സുധീര്‍ നീരേറ്റുപുറം
ഗോധ്രാനന്തര ഗുജറാത്ത് കലാപത്തിനു ശേഷം മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും ഹിന്ദു സമൂഹത്തിനുമെതിരെ വളരെ ആസൂത്രിതമായ കുപ്രചരണങ്ങളും കളളക്കേസുകളും നടത്തുന്ന വ്യക്തിയാണ് ടീസ്റ്റ സെറ്റല്‍വാദ്. മനുഷ്യാവകാശത്തിന്റെ പേരില്‍ ഇവര്‍ നടത്തുന്ന നീചപ്രവര്‍ത്തനങ്ങളെ സഹായിക്കാനായി സ്വദേശത്തും വിദേശത്തും നിന്നും വമ്പിച്ച തോതില്‍ പണം ഒഴുകുന്നുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. വിവരാവകാശ നിയമപ്രകാരം ടീസ്റ്റയുടെയും ഭര്‍ത്താവ് ജാവേദ് ആനന്ദ്, മകള്‍ ടമര സെറ്റല്‍വാദ്, സഹോദരി അമിലി സെറ്റല്‍വാദ് എന്നിവരുടെയും, ഇവര്‍ രൂപം നല്‍കിയ സന്നദ്ധ സംഘടനകളായ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ്, സബ്‌രംഗ് ട്രസ്റ്റ് എന്നിവയുടെയും ബാങ്ക് അകൗണ്ടുകളെക്കുറിച്ചുളള അന്വേഷണത്തിലാണ് വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തിനു (2002) മുന്‍പ് സ്വന്തം അക്കൗണ്ടിലേക്ക് പ്രതിമാസം 500 രൂപ പോലും അടക്കാന്‍ ശേഷിയില്ലാതിരുന്ന ടീസ്റ്റയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പിന്നീട് 1.49 കോടി രൂപയും, ഭര്‍ത്താവ് ജാവേദിന്റെ അക്കൗണ്ടില്‍ 92.21 ലക്ഷം രൂപയും എങ്ങനെ നിക്ഷേപിച്ചുവെന്ന് ഇതുവരെയും ആരും അന്വേഷിച്ചിട്ടില്ല. ഗുജറാത്ത് ഭരണകൂടത്തിനും വിശിഷ്യ അവിടുത്തെ മുഖ്യമന്ത്രിക്കും ഹിന്ദു സമൂഹത്തിനുമെതിരെയുളള നിസാര സംഭവങ്ങള്‍പോലും ഫ്രണ്ട് പേജ് വര്‍ത്തകളും ഫീച്ചറുകളും ആഴ്ചകളോളം നീളുന്ന ചാനല്‍ ചര്‍ച്ചകളുമാക്കാറുളള ഇന്ത്യയിലെ വിശിഷ്യ കേരളത്തിലെ മാധ്യമസിംഹങ്ങള്‍ ഈ വര്‍ത്തയെന്തേ കാണാതെ പോയി?ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങള്‍ക്ക് സ്മാരകം, മ്യൂസിയം, ബന്ധുക്കള്‍ക്ക് സഹായധനം എന്നെല്ലാം വാഗ്ദാനം ചെയ്തുകൊണ്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തക, സാമൂഹ്യ പ്രവര്‍ത്തക എന്നിങ്ങനെയുളള മേല്‍വിലാസത്തില്‍ സ്വയം രക്ഷക ചമഞ്ഞുകൊണ്ട് വിവിധ ട്രസ്റ്റുകള്‍ രൂപീകരിച്ച് ലോകമാസകലം പ്രചരണം നടത്തി ധനശേഖരണം നടത്തിയത്. പക്ഷെ ഈ ട്രസ്റ്റുകളുടെ പേരില്‍ ടീസ്റ്റയും ബന്ധുക്കളും മുസ്ലിം സമൂഹത്തെത്തന്നെ വഞ്ചിക്കുകയായിരുന്നു. ട്രസ്റ്റുകളിലും, സ്വന്തം ബാങ്ക് അക്കൗണ്ടുകളിലും വന്നെത്തിയ കണക്കില്ലാത്ത ധനം കലാപത്തിലെ യഥാര്‍ത്ഥ ഇരകള്‍ക്ക് നല്‍കാതെ സ്വന്തക്കാരുടെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലേക്ക് വഴിതിരിച്ചുവിട്ട് തട്ടിയെടുക്കുകയാണ് ഇന്ത്യയിലെ കപടമതേതരവാദികളായ ഹിന്ദുവിരുദ്ധ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായ ടീസ്റ്റ സെറ്റല്‍വാദ് ചെയ്തിരുന്നത്.
