ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തത്. ഈ സംഭവത്തിന്റെ പേരില്‍ നരേന്ദ്ര മോഡിക്കും സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന അമിത് ഷാക്കുമെതിരെ കൊലക്കുറ്റം ചുമത്തി ജയിലിലടക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ദാസന്മാരായി പ്രവര്‍ത്തിക്കുന്ന സിബിഐയെ ഉപയോഗിച്ച് കളളത്തെളിവുകളും കളളസാക്ഷ്യങ്ങളും സംഘടിപ്പിച്ച് കൊലക്കേസെടുക്കാനുളള സിബിഐയുടെ ശ്രമം ഇതുവരെയും വിജയിച്ചിട്ടില്ലെങ്കിലും കേരളത്തിലെ മുഖ്യധാരാ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസെന്ന പേരില്‍ ഇവിടെ നിരന്തരമായി പരസ്പരവിരുദ്ധമായിട്ടുപോലുമുളള കുപ്രചരണങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.
ആലപ്പുഴ, താമരക്കുളം, കോട്ടകാട്ടുളേളരി, മണലാടി തെക്കേതില്‍ ഗോപിനാഥ പിളളയുടെ (75) മകനായ പ്രാണേഷ് പിളള സ്വന്തം ഇഷ്ടപ്രകാരം സ്വധര്‍മ്മമായ ഹിന്ദുമതമുപേക്ഷിച്ച് കൂടുതല്‍ പണത്തിനും സുഖസൗകര്യങ്ങള്‍ക്കും വിദേശയാത്രകള്‍ക്കും പെണ്ണിനും വേണ്ടി ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയാണ്. ഇയാള്‍ സ്വന്തം പേര് നിയമപരമായി മാറ്റി ജാവേദ് ഷെയ്ഖ് എന്നാക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല ഇയാള്‍ പിന്നീട് സാജിദ എന്ന ഒരു മുസ്ലിം യുവതിയെ വിവാഹവും കഴിച്ചു. ജാവേദ് ഷെയ്ഖ് എന്ന പേരില്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. സത്യം ഇതായിരിക്കെ കേരളത്തിലെ മാധ്യമങ്ങള്‍ ഇപ്പോള്‍ ഇയാളുടെ പേര് പ്രാണേഷ് പിളള എന്നു മാത്രമാണ് ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഇയാള്‍ ഇസ്ലാമികമതഭ്രാന്തനായ തീവ്രവാദിയാണ് ദേശദ്രോഹിയാണ് ഹിന്ദുവിരുദ്ധനാണ് എന്നുതന്നെയാണ് തെളിയുന്നത്. ഇപ്രകാരം ഒരു മുസ്ലിം മതഭ്രാന്തനെ വിശേഷിപ്പിക്കാന്‍ ആയാളുടെ സ്വന്തം പേരായ ജാവേദ് ഷെയ്ഖ് എന്നത് മറച്ചുവെച്ച് പ്രാണേഷ് പിളളയെന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നത് ഇന്നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തെ അവഹേളിക്കാനും അപമാനിക്കാനും ഭീകരരായി ചിത്രീകരിക്കാനും വേണ്ടിയാണെന്നുളളത് സ്പഷ്ടമാണ്. മാധ്യമങ്ങളുടെ ഈ കേസിനെ സംബന്ധിച്ച വാര്‍ത്തകള്‍ വായിക്കുമ്പോള്‍ തോന്നുന്നത് ഇവര്‍ വൈദേശിക ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ രക്ഷിതാക്കളും സംരക്ഷകരും ഗുണഭോക്താക്കളും സാമ്പത്തിക ഇടപാടുകാരും പ്രചാരകരും ആണെന്നാണ്.
ജൂലൈ 4 ലെ മംഗളം ദിനപത്രത്തിലെ എഡിറ്റോറില്‍ പേജില്‍ മാഞ്ഞത് തീവ്രവാദിയെന്ന കളങ്കം എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത കൊടുത്തിരുന്നു. അതില്‍ പറയുന്നത് പ്രാണേഷിന് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ലെന്നും, തീവ്രവാദിയുടെ കുടുംബം എന്ന പേരില്‍ ചാര്‍ത്തപ്പെട്ട കളങ്കം സിബിഐ കുറ്റപത്രത്തിലൂടെ മാഞ്ഞെന്ന് പിതാവ് ഗോപിനാഥ പിളള പറഞ്ഞുവെന്നുമാണ്. എല്ലാ മാതാപിതാക്കളും കരുതുന്നത് സ്വന്തം മക്കള്‍ തങ്കപ്പെട്ടവരാണെന്നാണ്. സത്യം മിക്കപ്പോഴും നേര്‍വിപരീതവുമായിരിക്കും. മഹാഭാരതത്തില്‍ ധൃതരാഷ്ട്രരരും വിശ്വസിച്ചിരുന്നത് തന്റെ മക്കളായ കൗരവരെല്ലാം നല്ലവരും അവര്‍ ചെയ്യന്നതെല്ലാം ന്യായവുമാണെന്നായിരുന്നു. പക്ഷെ സത്യം അതല്ലായിരുന്നതിനാല്‍ അവരെല്ലാംതന്നെ ഒടുവില്‍ യുദ്ധക്കളത്തില്‍ കൊല്ലപ്പെടുകയാണുണ്ടായത്. പുത്രസ്‌നേഹത്താല്‍ അന്ധനായിത്തീര്‍ന്ന ധൃതരാഷ്ട്രര്‍ക്ക് ജീവിതാവസാനംവരെ മക്കളെ ഓര്‍ത്ത് ദുഃഖിച്ചൊടുങ്ങേണ്ടിവന്നു.
