അഭിമുഖം : വര്‍ഗീസ് പുല്ലുവഴി / സുധീര്‍ നീരേറ്റുപുറം
അന്യസംസ്ഥാന തൊഴിലാളികള്‍
തദ്ദേശീയര്‍ക്ക് വിനയാകും
തദ്ദേശീയര്‍ക്ക് വിനയാകും
കേരളത്തില്‍ പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികള്‍ കേന്ദ്രീകരിച്ചിട്ടുളളത് എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ എന്നീ നഗരങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ്. ഇതില്‍ ഏറ്റവും കൂടുതലുളളത് എറണാകുളം ജില്ലയിലാണ്. പെരുമ്പാവൂര്‍ പട്ടണത്തിലും ചുറ്റുമുളള പ്രദേശങ്ങളിലുമായി ആയിരത്തിലേറെ പ്ലൈവുഡ്തടി കമ്പനികള്‍ സ്ഥിതി ചെയ്യുന്നു. പകുതിയിലേറെയും ലൈസന്‍സുകളില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇവിടെ ജോലിക്കായി നിയമിച്ചിരിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളെയാണ്. എറണാകുളം ജില്ലയില്‍ വെങ്ങോല, രായമംഗലം, വാഴക്കുളം, കീഴ്മാട്, കിഴക്കമ്പലം, കുന്നത്തുനാട്, അശമന്നൂര്‍, കൂവപ്പടി, മുടക്കുഴ, ഒക്കല്‍, മഴുവന്നൂര്‍, കോട്ടപ്പടി, നെല്ലിക്കുഴി, പല്ലാരിമംഗലം, വാരപ്പെട്ടി, പായിപ്ര, ആവോലി, ആയവന, പിറവം, മണീട്, മുളംതുരുത്തി, തുറവൂര്‍, എടത്തല, കാലടി, കറുകുറ്റി എന്നീ പഞ്ചായത്തുകളിലും പെരുമ്പാവൂര്‍, അങ്കമാലി, മൂവാറ്റുപുഴ, കോതമംഗലം, കളമശ്ശേരി എന്നീ മുനിസിപ്പാലിറ്റികളിലുമായി പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്വിനീര്തടി നിര്‍മ്മാണശാലകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി നാശത്തിനും വായുജല മലിനീകരണത്തിനും, മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും,അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകള്‍ സൃഷ്ടിക്കുന്ന സാമൂഹ്യപാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെക്കാലമായി പ്രക്ഷേഭങ്ങള്‍ നടത്തുകയാണ് പെരുമ്പാവൂരിലുളള പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി. എറണാകുളം (കാക്കനാട്) കളക്ട്രേറ്റിന് മുന്നില്‍ 2012 ഒക്ടോബര്‍ 31 മുതല്‍ സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയുണ്ടായി. സമരം മൂന്ന് മാസം പിന്നിട്ടിട്ടും അധികൃതര്‍ നടപടികളൊന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സമിതി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി 2013 ജനുവരി 30 മുതല്‍ മരണം വരെ നിരാഹാരം കിടന്നു. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍, അഡ്വ. പ്രശാന്ത് ഭൂഷണ്, വി. മുരളീധരന് (ബിജെപി), ഡോ.പി.സി. സിറിയക്, പ്രൊഫ. എം.കെ. സാനു, കെ. വേണു തുടങ്ങിയവരുടെ ഇടപെടലുകളുടെ ഫലമായി 2013 ഫെബ്രുവരി 15 ന് വൈകിട്ട് 7.45 ന് കളക്ടര്‍ പി.ഐ.ഷേയ്ക്ക് പരീതിന്റെ അദ്ധ്യക്ഷതയില്‍ പരിസ്ഥതിപ്രവര്ത്തകരും വിവിധ സര്‍ക്കാര്‍ ഉന്നതോദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ സമിതിയുടെ പരിസര മലിനീകരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിച്ച് നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അറിയിച്ചു. സമരത്തിന് നേതൃത്വം നല്കിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി ചെയര്‍മാനുമായ ശ്രീ. വര്‍ഗീസ് പുല്ലുവഴിയുമായി കേസരി ലേഖകന്‍ സുധീര്‍ നീരേറ്റുപുറം നടത്തിയ അഭിമുഖത്തില്‍ കേരളീയ സമൂഹം നേരിടുന്ന സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക ആരോഗ്യ നിയമ പ്രശ്നങ്ങളെക്കുറിച്ച് മനസ്സ്തുറന്ന് സംസാരിക്കുകയുണ്ടായി. ഇതിലെ പ്രസക്ത ഭാഗങ്ങള്‍.
