കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആറന്മുളയിലെ ജനങ്ങള്‍ ഇന്ന് നിലനില്പിനായുളള പോരാട്ടത്തിലാണ്. ഹരിതസ്വര്‍ഗ്ഗം എന്നവകാശപ്പെടാനാകുന്ന ഒരു പരിസ്ഥിതി വ്യവസ്ഥയാല്‍ അനുഗ്രഹീതമായ ആറന്മുളക്ക് തനതായ ഒരു ഗോത്രസംസ്‌കാരവും പാരമ്പര്യവും, പ്രത്യേക ആചാരങ്ങളും ആഘോഷങ്ങളുമുണ്ട്. നൂറ്റാണ്ടുകളായി ഇവിടുത്തെ മണ്ണില്‍ അദ്ധ്വാനിച്ചും വിയര്‍പ്പൊഴുക്കിയും ജീവിച്ചിരുന്ന ജനതതിയെ ബലപ്രയോഗത്തിലൂടെയും ചതിച്ചും പിറന്ന മണ്ണില്‍ നിന്നും ആട്ടിപ്പായിക്കാന്‍ ഒരു കൂട്ടര്‍ ശ്രമം തുടങ്ങിയിട്ട് നാളേറെയായി. വികസനമെന്നാല്‍ വിമാനത്താവളവും പഞ്ചനക്ഷത്ര ഹോട്ടലുകളും ബാറുകളും സ്വിമ്മിംഗ് പൂളുകളും ജിംനേഷ്യങ്ങളും ക്ലബ്ബുകളും ബഹുനില കെട്ടിടങ്ങളുമാണെന്ന് തെറ്റിദ്ധരിച്ചപോലെ പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടര്‍ നാട്ടിലുളള കൃഷിയിടങ്ങളെല്ലാം നികത്തി ആകാശചുംബികളായ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുവാന്‍ താല്‍പ്പര്യപ്പെടുകയാണ്. ഇവിടെ സാധാരണക്കാരന്‍ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന ദൈനംദിന ചിലവുകളുമായി മല്ലിടുമ്പോഴാണ് അവനിണങ്ങിച്ചേര്‍ന്ന ഗ്രാമീണാന്തരീക്ഷം കളങ്കപ്പെടുത്താന്‍ പോന്ന നടപടികളുമായി ഇക്കൂട്ടര്‍ ഇറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഒരു നേരത്തെ ഊണിന് അറുപത് രൂപ കൊടുക്കേണ്ടിവരുന്നിടത്ത് എയര്‍പോര്‍ട്ട് വരുകയും അതിന്റെ സ്റ്റാറ്റസിനനസുസരിച്ചുളള ഹോട്ടലുകളും റസ്റ്റോറന്റുകളും രംഗപ്രവേശം ചെയ്യുകയും ചെയ്താല്‍ ഉണ്ടാകുന്ന വിലക്കയറ്റം ആര്‍ക്കാണ് താങ്ങാന്‍ സാധിക്കുക? ഭക്ഷണസാധനങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം അവശേഷിച്ച കൃഷിയിടങ്ങള്‍ കൂടി ഭൂമഫിയാകളുടെ കെട്ടിടങ്ങള്‍ക്കായി നികത്തിയെടുത്താല്‍ സമീപഭാവിയില്‍തന്നെ കേരളീയന്‍ വിഷാംശവും മായവുമില്ലാത്ത ഭക്ഷണവസ്തുക്കള്‍ക്കായി നെട്ടോട്ടമോടേണ്ടിവരും. ആറന്മുളയുടെ ജീവനാഡിയെന്നു പറയുന്നത് പമ്പാ നദിയാണ്. സ്വന്തം ജലസ്രോതസ്സുകളായ തെളിനീര്‍ത്തടങ്ങളുടെ അഭാവത്തില്‍ സംഭവിച്ചേക്കാനിടയുളള പമ്പയുടെ ക്ഷയം കുടിവെളളക്ഷാമത്തിനിടയാക്കും. പളളിയോടങ്ങളുടെ സുഗമമായ യാത്രക്കും ഈ നദിയിലെ ജലക്ഷാമം ഭീഷണി ഉയര്‍ത്തും. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനവും ചെയ്യാത്ത, എന്നാല്‍ അവര്‍ക്ക് വളരെയേറെ ദോഷം ചെയ്യുന്ന ആറന്മുളയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരെ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി തദ്ദേശവാസികള്‍ പ്രതിഷേധ സമരത്തിലാണ്.

