കേരളം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് വളരാന്‍ പറ്റിയ മണ്ണും മനസ്സുമുളള സംസ്ഥാനം : കെ. സുരേന്ദ്രന്‍
സുധീര്‍ നീരേറ്റുപുറം

2012 ജൂലൈ 16 ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകളര്‍പ്പിച്ചുകൊണ്ട് കോളേജ് കവാടത്തില്‍ നിന്നിരുന്ന എബിവിപി നഗര്‍ പ്രമുഖായ വിശാല്‍ വി. കുമാര്‍ ക്യാമ്പസ് ഫ്രണ്ട് ഗുണ്ടകളുടെ കുത്തേറ്റ് ആശുപത്രിയിലാവുകയും, ജൂലൈ 17 ന് ബലിദാനിയാവുകയും ചെയ്തു. പഠനാനന്തരം സമൂഹത്തിനായി സ്വജീവിതം സമര്‍പ്പിച്ച് പൂര്‍ണ്ണസമയപ്രവര്‍ത്തകനാകാന്‍ നിശ്ചയിച്ചിരുന്ന മികച്ച സംഘാടകനായ വിശാലിന്റെ വേര്‍പാട് എല്ലാവരിലും കനത്ത ആഘാതമാണ് എല്പിച്ചത്. അകാലത്തില്‍ തല്ലികെടുത്തപ്പെട്ട വിശാലിന്റെ സ്വപ്‌നങ്ങള്‍ പൂവണിയിക്കാന്‍ വേണ്ടി വിശാല്‍ (VISHAL - Voluntary Involvement in Socio Heritage Activities and Learninng) ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.
സ്മൃതി സംഗമം
2013 ജൂലൈ 17 ന് പ്രഥമ വിശാല്‍ സ്മൃതി വാര്‍ഷിക ദിനത്തില്‍ രാവിലെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവല്കരണത്തിനും മതഭീകരതക്കുമെതിരെ റാലി നടന്നു. എബിവിപി സംസ്ഥാന സെക്രട്ടറി ഒ.നിതീഷ് പ്രകടനം ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം എല്ലാ കലാലയങ്ങളിലും വിശാല്‍ അനുസ്മരണ പരിപാടികളും മെമ്പര്‍ഷിപ്പ് വിതരണവും നടക്കുകയുണ്ടായി. റാലി എബിവിപി സംസ്ഥാന സെക്രട്ടറി ഡോ. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ നഗരത്തില്‍ 12 മണിക്ക് നടന്ന സ്മൃതി സംഗമം എബിവിപി അഖിലേന്ത്യാ സെക്രട്ടറി വിനയ് ബിന്ദ്രെ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കര്‍മനിരതയിലും വ്യക്തിത്വത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും എല്ലാ ഭാരതീയരുടേയും മനസില്‍ സ്ഥാനം പിടിക്കാന്‍ വിശാലിന് കഴിഞ്ഞതായി എബിവിപി അഖിലേന്ത്യാ സെക്രട്ടറി വിനയ് ബിന്ദ്രെ പറഞ്ഞു. ക്യാംപസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സിമി, പോപ്പുലര്‍ഫ്രണ്ട് തുടങ്ങി ഭീകര സംഘടനകള്‍ക്കും, ആന്ധ്രയിലെ നക്‌സലിസത്തിനെതിരെ ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായ എബിവിപി ശക്തമായ ബോധവത്ക്കരണത്തിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുകയാണെന്നും ബിനയ് ബിന്ദ്രെ പറഞ്ഞു.
ആര്‍.എസ്.എസ് ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍. രാജശേഖരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഖുറാനില്‍ നിന്ന് ജിഹാദ് എന്നപദം എടുത്തുകളയേണ്ട കാലം അതിക്രമിച്ചു. ആര്‍എസ്എസ് മുസ്ലിങ്ങള്‍ക്ക് എതിരല്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പ്പായുസേ ഉളളൂ. മുസ്ലിം സമൂഹം സദ്ദാംഹുസൈനെയും ബിന്‍ലാദനെയും മദനിയേയും മാതൃകയാക്കാതെ അബ്ദുള്‍ക്കലാം, റസൂല്‍ പൂക്കുട്ടി, യൂസഫലി കച്ചേരി തുടങ്ങിയവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
എബിവിപി ദേശീയ സമിതി അംഗം കെ.കെ.മനോജ്, ജില്ലാ കണ്‍വീനര്‍ എം.എസ്.ശ്രീജിത് എന്നിവര്‍ സംസാരിച്ചു.
അനുസ്മരണവും ട്രസ്റ്റ് പ്രഖ്യാപനവും
വിശാലിന്റെ ഓര്‍മ്മകളുറങ്ങുന്ന കോട്ടയിലുളള (ആറന്മുള, പത്തനംതിട്ട ജില്ല) സ്മൃതിമണ്ഡപത്തില്‍ രാവിലെ നിരവധിപേര്‍ പുഷ്പാര്‍ച്ചന നടത്തി. വൈകിട്ട് 5 ന് നടന്ന കുടുംബസംഗമത്തില്‍ ആര്‍.എസ്.എസ് ജില്ലാ കാര്യവാഹ് ഒ.കെ. അനില്‍ അദ്ധ്യക്ഷം വഹിച്ചു. ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന വളരെ ആസൂത്രിതമായ ഭീകരപ്രവര്‍ത്തനങ്ങളുടെയും

