സുധീര്‍ നീരേറ്റുപുറം
കാസര്‍കോട് രാഹുല്‍ഗാന്ധി ഇറങ്ങിയ ഹെലിപ്പാഡില്‍ നരേന്ദ്ര മോദിയെ ഇറങ്ങാന്‍ അനുവദിക്കാതിരിക്കാനായി കാസര്‍ഗോഡ് ഗവ. കോളേജ് മൈതാനിയില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച ഹെലിപ്പാഡ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കരാറുകാര്‍ കുത്തിപ്പൊളിച്ചു.
ഇനി നാളെ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ സഞ്ചരിച്ച റോഡിലൂടെ ബിജെപി നേതാക്കന്മാര്‍ സഞ്ചരിക്കരുതെന്ന് പറഞ്ഞ് റോഡുകളെല്ലാം കോണ്‍ഗ്രസുകാര്‍ കുളംതോണ്ടുമല്ലോ......????
ബിജെപി വിരോധം തലയ്ക്കുപിടിച്ച് കോണ്‍ഗ്രസിന്റെ സമനിലയും ബുദ്ധിയും കെട്ടുപോയിരിക്കുന്നു..... കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന-ജില്ലാ നേതാക്കന്മാര്‍ക്ക് നെല്ലിക്കാത്തളം വെയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.....
കോണ്‍ഗ്രസിന്റെ ഈ രാഷ്ട്രീയ സദാചാരമില്ലായ്മക്കും, അസഹിഷ്ണുതക്കും, സങ്കുചിതത്വത്തിനുമെതിരെ വോട്ടിലൂടെ മറുപടി നല്‍കുക....
ഹെലിപ്പാഡിന്റെ ചെലവുകള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ടി.സിദ്ദിഖിന്റെ കണക്കിലാണ് വരുന്നതെന്നും, പൊളിച്ചുനീക്കണമെന്ന് കളക്ടറുടെ ഉത്തരവുണ്ടായിരുന്നെന്നും, കോണ്‍ഗ്രസ് ചെലവില്‍ നിര്‍മിച്ച ഹെലിപ്പാഡില്‍ മോദി വന്നിറങ്ങിയാല്‍ ഉണ്ടായേക്കാവുന്ന വിവാദങ്ങള്‍ ഒഴിവാക്കാനുമാണ് ഹെലിപ്പാഡ് പൊളിച്ചതെന്നാണ് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്റെ അവകാശവാദം.
നരേന്ദ്ര മോദി നാലിന് എത്തുന്നു എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇതനുസരിച്ച് മൂന്ന്, നാല് തീയതികളില്‍ ബി.ജെ.പി. ഗവ. കോളേജ് മൈതാനവും രാഹുല്‍ഗാന്ധി പ്രസംഗിച്ച മുനിസിപ്പല്‍ സ്‌റ്റേഡിയവും ബുക്ക് ചെയ്തിരുന്നു. മോദിയുടെ വരവ് എട്ടിലേക്ക് മാറ്റിയതിനാല്‍ കോണ്ഗ്രസ്സിന് മൈതാനവും സ്‌റ്റേഡിയവും വിട്ടുകൊടുക്കാനുള്ള രാഷ്ട്രീയമര്യാദ ബിജെപി കാണിച്ചെങ്കിലും, കോണ്‍ഗ്രസ് തിരിച്ച് കാണിച്ചത് രാഷ്ട്രീയ നെറികേടാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
മോദിയുടെ സുരക്ഷാപരിശോധനയ്ക്കായി കാസര്‍കോട്ടെത്തിയ ഗുജറാത്ത് പോലീസ് ഡി.ഐ.ജി. ആര്‍.ജെ.സവാനി സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും മോദിക്കായി തൊട്ടടുത്ത് മറ്റൊരു ഹെലിപ്പാഡ് നിര്‍മിക്കുകയും, അവിടെ മോദിയെത്തി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. മുന്‍പ് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മോദിക്കായി ബുക്ക് ചെയ്ത ഹെലിക്കോപ്ടര്‍ നാല് മണിക്കൂറുകളോളം വൈകിപ്പിച്ച് യോഗം അലങ്കോലപ്പെടുത്താനും കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. ഏതായാലും ഓരോ ദിവസം കഴിയുന്തോറും കോണ്‍ഗ്രസിന്റെ സമനിലതന്നെ താളംതെറ്റുന്നുവെന്നതാണ് കണ്ടുവരുന്നത്. ഒരു കേന്ദ്രമന്ത്രി വഡോദരയില്‍ മോദിയുടെ പോസ്റ്റര്‍ വലിച്ചുകീറി സ്വന്തം പോസ്റ്റര്‍ ഒട്ടിക്കാന്‍ അനുയായികളുടെ തോളില്‍ കയറിനിന്ന് സര്‍ക്കസ് നടത്തി പോലീസ് പിടിയിലായതും ജനം കണ്ടതാണ്. 100 വര്‍ഷം പിന്നിട്ട കോണ്‍ഗ്രസിന്റെ അന്തസ്സും ആഭിജാത്യവും മാന്യതയും ഗൗരവവും ജനപിന്തുണയും എല്ലാം സോണിയാ-രാഹുല്‍ മേധാവിത്വത്തോടെ നഷ്ടമായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്ന് അതിന്റെ നേതാക്കന്മാരുടെ പ്രവൃത്തികള്‍ തന്നെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് രാജ് അവസാനിപ്പിച്ച് ബിജെപിയുടെ സത്ഭരണത്തിന് ഇനിയുളള നാളുകള്‍ സാക്ഷിയാകട്ടെ എന്ന് ആശംസിക്കാം. അതിനായി എല്ലാ വോട്ടുകളും ജാതി മത വര്‍ഗ്ഗ വര്‍ണ്ണ പ്രാദേശിക ഭേദമില്ലാതെ താമര ചിഹ്നത്തില്‍ രേഖപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക......
See Modiji's speech in Kasargod on April 8, 2014:
http://news.oneindia.in/india/updates-narendra-modi-rally-kerala-karnataka-april-8-lse-1426610.html
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