കെ.പി. സുകുമാരൻ(മുൻ കോൺ നേതാവ്, ചിന്തകൻ)
നൂറ്റാണ്ടുകളുടെ സാംസ്കാരിക പൈതൃകം പേറുന്ന സ്ഥലമാണ് കോഴിക്കോട് തളി ക്ഷേത്രവും പരിസരവും. ഇപ്പോൾ അവിടെയൊക്കെ മുസ്ലീം പേരുകൾ നൽകി ആ പൈതൃക സ്മരണകളെ മായ്ച്ച് കളഞ്ഞ് മതനിരപേക്ഷത പൊലിപ്പിക്കാനുള്ള ശ്രമമാണ് കൊണ്ടുപിടിച്ചു നടക്കുന്നത്. അതായത് മതനിരപേക്ഷത എന്നാൽ ഇസ്ലാമികവൽക്കരണമാണ്, നമ്മുടെ പാരമ്പര്യങ്ങളെയും പൈതൃകങ്ങളെയും പേര് മാറ്റി എല്ലാറ്റിനും അറബി പേരുകൾ നൽകലാണ്. തളി ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരകഹാൾ എന്ന് പുനർ നാമകരണം ചെയ്യുന്നു, തളിയ്ക്ക് മുന്നിലുള്ള പാർക്കിനെ നൗഷാദ് പാർക്കായി മാറ്റുന്നു, തളി എന്ന് ഗൂഗിൾ മാപ്പിൽ തിരഞ്ഞു പോകുമ്പോൾ മർക്കസ്ദ്ദവ എന്നാക്കി മാറ്റിയത് കാണുന്നു. മതനിരപേക്ഷതയുടെ പേരിൽ നടക്കുന്ന ഈ അറബി/ ഇസ്ലാമിക വൽക്കരണം ചെന്നെത്തുക കേരളം ഉണ്ടാക്കിയത് ഹാജി വാരിയൻ കുന്നൻ സാഹിബ് ആണ് എന്ന് അവകാശപ്പെടുന്നിടത്തേക്കായിരിക്കും.

ഇതെന്തൊരു മതനിരപേക്ഷതയാണ്? സ്വാതന്ത്ര്യത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ സ്മരണയ്ക്കാണ് ജൂബിലി ഹാൾ എന്ന പേര് നൽകിയത്. ആ പേരിലല്ലേ മതനിരപേക്ഷതയുള്ളത് അതോ മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരകഹാൾ എന്ന പേരിലോ? മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്വാതന്ത്ര്യ സമര സേനാനി തന്നെയാണ്. പക്ഷെ അദ്ദേഹം മാത്രമല്ലല്ലോ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തത്. ഹിന്ദുക്കളും പങ്കെടുത്തിട്ടില്ലേ? അപ്പോൾ ഒരു മതത്തിന് മാത്രമായി ചുരുക്കാതെ ജൂബിലി ഹാൾ എന്ന പൊതു പേര് നിലനിർത്തുന്നതല്ലേ യഥാർത്ഥ മതനിരപേക്ഷതയും മത സൗഹാർദ്ധവും. അത് പോലെ പാർക്കിൻ്റെ പേര്. മാൻ ഹോളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിച്ച് മരണപ്പെട്ട വ്യക്തിയാണ് നൗഷാദ്. അദ്ദേഹത്തിൻ്റെ സ്മരണയോട് എല്ലാവർക്കും ആദരവുണ്ട്. പക്ഷെ തളി ക്ഷേത്രത്തിനു മുന്നിലുള്ള പാർക്കിന് തന്നെ നൗഷാദ് പാർക്ക് എന്ന് പേര് നൽകി മതനിരപേക്ഷത കൊഴുപ്പിക്കണോ? ഇതൊക്കെ ദീർഘവീക്ഷണത്തോടേയുള്ള അജണ്ടയാണ്. തളി പരസരത്തിന് മർക്കസ്ദ്ദവ എന്ന് ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തുന്നു. ഇതെന്താ ഈ സ്ഥലം താലിബാനികളുടെ അഫ്ഗാനിസ്ഥാനിലാണോ? അതെ നമ്മുടെ ഏകപക്ഷീയമായ മതനിരപേക്ഷത കേരളത്തെ താലിബാനാക്കാനുള്ള ശ്രമത്തിലാണ്.
