സുധീര്‍ നീരേറ്റുപുറം
കേരളത്തിന്റെ വരുംകാല ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറാവുന്ന ഐതിഹാസികമായ ഒരു മഹാസമ്മേളനമാണ് 2014 മാര്‍ച്ച് 23, ഞായറാഴ്ച എറണാകുളം സാക്ഷ്യം വഹിച്ചത്. ഹിന്ദു മതാചാര്യന്മാര്‍ക്കും, സ്ഥാപനങ്ങള്‍ക്കും എതിരെ വളരെ ആസൂത്രിതമായി ആഗോളതലത്തില്‍ നടക്കുന്ന ഗൂഢാലോചനകളുടെ ഫലമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ഇസ്സാമിക സംഘടനകളുടെ താലോടലേല്‍ക്കുന്ന ഒരുപറ്റം മാധ്യമങ്ങള്‍ നടത്തുന്ന നെറികെട്ട ദുഷ്പ്രചരണങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കുമെതിരെ കേരളമെമ്പാടും അലയടിച്ചുയരുന്ന ജനരോഷമാണ് മറൈന്‍ ഡ്രൈവിലെ വേദിയില്‍ മുഴങ്ങിക്കേട്ടത്. അറുപത് വയസ്സ് പിന്നിട്ട ഒരു സ്ത്രീക്കുളള മാനുഷിക പരിഗണന പോലും നല്‍കാതെയാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ കൈരളി, പ്യൂപ്പിള്‍ ചാനലുകളും, ഇസ്സാമിക സംഘടനകളുടെ നേതൃത്വത്തിലുളള ഇന്ത്യാവിഷന്‍, മീഡിയ വണ്‍ ചാനലുകളും, അവരുടെ തേജസ്, മാധ്യമം പത്രങ്ങളും, കൂടാതെ മംഗളം പത്രവും മാന്യതയുടെയും സഭ്യതയുടെയും മാധ്യമധര്‍മ്മത്തിന്റെയും എല്ലാ സീമകളേയും അതിലംഘിച്ചുകൊണ്ട് നടത്തിയ അശ്ലീലപ്രചരണങ്ങള്‍ നടത്തിയത്. ഇത് ഏതൊരു സംസ്‌കാരസമ്പന്നന്റെയും സിരകളെ ധാര്‍മ്മികരോഷത്താല്‍ പ്രകമ്പനം കൊളളിക്കുന്നവയായിരുന്നു. ഹിന്ദുക്കള്‍ ശാന്തശീലരായതിനാല്‍ മൗനികളായിരുന്നു. അതിന്റെ അര്‍ത്ഥം അവര്‍ വെറും ദുര്‍ബലരും ആര്‍ക്കും അവന്റെ നെഞ്ചത്ത്
കയറിനിന്ന് സംഹാരതാണ്ഡവമാടാമെന്നുമാണ് ഇവര്‍ കരുതുന്നുവെങ്കില്‍ തെറ്റി. ഇക്കൂട്ടര്‍ നടത്തിയ ഹീനമായ നുണപ്രചരണം ഏതെങ്കിലും ക്രിസ്ത്യന്‍ മുസ്സിം മതാചാര്യന്മാരെയോ മതസ്ഥാപനങ്ങളെയോ കുറിച്ചായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് ഓര്‍ക്കുക. ഏതോ ഒരു വിദേശ രാജ്യത്തെ ഒരു കലാകാരന്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ മുഹമ്മദു നബിയെ മോശമായി ചിത്രീകരിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ഇവിടുത്തെ ഒരുപറ്റം മുസ്ലിംതീവ്രവാദികള്‍ ബാംഗ്ഗൂരിലും ഹൈദ്രബാദിലും മറ്റുമുളള ഹിന്ദുക്കളെ ആക്രമിക്കുകയും അവരുടെ കച്ചവടസ്ഥാപനങ്ങള്‍ ആക്രമിക്കുകയും കൊളളയടിക്കുകയും ചെയ്ത സംഭവങ്ങള്‍ ഈ മാധ്യമരാക്ഷസന്മാര്‍ക്കെന്താണ് ഓര്‍മ്മയില്ലാത്തത്. എന്തിനേറെ കേരളത്തില്‍ തന്നെയുളള ഒരു കന്യാസ്ത്രീ ആയ സിസ്റ്റര്‍ ജസ്മിന്‍ 'ആമേന്‍' എന്ന
