സുധീര്‍ നീരേറ്റുപുറം

രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞകാല പ്രവര്‍ത്തന ചരിത്രം പരിശോധിച്ചാല്‍ ഈ അവരോഹണം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്ന് കാണാം. നെഹ്രുകുടുംബത്തിന്റെ പാദസേവകരും ആനുകൂല്യങ്ങള്‍ നിര്‍ലജ്ജം യാതൊരു ഉളുപ്പുമില്ലാതെ കൈപ്പറ്റുന്നവരുമായ ഭാരതത്തിലെ ദൃശ്യ-അച്ചടി മാധ്യമങ്ങളും, ഇടതുപക്ഷങ്ങളും കപടന്മാരായ ബുദ്ധിജീവികളും സാംസ്‌കാരിക നായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വാനോളം പുകഴ്ത്തിക്കൊണ്ട് എത്ര കുപ്രചരണങ്ങള്‍ നടത്തിയാലും ഇന്ത്യയിലെ പ്രബുദ്ധരായ ജനം അതെല്ലാം തിരസ്‌കരിക്കുന്നുവെന്നതാണ് സത്യം. രാഹുല്‍ ഗാന്ധിയുടെ നേരിട്ടുളള നിയന്ത്രണത്തിലും നേതൃത്വത്തിലും കോണ്‍ഗ്രസ് പാര്‍ട്ടി എവിടെയെല്ലാം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിട്ടുണ്ടോ അവിടെയെല്ലാം പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ട ചരിത്രമാണുളളത്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങിലെല്ലാം പാര്‍ട്ടിയുടെ സ്ഥാനം വളരെ പിന്നിലാണ്. രാഹുല്‍ഗാന്ധി ഒരിക്കലും ഒരു ക്രൗഡ് പുളളറല്ല. ജനങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ചില ചെപ്പടിവിദ്യകള്‍ കാട്ടാറുണ്ടെങ്കിലും അതിലെ കാപട്യം തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക് സാധിക്കുന്നുണ്ട്. രാഹുലിന്റെ ഏകയോഗ്യത നെഹ്രു കുടുംബത്തില്‍ പിറന്നു എന്നതു മാത്രമാണ്. പക്ഷെ, ഒരു പ്രാചീന ബൃഹത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാന്‍ ഇത് മാത്രം പോര. അതിന് തികഞ്ഞ രാഷ്ട്രീയ ഇച്ഛാശക്തിയും കര്‍മ്മോത്സുകതയും സത്യസന്ധതയും ജനസ്‌നേഹവും നിഷ്‌കളങ്കതയും ത്യാഗമനോഭാവവും മറ്റും വേണം.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോള്‍ നടത്തിയ പ്രസംഗത്തെ ഇവിടുത്തെ കോണ്‍ഗ്രസ് ദാസന്മാരായ മാധ്യമസിംഹങ്ങള്‍ പ്രസംശകള്‍ കൊണ്ട് വാരിപ്പൊതി യുകയുണ്ടായി. (മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവയെയെല്ലാം സ്വാധീനിക്കാനായി കോണ്‍ഗ്രസ് 100 കോടി രൂപ ചെലവഴിക്കുന്നതായി ശ്രുതിയുളളത് സത്യമായിരിക്കാം) രാഹുലിന്റെ വികാരനിര്‍ഭരവും സ്വയംവിമര്‍ശനാത്മകവും ഹൃദയസ്പര്‍ശിയുമായ പ്രസംഗം കേട്ട് സോണിയാ ഗാന്ധി, ഷീലാ ദീക്ഷിത്, അശോക് ഗഹ്‌ലോട്ട്, ജനാര്‍ദ്ദന്‍ ദ്വിവേദി തുടങ്ങിയവര്‍ വിങ്ങിപ്പൊട്ടുകയും വികാരധീനരാവുകയും കണ്ണീരൊഴുക്കുകയും തൊണ്ടയിടറുകയും ചെയ്തുവത്രെ! ഇത് കണ്ട് മറ്റ് കേണ്‍ഗ്രസ് നേതാക്കളും പരസ്പരം കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും തങ്ങളുടെ ദുഃഖപ്രകടനം ദേശീയനേതാക്കളുടെ മുന്നില്‍ ഗംഭീരമാക്കി.