ആറന്മുളയില്‍ അന്താരാഷ്ട്ര വിമാനത്താവളം പണിയാനായി മുന്‍ ഉടമ ഏബ്രഹാം കലമണ്ണില്‍ നിന്നും ചെന്നൈ ആസ്ഥാനമായുളള കെജിഎസ് കമ്പനി വിലയ്ക്കു വാങ്ങിയ ആറന്മുളയിലെ ഭൂമിക്ക് യാതൊരു നിയമപരിരക്ഷയും ഇല്ലാത്തതാണ് എന്നത് രഹസ്യമല്ല. സര്‍ക്കാരിന്റെ വിവിധ പഞ്ചായത്ത് ജില്ലാ തലങ്ങളിലുളള ഒട്ടുമിക്ക സ്ഥാപനങ്ങളും ഇവര്‍
നടത്തുന്നത് നിയമവിരുദ്ധ പ്രവൃത്തികളാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രാദേശിക സര്‍ക്കാര്‍ വകുപ്പുകള്‍ പോലുമറിയാതെന്നപോലെ കമ്പനി പടച്ചുണ്ടാക്കുന്ന രേഖകളും റിപ്പോര്‍ട്ടുകളും പ്രസ്താവനകളും എല്ലാം കണ്ണുമടച്ച് അംഗീകരിച്ചുകൊണ്ടെന്നപോലെ കേന്ദ്രത്തില്‍ നിന്ന് ഇവര്‍ ഒട്ടുമിക്ക അനുമതികളും
കെജിഎസ് ഗ്രൂപ്പ് തുടക്കത്തില്‍ പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തിയവരെ പണം നല്‍കിയും പ്രലോഭിപ്പിച്ചും മോഹവിലകള്‍ കൊടുത്തും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും ഒഴിവാക്കിയിരുന്നുവെന്ന് പരക്കെ പരാതിയുണ്ട്. എന്നാല്‍ ഈ പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പൈതൃകഗ്രാമ കര്‍മസമിതി നേതാക്കന്മാരെ ചതുരുപായങ്ങള്‍ പയറ്റിയിട്ടും വശത്താക്കാന്‍ സാധിക്കാതെ വന്നപ്പോഴാണത്രെ കെജിഎസ് കമ്പനി ശിവദാസന്‍ നായരെ ഒരു ശിഖണ്ഡിയെ എന്നപോലെ മുന്നില്‍ നിര്‍ത്തി ക്ഷേത്രത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാനും, സമരസമിതി നേതാക്കന്മാരെ പോലീസിനെ ഉപയോഗിച്ച് കളളക്കേസുകളില്‍ കുടുക്കി
മര്‍ദ്ദിച്ച് നിശബ്ദരാക്കുവാനുമുളള ശ്രമം തുടങ്ങിയതെന്നുമാണ് ആരോപണം.
തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ തിരുവോണത്തോടനുബന്ധിച്ച് പളളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും വളളസദ്യകള്‍ നടക്കാറുണ്ട്. ഇത്തവണ വളളസദ്യയുടെ ഉദ്ഘാടനത്തിന് (ജൂലൈ 31) ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി ഗോവിന്ദന്‍നായരെയാണ് ക്ഷണിച്ചിരുന്നത്. ചടങ്ങിനെക്കുറിച്ച് ശിവദാസന്‍ നായരെ സ്ഥലം എംഎല്‍ഏ എന്ന നിലയില്‍ അറിയിച്ചിരുന്നതല്ലാതെ അദ്ദേഹത്തെ ഈ പരിപാടിയിലേക്ക് ദീപം കൊളുത്താന്‍ ക്ഷണിച്ചിരുന്നില്ല. മാത്രമല്ല 2012 ഡിസംബര്‍ 11 ന് ആറന്മുള വിമാനത്താവളത്തിനെതിരെ പളളിയോട സേവാസംഘം പരസ്യ
നിലപാടെടുത്തതുമാണ്. നീര്‍ച്ചാലുകളും നെല്‍വയലുകളും നികത്തി വിമാനത്താവളം നിര്‍മ്മിക്കരുതെന്നും, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്തവിധത്തിലാവണം വികസനമെന്നും, സാംസ്‌കാരിക കേന്ദ്രമായ ആറന്മുളയെ സംഘര്‍ഷഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, വിമാനത്താവളത്തില്‍ ഭൂമി സംബന്ധിച്ച് ഉയരുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും, ആറന്മുളയുടെ പാരമ്പര്യത്തില്‍ പമ്പയ്ക്കുള്ള സ്ഥാനം മനസിലാക്കി അതിന് ആഘാതമുണ്ടാക്കുന്ന ഒരു നടപടിയേയും അംഗീകരിക്കേണ്ടതില്ലെന്നും പള്ളിയോടസേവാസംഘത്തിന്റെ യോഗം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ആറന്മുള ക്ഷേത്രാചാരങ്ങള്‍ക്കും പരിസ്ഥിതിക്കും, പമ്പാനദിക്കും നാശം വരുത്തുന്ന വിമാനത്താവള പദ്ധതിക്ക് വേണ്ടി നിലകൊള്ളുന്ന എംഎല്‍ഏക്കെതിരെ ഭക്തര്‍ പ്രതിഷേധിക്കുമെന്ന് ഉറപ്പുളളതിനാലാണ് അദ്ദേഹത്തെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്. ആഗസ്റ്റ് 