സുധീര്‍ നീരേറ്റുപുറം
നരേന്ദ്ര മോഡിയും മറ്റ് നിരവധി ബിജെപി നേതാക്കന്മാരും കഴിഞ്ഞ അനേകം വര്‍ഷങ്ങളായി ഭരണം നടത്തുന്ന ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഗോവ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നും ജനാധിപത്യം തകര്‍ന്നതായോ, ഏകാധിപത്യം ഉണ്ടായതായോ, സംസ്ഥാനത്തിന് അപകടം സംഭവിച്ചതായോ അറിവില്ല. സ്വന്തം മനസ്സ് വിഷം നിറച്ചുവെച്ച് മലിനമാക്കിയവര്‍ അത് മറ്റുളളവരുടെ തലയില്‍ കെട്ടിവച്ച് മഹാത്മാക്കളാകാന്‍ ശ്രമിക്കുന്നവര്‍ എത്ര വലിയവരായാലും അവരെ സംസ്‌കാരഹീനരായേ ജനം കാണുകയുളളൂ. 'മഹാസാഹിത്യകാരന്മാരായ' ഈ മൂര്‍ത്തി-കര്‍ണാഡുമാരുടെ വാക്കുകള്‍ക്ക് പുല്ലുവിലയായിരിക്കും ഉണ്ടാവുക.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നെഹ്രു കുടുംബം നടത്തിയതുപോലെയുളള കുടുംബാധിപത്യവും, ഏകാധിപത്യവും, അടിച്ചമര്‍ത്തലുകളും, അടിയന്തിരാവസ്ഥയും, അഴിമതിയും, കൊളളയടിയും, ഖജനാവ് ചോര്‍ത്തലും, വര്‍ഗ്ഗീയവിദേഷങ്ങള്‍ സൃഷ്ടിച്ച് ഹിന്ദു-മുസ്ലിം കലാപങ്ങളുണ്ടാക്കലും, വര്‍ഗ്ഗീയപ്രീണനങ്ങളും, രാജ്യദ്രോഹകൃത്യങ്ങളുമൊന്നും ബിജെപിയോ അതിന്റെ സമുന്നത നേതാക്കന്മാരായ വാജ്‌പേയ്ജിയോ, അഡ്വാനിജിയോ, മോഡിയോ, ശിവരാജ് സിംഹ് ചൗഹാനോ, ഡോ. രമണ്‍ സിംഗോ, മനോഹര്‍ പരീഖോ, സദാനന്ദ ഗൗഡയോ, ഡോ. ഹര്‍ഷ വര്‍ദ്ധനോ ചെയ്തിട്ടില്ല. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഭാരതത്തെ വിവിധ കുംൂകോണങ്ങളിലൂടെ കൊളളയടിച്ച് മുടിപ്പിച്ച കോണ്‍ഗ്രസിനു വേണ്ടി നക്കാപ്പിച്ച സ്ഥാനമാനങ്ങള്‍ക്കും പണക്കിഴികള്‍ക്കും വേണ്ടി അധരവ്യായാമം നടത്തുന്ന ഈ കപടസാംസ്‌കാരിക നായകന്മാരുടെ തനിനിറം ജനങ്ങള്‍ക്കറിയാം.
ബിജെപിയെ പഴിക്കുന്നവരില്‍ ഒരാളായ ഗിരീഷ് കര്‍ണാഡ് ബാംഗ്ലൂര്‍
സൗത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നന്ദന്‍ നിലേക്കനിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയത്രെ....!!! ആധാറിന്റെ പേരില്‍ കേന്ദ്ര ഖജനാവില്‍ നിന്നും 3500 കോടി രൂപ മുടിക്കുകയും, ഇന്ത്യാക്കാരുടെ ജനതിക വിവരങ്ങള്‍ പോലും വിദേശികള്‍ക്ക് നല്‍കാന്‍ ഒത്താശ ചെയ്യുകയും ചെയ്ത 7700 കോടി രൂപയുടെ അധിപനായ കുത്തകമുതലാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നന്ദന്‍ നിലേക്കനിക്കുവേണ്ടി യാതൊരു ഉളുപ്പുമില്ലാതെ പ്രചരണം നടത്തുന്ന ഈ സാഹിത്യനായകന്മാരുടെ (?) വാക്കുകള്‍ക്ക് വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിന്റെ മൂല്യം പോലും ആരും നല്‍കുകയില്ല. ഈ ഇടതുപക്ഷ സഹയാത്രികരുടെ ഭാരതവിരുദ്ധ മനോഭാവവും അഴിമതിക്കാരോടും വന്‍കിട കോര്‍പ്പറേറ്റുകളോടുമുളള സ്‌നേഹവും കൂറും മനസ്സിലാക്കാനുളള ത്രാണി ഇന്നാട്ടിലെ പാവപ്പെട്ട ജനകോടികള്‍ക്കുണ്ട്. ദരിദ്രരുടെ പേരില്‍ അധരവ്യായാമം നടത്തുകയും അതിസമ്പന്നര്‍ക്കുവേണ്ടി പാദസേവ ചെയ്യുകയും ചെയ്യുന്ന ഇവരുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