സുധീർ നീരേറ്റുപുറം
"ദി കേരള സ്റ്റോറി" എന്ന സിനിമ മെയ് 5, 2023ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ റിലീസ് ചെയ്യുകയാണ്. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐസിസിന്റെ കേരളത്തിലുള്ള ചാവേറുകൾ ബോധപൂർവ്വം ഹിന്ദു-ക്രിസ്തൃൻ പെൺകുട്ടികളെ കപട പ്രേമത്തിൽ കുടുക്കി മതംമാറ്റി സിറിയ, അഫ്ഗാനിസ്ഥാൻ, മറ്റ് ISIS സ്വാധീനമുള്ള രാജൃങ്ങൾ എന്നിവിടങ്ങളിലേക്ക് കടത്തിക്കൊണ്ടു പോയി മനുഷൃബോംബുകളായും, തീവ്രവാദികളുടെ ലൈംഗിക അടിമകളായും പീഡിപ്പിക്കുന്നതിന്റെ വഞ്ചിക്കുന്നതിന്റെ സതൃസന്ധമായ കഥയാണ് സിനിമ അനാവരണം ചെയ്യുന്നത്. മുസ്ലീം മതത്തിനോ ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾക്കോ എതിരായി ഒരക്ഷരം പറയാതെ ഒരുപറ്റം ഇസ്ലാമിക മതഭ്രാന്തരുടെ ദുഷ്ചെയ്തികൾക്കെതിരെ ശബ്ദമുയർത്തിയതിനാണ് കേരളത്തിലെ ഇടത് -വലത് രാഷ്ട്രീയ നേതാക്കളും മാധൃമങ്ങളും കലാ-സാഹിതൃ-സാംസ്കാരിക-സിനിമാ പ്രവർത്തകരും സംസ്ഥാന ഭരണകൂടവും സിനിമ നിരോധിക്കണം എന്ന ആക്രോശവും പ്രതിഷേധവുമായി സിനിമ കാണാതെ രംഗത്തു വന്നിരിക്കുന്നത്.
2009 മുതൽ കേരളത്തിൽ നിന്നും മംഗലാപുരത്തു നിന്നും ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ള 32,000 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നും അവരിൽ ഭൂരിഭാഗവും സിറിയയിലും അഫ്ഗാനിസ്ഥാനിലും മറ്റ് ISIS-ഹഖാനി സ്വാധീനമുള്ള രാജൃങ്ങളിലേക്കും പോയിട്ടുള്ളതായി സംവിധായകൻ സുദീപ്തോ സെൻ വെളിപ്പെടുത്തി. “ആഴത്തിൽ വേരൂന്നിയ മതപ്രബോധന ശൃംഖലയിലൂടെ വ്യാപകമായ മതപരിവർത്തനം കേരളത്തിൽ വ്യാപിച്ചിരിക്കുന്നു. ഐസിസ് സ്വാധീനമുള്ള ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള ഇത്തരം ദുഷിച്ച അന്താരാഷ്ട്ര ഗൂഢാലോചനകൾക്കെതിരെ കൃത്യമായ ഒരു പ്രവർത്തന പദ്ധതിയും സർക്കാർ ആലോചിക്കുന്നില്ല” എന്ന് അദ്ദേഹം വിലപിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.