മംഗളം പത്രത്തില്‍ തന്നെ ജൂലൈ 15 ന് പ്രസിദ്ധീകരിച്ച മുന്‍പേജ് വര്‍ത്തയായ പ്രാണേഷിന്റെ വീട്ടില്‍ റാണ താമസിച്ചുവെന്ന് സിബിഐ എന്ന വാര്‍ത്തയില്‍ പറയുന്നത് ജാവേദിന്റെ ഭാര്യ സാജിദ സിബിഐക്ക് നല്‍കിയ മൊഴിയില്‍ പാക് ഭീകരനായ അംജദ് അലി റാണയെ ബണ്ടി എന്ന കളളപ്പേരില്‍ മുംബൈയിലെ സ്വവസതിയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജാവേദ് താമസിപ്പിച്ചിരുന്നുവെന്നാണ്. ഇതേ വാര്‍ത്തയില്‍ തന്നെ മെയ് 25 ന് റാണയെ ഗുജറാത്ത് പോലീസും രഹസ്യാന്വേഷണ വിഭാഗവും പിടികൂടി അനധികൃത തടവില്‍ പാര്‍പ്പിച്ചിരുന്നതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇത് സത്യമാണെങ്കില്‍ റാണ എങ്ങനെയാണ് ജൂണ്‍ 14 ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജാവേദിന്റെ വീട്ടിലെത്തുന്നത്? ഇപ്രകാരം പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഈ കുറ്റപത്രത്തിലുളളത്. ഏപ്രിലില്‍ ഒമാന്‍ സന്ദര്‍ശിച്ച ജാവേദ് മടങ്ങിവന്നപ്പോള്‍ കണക്കിലേറെ പണവും (2.5 ലക്ഷം രൂപ) സാറ്റലൈറ്റ് ഫോണ്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുമായാണ് എത്തിയതെന്നും 42 ാം സാക്ഷിയായ സാജിദ വെളിപ്പെടുത്തുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ആധുനിക പരിശീലനങ്ങള്‍ ലഭിച്ച അന്താരാഷ്ട്രഭീകരന്മാര്‍ തങ്ങളുടെ രഹസ്യങ്ങള്‍ സാദാ ഫോണുകളിലൂടെ ചോരാതിരിക്കാനും വിദേശത്തുളള ഭീകരന്മാരുമായി ബന്ധപ്പെടുവാനും സാറ്റലൈറ്റ് ഫോണുകളാണ് ഉപയോഗിക്കുന്നത്. ഭാര്യ സാജിദയുടെ മൊഴികളില്‍ നിന്നുതന്നെ ജാവേദ് ഭീകരസംഘടനകളുമായി ശക്തമായ ബന്ധങ്ങളുളള നിഗൂഢവ്യക്തിയായിരുന്നുവെന്ന് നിസംശയം പറയാം.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ഇതാണ്, മേല്‍പ്പറഞ്ഞ വാര്‍ത്തയില്‍ പത്രം ആദ്യാവസാനം ജാവേദ് എന്ന പേര് മനഃപ്പൂര്‍വ്വം ഒഴിവാക്കി പ്രണേഷ് എന്നാണ് ആവര്‍ത്താവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നത്. ഈ വാര്‍ത്തയാകട്ടെ www.firstpost.com എന്ന വെബ്‌സൈറ്റില്‍ നിന്നും മോഷ്ടിച്ച് അതേപടി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതാണ്. "Ishrat encounter: Javed Sheikh's wife's statement included in CBI report." എന്ന തലക്കെട്ടിലുളള വാര്‍ത്ത മലയാള പത്രങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പ്രാണേഷിന്റെ വീട്ടില്‍ റാണ താമസിച്ചുവെന്ന് സിബിഐ എന്നായി മാറി. കൂടാതെ ഈ വാര്‍ത്തയില്‍ ജാവേദ് ഷെയ്ഖ് എന്ന യഥാര്‍ത്ഥ പേര് ഉപയോഗിക്കാതെ മറച്ചുവെച്ച് പ്രാണേഷ് എന്നുപയോഗിച്ചത് ഹിന്ദുസമൂഹത്തെ കളങ്കപ്പെടുത്താനും അപമാനിക്കാനും ഇസ്ലാമിക ഭീകരവാദത്തെ വെളളപൂശാനുമാണെന്ന് വ്യക്തമാണ്. മാതൃഭൂമി, മലയാള മനോരമ, മംഗളം....., ടിവി ചനലുകള്‍ തുടങ്ങിയവയുടെ ഇത്തരം നഗ്‌നവും വഞ്ചനാപരവുമായ മുസ്ലിം പ്രീണനവും ഹിന്ദുദ്രോഹവും ശക്തമായ രീതിയില്‍ ചോദ്യംചെയ്യപ്പെടേണ്ടതാണ്.