30 ന് വള്ളസദ്യയുടെ പാചകപ്പുരയിലെ അടുപ്പില്‍ അഗ്‌നിപകരുന്ന ചടങ്ങുകളില്‍ ശിവദാസന്‍നായര്‍ പങ്കെടുത്തതിനെതിരെ ഭക്തജനങ്ങള്‍ പള്ളിയോട സേവാസംഘം ഭാരവാഹികളെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ വളളസദ്യ ഉദ്ഘാടന ചടങ്ങില്‍ നിന്ന് എംഎല്‍എ ഒഴിവാകണമെന്ന് പള്ളിയോട സേവാസംഘവും ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും പോലീസും എംഎല്‍ഏയോട് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അവഗണിച്ച് ഭക്തജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അനുചരരോടൊപ്പം വള്ളസദ്യ വഴിപാടുകളുടെ ഉദ്ഘാടന വേദിയായ ആനക്കൊട്ടിലില്‍ നിലവിളക്ക് കൊളുത്തുവാനായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനൊപ്പം ശിവദാസന്‍നായര്‍ എത്തിയതാണ് ഭക്തരുടെ രോഷത്തിന് ഇടയാക്കിയത്. ചടങ്ങുകള്‍ക്ക് വളരെ മുമ്പേയെത്തിയ എംഎല്‍എയുടെ ക്ഷേത്രദര്‍ശനവും ദേവസ്വംബോര്‍ഡ് പ്രസിഡന്റിനൊപ്പം നടത്തിയ പത്രസമ്മേളനവും ആരും തടഞ്ഞില്ല. ക്ഷേത്രക്കടവില്‍
പള്ളിയോടങ്ങളെ സ്വീകരിക്കുന്ന ചടങ്ങിലും എംഎല്‍എ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കി കോണ്‍ഗ്രസിനും കെജിഎസിനും അനുകൂലമായ സഹതാപതരംഗം സൃഷ്ടിക്കുകയും വിമാനത്താവള വിരുദ്ധ സമരത്തെ ചോരയില്‍ മുക്കിക്കൊന്ന് അട്ടിമറിക്കുകയും ചെയ്യുക എന്ന ഗൂഢോദ്ദേശമാണ് ശിവദാസന്‍ നായര്‍ക്കുണ്ടായിരുന്നത് എന്ന് മനസിലാക്കാന്‍ വലിയ പഠിപ്പൊന്നും വേണ്ട. എംഎല്‍എ മുന്‍കൂട്ടി തന്നെ ക്ഷേത്രത്തിന് പുറത്ത് പ്രശ്‌നമുണ്ടാകുമ്പോള്‍ അക്രമം നടത്താനായി ചില
ജയിലിലടക്കുകയാണത്രെ ചെയ്തത്. ഇതിലേറെ രസകരമായ വസ്തുത പോലീസ് പിടികൂടിയ പലരും എംഎല്‍ഏയെ ജനങ്ങളുടെ കൈയേറ്റത്തില്‍ നിന്നും രക്ഷപെടുത്താന്‍ ശ്രമിച്ചവരാണ് എന്നതാണ്. പൈതൃകഗ്രാമ കര്‍മസമിതി പ്രവര്‍ത്തകരായ എന്‍.ജി. ഉണ്ണികൃഷ്ണന്‍, എന്‍.കെ. നന്ദകുമാര്‍, ആറന്മുള വിജയകുമാര്‍, ഉത്തമന്‍ കുറന്താര്‍, വി.ജി. മോഹനന്‍, പുരുഷോത്തമന്‍ നായര്‍, ജയകൃഷ്ണന്‍, പി.രാജേഷ് കണ്ണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്. വിമാനത്താവളപദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നിയമവിരുദ്ധമാണെന്നുള്ള തെളിവുകള്‍ ആദ്യം പുറത്ത് വിട്ടത് ഇവരായിരുന്നു. ഇവരോട് അന്നുമുതല്‍ ശിവദാസന്‍ നായര്‍ക്ക് വിദ്വേഷമുണ്ടെന്നത് വ്യക്തം. ഇവര്‍ക്കെതിരെ പോലീസ് രണ്ടുകേസുകളാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഒന്നാമത്തേതില്‍ വയര്‍ലസ് തകര്‍ത്തു എന്ന പേരില്‍ പോലീസ് സ്വയം ചാര്‍ജ്ജ് ചെയ്ത കേസ്. രണ്ടാമത്തേത് എംഎല്‍എയെ വധിക്കാന്‍ ശ്രമിച്ചു, പൊതുപരിപാടി അലങ്കോലപ്പെടുത്തി, പൊതുജനങ്ങള്‍ക്ക് തടസ്സം നിന്നു തുടങ്ങിയ വകുപ്പുകള്‍. ഇതുകൂടാതെ കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുപത്തിരണ്ട് ദിവസം റിമാന്റിലായി ജയിലില്‍ കഴിഞ്ഞ എട്ട് പേര്‍ക്ക് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ശിവദാസന്‍ നായര്‍ എംഎല്‍ഏയും പോലീസും പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതിനെ കോടതി വിമര്‍ശിക്കുകയുണ്ടായി. ഒരു ഷര്‍ട്ട് കീറിയെന്ന നിസാര സംഭവത്തിന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്ത പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ക്കിടയിലുളളത്.