പേരിലെഴുതിയ ആത്മകഥയിലെ കന്യാസ്ത്രീ മഠങ്ങളില്‍ നടക്കുന്ന പച്ചയായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സത്യസന്ധമായി എഴുതിയ കാര്യങ്ങളെക്കുറിച്ച് ഗെയ്ല്‍ ത്രെഡ്‌വെല്ലുമായി നടത്തിയപോലെയുളള ഒരു അഭിമുഖ പരമ്പര കൈരളി, പ്യൂപ്പിള്‍ ചാനലില്‍ പ്രക്ഷേപണം ചെയ്യാന്‍ ജോണ്‍ ബ്രിട്ടാസും പിന്തുണക്കാരനായ പിണറായി വിജയനും മാര്‍ക്‌സിസ്സ് പാര്‍ട്ടിയും തയ്യാറാകുമോ? പല മണ്ഡലങ്ങളിലും പാതിരിമാരെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയിട്ടുളള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് നട്ടെല്ലുണ്ടെങ്കില്‍ ഇതുപോലെയുളള അഭിമുഖങ്ങളും ചര്‍ച്ചകളും കന്യസ്ത്രീമഠങ്ങള്‍ക്കും, മുഹമ്മദ് നബിയുടെ തിരുകോശത്തിനും എതിരെ ചാനലുകളിലും പത്രങ്ങളിലും തെരഞ്ഞെടുപ്പ് യോഗങ്ങളിലും നടത്താന്‍ ധൈര്യമാണ്ടോ? നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ അത്യുത്സാഹം കാട്ടുന്നവര്‍ യഥാര്‍ത്ഥമായ സത്യമായ വാര്‍ത്തകളെന്തേ തമസ്‌കരിക്കുന്നു. മതഭീകരപ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായുളള അവിഹിതബന്ധമാണ് ഇതിന് പിന്നിലെന്ന് ചിലര്‍ ആരോപിക്കുന്നത് സത്യമായിരിക്കാം. എറണാകുളം സമ്മേളനത്തില്‍ പങ്കെടുത്ത ലക്ഷാവദി ജനങ്ങള്‍ വെറും പ്രസംഗങ്ങള്‍ കേട്ട് പിന്നീടത് മറന്ന് ഹിന്ദുവിരുദ്ധര്‍ക്ക് അന്ധമായി വോട്ടു ചെയ്യുമെന്ന് കേരളത്തിലെ ഇടത് വലത് മുന്നണികള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. ഇരുകൂട്ടരും കഴിഞ്ഞ കാലങ്ങളിലും ഇപ്പോളും കേരളത്തിലെ രാഷ്ട്രീയരംഗത്ത് ഹിന്ദുവിരുദ്ധമായി ന്യൂനപക്ഷ കേന്ദ്രീകൃതമായി നടത്തുന്ന എല്ലാവിധ അനീതികള്‍ക്കും ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കഴിഞ്ഞ കാലങ്ങളില്‍ ഹിന്ദുക്കളെ വിവിധ ജാതികളുടെ പേരില്‍ തമ്മിലടിപ്പിച്ച് അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍പോലും സംഘടിത ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കിവരികയായിരുന്നു. ഇന്ന് ഈ കൊടുചിതി അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എറണാകുളത്തെ ധര്‍മ്മരക്ഷാ സംഗമ വേദിയില്‍ അണിനിരന്നത് വ്യത്യസ്തമായ സിന്താദ്ധങ്ങളിലും ആചാരവിശ്വാസങ്ങളിലും സമ്പ്രദായങ്ങളിലും വിശ്വസിക്കുന്ന വിവിധ സന്യാസപരമ്പരകളില്‍പെട്ട സന്യാസിവര്യന്മാരും, വിവിധ ജാതി സംഘടനാ നേതാക്കളും ആയിരുന്നുവെങ്കിലും അവരുടെയെല്ലാ ഉളളില്‍ തുടിക്കുന്നത് ഹിന്ദുത്വമെന്ന ഒരേ വിചാരമാണ്. ഉഡുപ്പി പേജവാര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്‍ത്ഥ ഉദ്ഘാടന പ്രഭാഷണത്തില്‍ പറഞ്ഞതുപോലെ മഹാവിഷ്ണുവിന് ആയിരം കൈകളും ശിരസ്സുകളും നേത്രങ്ങളും എല്ലാമുണ്ടെങ്കിലും ഒരൊറ്റ ഹൃദയമേ ഉളളൂ. ഇതുപോലെ ഹിന്ദക്കള്‍ക്കിടയില്‍ വ്യവത്യസ് സമ്പ്രദായങ്ങളും വിശ്വാസങ്ങളും ജാതികളും ഭാഷകളും എല്ലാമുണ്ടെങ്കിലും ആത്യന്തികമായി അവരെല്ലാം ഹിന്ദുക്കളാണ്. ഹിന്ദുക്കള്‍ അസംഘടിതരും ദുര്‍ബലരും ഒത്തൊരുമയില്ലാത്തവരുമായതിനാംാണ് അവരെ മറ്റെല്ലാവരും ചൂഷണം ചെയ്യുന്നത്. അവര്‍ ഭൂരിപക്ഷ ജനതയാണെങ്കിലും ന്യൂനപക്ഷങ്ങളാല്‍ ചവിട്ടിയരക്കപ്പെടുന്നത്. അവന്‍ ശക്തി പ്രാപിച്ചാല്‍ ഇന്നവനുനേരെ ശബ്ദിക്കുന്ന എല്ലാ ദുഷ്ടശക്തികളും നിശബ്ദരാവുകയും നാളെ അവനെ പ്രകീര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്യും. ഇന്ന് അതിന് ഏറ്റവും അനിവാര്യമായി വേണ്ടത് രാഷ്ട്രീയാധികാരവും സ്വാധീനവുമാണ്. ആരോണോ ഹിന്ദുതാല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നത് അവര്‍ക്ക് മാത്രമേ നമ്മള്‍ വോട്ടു ചെയ്യുകയുളളൂവെന്ന ദൃഢപ്രതിജ്ഞ എടുക്കണം.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനം മാത്രം നടത്തുന്ന ഇടത് വലത് മുന്നണികള്‍ക്ക് ഈ സമ്മേളനം ശക്തമായ താക്കീതാണ്. ഇത് കേവലം ഒരു ആള്‍ക്കൂട്ടമല്ലായിരുന്നുവെന്നും വ്യക്തമായ ദിശാബോധവും കര്‍മ്മപദ്ധതിയും ഭാവിനയരൂപീകരണവും നല്‍കിയ മഹനീയ സന്ദര്‍ഭമാണെന്നു വ്യക്തമാണ്. ലോകത്തിലെ തന്നെ അതിപ്രശസ്തമായ ആചാര്യന്മാരായ കാഞ്ചി ശങ്കരാചാര്യര്‍ സ്വാമി ജയേന്ദ്രസരസ്വതി, ശ്രീശ്രീ രവിശങ്കര്‍, ബാബാ രാംദേവ്, ജഗ്ഗി വാസുദേവ് തുടങ്ങിയവരുടെ സന്ദേശങ്ങള്‍ കേരളത്തിലെ അവരുടെ അനുയായികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കു2താണ്. ഈ