പിതാവ് ഗോപിനാഥ പിളളയുടെ ഒട്ടുമിക്ക പ്രസ്താവനകളും ഇദ്ദേഹം മകന്റെ എല്ലാവിധ ദുഷ്‌ചെയ്തികള്‍ക്കും കൂട്ടുനിന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ്. മരുമകളെ ഗുജറാത്ത് പോലീസ് ബലാത്സംഗം ചെയ്തു, മകന്‍ ഐബിയുടെ ഇന്‍ഫോര്‍മറാണ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അവനെ ദുരുപയോഗം ചെയ്യുകയായിരുന്നു കുടുക്കുകയായിരുന്നു തുടങ്ങിയ ആരോപണങ്ങളെല്ലാം തന്നെ മകന്റെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ മൂടിവെയ്ക്കാനും ഇവിടുത്തെ സത്യസന്ധരായ അന്വേഷണോദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്താനും നിഷ്‌ക്രിയരാക്കാനും ഇസ്ലാമികതീവ്രവാദികളെ രക്ഷിക്കാനും ഉദ്ദേശിച്ചുളളതാണ്. ഗോപിനാഥ പിളള ഇസ്ലാമിക തീവ്രവാദി സംഘങ്ങളായ പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും തണലിലാണ് ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജമാ അത്തെ ഇസ്ലാമിയായുടെ മാധ്യമം വാരികയില്‍ ഭീകരവാദിയുടെ അച്ഛന്‍ എന്ന പേരില്‍ എം ഷിയാസുമായി നടത്തിയ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു(http://www.madhyamam.com/weekly/185). സ്വന്തം മകന്‍ പ്രാണേഷിനെ അറിയുന്നവര്‍ ഒരു തുള്ളി കണ്ണീരെങ്കിലും ഒഴുക്കാതിരുന്നിട്ടില്ല, അതുപോലെയാണ് അവന്റെ സ്വഭാവം, അവന്‍ നിരപരാധിയാണ്, തീവ്രവാദിയല്ല, രാജ്യദ്രോഹിയല്ല എന്നെല്ലാം ഉറപ്പിച്ചുപറയുകയും ചെയ്യുന്ന
ഗോപിനാഥ പിളള തന്നെ പറയുന്നത് സ്വന്തം മകന്‍ ഒരു മുസ്ലിം യുവതിയായ സാജിതയെ 1995 ല്‍ വിവാഹം കഴിച്ച് ഒരു കുട്ടിയുണ്ടായി ഒന്നര വയസായപ്പോഴാണ് താന്‍ ഇക്കാര്യമറിയുന്നതെന്നാണ്. പുന്നാര മകന്‍ തന്റെ വിവാഹം പോലും മാതാപിതാക്കളില്‍ നിന്ന് മറച്ചുവെച്ചെങ്കില്‍ തന്റെ തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പിതാവിനെ അറിയിക്കാതിരുന്നതില്‍ യാതൊരു അത്ഭുതവുമില്ല. അച്ഛന്‍ മകന്റെ രാജ്യദ്രോഹപ്രവൃത്തികള്‍ അറിഞ്ഞില്ലായെന്നതുകൊണ്ട് മാത്രം ജാവേദ് ഒരു നിരപരാധിയാകണമെന്നുമില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പതമ്രായ തേജസ് ജൂണ്‍ 14 ന് പ്രാണേഷിന്റെ വിങ്ങുന്ന ഓര്‍മയില്‍ ഗോപിനാഥ പിള്ളയ്ക്ക് ഇന്ന് ഒമ്പതുവര്‍ഷം എന്ന തലക്കെട്ടോടുകൂടി ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു (http://www.thejasnews.com/index.jsp?tp=det&det=yes&news_id=201305114171811865). കൂടാതെ ഇദ്ദേഹം ദേശദ്രോഹശക്തികളായ പോപ്പുലര്‍ ഫ്രണ്ട്, എന്‍.ഡി.എഫ്, സിമി, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന രാജ്യദ്രോഹികളുടെ കയ്യിലെ ആയുധമാണെന്ന് കരുതുന്നതില്‍ യാതൊരു തെറ്റുമില്ല. പാക് പിന്തുണയോടെ പ്രവര്‍ത്തിച്ച് ഇന്ത്യന്‍ പട്ടാളത്തിന്റെയും പോലീസിന്റെയും
പിടിയിലാവുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നവരെ കപടമനുഷ്യാവകാശ സംഘടനകളുടെ ലേബലിലുളളവര്‍ വിശുദ്ധരായി പ്രഖ്യാപിച്ച് സുരക്ഷാസേനകള്‍ക്കെതിരെ ആസൂത്രിതമായ രീതിയില്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് അവരെ അപമാനിക്കാനും നിഷ്‌ക്രിയമാക്കാനും ശ്രമിക്കുന്നത് വളരെ നാളുകളായി ഭാരതീയ ജനസമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. മസ്ലിം തീവ്രവാദിനികളെ ഉപയോഗിച്ച് വ്യാജ ബലാത്സംഗ കേസുകള്‍ സൃഷ്ടിക്കാന്‍ പോലും ഇക്കൂട്ടര്‍ മടിക്കാറില്ല. ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരെ മഹത്വവല്കരിച്ച് ക്രമസമാധനപാലകരെ കുറ്റവാളികളായി ചിത്രീകരിക്കുന്ന തരത്തിലുളള വാര്‍ത്തകള്‍ മലയാളത്തില്‍ പ്രധാനമായും പ്രസിദ്ധീകരിക്കുന്നത് മാധ്യമം, സിറാജ്, തേജസ്, ചന്ദ്രിക, വര്‍ത്തമാനം തുടങ്ങിയ പത്രങ്ങളാണ്. ഇവരോടൊപ്പം ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങളും ചേരുന്നുവെന്നത് ദുഃഖകരമാണ്. മാതൃഭൂമി പത്രത്തില്‍ ജൂലൈ 10 ന് പ്രസിദ്ധീകരിച്ച ജെയ്റ്റ്‌ലിക്കെതിരെ പ്രാണേഷിന്റെ അച്ഛന്‍ കേസ് കൊടുത്തു എന്ന വാര്‍ത്തയും ഈ അപവാദ പ്രചരണത്തിന്റെ ഒരു ഉദാഹരണമാണ്. ഇവിടെയും തലക്കെട്ടില്‍ ജാവേദ് ഷെയ്ഖ് എന്ന പേര് മൂസ്ലിം പത്രങ്ങളെപ്പോലെ ഒഴിവാക്കിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പ്രാണേഷിനും ഇസ്രത്തിനുംവേണ്ടി വാദിക്കുന്നവര്‍ ദേശദ്രോഹക്കുറ്റമാണ് ചെയ്യുന്നതെന്ന് ബി.ജെ.പി. നേതാവ് അരുണ്‍ ജെയ്റ്റ്‌ലി തന്റെ വെബ്‌സൈറ്റില്‍ എഴുതിയിരുന്നത് വാസ്തവം തന്നെയാണ്. ഇസ്ലാമിക മാധ്യമങ്ങള്‍ പോലും മുസ്ലിം മതത്തിലേക്ക് മതംമാറിയ ഒരാളെ വിശേഷിപ്പിക്കാന്‍ ആയാളുടെ മുസ്ലിം പേരം ഒഴിവാക്കുന്നുവെന്നത് മതവിരുദ്ധവും ആത്മവഞ്ചനയുമല്ലേ? ജാവേദ് ഷെയ്ഖിന്റെ അച്ഛന്‍ തന്നെ പറയുന്നത് സ്വന്തം മകനെ എപ്രകാരം അടക്കം ചെയ്യണമെന്ന് ഗുജറാത്ത് ഡി.ജി.പി വിളിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞു, അപ്പോ ഞാന്‍ പറഞ്ഞു, ഞാന്‍ ഒരു ഹിന്ദുവാണ്. എന്റെ മകന്‍ ജനിച്ചപ്പോ ഒരു ഹിന്ദുവായിരുന്നു. പക്ഷേ, മരിച്ചപ്പോള്‍ ഒരു മുസ്‌ലിം ആണ്. അതുകൊണ്ട്, ഒരു മുസ്‌ലിമിന്റെ ആചാരപ്രകാരം അടക്കിയാല്‍ മതി. എനിക്കതിന് പരാതിയില്ല. എന്റെ കുടുംബത്തില്‍നിന്നാരും പരാതിയുമായി വരുകയുമില്ല. കൊന്നേച്ച് ഹിന്ദുവായി അടക്കേണ്ട കാര്യമുണ്ടോ? അവന്റെ ഭാര്യ മുസ്‌ലിമാണ്. കൊച്ചുങ്ങളും മുസ്‌ലിംതന്നെ. അവരുടെ ബാപ്പയെ അടക്കേണ്ടത് അവര്‍ക്ക് ഇഷ്ടമുള്ളിടത്തല്ലേ? (മാധ്യമം അഭിമുഖം) ജാവേദിനെ അഹമ്മദാബാദിലെ മസ്ജിദിലാണ് കബറടക്കിയത്. ഇയാളുടെ മൂന്നു മക്കളും മുസ്ലിങ്ങളാണ്, പേര് അബൂബക്കര്‍ സിദ്ദീഖ്, സൈനബ, മൂസാ കലീമുല്ലാ. ഇപ്രകാരമുളള ജാവേദിനെ ഒരു മുസ്ലീമായി അംഗീകരിക്കാന്‍ ഇവിടുത്തെ മുസ്ലിങ്ങളും മുസ്ലിം മാധ്യമങ്ങളും തയ്യാറല്ലെന്നാണ് ഇയാളുടെ ഇസ്ലാമിക പേര്/വ്യക്തിത്വം ബോധപൂര്‍വ്വം അവഗണിക്കുന്നതിലൂടെ വ്യക്തമാകുന്നത്. മതംമാറ്റപ്പെട്ട ഒരു ഹിന്ദുവിനോടുളള മുസ്ലിം പൊതുസമൂഹത്തിന്റെ അസ്പൃശ്യതയാണ് ഇത് തെളിയിക്കുന്നത്. കൂടാതെ അവന്റെ ഇസ്ലാമികത മറച്ചുവെച്ചുകൊണ്ട് ഹിന്ദുനാമം ആവര്‍ത്തിച്ചുകൊണ്ട് ഇത്തരം ജിഹാദികളുടെ മരണത്തെ (ശാഹീദ്) വളച്ചൊടിച്ചും തരാതരം പോലെ വളച്ചൊടിച്ചും മുതലെടുക്കുക എന്നതും ഒരു കാരണമാണ്.
