ഹിന്ദു സംഘടന സാമാജികനും വേദാന്തിയും ദാർശനികനും ചിന്തകനും സംഘാടകനും താന്ത്രികനും ആത്മീയവാദിയും ശാസ്ത്രപണ്ഡിതനും എല്ലാം ആയിരുന്ന സ്വർഗ്ഗീയ മാധവ്ജിയുടെ ഒാർമ്മകൾ (ജനനം: 31-05-1926 & സമാധി: 12-09-1988) ഏതൊരു ഹിന്ദുത്വാഭിമാനിക്കും ആവേശം നൽകുന്നതാണ്. കേരളത്തിൽ കമൃൂണിസ്റ്റ് ആശയങ്ങളുടെ ശക്തമായ പ്രചരണങ്ങളാലും ഇഎംഎസ്സിന്റെ സ്വാധീനത്താലും ക്ഷേത്ര സംരക്ഷകരാകേണ്ട ബ്രാഹ്മണ സമൂഹത്തിൽ ബഹുഭൂരിപക്ഷവും ക്ഷേത്രവിരോധികളും നിരീശ്വരവാദികളും കമൃൂ പ്രവർത്തകരും ആയി മാറുകയും അമ്പലങ്ങൾ ഭക്തന്മാരില്ലാതെ അനാഥമായി തകർച്ചയിൽ കഴിഞ്ഞിരുന്ന ഒരു ഇരുണ്ട കാലഘട്ടത്തിൽ (1956-88) ഹിന്ദു സമൂഹത്തിൽ ക്ഷേത്രവിശ്വാസങ്ങളും ദൈവീകചിന്തകളും ആത്മീയതയും ഹിന്ദുത്വാഭിമാനവും ആളിക്കത്തിച്ച് കമൃൂ. നിരീശ്വരവാദത്തെ വെല്ലുവിളിച്ച് പരിജയപ്പെടുത്തി ക്ഷേത്രങ്ങളുടെ പൂർവ്വപ്രൗഢി വീണ്ടെടുത്ത സാമൂഹിക വിപ്ലവകാരിയായിരുന്നു മാധവ്ജി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവൻ സമയ പ്രചാരകനായിരുന്ന അദ്ദേഹം കേരള ഗാന്ധി കെ. കേളപ്പനുമായി സഹകരിച്ചു കൊണ്ട് രൂപം കൊടുത്ത ക്ഷേത്ര സംരക്ഷണ സമിതിയിലൂടെ ക്ഷേത്രങ്ങൾ കേവലം ആരധനാലങ്ങൾ മാത്രമല്ലെന്നും അവ സമൂഹത്തിന്റെ ഗ്രാമത്തിന്റെ അവിഭാജൃഘടകങ്ങളായ
സാംസ്കാരിക-കലാ-സാഹിതൃ-ആത്മീയ-ബൗദ്ധിക കേന്ദ്രങ്ങളാണെന്ന് നമ്മെ ബോധൃപ്പെടുത്തിയത് മാധവ്ജിയാണ്. കേരളത്തിൽ ഇന്ന് കാണുന്ന ഹൈന്ദവമുന്നേറ്റത്തിൽ അതിനിർണായക പങ്കു വഹിച്ച പൂ. മാധവ്ജിയ്ക്ക് ഈ സ്മൃതി ദിനത്തിൽ (സെപ്തംബർ 12) ഹൃദയബാഷ്പാഞ്ജലികൾ 🙏💐🌺🙏
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.