കലാപബാധിതതരെ സഹായിക്കനെന്ന പേരില്‍ രൂപം നല്‍കിയ സബ്‌രംഗ് ട്രസ്റ്റില്‍ ടീസ്റ്റ സെറ്റല്‍വാദ്, ജാവേദ് ആനന്ദ്, ടീസ്റ്റയുടെ സഹോദരി അമിലി സെറ്റല്‍വാദ് എന്നീ മൂന്നുപേര്‍ മാത്രമാണ് ട്രസ്റ്റികളായിട്ടുളളത്! ഈ ട്രസ്റ്റില്‍ നിന്നും ടീസ്റ്റയുടെ ഭര്‍ത്താവ് ജാവേദ് ആനന്ദിന് മാസം തോറും ശമ്പളമെന്ന പോലെ 40,000 രൂപ വീതവും, മകള്‍ ടമര സെറ്റല്‍വാദിന് പ്രതിമാസം പോക്കറ്റ് മണിയായി 7,500 രൂപയും നല്‍കി വരുന്നുണ്ട്.
ടീസ്റ്റയുടെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്ന ട്രസ്റ്റിന്റെ ഐഡിബിഐ ബാങ്കിന്റെ ഖര്‍ ശാഖയിലെ 01404000204736 എന്ന അക്കൗണ്ടിലേക്ക് 2007 ഏപ്രില്‍ 12 മുതല്‍ 2013 ജൂണ്‍ 4 വരെ 95,195,40 രൂപ വിദേശഫണ്ട് ലഭിച്ചിരുന്നു. ഈ ട്രസ്റ്റിന്റെ സാധാരണ അക്കൗണ്ടില്‍ നിന്നു പോലും ടീസ്റ്റയുടെ അക്കൗണ്ടിലേക്ക് വിദേശ സംഭാവന മാറ്റിയിട്ടുണ്ട്.
ടീസ്റ്റയുടെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ 369102010003883 എന്ന നമ്പരിലുള്ള എസ്ബി അക്കൗണ്ടില്‍ 2001 ജനുവരി 1 മുതല്‍ 2002 ഡിസംബര്‍ 31 വരെ ഒരു രൂപ പോലും നിക്ഷേപിച്ചിട്ടില്ല.. എന്നാല്‍ 2003 ജനുവരി 1 മുതല്‍ 2013 മെയ് 31 വരെ ഈ അക്കൗണ്ടിലേക്ക് ലഭിച്ചത് 1,49,44,851 രൂപയാണ്. അതുപോലെ ടീസ്റ്റയുടെ ഐഡിബിഐ ബാങ്കിലെ 014104000142595 നമ്പരുള്ള അക്കൗണ്ടില്‍ 2005 ഏപ്രില്‍ 30 മുതല്‍ 2013 മെയ് 31 വരെ നിക്ഷേപിച്ചത് 61,48,536 രൂപയാണ്. യൂണിയന്‍ ബാങ്കിലെ ജാവേദ് ആനന്ദിന്റെ 369102010006884 എസ്ബി അക്കൗണ്ടില്‍ 2003 ജനുവരി ഒന്നിന് ശേഷം 92,21,191 രൂപയും, ഇദ്ദേഹത്തിന്റെ ഐഡിബിഐ ബാങ്കിലെ 014104000142601 അക്കൗണ്ടില്‍ 2005 നും 2013 നും ഇടയ്ക്ക് 36,23,981 രൂപയും, മകള്‍ ടമര സെറ്റല്‍വാദിന്റെ ബൗങ്ക് അക്കൗണ്ടില്‍ 2011 ഫെബ്രുവരിക്കും 2013 മാര്‍ച്ചിനും ഇടയ്ക്ക് 3,52,213 രൂപയും നിക്ഷേപിച്ചിട്ടുണ്ട്. മുസ്ലിങ്ങളുടെ പേരില്‍ ഹിന്ദുവിരോധവും വര്‍ഗ്ഗീയതയും