സിബിഐയുടെ കുറ്റപത്രത്തില്‍ ജാവേദുള്‍പ്പെടെയുളളവരുടെ എന്‍കൗണ്ടര്‍ വ്യാജമാണെന്നല്ലാതെ ഇവര്‍ നിരപരാധികളാണെന്നോ സംശയാതീതരാണെന്നോ പറയുന്നില്ല. മാത്രവുമല്ല ഇവര്‍ ഇസ്ലാമിക തീവ്രവാദികള്‍ ആണെന്നുതന്നെയാണ് അസന്നിഗ്ദ്ധമായി പറയുന്നത്. മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിളള പ്രസ്താവിച്ചത് ജാവേദ്, റാണ തുടങ്ങിയവര്‍ തീവ്രവാദികളാണെന്നാണ്.
ഇസ്രത്ത് ജഹാന്‍ വധക്കേസ് അന്വേഷിക്കുന്ന സിബിയുടെ പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്.ഐ.ടി) അംഗമായിരുന്ന ഐ.പി.എസ് ഓഫീസറായ സതീഷ് വര്‍മ്മയാണ് നരേന്ദ്ര മോഡിയെ കളളക്കേസില്‍ കുടുക്കാന്‍ അശ്രാന്തപരിശ്രമം ചെയ്തുകൊണ്ടിരുന്നത്. 1995 ല്‍് ഇദ്ദേഹം പോര്‍ബന്തര്‍ പോലീസ് സൂപ്രണ്ടായിരുന്ന
സമയത്ത് അവിടെ ദേശദ്രോഹികളില്‍ നിന്നും ഉഗ്രസ്‌ഫോടന ശേഷിയുളള ആര്‍.ഡി.എക്‌സ് പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതിയെ രക്ഷപെടാന്‍ അനുവദിച്ച ഇദ്ദേഹത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുക്കാന്‍ തീരുമാനിച്ചിരുന്നു. രാഷ്ട്രവിരുദ്ധ ശക്തികളുമായി പണ്ടേ രഹസ്യബന്ധങ്ങളുണ്ടായിരുന്ന ഇദ്ദേഹം രാഷ്ട്രഭക്തനായ മോഡിയെ ശത്രുവായിട്ടാണ് കണ്ടിരുന്നത്. ഇദ്ദേഹം സിബിഐ ടീമില്‍ കടന്നുകൂടിയതുതന്നെ ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇസ്രത് ജഹാന്റെ അമ്മ ഷാമിമാ കൗസറിന്റെ നോമിനിയായിട്ടാണ്. ഇതില്‍ നിന്നുതന്നെ ഇദ്ദേഹത്തിന്റെ കൂറും ശത്രുതയും ആരോടൊക്കെയാണെന്ന് വേര്‍തിരിച്ചറിയാവുന്നതാണ്. 2004 ല്‍ ഗുജറാത്ത് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും ഇപ്പോള്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സ്‌പെഷ്യല്‍ ഡയറക്ടറുമായ രജീന്ദ്രര്‍ കുമാറിനെ ഈ കേസിലുള്‍പ്പെടുത്താന്‍ സതീഷ് വര്‍മ്മ അവിഹിതാമയി ഇടപെടുന്നുവെന്ന ഐബി ചീഫ് ആസിഫ് ഇബ്രാഹിമിന്റെ ശക്തമായ ആരോപണത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ 13 ന് സതീഷ് വര്‍മ്മയെ സിബിഐയുടെ സ്‌പെഷ്യല്‍ ടീമില്‍ നിന്നും ഒഴിവാക്കുന്നതായി സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അറിയിക്കുകയുണ്ടായി.സിബിഐയുടെ നിര്‍ദ്ദേശപ്രകാരം സതീഷ് വര്‍മ്മയ്ക്ക് രണ്ട് പ്രാവശ്യം കാലാവധി നീട്ടിക്കൊടുത്തതിനു ശേഷമാണ് അദ്ദേഹത്തിന്റെ പക്ഷപാതപരവും അധാര്‍മ്മികവും നിമയവിരുദ്ധവുമായ ഇടപെടലുകളുടെ പേരില്‍ ചുമതലയില്‍ നിന്നും പുറത്താക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യനിര്‍ദ്ദേശപ്രകാരം സിബിഐ ഭാവിപ്രധാനമന്ത്രി(?)യാകാന്‍ കച്ചകെട്ടിയിരിക്കുന്ന അമൂല്‍ബേബി രാഹുല്‍ഗാന്ധിയുടെ പ്രധാനമന്ത്രിപദലബ്ധി സുഗമമാക്കാന്‍ വേണ്ടി രാഷ്ട്രീയഎതിരാളികളെ കളളക്കേസുകളില്‍ പെടുത്തി ഉന്മൂലനം ചെയ്യാന്‍വേണ്ടി സിബിഐയെ ദുരുപയോഗപ്പെടുത്തുകയാണ്. മന്‍മോഹന്‍ സിംഗിനെതിരായുളള കല്‍ക്കരിപ്പാട അഴിമതിയെക്കുറിച്ചുളള സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് എപ്രകാരമാണ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന് നാമേവരും കണ്ടതാണ്. ഇതിന്റെ പേരില്‍ കേന്ദ്ര