തളി പരിസരത്തെ ഇസ്ലാമികവൽക്കരിക്കാനുള്ള നീചശ്രമത്തിനെതിരെ അവിടെ പ്രാദേശിക കൂട്ടായ്മ ഉരുത്തിരിയുകയും അവർ പ്രതിക്ഷേധത്തിലുമാണ്. നമ്മുടെ പൈതൃകം കാത്ത് സൂക്ഷിക്കണം എന്ന ന്യായമായ ആവശ്യം മാത്രമേ അവർക്കുള്ളൂ. എന്നാൽ 27-04-2023ന് അവിടെ ഒരു മതനിരപേക്ഷ സദസ്സ് കൂടുകയാണ്, വൈകുന്നേരം 5 മണിക്ക്. എഴുത്തുകാരും കലാകാരന്മാരും സാംസ്ക്കാരികനായകരും ഒക്കെ അണിചേരും പോലും. എന്തിനാണെന്നോ? വിദ്വേഷ പ്രചരണങ്ങൾക്കും വിഭജനനീക്കങ്ങൾക്കും എതിരെ പ്രതികരിക്കാൻ. എങ്ങനെയുണ്ട്? ഒരു വിഭാഗം നടത്തുന്നത് വിദേഷമല്ല, വിഭജനനീക്കമല്ല. പ്രദേശവാസികൾ നമ്മുടെ പൈതൃകത്തിൻ്റെ യഥാർത്ഥ മതനിരപേക്ഷ പേരുകൾ മാറ്റി ഒരു മതത്തിൻ്റെ കണക്കിൽ മാത്രം വരവ് വെക്കല്ലേ എന്ന് പറയുന്നത് വിദേഷവും വിഭജനനീക്കവും. ചുരുക്കി പറഞ്ഞാൽ കേരളത്തിൻ്റെ മതനിരപേക്ഷത എന്ന് വെച്ചാൽ പച്ചയായ മുസ്ലീംവൽക്കരണമാണ്. മാർക്സിസ്റ്റ് പാർട്ടിക്ക് തുടർന്ന് ഭരിക്കാൻ ഈ മതനിരപേക്ഷത ആവശ്യമാണ്. നാളെ മുഹമ്മദ് റിയാസിന് മുഖ്യമന്ത്രി ആകേണ്ടതാണ്. എന്നിട്ട് വേണം മാർക്സിസ്റ്റ് സഖാക്കൾക്ക് സായൂജ്യമടയാൻ.
 |
തളി ക്ഷേത്ര മുറ്റത്ത് ഏപ്രിൽ 26, 2023ന് വിശ്വാസികൾ നടത്തിയ പൈതൃക സംരക്ഷണ സദസ്സിൽ പങ്കെടുത്ത ജനസമുദ്രം
|
ഈ ഏകപക്ഷീയ മതനിരപേക്ഷത ഇങ്ങനെ പോയാൽ നാളെ മാർക്സിസ്റ്റിലെയും കോൺഗ്രസ്സിലെയും ബി.ജെ.പി.യിലെയും ഹിന്ദുക്കൾ നിശ്ചയമായും ഒന്നിക്കേണ്ടി വരും. അപ്പോഴേക്കും പക്ഷെ തിരിച്ചു പിടിക്കാൻ കഴിയാത്ത വിധം കേരളം കൈവിട്ടു പോയിരിക്കും. അതിൻ്റെ ലക്ഷണങ്ങൾ എവിടെയും കാണാം. ഇപ്പോൾ തന്നെ ഉണർന്ന് ചിന്തിച്ചാൽ ആ വിപത്ത് ഒഴിവാക്കാൻ പറ്റും. ആ ഒരു വിവേകം സാധാരണ മുസ്ലീങ്ങൾക്ക് അടക്കം എല്ലാവർക്കും ഇന്നാണ് ഉണ്ടാകേണ്ടത്. പക്ഷെ ഉണ്ടാകും എന്ന് തോന്നുന്നില്ല. എന്തായാലും ഒന്ന് ഉറപ്പിച്ച് പറയാം. ഈ അളിഞ്ഞ മതനിരപേക്ഷത കൊണ്ട് മത സൗഹാർദ്ധമല്ല സംഘർഷമാണ് ഉണ്ടാവുക. കേരളം കിട്ടും എന്ന് ആരും അഹങ്കരിക്കണ്ട. എന്തെന്നാൽ കേന്ദ്രം ഇനി ബി.ജെ.പി.
തന്നെയാണ് എന്നും ഭരിക്കുക. മോദിക്ക് ശേഷം യോഗി വന്നേക്കാം. നമുക്ക് വേണ്ടത് അറബിവൽക്കരണമല്ല ഭാരതീയവൽക്കരണമാണ്, ഓർത്താൽ എല്ലാവർക്കും നല്ലത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.