ആയുധപരിശീലനങ്ങളുടെയും മതതീവ്രവാദത്തിന്റെയും പരിണതഫലമാണ് വിശാലിന്റെ അതിദാരുണമായ കൊലപാതകമെന്ന് വിശാല്‍ അനുസ്മരണ പ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇത് കേവലം ഒരു യാദൃശ്ചിക സംഭവമായിരുന്നില്ല. വളരെ ആസൂത്രിതമായ ഗൂഢാലോചനകള്‍ ഇതിന് പിന്നില്‍ നടന്നിട്ടുളളതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വിശാലിനെ കൊന്ന മതഭീകരന്മാര്‍ക്ക് നാട്ടിലും വിദേശത്തും നിന്ന് പണവും ആയുധങ്ങളും നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. കൊലയാളികളെ ഒളിപ്പിക്കാനും രക്ഷിക്കാനും കേസൊതുക്കാനും പുറമെ വളരെ സൗമ്യനായി പുഞ്ചിരിച്ച് നടക്കാറുളള ഇവിടുത്തെ ജനപ്രതിനിധികള്‍ വരെ സഹായിച്ചിട്ടുണ്ട്. കൊലപാതകം നടന്ന ആദ്യനാളുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച പോലീസ് പിന്നീട് ഉന്നത രാഷ്ട്രീയഇടപെടലുകള്‍ മൂലം നിഷ്‌ക്രിയമാവുകയായിരുന്നു. ക്യാമ്പസ് ഫ്രണ്ടിന്റെ കൊലയാളികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതര്‍, സാമ്പത്തികസ്രോതസ്സുകള്‍, ഫോണ്‍വിളികള്‍, വിദേശബന്ധങ്ങള്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവയെപ്പറ്റിയൊന്നും ഒരു അന്വേഷണവും നടത്തിയിട്ടില്ല. മതഭീകരവാദികള്‍ക്ക് നിര്‍ഭയം പ്രവര്‍ത്തിക്കാനും പ്രചാരവേലചെയ്യാനും ആയുധപരിശീലനങ്ങളും ആക്രമണങ്ങളും കലാപങ്ങളും നടത്താനും പറ്റിയ ഒരു സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് തഴച്ചു വളരാന്‍ പറ്റിയ മണ്ണും മനസ്സുമാണ്

കേരളീയനുളളത്. മുസ്ലിം പ്രീണനത്തിനു വേണ്ടി മാധ്യമങ്ങള്‍ നടത്തുന്ന ഹിന്ദുവിരുദ്ധ പ്രചരണങ്ങള്‍ ദേശദ്രോഹികള്‍ക്ക് അനുകൂലമായിത്തീരുന്നു. ന്യൂനപക്ഷ കേന്ദ്രീകൃതമായ മാധ്യമപ്രചരണങ്ങളുടെ രക്തസാക്ഷിയാണ് വിശാല്‍. തൊടുപുഴയിലെ അദ്ധ്യാപകന്റെ കൈവെട്ട് കേസ് അന്വേഷിച്ച എന്‍ഐഎ പ്രതികളെല്ലാവരും ഉപയോഗിച്ചിരുന്നത് തേജസ്സ് പത്രത്തിന്റെ പേരിലെടുത്ത സിം കാര്‍ഡുകളാണെന്ന് കണ്ടെത്തി പത്രത്തിന്റെ എഡിറ്ററേയും മറ്റും (നസറുദ്ദീന്‍ എളമരം, പി കോയ...) പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ കേസ് അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് അറസ്റ്റിലായി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മദനിക്കുവേണ്ടി കണ്ണീരൊഴുക്കാന്‍ ഇവിടെ ഇടത്-വലത് നേതാക്കന്മാര്‍ മത്സരിക്കുന്നു. എന്നാല്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതികള്‍ക്ക് പ്രേരണയേകുന്ന പ്രസംഗം നടത്തിയെന്ന കളളക്കേസില്‍ കുടുക്കി 2008 മുതല്‍ ജയിലിലടക്കപ്പെട്ട് ഇന്ന് ക്യാന്‍സര്‍ബാധിതതയായി നരകജീവിതം നയിക്കുന്ന മാലേഗാവ് കേസിലെ പ്രതി പ്രജ്ഞാസിംഗിനു വേണ്ടി കരയാന്‍ ശബ്ദിക്കാന്‍ ഇവിടെ മാധ്യമങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും കണ്ണും കരളും കാതും ഇല്ല.
സനാതനധര്‍മ്മത്തിന് അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഭാഷ അന്യമാണ്. ഇതിന് മാത്രമേ ഭാവിയുളളൂ. നാശത്തിന്റെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രങ്ങളെ നേരിട്ട് പരാജയപ്പെടുത്താന്‍ സാമൂഹിക-രാഷ്ട്രീയരംഗങ്ങളില്‍ പരിവര്‍ത്തനം വരുത്താന്‍ മാധ്യമ-വൈചാരികരംഗങ്ങളില്‍ ദേശസ്‌നേഹികളുടെ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്ന് കെ സുരേന്ദ്രന്‍ ഉദ്‌ബോധിപ്പിച്ചു.

