:- സുധീർ നീരേറ്റുപുറം
സാംസ്‌കാരിക രംഗത്തും, രാഷ്ട്രീയ രംഗത്തും തന്റെതായ ശൈലിയിൽ പൊതു പ്രവർത്തനം നടത്തുകയും, മറ്റ് രാഷ്ട്രീയ, സമുദായിക നേതൃത്വങ്ങളുടെ ഇടയിൽ തന്റെതായ വ്യക്തിബന്ധങ്ങൾ കണ്ണാടി പോലെ കാത്തു സൂക്ഷിച്ച വ്യക്തി എന്നനിലയിലും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനത്തിൽ അടിയന്തിരാവസ്ഥ കഴിഞ്ഞ കാലഘട്ടത്തിൽ ചെങ്ങന്നൂർ, പത്തനംതിട്ട താലുക്കുകളിൽ സംഘത്തിനായി ഒരുപാട് വ്യക്തിത്വങ്ങളെ വാർത്തെടുക്കുകയും അവരിൽ ഒരുപറ്റം ആളുകളെ നേതൃനിരയിൽ അഭിമാനത്തോടെ പ്രവർത്തിക്കാൻ പ്രാപ്തമാക്കുകയും ചെയ്തിട്ടുള്ള സംഘ കുടുംബത്തിന്റെ വടവൃക്ഷമാണ് ഇന്ന് നിലംപതിച്ചത്. എത്ര പറഞ്ഞാലും തീരാത്ത നഷ്ട്ടം. അവസാന നാളുകളിൽ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നപ്പോഴും ഒരു ബന്ധവും തകർക്കാതെ സ്നേഹത്തോടെ നമ്മളെ എല്ലാം കണ്ടിരുന്ന, സ്നേഹിച്ച അപൂർവം വ്യക്തികളിൽ ഒന്ന്, ഇപ്പോൾ നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു. എന്നും ഓർക്കുവാൻ, ഒരുപാട് സ്നേഹം തന്നിട്ടുള്ള പി പി മുകുന്ദൻ ചേട്ടന് ഒരായിരം പ്രണാമം 🌹🌹 ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അടുത്തിടപഴകാൻ സാധിച്ചിരുന്നു. സായംസന്ധൃകളിൽ പൊട്ടിച്ചിരിയോടെ പുറത്തു തട്ടി സ്നേഹപ്രകടനങ്ങളും ഉപദേശങ്ങളും അനുഭവകഥകളും എല്ലാം പങ്കുവെക്കാറുണ്ടായിരുന്ന വഴികാട്ടി... ഒരിക്കൽ വൃത്താന്തത്തിൽ പ്രസിദ്ധീകരിച്ച ഒരു നിശിത വിമർശനാത്മകമായ കത്തിനെ പരാമർശിച്ച് മുകുന്ദേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു, "സുധീറേ.... സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം ഇനി മുതൽ വാർത്തകൾ നൽകാൻ... നമ്മുടെ സ്വയംസേവകരുടെ കൂട്ടത്തിൽ ബുദ്ധിയും വിവരവും പ്രതികരണശേഷിയും ഉള്ളവർ ഉണ്ട്...".
മാ. മുകുന്ദേട്ടന്റെ ഭൗതികദേഹം ഇന്ന് (13-09-23) 11:00am എറണാകുളത്തെ കലൂർ-എളമക്കരയിലുള്ള പ്രാന്ത കാര്യാലയമായ മാധവ നിവാസിൽ കൊണ്ട് വരും... 3 PM ന് കണ്ണൂരിലേക്ക്..... നാളെ (14-09-23) വൈകുന്നേരം മണത്തണയിലെ വീട്ടിൽ ഭൗതികദേഹം സംസ്കരിക്കും...🙏🌹💐🌺😭🙏
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.