ആളിക്കത്തിച്ച് വ്യാജകഥകള്‍ പ്രചരിപ്പിച്ച് ഹിന്ദുവിരുദ്ധരുടെയും മുസ്ലിങ്ങളുടെയും കൈയ്യില്‍ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത ശേഷം അത് ദുരിതജീവിതം നയിക്കുന്നവര്‍ക്ക് നല്‍കാതെ സ്വന്തക്കാരുടെ പേരുകളില്‍ സ്ഥിരനിക്ഷേപമായും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, റിലയന്‍സ് ക്യാപിറ്റല്‍, കോടക് മഹീന്ദ്ര, ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്‍ എന്നിവിടങ്ങളില്‍ ഓഹരികളായും മ്യൂച്ചല്‍ ഫണ്ടുകളായും നിക്ഷേപിച്ച് തട്ടിയെടുത്ത ടീസ്റ്റ സെറ്റല്‍വാദിന്റെ കൊടും ചതികള്‍ക്കെതിരെ എന്തുകൊണ്ടാണ് ഇവിടുത്തെ മാധ്യമങ്ങള്‍ അര്‍ത്ഥഗര്‍ഭമായ നിശബ്ദത പാലിക്കുന്നത്. ടീസ്റ്റ വെട്ടിച്ച ഭീമമായ പണത്തിന്റെ ചില എല്ലിന്‍ കഷണങ്ങള്‍ ഈ മാധ്യമകേസരികള്‍ക്കും ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചറിയേണ്ടതാണ്. എതായാലും ഗുജറാത്തിലെ കലാപത്തിനിരയായ മുസ്ലിങ്ങള്‍ ടീസ്റ്റയുടെയും സഹയാത്രികരുടെയും കൊടും വഞ്ചനകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ മുന്നോട്ടു വരുന്നുവെന്നത് ശുഭോദായകമായ വാര്‍ത്തയാണ്. 2002 ലെ കലാപത്തിനു ശേഷം ഗുജറാത്തില്‍ ഇന്നുവരെ ഒരു കലാപം പോലും നടന്നിട്ടില്ലെന്ന വസ്തുത അന്നാട്ടിലെ മുസ്ലിങ്ങള്‍ക്ക് അറിവുളളതാണ്. കപടമതേതരവാദികളുടെ കുപ്രചരണങ്ങള്‍ പ്രബുദ്ധരായ ഇന്നത്തെ ഗുജറാത്ത് മുസ്ലിങ്ങളുടെ ഇടയില്‍ വിലപ്പോവുകയില്ലെന്നാണ് ഇവിടെ ഈയിടെ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും ബിജെപിക്ക് ലഭിച്ച വന്‍വിജയവും ജനകീയ പിന്തുണയും തെളിയിക്കുന്നത്. ഹിന്ദുവിരുദ്ധ മാധ്യമങ്ങളുടെ കുപ്രചരണം സാധാരണക്കാരില്‍ യാതൊരു മനചാഞ്ചല്യവും സൃഷ്ടിക്കുന്നില്ല എന്ന സത്യം നുണക്കഥകളും കുപ്രചരണങ്ങളും അഴിച്ചുവിടുന്ന ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ മനസ്സിലാക്കിയാല്‍ നന്ന്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.