Varghese Pulluvazhy & Sudhir Neerattupuram |
കേരളത്തിന്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു അനിവാര്യ ഘടകമായി മാറിയിരിക്കുകയാണ്. സാമ്പത്തിക മേഖലയിലെ വളര്‍ച്ചക്ക് ഇത് സഹായകരമാണ്. പക്ഷെ, ഇവര്‍ മൂലം നമ്മുടെ സാമൂഹ്യ ജീവിതത്തിലുണ്ടാകുന്ന മലിനീകരണങ്ങള്‍ വളരെ വലുതാണ്. ഇവരെ കൂട്ടമായി താമസിപ്പിച്ചിരിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ യാതൊരു ശുചിത്വവുമില്ല. ഇതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ വളരെ വലുതാണ്. ഇവരെ തൊഴിലിനേര്പ്പെടുത്തുന്ന കോണ്ട്രാക്ടര്മാരും കമ്പനി ഉടമകളും യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാറില്ല. രോഗം ബാധിച്ചവര്‍ക്ക് യഥാസമയം ചികിത്സ നല്കാന് പോലും ഇവര്‍ തയ്യാറാകാറില്ല. ആരോഗ്യ വകുപ്പ് ഇവിടെ യാതൊരു പരിശോധനയും നടത്താറില്ല.
Plywood company's waste are dumped in a paddy field |
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളനുസരിച്ച് ലൈസന്‍സുളള പല കമ്പനികളും തങ്ങളുടെ അപേക്ഷയില്‍ പറയുന്നത് മൊത്തം തൊഴിലാളികളുടെ എണ്ണം 12 എന്നാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ അവിടെ പണി ചെയ്യുന്നത് 150 പേരായിരിക്കും. ഭാരതത്തിന്റെ അതിര്‍ത്തിപ്രദേശമായ പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ നിന്നുളളവരുടെ സംഖ്യ വളരെ അധികമാണ്. ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായതിനാലാകാം ആരുടെയും പേരു വിവരങ്ങളോ വിലാസങ്ങളോ ഉളള രജിസ്റ്ററുകള്‍ ഒരു കമ്പനിയും സൂക്ഷിക്കാറില്ല. ഇവരുടെ കൂട്ടത്തില്‍ മതതീവ്രവാദികളായ ഭീകരപ്രവര്‍ത്തകരും താമസിക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പത്തിപ്പാലം എന്ന സ്ഥലത്തുളള ഒരു പ്ലൈവുഡ് കമ്പനിയില്‍ ബാലന്മാരെ കൊണ്ട് പണിയെടുപ്പിക്കുന്നു എന്നറിഞ്ഞ് ആര്‍ഡിഓ പരിശോധനക്കെത്തിയപ്പോള്‍ എല്ലാവരും ഓടി രക്ഷപെട്ടു. ഒരാളെ ആര്‍ഡിഒ പിടികൂടി പോലീസ് സ്റ്റേഷനില്‍ ഏല്പിച്ചു. ഇദ്ദേഹം പോയി ആര മണിക്കൂറിനകം ഉടമയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് കസ്റ്റഡിയിലായ വ്യക്തിയെ വിട്ടയച്ചു. പോലീസും ഉടമകളും തമ്മിലുളള അവിഹിതബന്ധമാണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വളമേകുന്നത്. ഇപ്പോളും ഈ രംഗത്ത് നിര്‍ബാധം ബാലവേല നടക്കുന്നുണ്ട്.