നിയമവിരുദ്ധമായ അധാര്‍മ്മിക പ്രവൃത്തികള്‍ ചെയ്യുന്ന ഏതൊരു ഭരണകൂടത്തിന്റെയും അവരുടെ സാമ്പത്തികസ്രോതസ്സുകളായ വന്‍കിട കുത്തക കമ്പനികളുടെയും ദാസന്മാരായി പോലീസ് മാറുന്നത്
അപകടകരമാണ്. പോലീസ് ചുമത്തുന്ന കളളക്കേസുകള്‍ പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ട് നിയമവിരുദ്ധ ശക്തികള്‍ക്കെതിരെ ജീവന്‍ പണയപ്പെടുത്തി പോരാടുന്ന സത്യസന്ധരും ധര്‍മ്മിഷ്ഠരും ജനസ്‌നേഹികളും ജനസേവകരുമായ നിരപരാധികളെ യാതൊരു അനേഷണവും നടത്താതെ റിമാന്റ് ചെയ്ത് മാസങ്ങളോളം ജയിലിലടക്കാന്‍ ഉത്തരവിടുന്ന കോടതികളുടെ നടപടിക്രമത്തില്‍ കാതലായ മാറ്റം വരേണ്ടിയിരിക്കുന്നുവെന്നും പറയാതെവയ്യ. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ ഭരണകൂടവും അവരുടെ അവിശുദ്ധകൂട്ടുകെട്ടിലുളള കുത്തക കമ്പനികളും തട്ടിപ്പുകാരും ചേര്‍ന്ന് കോടതിയെ ഉപയോഗിച്ച് തടവറയിലടക്കുന്ന ദുരവസ്ഥക്ക് മാറ്റം വരുത്തുവാന്‍ ഉന്നത കോടതികള്‍ ശക്തമായ നടപടികളും ജാഗ്രതയും പുലര്‍ത്തണമെന്നാണ് പൊതുജനാഭിപ്രായം. സോളാര്‍ കേസില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പു മന്ത്രിയും ചേര്‍ന്ന് നിയമവിരുദ്ധമായി തങ്ങളുടെ വിനീതദാസന്മാരായ ഉന്നതതല പോലീസ് സംഘത്തെ ഉപയോഗിച്ച് മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും പോലീസുകാര്‍ക്കും മറ്റും എതിരായുളള അവിഹിതബന്ധങ്ങളുടെയും വേഴ്ചകളുടെയും ഉള്‍പ്പെടെയുളള വീഡിയോ ക്ലിപ്പിങ്ങുകളും ഫോട്ടോകളും ഫോണ്‍ സംഭാഷണങ്ങളും രേഖകളുമെല്ലാം കേരളമെമ്പാടും അരിച്ചുപെറുക്കി ശേഖരിച്ച് ഈ തെളിവുകള്‍ നശിപ്പിക്കുകയോ പൂഴ്ത്തിവയ്ക്കുകയോ ചെയ്ത് കോടതിയേയും ജനങ്ങളേയും വഞ്ചിച്ചുകൊണ്ടിരിക്കുന്നതും നാം കാണുന്നില്ലേ? ഭരണകൂടം തന്നെ കുറ്റകൃത്യങ്ങളില്‍ സജീവമായി പങ്കെടുകയും ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ തടങ്കലിലാക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇവിടെ നടമാടുന്നതെങ്കില്‍ അത് ഈ നാടിന്റെ ദുര്യോഗമാണ്.