നിയമ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിവന്നു. ഈ സിബിഐയാണ് ഭാരതത്തിന്റെ ഭാവിപ്രതീക്ഷയായ ഗുജറാത്ത് മുഖ്യമന്ത്രിയെ കളളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ കഴിഞ്ഞ പത്തിലേറെ വര്‍ഷമായി കഠിനപരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നത്. അഴിമതി നടത്താന്‍ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധമുളള ഗുജറാത്തിലെ ചുരുക്കം ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരും ഐ.എ.എസ്-ഐ.പി.എസ് അധികാരികളും മോഡി സര്‍ക്കാരിനെ താഴെയിറക്കി തല്‍സ്ഥാനത്ത് സകലവിധ കൊളളകള്‍ക്കും നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് ഭരണം പുനസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇത്തരക്കാരുടെ വ്യാജമൊഴികളുപയോഗിച്ചാണ് അഴിമതിരഹിതനായ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കുടുക്കാന്‍ സി.ബി.ഐ ശ്രമിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കോണ്‍ഗ്രസ് ചരിത്രം പരിശോധിച്ചാല്‍ അവര്‍ എക്കാലത്തും തങ്ങളുടെ രാഷ്ട്രീയപ്രതിയോഗികളെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഉന്മൂലനം ചെയ്തിട്ടുളളതായി കാണാന്‍ സാധിക്കും. ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖര്‍ജി അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് രാജിവെച്ച് സ്വന്തമായി ഭാരതീയ ജനസംഘം രൂപീകരിച്ച് ശക്തമായ പ്രവര്‍ത്തനം നടത്തി. നെഹ്രുവിന്റെ ആത്മസുഹൃത്തായ (ബന്ധുവോ?) ഷേയ്ഖ്
അബ്ദുളളക്ക് കാശ്മീരിലെ പ്രധാനമന്ത്രിപദവും പ്രത്യേക ഭരണഘടനയും അനുവദിക്കുന്നതിനെതിരെ ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിയും ഭരണഘടനയും പതാകയുമെന്ന ദേശദ്രോഹ നടപടിക്കെതിരെ ജമ്മുകാശ്മീരില്‍ സമരം നടത്തിയ ശ്യാമപ്രസാദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് കൊലചെയ്ത ചരിത്രമാണ് ഇവിടെയുളളത്. ഇതേപോലെ നരേന്ദ്ര മോഡിയെയും ജയിലിലടച്ച് എന്നേക്കുമായി നിശബ്ദനാക്കാന്‍ കോണ്‍ഗ്രസിന് പദ്ധതിയൂണ്ടോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ്, ദീനദയാല്‍ ഉപാദ്ധ്യായ തുടങ്ങിയവരുടെയെല്ലാം നിഗൂഢകൊലപാതകങ്ങള്‍ക്കു പിന്നിലുളള രഹസ്യങ്ങള്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല. എല്‍.കെ. അഡ്വനിക്കെതിരെ നിരവധി തവണ വധശ്രമങ്ങളുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് തങ്ങളുടെ ഭരണം നിലനിര്‍ത്താനായി ഏത് ഹീനമാര്‍ഗ്ഗങ്ങളും സ്വീകരിക്കാന്‍ മടിയില്ലാത്ത ഒരു ഫാസിസ്റ്റ് പ്രസ്ഥാനമാണെന്ന് സുവിദിതമാണ്. അതിനായി തരാതരംപോലെ ആരുടെ സഹായം തേടാനും അവര്‍ക്ക് യാതൊരു മടിയുമില്ല. വിദേശരഹസ്യാന്വേഷണ ഏജന്‍സികളായ സിഐഎ, കെജിബി, ഐഎസ്‌ഐ, മൊസ്സാദ് തുടങ്ങിയവയേയും, തീവ്രവാദ സ്വഭാവങ്ങളുളള മുസ്ലിം-ക്രിസ്ത്യന്‍-നക്‌സലൈറ്റ്-എല്‍ടിടിഇ തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങളെയും കോണ്‍ഗ്രസ് തങ്ങളുടെ അധാകാരസ്ഥാപനത്തിനും പ്രതിയോഗികളുടെ നശീകരണത്തിനും അവര്‍ക്കെതിരായ ദുഷ്പ്രചരണത്തിനും മറ്റുമായി കാലാകാലങ്ങളായി ഉപയോഗിച്ചുവന്നിട്ടുണ്ട്.
