2013 ല്‍ എഴുതിയ ലേഖനങ്ങള്‍, അഭിമുഖങ്ങള്‍,
അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ സമാഹാരമാണ് “ഭൂമിയില്‍ ഒരിടം തേടിഅലയുന്നവര്”(ഭാഗം 2) എന്ന കൃതി.
2013 കേരളത്തെ സംബന്ധിച്ച് സംഭവബഹുലമായ
വര്‍ഷമായിരുന്നു. സിരകളെ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങളാല്‍ അന്തരീക്ഷം പ്രക്ഷുബ്ദ്ധമായിരുന്നു.
സരിതയുടെ സോളാര്‍ തട്ടിപ്പും, ശബരീനാഥിന്റെ ടോട്ടല്‍ ഫോര്‍ യൂ വെട്ടിപ്പും മറ്റും നടന്നത്
ഈ കാലഘട്ടത്തിലായിരുന്നു. ഇതോടൊപ്പം നടന്ന മറ്റൊരു സംഭവമായിരുന്നു ആദിവാസികള്‍ ഒരു
തുണ്ടു ഭൂമിക്കു വേണ്ടി അരിപ്പയില്‍ (കൊല്ലം ജില്ല) നടത്തിയ ഭൂസമരം. അന്യസംസ്ഥാന തൊഴിലാളികളുടെ
കേരളത്തിലേക്കുളള അനിയന്ത്രിതമായ കുടിയേറ്റം സൃഷ്ടിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളും
കേരളീയരെ ഭീതിയിലാഴ്തിയിരുന്നു. ഇത്തരം ചിന്തക്ക് തീ പിടിപ്പിക്കുന്ന നിരവധി ആനുകാലിക
വിഷയങ്ങളെ സംബന്ധിച്ചുളള ആന്വേഷണാത്മക ലേഖനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ
കാലത്തിലെ നിര്‍ണ്ണായകമായ സംഭവങ്ങള്‍ മനസ്സിലാക്കാനും വിലയിരുത്താനും പുനര്‍ വിചിന്തനം
നടത്താനും ഇവ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാലാതീതമായ പ്രസക്തിയുളള “ഭൂമിയില്‍ ഒരിടം തേടി അലയുന്നവര്‍”(ഭാഗം 2)
എന്ന ലേഖന സമാഹാരം പ്രിയപ്പെട്ട വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2013-14 കാലഘട്ടത്തില്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍
സുധീര്‍ നീരേറ്റുപുറം എഴുതിയ ലേഖനങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ സമാഹാരമാണ്
“അപ്രിയസത്യങ്ങള്‍” എന്ന കൃതി. പ്രധാനമായും രാഷ്ട്രീയ-സാമുഹിക വിഷയങ്ങളെ ആസ്പദമാക്കി
എഴുതിയ ലേഖന
സമാഹാരത്തിന്റെ മൂന്നാം ഭാഗമാണ് ഇത്. 2014 ല്‍ നടന്ന ലോകസഭാ ഇലക്ഷന് സമയത്ത്
സമകാലിക രാഷ്ട്രീയ വിഷയങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ലേഖനങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയമായ വീക്ഷണത്തോടെ കപട മതേതരത്വത്തിന്റെ പൊയ്മുഖങ്ങളും പ്രചണ്ഡമായ കുപ്രചരണങ്ങളും
ഈ കുറിപ്പുകളിലൂടെ തുറന്നുകാട്ടി ജനങ്ങള്‍ക്ക് നേര്‍വഴി കാട്ടാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
ഈ പുസ്തകത്തിന് നല്കുന്നതു പോലെ ലേഖകന്റെ മറ്റ് ഗ്രസ്ഥങ്ങള്ക്കും പ്രബുദ്ധരായ വായനക്കാരുടെ
അംഗീകാരവും ആശീര്‍വാദവും നല്കി അനുഗ്രഹിക്കണമെന്ന പ്രാര്‍ത്ഥനയോടെ 'അപ്രിയ സത്യങ്ങള്‍'
എന്ന ഈ പുസ്തകം സമര്‍പ്പിയ്ക്കുന്നു.
സുധീര്‍ നീരേറ്റുപുറത്തിന്റെ ഈ ലേഖന
സമാഹാരങ്ങള്‍ ഏവര്‍ക്കും അവര്‍ണ്ണനീയമായ വായനാനുഭവങ്ങള്‍ നല്‍കുമെന്ന കാര്യത്തില്‍
സംശ്യമില്ല. ചിന്തയുടെ അറിവിന്റെ പുതിയ ചക്രവാളങ്ങള്‍ അന്വേഷിക്കുന്നവരുടെ മനസുകള്‍ക്ക്
സന്തോഷവും സംതൃപ്തിയും ഇതിലെ ലേഖനങ്ങള്‍ പ്രദാനം ചെയ്യും. നമ്മുടെ വഴിപിഴച്ച ദേശീയബോധമോ
സത്യസന്ധതയോ സാമൂഹ്യപ്രതിബദ്ധതയോ നിഷ്പക്ഷതയോ ധാര്‍മ്മികതയോ ഇല്ലാത്ത ഉദരംഭരികളായ മാധ്യമങ്ങളും
കപട കലാ-സാഹിത്യ-സിനിമാ-രാഷ്ട്രീയ-സാംസ്കാരിക നായകരും മറ്റും അഴിച്ചുവിടുന്ന പ്രചണ്ഡമായ
അര്‍ത്ഥസത്യങ്ങള്‍ നിറഞ്ഞ ദുഷ്പ്രചരണങ്ങള്‍ തുറന്നുകാട്ടാന്‍ ഇതിലെ ലേഖനങ്ങള്‍ക്ക്
കഴിയുന്നുണ്ട്.
ഇതിലുളള ചിത്രത്തിനു മുകളില്‍ ക്ലിക്കു
ചെയ്ത് ആമസോണിന്റെ വെബ്സൈറ്റില്‍ എത്തി ഓണ്‍ലൈനായി “ഭൂമിയില്‍ ഒരിടം തേടി അലയുന്നവര്‍”,
'അപ്രിയ സത്യങ്ങള്‍' എന്നീ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് നേരിട്ട് വാങ്ങാവുന്നതാണ്.
#സുധീര്‍ നീരേറ്റുപുറം #ലേഖനം
Black Friday and Cyber Monday sales
Black Friday and Cyber Monday sales
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
Explore vacation rentals - Holiday rentals: Room for your entire crew - Discover rentals
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