ഒരു സംസ്ഥാന മന്ത്രിയെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുളള ഒ്യദ്യോഗിക വസതിയില്‍ വച്ച് വരു ബിജു രാധാകൃഷ്ണന്‍ സ്വന്തം ഭാര്യയുടെ മുന്നില്‍ച്ച് മൃഗീയമായി മര്‍ദ്ദിച്ച് മൂക്കില്‍ കൂടി ചൊര തെറിപ്പിച്ചിട്ട് കൈയുംവീശി പോലീസിന്റെ മുന്നിലൂടെ പോയിട്ട് ഒരു കേസുപോലും എടുക്കാത്ത പോലീസാണ് ഇവിടെയുളളത്. കാരണം, ഒരു കൊലക്കേസിലും നിരവധി തട്ടിപ്പുകേസിലും പ്രതിയായ ബിജുവിന്റെ കസ്റ്റഡിയില്‍ സുന്ദരികളായ എന്തിനും തയ്യാറായ രണ്ട് തരുണീകമണികള്‍ - സരിത എസ്. നായര്‍ & ശാലു മേനോന്‍- ഉണ്ടായിരുന്നു. ഇവരുടെ ചേലത്തുമ്പിലാണ് ഇവിടുത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉന്നത നേതാക്കന്മാരും ഉദ്യോഗസ്ഥരും പോലീസും എന്നു പറഞ്ഞാല്‍ അത് ഒരു അതിശയോക്തിയല്ല. അതുകൊണ്ടാണല്ലോ മുഖ്യമന്ത്രിയുടെ കാതില്‍ സരിത സ്വകാര്യം പറയുന്നതും, ബിജുവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ശാലുവിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കരിക്ക് കുടിക്കുന്നതും, ഉമ്മന്‍ ചാണ്ടി ബിജുവുമായി ഒരു മണിക്കൂര്‍ രഹസ്യ ചര്‍ച്ച നടത്തുന്നതും, പോലീസ് അസോസിയേഷന്‍കാര്‍ ഇവരില്‍ നിന്നും 40 ലക്ഷം രൂപ (തട്ടിപ്പ്പണം) സംഭാവന സ്വീകരിക്കുന്നതും, സരിതയുടെ രഹസ്യമൊഴി ജഡ്ജി തന്നെ അട്ടിമറിക്കുന്നതും (ഇദ്ദേഹം ഇപ്പോള്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നേരിടുകയാണ്) പൊതുജനത്തിന് കാണേണ്ടിവരുന്നത്. ഇതെല്ലാം നമ്മുടെ ഭരണകൂടത്തിന്റെ അധാര്‍മ്മികവും നിയമവിരുദ്ധവുമായ കുറ്റവാസനാ സ്വഭാവത്തെയാണ് സ്പഷ്ടമാക്കുന്നത്.
കേരളത്തിലെ എല്ലാവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ആദര്‍ശധീരനെന്നും സത്യസന്ധനെന്നും സ്വയം വിശേഷിപ്പിക്കുന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് ഒരു വലിയ വിഭാഗം വിശ്വസിക്കുന്നുവെന്നത് ഇന്നത്തെ സമൂഹത്തിലെ മൂല്യച്യുതിയിലേക്ക് വിരല്‍ചൂണ്ടുന്നു. ആറന്മുള മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവള പദ്ധതിക്ക് എതിരായിട്ടും ശിവദാസന്‍ നായര്‍ കെജിഎസ് കമ്പനിക്കുവേണ്ടി ദാസ്യവേല ചെയ്യുകയാണോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. വലിയ സ്വാധീനമുളള ചില കുത്തകകളുടേയും അവരുടെ പിണിയാളുകളായ ചില രാഷ്ട്രീയ വമ്പന്മാരുടെയും പിന്തുണയാണ് ഈ ആവേശത്തിന് കാരണമെന്ന് ചിലര്‍. അതുകൊണ്ട് മാത്രമാണത്രെ സ്വന്തമായി 200 ഏക്കര്‍ ഭൂമിപോലും ഇപ്പോള്‍ കൈയിലില്ലാത്ത നിയമവിരുദ്ധമായ വിമാനത്താവള പദ്ധതി വിഷയം ഭാരത പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തിലുള്‍പ്പെട്ടതും, സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ പത്ത് ശതമാനം ഓഹരി എടുക്കാന്‍ തീരുമാനിച്ചതും.