ചരിത്രപ്രസംഗമെന്ന് സ്തുതിപാഠകരാല്‍ വിശേഷിപ്പിക്കപ്പെട്ട അതിശയോക്തിപരമായ രാഹുലിന്റെ പ്രസംഗത്തില്‍ പുതുതായി എന്താണ് ഉണ്ടാ യിരുന്നത്? മുത്തശ്ശിയായ ഇന്ദിരാഗാന്ധിയും, പിതാവായ രാജീവ് ഗാന്ധിയും ചെയ്ത രക്തസാക്ഷിത്വത്തെക്കുറിച്ചുളള വിവരണമാണ് ഒന്ന്. അടുത്തത് ഭാരവാഹിത്വം, പാര്‍ട്ടി ടിക്കറ്റ്, സ്ഥാനമാനങ്ങള്‍ എന്നിവക്കു വേണ്ടി കൂറുമാറലും കുതികാല്‍വെട്ടും നടത്തുന്ന സ്വന്തം അണികളെക്കുറിച്ചുളള സ്വയം വിമര്‍ശനം. നെഹ്രു കുടുബത്തിലെ അടുക്കളദാസന്മാരുടെയും ആശ്രിതരുടെയും പെട്ടിപ്പിടുത്തക്കാരുടെയും പാര്‍ട്ടിയായ കോണ്‍ഗ്രസ് അനുയായികളെക്കുറിച്ച് രാഹുല്‍ ഗാന്ധി ഇപ്രകാരം പ്രസ്താവിച്ചതിലൂടെ സ്വന്തം നേതൃത്വത്തിന്റെ ദൗര്‍ബല്യമാണ് വെളിവാകുന്നത്.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാവായിട്ട് ലോകസഭാംഗമായിട്ട് ഒമ്പത് വര്‍ഷമായി. അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സ്ഥാനവും, യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു എന്നിവയുടെ ചുമതലയുമു ണ്ടായിരുന്നു. ഈ സമയത്തെല്ലാം പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്തിരുന്നത് സ്വന്തം അമ്മയായ സോണിയാ ഗാന്ധിയുമായിരുന്നു. കഴിഞ്ഞ 8 വര്‍ഷത്തിനുളളില്‍ പാര്‍ട്ടിയില്‍ അധഃപതനവും അന്തഃഛിദ്രവും കുതികാല്‍വെട്ടും എല്ലാം നടന്നുവെങ്കില്‍ എന്തുകൊണ്ട് ഇവരത് തടഞ്ഞില്ല? പാര്‍ട്ടിയുടെ നേതൃത്വത്തിലുളള കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളില്‍ അഴിമതിയും കെടുകാര്യസ്ഥതയും വര്‍ദ്ധിച്ചുവെങ്കില്‍ എന്തുകൊണ്ട് ഇവ യഥാസമയം പരിഹരിച്ചില്ല. സ്വന്തം കഴിവുകേടും ദൗര്‍ബല്യവും അഴിമതിയും മറച്ചുവെച്ച് അത് മറ്റുളളവരുടെ മേല്‍ചാരി സ്വയം നല്ലപിളള ചമയാനുളള ഈ ശ്രമങ്ങള്‍ നെഹ്രുഭക്തി തലയ്ക്ക് ഭ്രാന്തമായിപ്പിടിച്ച കോണ്‍. നേതാക്കള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും സാധാരണക്കാരായ അനുയായികളും ബഹുജനവും അത് മനസ്സിലാക്കുക തന്നെ ചെയ്യും. ഇപ്പോള്‍ അമ്മ പ്രസിഡന്റും, മകന്‍ വൈസ് പ്രസിഡന്റുമായി മാറിയ ഈ സ്വകാര്യ പാര്‍ട്ടിയില്‍ ഇനി പ്രിയങ്കാഗാന്ധിയെ ജനറല്‍ സെക്രട്ടറിയും, മരുമകന്‍ റോബര്‍ട്ട് വദ്രയെ ഖജാന്‍ജിയും കൂടിയാക്കിയാല്‍ ബഹുകേമമാകും!