നരേന്ദ്ര മോഡിക്കെതിരെ കളളത്തെളിവുകളും മൊഴികളും വ്യാജരേഖകളും നല്‍കാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള ഇന്റലിജന്‍സ് ബ്യൂറോക്കെതിരെപ്പോലും കളളക്കേസുകളെടുക്കാന്‍ സിബിഐ തയ്യാറാകുന്നത് ഇന്നാട്ടില്‍ ദേശദ്രോഹശക്തികള്‍ക്ക് സ്വഛന്ദംവിഹരിക്കാന്‍ അവസരമൊരുക്കും. ഐബി നല്‍കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് നടപടിയെടുക്കുന്ന സംസ്ഥാന പോലീസിനും ഐബി ഉദ്യോഗസ്ഥര്‍ക്കുമെതിരെ സിബിഐ കളളക്കേസുകളെടുക്കുമെന്ന സ്ഥിതിവിശേഷമുണ്ടായാല്‍ ഭാവിയില്‍ ഒരു സത്യസന്ധനായ ഉദ്യോഗസ്ഥനും ഇത്തരം അന്വേഷണ റിപ്പോര്‍ട്ടുകളും മുന്നറിയിപ്പുകളും നല്‍കാന്‍ വിസമ്മതിക്കുമെന്നത് വ്യക്തമാണ്. മാത്രമല്ല കേന്ദ്ര ഐബിയുടെ റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച് ശക്തമായ നടപടിയെടുക്കുവാന്‍ സംസ്ഥാന പോലീസും സര്‍ക്കാരുകളും തയ്യാറാവുകയില്ലെന്നതും സ്പഷ്ടമാണ്. ഇത് സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സൈ്വര്യജീവിതത്തിനും ഭീഷണി ഉയര്‍ത്തുമെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ഈ സ്ഥിതിവിശേഷം ഭാരതത്തെ ദുര്‍ബലപ്പെടുത്താന്‍ ദൃഡവ്രതമെടുത്തിരിക്കുന്ന വിദേശത്തും ഇവിടെയുമുളള തീവ്രവാദിസംഘങ്ങള്‍ക്ക് ഭയലേശമന്യേ അഴിഞ്ഞാടാന്‍ അവസരമൊരുക്കും. ബോംബ് സ്‌ഫോടനങ്ങളും വെടിവയ്പുകളും കൂട്ടക്കുരുതികളും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും നിത്യസംഭവങ്ങളായി മാറും. ഭാരതം കോണ്‍ഗ്രസിന്റെ തലതിരിഞ്ഞതും ജനദ്രോഹപരവും ക്ഷുദ്രവുമായ രാഷ്ട്രീയ നടപടികള്‍മൂലം അരാജകത്വത്തിലേക്കാണ് നീങ്ങുന്നത്. കോണ്‍ഗ്രസിന്റെ ദുരാഗ്രഹപൂര്‍ത്തിക്കുവേണ്ടി കേന്ദ്രത്തില്‍ നടക്കുന്ന സിബിഐ-ഐബി പോര് ഭാരതത്തിലെ രഹസ്യാനോഷണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഇത് നമ്മുടെ ആഭ്യന്തരസുരക്ഷക്ക് തന്നെ ഭീഷണിയായി തീരുന്നതാണ്. പാര്‍ലമെന്റ് ആക്രമണവും മുംബൈ ഭീകരാക്രമവും അതാത് സമയത്തെ സര്‍ക്കാരുകള്‍ സൃഷ്ടിച്ചതാണെന്ന് ഉന്നത സിബിഐ ഉദ്യോഗസ്ഥനായ സതീഷ് വര്‍മ്മ പറഞ്ഞതായി ആഭ്യന്തര വകുപ്പ് മുന്‍ അണ്ടര്‍ സെക്രട്ടറിയും ഇപ്പോള്‍ നഗരവികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയുമായ ആര്‍.വി.എസ്. മണി പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. പിന്നീട് ഇത് (ഭരണ സമ്മര്‍ദ്ദത്താലാവാം) ഇദ്ദേഹം നിഷേധിച്ചു. വിലകുറഞ്ഞ പ്രസിദ്ധിക്കും രാഷ്ട്രീയ-ഔദ്യോഗിക രംഗത്തെ യജമാനന്മാരെ പ്രീതിപ്പെടുത്താനുംവേണ്ടി എന്ത് വിഡ്ഢിത്തങ്ങളും നെറികേടുകളും വിളമ്പാനും പ്രവൃത്തിക്കാനും യാതൊരു മടിയുമില്ലാത്ത ഹ്രസ്വദൃഷ്ടികളാണ് സിബിഐയിലുളളതെന്നാണ് ഇത് തെളിയിക്കുന്നത്. കേരളത്തില്‍ ഒരു സത്യസന്ധനായ സിബിഐ ഉദ്യോഗസ്ഥനായ എ.എസ്.പി പി.ഹരിദത്ത് സിബിഐയിലെ സ്വന്തം മേലധികാരികളുടെ അധാര്‍ദ്ധികവും നിയമവിരുദ്ധവുമായ ദുഷ്‌ചെയ്തികള്‍ക്ക് വഴങ്ങാതിരുന്നതിന്റെ പേരില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. കേരളത്തില്‍ നടന്ന പ്രമാദങ്ങളായ ചേകന്നൂര്‍ മൗലവി വധക്കേസ്, അഭയ കൊലക്കേസ്, സമ്പത്ത് കസ്റ്റഡി മരണം, കവിയൂര്‍ കൂട്ട ആത്മഹത്യ കേസ്, ശശീന്ദ്രന്‍ (മലബാര്‍ സിമന്റ്‌സ്) കൂട്ട ആത്മഹത്യ തുടങ്ങിയവയുടെയെല്ലാം അന്വേഷണങ്ങള്‍ സിബിഐ ഉന്നതരുടെയും ഭരണകൂടത്തിന്റെയും അവിഹിത ഇടപെടലുകള്‍ മൂലം എപ്രകാരമാണ് അട്ടിമറിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിവുളളതാണ്.