പ്ലൈവുഡ്, തടി, ഹോട്ടല്‍, കെട്ടിട നിര്‍മ്മാണം, മണല്‍വാരല്‍, ഇഷ്ടിക കളങ്ങള്‍, കൃഷി എന്നീ രംഗങ്ങളിലെല്ലാം കുടിയേറ്റക്കാരുടെ സാന്നിദ്ധ്യമുണ്ട്. പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലുമായി ഒന്നര ലക്ഷത്തിലേറെ കുടിയേറ്റക്കാരുണ്ട്. പോലീസിന്റെയും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും അലംഭാവമാണ് അനിയന്ത്രിതമായ ഈ തളളിക്കയറ്റത്തിന് കാരണം. ലേബര്‍ ക്യാമ്പുകളിലെ താല്കാലിക സെപ്റ്റിക് ടാങ്കുകള്‍ നിറയുമ്പോള്‍ അത് രാത്രി കാലങ്ങളില്‍ ലോറിയില്‍ കൊണ്ടുവന്ന് പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും കൊണ്ടുതളളി ജനങ്ങളുടെ കുടിവെളളവും ശുദ്ധവായുവും മലിനമാക്കുന്നത് പതിവാണ്. പല സ്ഥലങ്ങളിലും രാത്രിയില്‍ നാട്ടുകാര്‍ കാവലിരിക്കേണ്ട ഗതികേടിലാണ്. പോലീസില്‍ പരാതിപ്പെട്ടാല്‍ യാതൊരു നടപടിയുമെടുക്കാറില്ല.
അന്യസംസ്ഥാനക്കാരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരും ഒറ്റയാന്മാരായി കഴിയുകയും ചെയ്യുന്നതിനാല്‍ ഇവിടെ പെണ്‍കുട്ടികളെ തട്ടിെക്കാണ്ടു പോകുന്നതും, സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതും, പൊതുസ്ഥലങ്ങളില്‍ ശല്യം ചെയ്യുന്നതും പതിവായിരിക്കുകയാണ്. മോഷണം, പിടിച്ചുപറി, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്നു.
ഗ്രാമങ്ങളില്‍ പോലും ഇവരുടെ ലേബര്‍ ക്യാമ്പുകള്‍ വ്യാപകമാകുന്നത് സ്ത്രീകളും പെണ്‍കുട്ടികളും ഇന്നനുഭവിക്കുന്ന സഞ്ചാരസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തും. വൈകിട്ട് 6 മണിക്കു ശേഷം സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുളളത്. ഒന്നാമത് പൊതു നിരത്തില്‍
കാണുന്ന എല്ലാവരും അപരിചിതര്‍. രണ്ടാമത് എല്ലാവരേയും കണ്ടാല്‍ ഒരുപോലെയിരിക്കുന്നു.
ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമകളായ ഇവരുമായുളള സമ്പര്‍ക്കം ഇന്നാട്ടിലെ ചെറുപ്പക്കാരേയും കുട്ടികളേയും സാമൂഹ്യതിന്മകളിലേക്ക് തിരിയാന്‍ പ്രേരണയേകും. നിരോധിത ലഹരിപദാര്‍ത്ഥങ്ങള്‍ പോലും ഇവര്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നുണ്ട്. ഭാരതത്തിന്റെ അതിര്‍ത്തി കടന്നെത്തുന്ന മയക്കുമരുന്നുകളും, കഞ്ചാവും, കളളനോട്ടുകളും ഇവരിലൂടെ കേരളത്തില്‍ പ്രചരിക്കാനും ഇതിടയാക്കും. പെണ്‍വാണിഭ കേന്ദ്രങ്ങളും ഇവര്‍ നടത്തുന്നുണ്ട്.
മറ്റൊരു വലിയ അപകടം, ആറ് മാസത്തില്‍ കൂടുതല്‍ താമസിക്കുന്നവര്‍ക്ക് വോട്ടവകാശം, റേഷന്‍ കാര്‍ഡ് എന്നിവക്ക് അവകാശമുണ്ടെന്നാണ് നിയമം. വ്യാജ രേഖകളുപയോഗിച്ച് ഇവിടെ താമസിക്കുന്നവര്‍ പോലും ദേശദ്രോഹികളും സ്വാര്‍ത്ഥമതികളും മതഭ്രാന്തരുമായവരുടെ സഹായത്താല്‍ വോട്ടവകാശവും മറ്റും കരസ്ഥമാക്കിയാല്‍ ഭാവിയിലത് ഇന്നാട്ടുകാര്‍ക്ക് വലിയ ദോഷം ചെയ്യും. ഓരോ പഞ്ചായത്തിലുമുളള ലേബര്‍ ക്യാമ്പുകളിലായി ആയിരങ്ങളാണ് താമസിക്കുന്നത്. ഇവരുടെ സംഘടിത വേട്ടുകള്‍ പ്രാദേശിക ഭരണകൂടങ്ങളെ അട്ടിമറിച്ച് സ്വന്തം അഭ്യുദയകാംക്ഷികളെ ഭരണത്തിലേറ്റാന്‍ സഹായിക്കും. അന്യസംസ്ഥാനക്കാരെ സംഘടിപ്പിക്കാനുളള ശ്രമം വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ ഗുണം ചെയ്യുക മുസ്ലിംലീഗിനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുമായിരിക്കും. എന്നാല്‍ ഇത് പൊതുനന്മക്ക് എതിരും വിനാശകരവുമാണ്.