127 വര്‍ഷം പഴക്കമുളള ഒരു പാര്‍ട്ടിക്ക് നെഹ്രു കുടുംബത്തിന് പുറത്തു നിന്ന് ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നു വരുന്നത് ലജ്ജാകരമാണ്. ഭാരതത്തില്‍ നെഹ്രുകുടുംബത്തിലല്ലാതെ ഭരണ യോഗ്യതയുളളവര്‍ ഇല്ലെന്നാണോ ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്. ലോകസഭാംഗമെന്ന നിലയിലുളള രാഹുല്‍ ഗാന്ധിയുടെ പ്രകടനം വളരെ ശുഷ്‌കമായിരുന്നുവെന്ന് ഏവര്‍ക്കും അറിയാം. അദ്ദേഹം സഭയില്‍ ഏതെങ്കിലും ഗഹനമായ വിഷയത്തെക്കുറിച്ച് വാതുറന്ന് സംസാരിച്ചിട്ടുളളതു തന്നെ വളരെ വിരളമാണ്. ഇതു വരെയും ഭരണതലത്തില്‍ ഗൗരവമായ ഒരു സ്ഥാനവും വഹിച്ച് ഒരു പരിചയവും അദ്ദേഹം നേടിയിട്ടില്ല. ഇപ്രകാരമുളള ഒരാളുടെ കൈകളില്‍ ഒരു മഹാരാജ്യത്തിന്റെ ഭരണാധികാരം ഏല്പിച്ചാല്‍ ഈ രാഷ്ട്രത്തിന്റെ ഭാവി എന്താകുമെന്ന് ഊഹിക്കാവുന്നതേയുളളു. രാഹുലിന്റെ കരങ്ങള്‍ ദുര്‍ബലമാണ്.
ആഗോളവല്കരത്തിന്റെ പേരില്‍ ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന സര്‍ക്കാരിനെതിരെ ദേശീയ പ്രതിപക്ഷമായ ബിജെപി അന്തഃഛിദ്രങ്ങളെല്ലാം പരിഹരിച്ച് മറ്റ് ദേശീയ, പ്രാദേശിക പാര്‍ട്ടികളുമായി

സ്വന്തം പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന തലങ്ങളിലൂളള രൂക്ഷമായ അന്തഃഛിദ്രങ്ങള്‍ അടിയന്തിരമായി പരിഹരിച്ച് കേഡര്‍ പാര്‍ട്ടിയെന്ന പെരുമ നിലനിര്‍ത്തേണ്ടതുണ്ട്. പാര്‍ട്ടിുളളിലെ കലഹങ്ങള്‍ പരിഹരിക്കാന്‍ കഴിവില്ലാത്ത ഒരു പാര്‍ട്ടിയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്ന് എങ്ങനെയാണ് ജനം വിശ്വസിക്കുക. മഹത്തായ ഭാരതീയ മൂല്യങ്ങളിലും ആദര്‍ശ ങ്ങളിലും ഉറച്ചുനില്‍ക്കുകയും നിസ്വാര്‍ത്ഥബുദ്ധിയോടെ രാജ്യസേവനം ചെയ്യുകയും ചെയ്യുന്ന പാര്‍ട്ടിയെന്ന നേര് നിലനിര്‍ത്തണം. ബിജെപി കോണ്‍ഗ്രസിന്റെ ബി ടീമായി അധഃപതിക്കരുത്. വ്യത്യസ്തമായ പാര്‍ട്ടി എന്ന അവകാശവാദം കേവലം മുദ്രാവാക്യമായി മാറാതെ പ്രവര്‍ത്തനത്തില്‍ പ്രതിഫലിപ്പിക്കണം. പാര്‍ട്ടിക്കുളളിലെ തമ്മിലടികൊണ്ടു മാത്രം നഷ്ടമായ രാജസ്ഥാന്‍, ഡല്‍ഹി, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ അനുഭവം പാഠമാകണം. കര്‍ണ്ണാടകയിലെ ഭരണവും പതനത്തിന്റെ വക്കിലാണെന്ന സത്യം വിസ്മരിക്കരുത്. സ്വന്തം കാലടിക്ക് കീഴിലെ മണ്ണ് ഒലിച്ചുപോയിട്ടും അത് ഗൗനിക്കാതെ അറിയാതെ ഉറക്കം നടിക്കുന്നത് ശരിയല്ല. വ്യക്തി താല്പര്യങ്ങളേക്കാള്‍ മേലെയാണ് രാഷ്ട്രമെന്ന ലഘുവായ സത്യം എല്ലാവരും സ്മരിക്കുന്നത് നന്നായിരിക്കും. പരസ്പരകലഹം എന്നന്നേക്കുമായി അവസാ നിപ്പിച്ച് ഒത്തൊരുമയോടെ രാജ്യവ്യാപകമായി പ്രവര്‍ത്തിച്ച് ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷകളും സാര്‍ത്ഥകമാക്കാന്‍ ബിജെപി തയ്യാറാകണം. എങ്കില്‍ മാത്രമേ സോണിയാ / രാഹുല്‍ ഗാന്ധികളുടെ പിടിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കു.
സുധീര്‍ നീരേറ്റുപുറം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.