സുധീര്‍ നീരേറ്റുപുറം
വാരണാസിയില്‍ നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുന്ന 'അഴിമതിവിരുദ്ധന്‍ കോണ്‍ഗ്രസ് രക്ഷകന്‍ അരവിന്ദ് കെജ്‌രിവാളി'നും കൂട്ടര്‍ക്കും ഇപ്പോള്‍ ചെല്ലുന്നിടത്തെല്ലാം പൂമാലക്കു പകരം മഷിയേറും തല്ലും തലോടലും കിട്ടുന്നതെന്തുകൊണ്ട്...?
ബിജെപിയേയും മോഡിയേയും പഴിചാരി സഹതാപ വോട്ടു നേടാന്‍ ശ്രമിക്കുന്നതും ക്ലച്ചു പിടിക്കുന്ന ലക്ഷണമില്ല...
ഇപ്പോള്‍ സ്വന്തം അനുയായികള്‍ തന്നെയാണ് ഇദ്ദേഹത്തെ കൈകാര്യം ചെയ്യുന്നതെന്നാണ് ബിജെപി വിരുദ്ധരായ പോലീസുകാര്‍ പോലും പറയുന്നത്..... സ്വന്തം സംസ്ഥാനമായ ഹരിയാനയില്‍ പോലും ഈ നേതാവിന് മര്‍ദ്ദനമേറ്റു. ഹരിയാനയിലെ ഭിവാനി ജില്ലിയിലെ റോഡ് ഷോയ്ക്കിടെ പ്രദേശവാസിയായ ഒരാള്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. ഇയാളെ എഎപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. ആം ആദ്മി പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചയാളാണ് കെജ്രിവാളിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇത്തരം പെരുമാറ്റങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും ഇത് അവരുടെ യഥാര്‍ഥ മുഖമാണ് പുറത്തുകൊണ്ടുവരുന്നതെന്നുംകെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ആപ്പിന്റെ അനുയായികള്‍ നേതാവിനെതിരെ അക്രമണങ്ങള്‍ നടത്തുന്നതിന് ബിജെപിയെ പഴിപറഞ്ഞിട്ട് എന്ത് കാര്യം? ഇവിടെ തെളിഞ്ഞുവരുന്നത് ആരുടെ 'യഥാര്‍ഥ മുഖമാണ്' എന്നും ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. ഡല്‍ഹി തെരഞ്ഞെടുപ്പു കാലം മുതല്‍ ആപ്പിന്റെ നേതാക്കന്മാരും അനുയായികളും നടത്തുന്ന നിയമലംഘനപ്രവൃത്തികളും ആക്രമണങ്ങളും ഭീകരാവസ്ഥയും 'ആം ആദ്മി'കള്‍ സശ്രദ്ധം വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ആപ്പിന് ജനപിന്തുണ കുറഞ്ഞുവരുന്നത്. അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ട് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കാതെ ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കാന്‍ തയ്യാറായ കെജ്‌രിവാളിന്റെ യഥാര്‍ത്ഥ ലക്ഷ്യം അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുകയല്ലെന്നും, പരാജയഭീഷണി നേരിടുന്ന കോണ്‍ഗ്രസിനെ പാശ്ചാത്യസമ്പന്ന രാജ്യങ്ങള്‍ക്കുവേണ്ടി രക്ഷപ്പെടുത്തലാണെന്നും ബുദ്ധിമാന്മാരായ ഇന്ത്യന്‍ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞതിന്റെ അനുരണനങ്ങളാണ് രാജ്യമെമ്പാടും ആപ്പ് നേതാക്കന്മാര്‍ക്കെതിരെ ജനം തിരിയാനുളള മുഖ്യകാരണം. രാജ്യദ്രോഹ കുറ്റത്തിന് ജയിലില്‍ കിടക്കുന്ന അബ്ദുള്‍ നാസര്‍ മദനിയെ ജയില്‍ മോചിതനാക്കാന്‍ ശ്രമിക്കുന്നത് ഒരു ആപ്പ് നേതാവായ പ്രശാന്ത് ഭൂഷണാണ്. ഇപ്രകാരം രാജ്യദ്രോഹികളെ സഹായിക്കുകയും രാജ്യസ്‌നേഹികളെ പരാജയപ്പെടുത്താനും ശ്രമിക്കുന്ന ആപ്പ് നേതാക്കള്‍ ജനരോഷത്തിന് പാത്രാമവുകയാണ്.
കോണ്‍ഗ്രസ്- ആപ്പ് രഹസ്യസഖ്യത്തിന്റെ തെളിവ് : ആപ്പ് നേതാവ് അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും തമ്മിലുളള സ്‌നേഹപ്രകടനം
വാരണാസിയില്‍ മത്സരിക്കുന്ന കെജ്‌രിവാള്‍ ആപ്പിന്റെ പ്രവര്‍ത്തകരെല്ലാം ഒരു മാസത്തെ ലീവെടുത്ത് വാരണാസിയിലെത്തി പ്രചരണം നടത്തണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇവരുടെ വോട്ട് വാരണായില്‍ ഇല്ലാത്തതിനാലും, അന്നാട്ടുകാര്‍ എതിരാവുകയും ചെയ്താല്‍ കെജ്‌രിവാളിന്റെ കാര്യം ഗോവിന്ദ....!!! ആപ്പുകാരെല്ലാം നേതാവിനെ രക്ഷിക്കാന്‍ വാരണാസിയിലേക്ക് വണ്ടി കയറിയാല്‍ ഇവിടങ്ങളിലെ ആപ്പ് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണത്തിനും വോട്ട് ചെയ്യാനും ആള്‍ക്കാരില്ലാതെ ദയനീയമായി പരാജയപ്പെടുകയും ചെയ്യും. അണ്ണാ ഹസാരെയുടെ പ്രശസ്തി ദുരുപയോസം ചെയ്ത് പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയ അമേരിക്കന്‍ ചാരന്‍ അരവിന്ദ് കെജ്‌രിവാളെന്ന പ്രതിഭാസം ഈ ഇലക്ഷനോടെ അപ്രസക്തനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മാധ്യമങ്ങളുടെ ചിലവില്‍ പ്രശസ്തി നേടിയ ഇദ്ദേഹം ഇന്ന് സത്യം വിളിച്ചുപറയുന്നതിന്റെ പേരില്‍ മാധ്യമങ്ങളുടെ ശത്രുവായി മാറുകയും ചെയ്തു.
അഴിമതിവീരന്മാരായ കോണ്‍ഗ്രസുകാരെ വിജയിപ്പിക്കാനുളള ഈ നേതാവിന്റെ പരിശ്രമങ്ങളാല്‍ ഇദ്ദേഹത്തിനെതിരെ സ്വന്തം അണികളും മറ്റ് നേതാക്കന്മാരും തിരിയുകയും ചെയ്തു... ഇനി ഇയാളെ ആര് രക്ഷിക്കും.... സോണിയാ ഗാന്ധിയോ...രാഹുലോ.... അമേരിക്കയോ.... ഈശ്വരനോ.... ???!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