മലിനീകരണത്തിനെതിരായ പ്രക്ഷോഭണത്തെ ഉത്തരേന്ത്യക്കാര്‍ക്കെതിരായ സമരമെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് പരാജയപ്പെടുത്താന്‍ സംഘടിത ശക്തികള്‍ ശ്രമിച്ചിരുന്നു. ഇവിടെ നടന്ന പ്രക്ഷോഭണം കമ്പനികള്‍ മൂലം ജനങ്ങള്‍ക്കും, ദുരിതജീവിതം മൂലം തൊഴിലാളികള്‍ക്കും ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍ ദുരീകരിക്കാനായിരുന്നു. രണ്ട് മൂന്ന് കൊല്ലം മുന്‍പ് ഇടത് ഭരണകാലത്ത് അന്യസംസ്ഥാന തൊഴിലാളി ക്ഷേമനിധി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഇത് നടപ്പിലായാല്‍ തൊഴിലാളികളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കേണ്ടി വരുമെന്നതിനാല്‍ കമ്പനി ഉടമകളുടെ സ്വാധീനത്താല്‍ അത് അട്ടിമറിക്കപ്പെടുകയായിരുന്നു. നിലവിലുളള വലത് മുന്നണി സര്‍ക്കാരും ഇത് നടപ്പിലാക്കുന്നില്ല. ഇവിടുത്തെ കമ്പനി ഉടമകള്‍ക്ക് ഇടത്വലത് മുന്നണികളില്‍ ഒരുപോലെയുളള സ്വാധീനം മൂലമാണ് ഇത്രയധികം അനധികൃത കമ്പനികള്‍ പെറ്റുപെരുകാന്‍ ഇടയാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്കും ഇവിടെ നേരിട്ടും ബിനാമി പേരുകളിലും അനധികൃത കമ്പനികളുണ്ട്. ഇവരും മറ്റ് കമ്പനി ഉടമകളും ചേര്‍ന്ന് വിലക്കെടുത്തിട്ടുളള ഉദ്യോഗസ്ഥ മേധാവികളും ചേര്‍ന്ന് അന്യസംസ്ഥാനക്കാരെ കയറൂരി വിട്ടിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ വ്യവസ്ഥകള്‍, ദുരപരിധി മാനദണ്ഡങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, ഫാക്ടറി ചട്ടങ്ങള്‍, നെല്‍വയല്‍നീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ എന്നിവയെല്ലാം നഗ്നമായി ലംഘിച്ചുകൊണ്ടാണ് ഈ കമ്പനികളെല്ലാം പ്രവര്‍ത്തിക്കുന്നത്.