ആറന്മുള വിമാനത്താവള നിര്‍മ്മാണത്തില്‍ ഉണ്ടായിട്ടുള്ള ക്രമക്കേട് സംബന്ധിച്ച് കോട്ടയം വിജിലന്‍സ് കോടതി മുമ്പാകെ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ ഫയല്‍ ചെയ്തിട്ടുള്ള കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഡി.വൈ.എസ്.പി. ജഗതീഷ് കുമ്മനത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ആറന്മുള വിമാനത്താവള കമ്പനിയില്‍ 10 ശതമാനം ഓഹരി എടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതില്‍ ക്രമക്കേടുണ്ടെന്നും മുഖ്യമന്ത്രിയെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നും വിജിലന്‍സ് ഡി.വൈ.എസ്.പി. മുമ്പാകെ പരാതിക്കാരനായ കുമ്മനം മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു നടപടിയും അന്വേഷണവും ഉണ്ടായിട്ടില്ല.
'ആറന്മുള വിമാനത്താവള നിര്‍മ്മാണം എന്തു വിലകൊടുത്തും നടപ്പിലാക്കും. കുമ്മനം രാജശേഖരനും ഇടതു നേതാക്കന്മാരും ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടത്തുന്ന പടയൊരുക്കം ജില്ലയുടെ വികസന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. പൈതൃക സംരക്ഷണത്തിന്റെ പേരില്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ആറന്മുളയില്‍ നടക്കുന്നത് വര്‍ഗ്ഗീയ സമരമാണ്. സന്ന്യാസിമാരുടെ പേരില്‍ നടത്തിയ സമരവും പൊങ്കാല സമരം സംഘടിപ്പിച്ചതുമെല്ലാം സമരത്തിന്റെ വര്‍ഗ്ഗീയ സ്വഭാവമാണ് വ്യക്തമാക്കുന്നത്. കുമ്മനത്തിന്റെ വര്‍ഗ്ഗീയ സമരത്തിന് എണ്ണപകരുന്ന പണിയാണ് ജില്ലയില്‍ ഇടതുമുന്നണി നേതാക്കള്‍ ചെയ്യുന്നത്. പരാതികള്‍ അയച്ചും കേസുകള്‍ നല്‍കിയും വിമാനത്താവള നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. വിമാനത്താവള നിര്‍മ്മാണത്തിന് ഇടതു ഭരണകാലത്ത് വയല്‍ നികത്തിയപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകയായ സുഗതകുമാരി എവിടെയായിരുന്നുവെന്ന് പറയണം. കുമ്മനം രാജശേഖരനും തോമസ് ഐസകുമായി കൈകോര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷ്യമിടുന്നതെന്താണെന്ന് ജനങ്ങള്‍ക്കറിയാം. യുഡിഎഫും കോണ്‍ഗ്രസും വിമാനത്താവള പദ്ധതിക്ക് അനുകൂലമാണ്. ഇത് പി.പി.തങ്കച്ചനും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.' ഈ പ്രസ്താവനയിലൂടെ ശിവദാസന്‍ നായര്‍ എന്താണ് ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നത്? ജനങ്ങളോടുളളതിനേക്കാള്‍ കൂറ് അദ്ദേഹത്തിന് കെജിഎസ് കമ്പനിയോടെന്നോ?
വിമാനത്താവളത്തിനു ചൂട്ടുപിടിക്കാന്‍ കുത്തകമുതലാളിമാര്‍ക്കൊപ്പം നില്‍ക്കുന്ന ഈ എംഎല്‍ഏ ജനങ്ങളുടെയും പ്രകൃതിയുടെയും പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തിനുവേണ്ടി അണിനിരക്കുന്ന ബഹുമാന്യരായ സന്യാസിശ്രേഷ്ഠരേയും സുഗതകുമാരിയേയും മറ്റ് നേതാക്കളേയും എപ്രകാരമാണ് അവഹേളിക്കുന്നതെന്ന് മേല്‍ കൊടുത്ത പ്രസ്താവനയില്‍ നിന്നുതന്നെ വ്യക്തമാണ്. മുന്‍പ് പളളിയോട സേവാ സംഘം പ്രസിഡന്റും ക്ഷേത്രവിശ്വാസിയുമായിരുന്നുവെന്ന് അവകാശപ്പെടുന്ന ഇദ്ദേഹത്തിന് എങ്ങനെയാണ് ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയവിദ്വേഷം വിതച്ച് മതവൈരത്തിലൂടെ കലാപങ്ങള്‍ സൃഷ്ടിച്ച് ലാഭമുണ്ടാക്കുവാനുളള മനസ്സ് വന്നതെന്ന് സജ്ജനങ്ങള്‍ അത്ഭുതപ്പെടുന്നു. ആറന്മുളയുടെ ചരിത്രത്തില്‍ ആദ്യമായി ഉതൃട്ടാതി വള്ളംകളി മുടങ്ങിയത് കെ. ശിവദാസന്‍ നായര്‍ പള്ളിയോട സേവാസംഘം പ്രസിഡന്റായിരിക്കുമ്പോഴാണെന്ന സത്യവും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.