വിശാലിന്റെ ആദര്‍ശങ്ങള്‍ക്കും ആശയങ്ങള്‍ക്കും അനുസൃതമായി ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സഹായം നല്‍കുന്ന ഒന്നായി മാറാന്‍ വിശാല്‍ ചിരിറ്റബിള്‍ ട്രസ്റ്റിന് കഴിയണമെന്ന് ട്രസ്റ്റ് സമര്‍പ്പണം നടത്തിക്കൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.പി. ഹരിദാസ് പറഞ്ഞു. ഇസ്ലാമിക ഭീകരപ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചുകൊണ്ട് ഇത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് എതിരാണ്, ആര്‍എസ്എസിനെതിരാണ്, ഹിന്ദു ഭീകരതക്കെതിരാണ്, വിദ്യാഭ്യാസമില്ലായ്മകൊണ്ടാണ്, സാമൂഹിക പിന്നോക്കാവസ്ഥ കാരണമാണ്, ഇരകളുടെ പ്രതിഷേധമാണ് എന്നെല്ലാം വ്യാഖ്യാനിക്കുന്നത് അടിസ്ഥാനരഹിതമാണ്. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് പ്രസംഗിക്കുകയും ലോകമെമ്പാടും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത് വിരോധാഭാസമാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ പോലും നിത്യേന ബോംബ് സ്‌ഫോടനങ്ങളും രക്തച്ചൊരിച്ചിലും കൂട്ടക്കൊലകളും നടക്കുന്നു. മുസ്ലിം മതഭ്രാന്ത് ലക്ഷക്കണക്കിന് നിരപരാധികളെയാണ് കൊന്നൊടുക്കിയിട്ടുളളത്. ഈ മതം ലക്ഷങ്ങളെ അഭയാര്‍ത്ഥികളാക്കിയിട്ടുമുണ്ട്. അടുത്ത 20 വര്‍ഷത്തിനുളളില്‍ കേരളത്തിലെ മുസ്ലിം ജനസംഖ്യ 20% വര്‍ദ്ധിച്ച് 44% ആയി മാറും. ഇത് ഇന്നാട്ടിലെ സാമൂഹികജീവിതത്തെ ഭീകരമായി ബാധിക്കുന്നതാണ്. ലൗജിഹാദിനെതിരെയും ഇസ്ലാമിക മതഭീകരതക്കെതിരെയും വിശാല്‍ പ്രവര്‍ത്തിച്ചതാണ് അക്രമികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. വിശാലിന്റെ സ്വപ്‌നങ്ങള്‍ സമ്പൂര്‍ണ്ണമാക്കാന്‍ നാമോരോരുത്തരും കഠിനപരിശ്രമം ചെയ്യണമെന്ന് ഹരിദാസ് പറഞ്ഞു.

യോഗത്തില്‍ +2 പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കെ.പി ഹരിദാസ് ട്രസ്റ്റ് വക ഉപഹാരം സമര്‍പ്പിച്ചു. യോഗത്തില്‍ ആര്‍. അശോക് (ആര്‍.എസ്.എസ് ജില്ലാ സംഘചാലക്), വി.സി. അനീഷ് (മണ്ഡല്‍ കാര്യവാഹ്), ടി.ആര്‍ അജിത്ത് കുമാര്‍ (ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്), എന്‍. സനു (പഞ്ചായത്ത് അംഗം) എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
Visit for more photos in my Facebook. click below given link :
https://www.facebook.com/sudhir.neerattupuram/media_set?set=a.434309206676315.1073741830.100002917184872&type=1
Ella anugrahangalum ee puthiya Vrithanthathinu ashamsikkunnu, prathyekichum Vrithaantham enna prasidheekaranthinte chumathalakal dheergha naalukal nirvahich anubhavamulla Sri Sudheer thanne ithinte chumathala nadathumbol , vrithiyum vedippum bhaasha shudhiyum Gurantee aanu, pinne Vishaal,,,, athu njangalude Chankil prathishticha vigrahamalle ? marakkilla , kroora mohamadar chinthiya chorayal Choppezhum Keralathil, iniyum Hindukkalude chora kond keralam kanneeraniyathirikkuvanayi naam jaagratha pularthendathund
മറുപടിഇല്ലാതാക്കൂ