അമൃതാനന്ദമയിമഠം ഉള്‍പ്പെടെ രാജ്യത്തെ ഹൈന്ദവ ആശ്രമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുവെന്ന് വിശ്വഹിന്ദുപരിഷത്ത് മാര്‍ഗദര്‍ശി അശോക് സിംഗാള്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു ഭാരത സംസ്‌ക്കാരത്തെ തകര്‍ക്കുക എന്നതാണ് ഗൂഢാലോചനയുടെ ലക്ഷ്യം. കാവിയുടുത്തവര്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന ആദരവ് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിതന്നെ അഭിപ്രായപ്പെട്ടിരുന്നു. 2004 ല്‍് സോണിയാ ഗാന്ധിയുടെ സുഹൃത്തും സായിബാബയുടെ ശിഷ്യയുമായ ഗ്രീക്ക് വനിതയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയത്. അന്ന് അതത്ര കാര്യമായി എടുത്തിരുന്നില്ല. ഇതിനു ശേഷമാണ് കാഞ്ചി ശങ്കരാചാര്യരെ കൊലക്കുറ്റം ചുമത്തി ജയിലിലടച്ചത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവുകയാണെന്ന് സിംഗാള്‍ ചൂണ്ടിക്കാട്ടി. ഹിന്ദുസമാജം വിഘടിതമായതുകൊണ്ടാണ് ആചാര്യന്മാര്‍ക്കുനേരെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. ഹിന്ദുക്കള്‍ ഒരുമിച്ച് നിന്നാല്‍ ലോകത്ത് ഒരു ശക്തിക്കും എതിര്‍ക്കാന്‍ കഴിയില്ല. അമൃതാനന്ദമയി മഠം അപാനിക്കപ്പെട്ടപ്പോള്‍ അപമാനത്തിനിരയായത് 100 കോടി ഹിന്ദുക്കളാണ്. കേരളത്തിലെ ഹിന്ദുസമൂഹം ഒരുതരത്തിലുള്ള അപമാനവും സഹിക്കില്ലെന്ന് തീരുമാനിക്കണം. സന്യാസി സംഘങ്ങളും സംഘടനകളും വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി നീങ്ങണമെന്നും അശോക് സിംഗാള്‍ പറഞ്ഞു. കേരളത്തിലെ ഹിന്ദു സമൂഹത്തിന് തങ്ങള്‍ ഹിന്ദുക്കളാണെന്ന് പറയാന്‍ അപമാനം തോന്നേണ്ട കാര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഹൈന്ദവഏകീകരണ ശാന്റീകരണം എന്ന യുഗധര്‍മ്മം തിരിച്ചറിഞ്ഞ ദീര്‍ഘദര്‍ശികളായ ഹൈന്ദവാചാര്യന്മാരും സാമുദായിക നേതാക്കളും നല്‍കുന്ന മര്‍മ്മപ്രധാനമായ ആഹ്വാനങ്ങള്‍ ശിരസ്സാവഹിച്ച് മുന്‍പുണ്ടായിരുന്ന എല്ലാ രാഷ്ട്രീയവിശ്വാസങ്ങളും ഉപേക്ഷിച്ചുകൊണ്ട് ദേശീയതലത്തില്‍ തന്നെ ഉയര്‍ന്നുവരുന്ന ഹൈന്ദവഏകീകരണത്തിന്റെ ശാക്തീകരണത്തിന്റെയും ഗര്‍ജ്ജനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഇവരുടെ അനുയായികള്‍ തയ്യാറാകും. ഇത് കേരളത്തിലും ഒരു സമൂലമായ മാറ്റത്തിന് അവസരമൊരുക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഈ തെരഞ്ഞെ0ടുപ്പ് അടുത്ത വേളയില്‍ ഹിന്ദുസമൂഹത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ എണ്ണിയെണ്ണി കണക്കുപറയേണ്ടിവരും. താല്കാലിക ശമനത്തിനയി കടന്നല്‍കൂട്ടില്‍ കല്ലെറിഞ്ഞ് രസിച്ചവര്‍ താല്കാലിക നേട്ടത്തിനായി ചില സാന്ത്വനോക്തികള്‍ പറഞ്ഞാലും അത് കണ്ണുമടച്ച് വിശ്വസിക്കാനും ക്ഷമിക്കാനും ഇനി ഹിന്ദുക്കളെ ലഭിക്കുകയില്ലെന്ന് ഭരണ പ്രതിപക്ഷ കക്ഷികള്‍ താമസിയാതെ മനസ്സിലാക്കും. ഹൈന്ദവസമാജത്തിന്റെ ജനരോഷം ഈ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകതന്നെ ചെയ്യും. ഹിന്ദുഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും ഹിന്ദുക്കള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ അരമനകളിലും മസ്ജിദുകളിലും കയറിയിറങ്ങുന്നവര്‍ ഈ ഹിന്ദുദ്രോഹത്തിന്റെ തിരിച്ചടികള്‍ ഏറ്റുവാങ്ങേണ്ടിവരും.
ധര്‍മ്മയജ്ഞ മഹാസംഗമത്തില്‍ പങ്കെടുത്തതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളായിരുന്നു. അമ്മയെ അപമാനിച്ചതിന് ഈ സ്ത്രീകളും അവരുടെ മക്കളും വോട്ടിലൂടെ മറുപടി നല്‍കുമെന്ന ദൃഢപ്രതിജ്ഞയുമായിട്ടാണ് അവര്‍ യോഗസ്ഥലത്തുനിന്നും സ്വഭവനങ്ങളിലേക്ക് മടങ്ങിപ്പോയത്. ലോകാരാദ്ധ്യരായ മാര്‍ഗ്ഗദര്‍ശികളായ സന്യാസിവര്യന്മാരുടെയും നേതാക്കളുടെയും അമൃതതുല്യമായ വാക്കുകള്‍ വെറുംപാഴ്‌വാക്കായി മാറുകയില്ല. അവരുടെ ഉദ്‌ബോധനങ്ങള്‍ ശിരസ്സാവസഹിച്ച്
സ്വമണ്ഡലങ്ങളില്‍ ഇവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ കേരളത്തിന്റെ നാളത്തെ രാഷ്ട്രീയ ഭൂപടം മറ്റൊന്നായിത്തീരും. ഹിന്ദുസമുദായത്തെ അപമാനിക്കാനും അപവാ്വങ്ങളാല്‍ നിഷ്‌ക്രിയരാക്കാനും ക്രമേണ ഉന്മൂലനം ചെയ്യാനും ശ്രമിക്കുന്ന അന്താരാഷ്ട്രശക്തികളുടെ വാലായി പ്രവര്‍ത്തിക്കുന്ന എല്ലാ ദേശദ്രോഹശക്തികള്‍ക്കുമുളള താക്കീതാണ് ഈ മഹാസംഗമം.
ഹിന്ദു നവോത്ഥാനത്തിന്റെയും പുനരുജ്ജുവനത്തിന്റെയും ശംഖുനാ്വമാണ് ഇവിടെ മുഴങ്ങിക്കേട്ടത്. എറണാകുളം ധര്‍മ്മരക്ഷാ സംഗമം കേരളത്തിലെ ഹൈന്ദവ ചരിത്രത്തില്‍ ദൂരവ്യാപകമായ അലയൊലികള്‍ സൃഷ്ടിക്കുന്ന ഒരു മഹാസംഭവമായിരുന്നുവെന്ന് കാലം നാളെ വിലയിരുത്തു.
ചിത്രങ്ങള്‍ : സുധീര്‍ നീരേറ്റുപുറം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