ഗോധ്ര കലാപത്തിലുള്‍പ്പെട്ട 26 കോണ്‍ഗ്രസ് നേതാക്കന്മാരെ കോടതി ശിക്ഷിച്ചു
സുധീര്‍ നീരേറ്റുപുറം


ഗുജറാത്ത് കലാപത്തിന് തുടക്കമിട്ട ഗോധ്രയില്‍ 2002 ഫെബ്രുവരി 27 ന് അയോദ്ധ്യയിലെ ശ്രീരാമ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 58 കാര്‍സേവകരെ ജീവനോടെ സബര്‍മതി എക്‌സ്പ്രസ് തീവണ്ടിയില്‍ ചുട്ടെരിച്ചുകൊന്ന കേസില്‍ 9 വര്‍ഷത്തിനുശേഷം വിധി പറഞ്ഞ ട്രയല്‍ കോടതി 2011 ഫെബ്രുവരി 22 ന് 31 മുസ്ലിം കലാപകാരികളെ ശിക്ഷിക്കുകയുണ്ടായി. ഇതില്‍ 25 കോണ്‍ഗ്രസ് നേതാക്കന്മാരും ഉള്‍പ്പെട്ടിരുന്നുവെന്ന വസ്തുത എത്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്? കോണ്‍ഗ്രസ് നേതാക്കന്മാരുടെ നേതൃത്വത്തില്‍ യാതൊരു പ്രകോപനവുമില്ലാതെ നടന്ന ഈ കൂട്ടക്കൊലയാണ് ഗുജറാത്ത് കലാപത്തിന് വഴിവെച്ചത് എന്ന സത്യം ആരും മറക്കരുത്. ഗുജറാത്തിലെ ബിജെപി ഭരണകൂടത്തെ കലാപം സൃഷ്ടിച്ച് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ വര്‍ഗ്ഗീയ ലഹളയാണോ 2002 ല്‍ നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫെബ്രു. 28, മാര്‍ച്ച് 1, 2, 3 തീയതികളിലായാണ് കലാപം നടന്നത്. മുന്‍പ് കോണ്‍ഗ്രസ് ഗുജറാത്ത് ഭരിച്ചിരുന്ന കാലത്ത് ഇത്തരം ലഹളകള്‍ മാസങ്ങളോളം നീളാറുളളപ്പോളാണ് നരേന്ദ്ര മോഡി കലാപം വെറും 4 ദിവസം കൊണ്ട് അടിച്ചമര്‍ത്തിയത്. കലാപത്തില്‍ ഔദ്യോഗിക കണക്കുകളനുസരിച്ച് ഏകദേശം 790 മുസ്ലിങ്ങളും, 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും ചെയ്തു. 61000 മുസ്ലിങ്ങളും, 10000 ഹിന്ദുക്കളും ഭവനരഹിതരായി. 27901 ഹിന്ദുക്കളും, 7651 മുസ്ലിങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടു. 25 ജില്ലകളിലായി 151 നഗരങ്ങളും 993 വില്ലേജുകളുമുളള ഗുജറാത്തിലെ 15/16 ജില്ലകളില്‍ മാത്രമാണ് കലാപം നടന്നത്. ഇതില്‍ 5/6 ജില്ലകളില്‍ മാത്രമാണ് രൂക്ഷമായ രീതിയില്‍ ലഹളയുണ്ടായത്. സൗരാഷ്ട്ര, കച്ച് മേഖലകള്‍ പൂര്‍ണ്ണമായും ശാന്തമായിരുന്നു. വിവിധ കേസുകളിലായി 184 ഹിന്ദുക്കളും, 65 മുസ്ലിങ്ങളും കോടതി ഉത്തരവ് പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ കണക്കുകളില്‍ നിന്നുതന്നെ ഗുജറാത്ത് കലാപം വ്യാപകമായിരുന്നില്ലെന്നും അതില്‍ ഇരു വിഭാഗങ്ങള്‍ക്കും ഒരുപോലെതന്നെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും വ്യക്തമാണ്. ഇതിനെയാണ്

ഗുജറാത്തില്‍ രണ്ടായിരത്തോളം മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത് വംശഹത്യ വരുത്തി എന്ന തരത്തിലുളള ഏകപക്ഷീയമായ ഹിന്ദുവിരുദ്ധ കുപ്രചരണം ഇവിടുത്തെ മാധ്യമങ്ങളും മുസ്ലിം മതവര്‍ഗ്ഗീയ പ്രീണനക്കാരായ രാഷ്ട്രീയക്കാരും നടത്തുന്നത്. ഗുജറാത്തിലെ ഹിന്ദുക്കളും മുസ്ലിങ്ങളും കലാപസ്മരണകളെല്ലാം വിസ്മരിച്ചുകൊണ്ട് സമാധനപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ ശ്രമിക്കമ്പോള്‍, ഇവിടുത്തെ
അധികാരമോഹികളും കപടമതേതരവാദികളുമായ രാഷ്ട്രീയക്കാരും മാധ്യമങ്ങളും കാലഹരണപ്പെട്ട 2002 ലെ ഗുജറാത്ത് കലാപസംഭവങ്ങള്‍ വീണ്ടും വീണ്ടും കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത് അഴിമതിരഹിതനായ മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുവരുന്നത് തടയാനും കേന്ദ്രത്തില്‍ അഴിമതിയിലും ജനദ്രോഹ-ദേശദ്രോഹ നടപടികളിലും വര്‍ഗ്ഗീയതയിലും മുങ്ങിക്കുളിച്ച കോണ്‍ഗ്രസ് ഭരണം അരക്കിട്ടുറപ്പിക്കാനും ആണെന്ന സത്യം പകല്‍പോലെ വ്യക്തമാണ്. കൈപ്പത്തി കൊണ്ട് സൂര്യബിംബത്തെ മറച്ചുപിടിക്കാന്‍ സാദ്ധ്യമല്ലെന്ന വസ്തുത ദുഷ്പ്രചരണക്കാര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.