദ്ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ്ഗീത. 'സ്വാമി' സന്ദീപാനന്ദഗിരി അധാര്‍മ്മികപക്ഷത്ത് ആസുരികശക്തികളോടൊപ്പം ഭീകരവാദികളോടൊപ്പം നില്‍ക്കുന്ന വ്യക്തിയായതിനാല്‍ 'കാവി' വസ്ത്രത്തിന്റെ ഒരാനുകൂല്യത്തിനും അര്‍ഹനല്ല. മഹത്തും പൗരാണികവും ആര്‍ഷവുമായ ഭാരതീയ ഋഷിദര്‍ശനങ്ങളേയും ധര്‍മ്മശാസ്ത്രങ്ങളേയും പാരമ്പര്യങ്ങളേയും ധര്‍മ്മസ്ഥാപനങ്ങളേയും ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തി ഹിന്ദുസംസ്‌കാരത്തെ തകര്‍ക്കാനും അധകീര്‍ത്തിപ്പെടുത്താനും അവഹേളിക്കാനും ശ്രമിച്ച് വൈദേശിക മതശക്തികള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും തഴച്ചുവളരാന്‍ കളമൊരുക്കുന്ന സന്ദീപാനന്ദയെ ഇന്നാട്ടിലെ സാധാരണക്കാരായ ഹൈന്ദവസമൂഹം ഒറ്റുകാരനും കളളസ്വാമിയായും മാത്രമേ കാണുകയുളളു. അദ്ദേഹം സ്വന്തം പ്രശസ്തിക്കു വേണ്ടി നടത്തുന്ന നീചപ്രവൃത്തികളെ എത്രമാത്രം ന്യായീകരിക്കാന്‍ ശ്രമിച്ചാലും അത് ഹിന്ദുക്കള്‍ അംഗീകരിക്കുമെന്ന് തോന്നുന്നില്ല. തന്റെ ദുര്‍ബോധനങ്ങളും ദുഷ്‌ചെയ്തികളും ദുരാരോപണങ്ങളും തുടരാനാണ് 'സ്വാമി'യുടെ നീക്കമെങ്കില്‍ അദ്ദേഹം ഇനിയും നിരവധി ചൂല്‍പ്രയോഗങ്ങളേയും മറ്റും നേരിടേണ്ടിവരും. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നേര്‍ത്തരേഖകള്‍ ലംഘിച്ചാല്‍ അതിന്റെ പ്രതികരണങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. സന്യാസിക്കാവശ്യമായ സംയമനവും വിശാലവീക്ഷണവും ക്ഷമയും ശ്രദ്ധയും സന്ദീപനി പ്രകടമാക്കിയാല്‍ നന്നായിരിക്കും. ക്ഷണികമായ പബ്‌ളിസിറ്റിക്കുവേണ്ടി പ്രകോപനകരാമയ
പ്രഭാഷണങ്ങള്‍ നടത്തി ജനത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത് ഒരു സന്യാസിക്ക് യോജിച്ചതല്ല. സ്വാമിജിയെപ്പോലെ ജനങ്ങള്‍ വിശാലഹൃദയരും ക്ഷമാശാലികളുമാകണമെന്നില്ല. അവര്‍ മിക്കപ്പോഴും ക്ഷിപ്രകോപികളും വീണ്ടു വിചാരമില്ലാതെ ഉടന്‍ പ്രതികരിക്കുന്നവരുമാകാം. 'സ്വാമി' അങ്ങനെയല്ലല്ലോ....? സ്വയം ആത്മപരിശോധന നടത്തുക.... സ്വയം ചിന്തിക്കുക... ധനലാഭത്തിനും താല്കാലിക കൈയടിക്കും വേണ്ടി സ്വധര്‍മ്മത്തെ ഒറ്റുകൊടുക്കാതിരിക്കുക..... സ്വസഹോദരങ്ങളെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കുക......
'അജ്ഞശ്ചാശ്രദ്ദധാനശ്ച സംശയാത്മാ വിനശ്യതി'
(അശ്രദ്ധയുള്ളവനു ആധ്യാത്മികസരണയില്‍ പതനമാണു ഫലം)
എന്ന ഭഗവത് ഗീതയിലെ പരാമര്‍ശം ഗീതാപ്രഭാഷകനായ സ്വാമി ഓര്‍ത്താല്‍ നന്നായിരിക്കും.
സുധീര്‍ നീരേറ്റുപുറം
Black Friday and Cyber Monday sales
Black Friday and Cyber Monday sales
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