വിമാനത്താവളവിരുദ്ധ സമരരംഗത്തുള്ളവരെ വീണ്ടും കള്ളക്കേസുകളില്‍പ്പെടുത്താനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായാണ് സൂചന. കോണ്‍ഗ്രസിന്റെ അക്രമങ്ങള്‍ക്ക് മുമ്പും തലേന്ന് രാത്രിയും പല തവണ കെജിഎസ് കമ്പനി ഉടമ ജിജിജോര്‍ജ്ജ് ശിവദാസന്‍നായര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ചുവെന്നുളള ആരോപണം അന്വേഷിച്ച് ദുരൂഹതയുടെ ചുരുളഴിക്കേണ്ടതുണ്ട്. ആശുപത്രിയില്‍ ഏതാനും മണിക്കൂര്‍ ചെലവഴിച്ച എംഎല്‍എയെ കമ്പനി എംഡി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പോലീസ് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയെ ആക്രമിച്ച സംഭവത്തില്‍ ആറന്മുളയില്‍ ക്രമസമാധാനപാലനത്തിന്റെ ചുമതലയുണ്ടായിരുന്ന പമ്പ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. വിജയനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉന്നതങ്ങളില്‍ അഭ്യന്തരമന്ത്രിയില്‍ നിന്ന് പോലീസ് മേധാവിയ്ക്ക് നിര്‍ദേശം വന്നതായറിയുന്നു. ഇതിനെ തുടര്‍ന്ന് ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയെന്ന നിഗമനത്തില്‍ സിഐയെ സസ്‌പെന്‍ഡും ചെയ്തു. ആഭ്യന്തരവകുപ്പ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഭക്തന്മാര്‍ എംഎല്‍എയെ തടയുക മാത്രമാണ് ചെയ്ത്. പിടിവലിക്കിടയില്‍ അദ്ദേഹത്തിന്റെ ഉടുപ്പ് കീറിയെന്നു മാത്രം. എന്നാല്‍ ഈ നിസാര സംഭവത്തിന്റെ പേരില്‍ പത്തനംതിട്ട ജില്ലയിലാകെ അക്രമം അഴിച്ചുവിടുകയും എന്തിന് പോലീസ് സ്റ്റേഷന്‍ ആക്രമിക്കുക പോലും ചെയ്ത ഗുണ്ടകള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്ത സര്‍ക്കാരിന്റെ പക്ഷപാതപരവും ജനവിരുദ്ധവുമായ നീതിനിഷേധത്തിനെതിരെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. മുന്‍പ് കോണ്‍ഗ്രസ് വക്താവും നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താനെ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ വച്ച് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ അലക്കിത്തേച്ച ഖദര്‍ ഷര്‍ട്ടും മുണ്ടും വലിച്ചുകീറി ഉരിഞ്ഞെടുത്ത് മര്‍ദ്ദിച്ചപ്പോഴും, സെക്രട്ടറിയേറ്റ് ഉപരോധനാളില്‍ മാര്‍ക്‌സിസ്റ്റുകാര്‍ ഇദ്ദേഹത്തെ തല്ലി നിലത്തിട്ട് ചവുട്ടി മെതിച്ചിട്ടും ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ഹര്‍ത്താല്‍ നടത്താന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ് പാര്‍ട്ടി ഒരു എംഎല്‍ഏയുടെ ഉടുപ്പ് കീറിയെന്നു പറഞ്ഞ് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയത് ജനങ്ങള്‍ പരിഹാസത്തോടെയാണ് വീക്ഷിച്ചത്.
ആറന്മുളയില്‍ പ്രക്ഷോഭണത്തിന് നേതൃത്വം കൊടുക്കുന്ന കുമ്മനം രാജശേഖരന്‍ അസന്നിഗ്ദ്ധമായി പറയുന്നത് ഇവിടെ സ്ഥലം വാങ്ങിയെടുത്തതിലും പദ്ധതിക്ക് അനുമതി നേടിയെടുക്കുന്നതിനും രേഖകള്‍ അനുകൂലമാക്കുന്നതിലും നിരവധി ചരടുവലികളും അഴിമതിയും നടന്നിട്ടുണ്ടെന്നാണ്. വിമാനത്താവള കമ്പനിയും പി.ജെ.കുര്യനും, ആന്റോ ആന്റണി എംപിയും, ശിവദാസന്‍ നായര്‍ എംഎല്‍എയും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടങ്ങുന്ന അച്ചുതണ്ടാണ് ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിയുടെ കസേരയില്‍ കെജിഎസ് ഗ്രൂപ്പിന്റെ എംഡിയാണ് ഇരിക്കുന്നത്! പി.ജെ.കുര്യന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ എന്ന പദവി ഉപയോഗിച്ച് ദല്‍ഹിയിലെ ഭരണയന്ത്രത്തെ ദുരുപയോഗപ്പെടുത്തിയും സ്വാധീനിച്ചുമാണ് വ്യോമയാന-പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതി നേടിയെടുത്തത്. വിമാനത്താവള നിര്‍മ്മാണത്തിന്റെ പേരില്‍ സര്‍ക്കാരും കെജിഎസ് ഗ്രൂപ്പും നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളും സിബിഐ അന്വേഷിക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെടുന്നു.