ഭാരതത്തില്‍ അനുദിനം ഇസ്ലാമികതീവ്രവാദം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കപടമതേതരത്വത്തിന്റെയും അന്ധമായ മുസ്ലിംപ്രീണനത്തിന്റെയും പേരില്‍ ഈ സത്യം മറച്ചുവെയ്ക്കാന്‍
സാധ്യമല്ല. ഇതിനുളള പരിഹാരം ഹിന്ദുസംഘടനാ നേതാക്കളെ തുറുങ്കിലിലടക്കുകയല്ല. തമിഴ്‌നാട്ടില്‍ ഒരു മാസത്തിനുളളില്‍ സംസ്ഥാന ചുമതലയുളള രണ്ട് ഹിന്ദുനേതാക്കന്മാര്‍ കൊലചെയ്യപ്പെട്ടു. 2013 ജൂലൈ 1 ന് ഹിന്ദുമുന്നണി സംസ്ഥാന സെക്രട്ടറിയായ എസ്. വെളളിയപ്പ(45)നും, ജൂലൈ 19 ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. രമേശും (52) മൃഗീയമായി കൊല്ലപ്പെടുകയുണ്ടായി. ഇതിന് പിന്നില്‍
ഇസ്ലാമികതീവ്രവാദികളാണുളളതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാജ്യത്ത് ഏത് കോണില്‍ നടക്കുന്ന ഇസ്ലാമിക ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഒരു മലയാളി കണക്ഷനുളള ഇക്കാലത്ത് കേരളത്തിലും ഹിന്ദുസംഘടനാ നേതാക്കന്മാര്‍ക്കെതിരെയും കൊലക്കത്തിയുയരാന്‍ സാദ്ധ്യതതയുളളപ്പോഴാണ് ഇന്നാട്ടിലെ മാധ്യമങ്ങള്‍ മുസ്ലിംതീവ്രവാദത്തെ നിസാരവല്കരിച്ചും മഹത്വവല്കരിച്ചും ബോധപൂര്‍വ്വം അവഗണിച്ചും ഹിന്ദുസമൂഹത്തിനെതിരെ മാത്രമായി കുപ്രചരണങ്ങള്‍ നടത്തുന്നത്. ഗുജറാത്തിലെ ഹിന്ദുവിരുദ്ധ വാര്‍ത്തകള്‍ക്ക് മുന്‍പേജില്‍ അമിതപ്രാധാന്യം നല്‍കുന്ന മാധ്യമങ്ങള്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഹിന്ദുസമൂഹത്തിനെതിരെ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും നിഷ്ഠൂര കൊലപാതകങ്ങള്‍ക്കും നേരെ കണ്ണടക്കുന്നത് പ്രതിഷേധാര്‍ഹവും ആക്ഷേപകരവും പത്രധര്‍മ്മത്തിന് എതിരുമാണ്. പത്രങ്ങള്‍ വായനക്കാരില്‍ തെറ്റിദ്ധാരണയും വിദ്വേഷവും പകയും വര്‍ഗ്ഗീയതയും അക്രമവാസനയും വളര്‍ത്തുന്നതരത്തിലുളള നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതിനു പകരം സത്യസന്ധവും രാഷ്ട്രതാല്പര്യത്തിനും സമൂഹനന്മക്കും സമാധാന ജീവിതത്തിനും അനുഗുണമായ ഭാവാത്മക വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണം. പത്രത്തിന്റെ പ്രചാരം കൂട്ടുന്നതിനും അവിഹിതമായ സമ്പത്ത് ലഭിക്കുന്നതിനുമായി രാജ്യദ്രോഹശക്തികള്‍ക്കുവേണ്ടി കുഴലൂത്ത് നടത്തുന്നത് പത്രമാധ്യമങ്ങളുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ്. ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ (ഇന്റര്‍നെറ്റ്) നിലവിലുളള ഇക്കാലത്ത് യഥാര്‍ത്ഥ വസ്തുതകള്‍ തേടിപ്പിടിച്ച് കണ്ടെത്താന്‍ ഇന്നത്തെ കേരളീയ സമൂഹം പ്രാപ്തരാണെന്ന വസ്തുത മാധ്യമമുതലാളിമാര്‍ ഓര്‍ത്താല്‍ നന്ന്. പണ്ട് ഒരു വ്യാജ ചാരക്കേസ് സൃഷ്ടിച്ച് കോളിളക്കം സൃഷ്ടിക്കാന്‍ സാധിച്ചു എന്നു കരുതി അത് ഇന്ന് വിലപ്പോകണമെന്നില്ല. സ്വന്തം പത്രത്തിന്റെ വിശ്വാസ്യത കളഞ്ഞുകുളിച്ചാല്‍ വായനക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുവാന്‍ നിര്‍ബന്ധിതരാകും.
(മാധ്യമ അധര്‍മ്മം എന്ന തലക്കെട്ടില്‍ കേസരി വാരിക 2013 ആഗസ്ല് 11 ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.