പ്രമുഖ പരിസ്ഥിതി ഗവേഷകനായ പ്രൊഫ. എസ്. സീതാരാമന് പ്ലൈവുഡ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന പശ (യൂറിയ ഫോര്‍മാല്‍ഡിഹൈഡ്), തിന്നര്‍ എന്നിവ പരിസര മലിനീകരണത്തിന് കാരണമാകുന്നു എന്ന് പറയുകയുണ്ടായി. ഇവ വായു, ജലം, മണ്ണ് എന്നിവയെ അശുദ്ധമാക്കുന്നു. ഈ പ്രദേശങ്ങളില്‍ കാന്‍സര്‍, ആസ്തമ, ശ്വാസകോശ രോഗങ്ങള്‍, തൊണ്ട, കണ്ണ്, മൂക്ക്, ചെവി എന്നിവയുടെ തകരാറുകള്‍, കഠിനമായ തലവേദന, ദേഹം ചൊറിഞ്ഞു പൊട്ടല്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമാണ്. കമ്പനിയിലെയും ലേബര്‍ ക്യാമ്പുകളിലെയും മാലിന്യങ്ങള്‍ എളുപ്പത്തില്‍ പുറന്തളളാനുളള സൗകര്യത്തിനുവേണ്ടി പാടശേഖരങ്ങള്‍, തുറകള്‍, ചിറകള്‍, തോടുകള്‍, പെരിയാര്‍വാലി കനാലുകള്‍, വലിയ പാറമടകള്‍ എന്നിവയോട് ചേര്‍ന്നാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം ശുദ്ധജലസ്രോതസ്സുകള്‍ പോലും മലിനപ്പെട്ടു. കുടിവെളള പദ്ധതികള്‍ ഈ അഴുക്കു ജലമാണ് ഉപയോഗിക്കുന്നത്. പ്രദേശത്തെ മുന്നൂറിലേറെ കിണറുകള്‍ ഉപയോഗശൂന്യമായി. കമ്പനികളിലെ പുക, കരിപ്പൊടി, രൂക്ഷഗന്ധം, 24 മണിക്കൂറുമുളള യന്ത്രങ്ങളുടെ ഭീകര ശബ്ദം എന്നിവമൂലവും കുടിവെളളം മുട്ടിയും വിവിധ ആരോഗ്യ പ്രശ്നങ്ങളാലും ഇരുന്നൂറോളം കുടുംബങ്ങള്‍ താമസം മാറിപ്പോയിട്ടുണ്ട്. അജ്ഞാത രോഗങ്ങളാല്‍ പലരും മരിച്ചതായും നാട്ടുകാര്‍ പറയുന്നു.
polluted water to paddy filed from a plywood company in Perumbavoor |
2013 മാര്‍ച്ച് 31 നകം മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്പ്പെടുത്താത്തവയും, ലൈസന്‍സ് ഇല്ലാത്തവയും ആയ കമ്പനികള്‍ക്കെതിരെ തുടര്‍ നടപടികളെടുക്കുന്നതാണെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. ടി.കെ. കുര്യന് സുപ്രീംകോടതിയില്‍ നല്കിയ ഒരു പരാതി പ്രകാരം വെങ്ങോല പഞ്ചായത്തില്‍ പുതുതായി പ്ലൈവുഡ് കമ്പനികള്‍ തുടങ്ങുന്നതിന് ലൈസന്‍സ് നല്‍കുന്നതും, നിലവിലുളളവ വികസിപ്പിക്കുന്നതും നിരോധിച്ചുകൊണ്ട് 2012 ഏപ്രില്‍ 23 ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 2012 നവംബര്‍ 5 ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എറണാകുളം ജില്ലയിലെ കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ 39 ഗ്രാമപഞ്ചായത്തുകള്‍, 3 മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ സെക്രട്ടറിമാര്‍ക്ക് അയച്ച ഉത്തരവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാധുതയുളള അനുമതിപത്രമില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പഞ്ചായത്ത് ലൈസന്‍സ് ഉടനെ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഞ്ചായത്ത്മുനിസിപ്പല്‍ അധികൃതര്‍ ഇതവഗണിക്കുകയാണ് ചെയ്യുന്നത്.
സമൂഹത്തിനും പരിസ്ഥിതിക്കും ദോഷകരമായും നിയമവിരുദ്ധമായും പ്രവര്‍ത്തിക്കുന്ന കമ്പനികള്െക്കതിരെയും, അന്യസംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതുവരേയും ഒരു ഭീഷണിക്കും കീഴ്പ്പെടാതെ ഈ പ്രക്ഷോഭണം അഭംഗുരം മുന്നോട്ടുപോകും.
സുധീര്‍ നീരേറ്റുപുറംകേസരി 02/06/2013
Labour camp of immigrant labours |
Immigrant labours bath in a Labour camp in Kerala |
immigrants in a Kerala town |
A Plywood company in Kerala |
Plywood company in Perumbavoor |
A septic tank situated in a paddy field of tthe labour camp, which is leaked, Perumbavoor, Kerala |
A temple near to plywood company |
Temple pond whioch was polluted by the plywood company |
Polluted temple pond near a plywood company, Perumbavoor |
An Interview with the Environist Mr. Varghese Pulluvazhy (Perumbavoor) Vs Sudhir Neerattupuram about Environmental problems occured by the plywood/Veneer/Timber companies in Perumbavoor and the immigrated lavours from outsde Kerala
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