വിമാനത്താവളപദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിക്കുന്ന കെജിഎസ് ഗ്രൂപ്പിനും അവരുടെ താല്പര്യം കാക്കുന്ന ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയഭിക്ഷാംദേഹികള്‍ക്കും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന സമരനേതാവായ കുമ്മനം രാജശേഖരന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു കൊണ്ട് ഒരു ഭീഷണിക്കത്ത് ഇക്കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പണം വാങ്ങി സമരത്തില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ വധിക്കുമെന്ന മുന്നറിയിപ്പ് ഈ കത്തില്‍ ഉണ്ടായിരുന്നു. മുന്‍പ് സുഗതകുമാരിക്കെതിരെയും വധഭീഷണി മുഴങ്ങിയിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. ലോകമെമ്പാടും ബഹുജനങ്ങള്‍ ആരാധിക്കുന്ന പ്രമുഖരായ ജനകീയനേതാക്കളെപ്പോലും ഭീഷണിപ്പെടുത്താന്‍ മടിക്കാത്ത ഇക്കൂട്ടര്‍ ആറന്മുളയില്‍ താമസിക്കുന്ന സാധാരണക്കാരോട് എപ്രകാരമാണ് പെരുമാറുക എന്നത് ഊഹിക്കാവുന്നതാണ്.
ജൂലൈ 31 ന് വള്ളസദ്യയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ശിവദാസന്‍നായര്‍ എംഎല്‍എ എത്തിയത് മരണവീട്ടില്‍ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷമാണെന്നുളള ആരോപണം ഗുരുതരമാണ്. ആറന്മുള ക്ഷേത്ര ഉപദേശക സമിതി ദേവസ്വം ബോര്‍ഡിന് നല്‍കിയ പരാതിയില്‍ ക്ഷേത്രാചാരം ലംഘിച്ച് അശുദ്ധിവരുത്തിയ എംഎല്‍ഏയില്‍ നിന്നും പണം ഈടാക്കി ക്ഷേത്രത്തില്‍ പുണ്യാഹം തളിച്ച് ശുദ്ധിക്രിയകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. പത്തനംതിട്ട ജില്ലയില്‍ സത്യസന്ധനായ ഒറ്റ ഉന്നത ഉദ്യോഗസ്ഥനുപോലും അധികാരകസേരയില്‍ സ്വസ്ഥമായി ഇരുന്ന് ഭരണം നടത്താന്‍ ഈ എംഎല്‍ഏ അനുവദിക്കാറില്ലെന്നാണ് പറയപ്പെടുന്നത്. എംഎല്‍ഏയുടെ നിയമവിരുദ്ധ അധാര്‍മ്മിക പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കാത്തവരെ ഇവിടെ നിന്നും സ്ഥലംമാറ്റി ഓടിക്കുന്നതും ഇദ്ദേഹമാണെന്നാണ് ജനസംസാരം.
ആറന്മുളയിലെ പല ഉള്‍നാടന്‍ പ്രദേശങ്ങളിലും ബസ് സര്‍വീസ് ഇല്ല. ഉദാ.: മാലക്കര ആല്‍ത്തറ ജംഗ്ഷന്‍-കോട്ടയ്ക്കകം-പുലിക്കുന്നുമല-എരുമക്കാട്-നാക്കാലിക്കല്‍ വിദ്യാധിരാജ സ്‌കൂള്‍-ആറന്മുള റൂട്ടില്‍ ഇന്നുവരെ ഒരു ബസ് സര്‍വീസ് ഉണ്ടായിട്ടില്ല. ജനങ്ങളെ ബാധിക്കുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന ഇദ്ദേഹം തന്റെ സമയത്തിന്റെ സിഹഭാഗവും വിമാനത്താവള പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ചെലവഴിക്കുകയാണെന്നാണ് പൊതുജനസംസാരം.
ചെങ്ങന്നൂര്‍ ഡയറി
സെപ്തംബര്‍ 4, 2013
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Click to see the code!
To insert emoticon you must added at least one space before the code.