അങ്ങനെ അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലായി. കഴിഞ്ഞ ജനുവരിയില്‍ ആം ആദ്മി പാര്‍ട്ടി അഴിമതിക്കാരായ 31 പേരുടെ പട്ടിക പുറത്തു വിട്ടിരുന്നു. ഇതില്‍ ബിജെപി മുന്‍ അഖിലേന്ത്യാ പ്രസിഡന്റായ നിതിന്‍ ഗഡ്കരിയുടെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ ഗഡ്കരി കോടതിയില്‍ മാനനഷ്ട കേസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവും വക്താവുമായ മനീഷ് തിവാരിയും ഇതേ ആരോപണമുന്നയിച്ചെങ്കിലും പിന്നീട് പരസ്യമായി മാപ്പ് പറഞ്ഞ് കേസില്‍ നിന്നും തടിയൂരിയിരുന്നു. വ്യക്തമായ തെളിവില്ലാതെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിനും ജാമ്യ തുകയായ 10000 രൂപ കെട്ടിവയ്ക്കാനും തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി കേജരിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് മെയ് 23 വരെ പോലീസ് തിഹാര്‍ ജയിലില്‍ അടക്കുകയാണ് ചെയ്തത്. കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും, ഞങ്ങളുടെ പാര്‍ട്ടി ഇത്തരത്തിലുളള നിയമങ്ങളെ അംഗീകരിക്കുന്നില്ലെന്നും, അതിനാല്‍ ജാമ്യത്തുക കെട്ടിവയ്ക്കില്ലെന്നും, ഞാന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും കോടതിയെ ധിക്കാരപൂര്‍വ്വം അറിയിക്കുകയായിരുന്നു കെജ്‌രിവാള്‍ ചെയ്തത്. ആം ആദ്മി പാര്‍ട്ടിയെയാണ് പ്രതിനിധാനം ചെയ്യുന്ന താങ്കള്‍, ആം ആദ്മിയെപ്പോലെ പെരുമാറാന്‍ അപേക്ഷിക്കുകയാണെന്ന് കോടതി വിചാരണ വേളയില്‍ കെജ്‌രിവാളിനോട് പറയുകയുണ്ടായി.
സ്ഥിരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനും, സഹതാപ തരംഗമുണ്ടാക്കാനും, വരുന്ന ദില്ലി നിയമസഭയിലെങ്കിലും ജയിക്കാനുമായി പാവം കെജ്‌രിവാള്‍ മൂന്നാംകിട തെരുവു നാടകങ്ങള്‍ നടത്തുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയ ഈ അഭിനവ ആദര്‍ശവാദിയുടെ തരികിടകള്‍ കണ്ട് ജനം പുച്ഛത്തോടെ പരിഹസിക്കുകയാണെന്ന് ഇയാളും അനുയായികളും മനസ്സിലാക്കാത്തതാണ് ഏറെ പരിതാപകരം...!!!
സുധീര്‍ നീരേറ്റുപുറം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